Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കുഞ്ഞുകാര്യങ്ങൾ
  • പെണ്ണുടൽ
  • കൃഷ്ണേട്ടന്റെ പെണ്ണുകാണൽ രണ്ടാം ഭാഗം
  • കൃഷ്ണേട്ടന്റെ പെണ്ണുകാണൽ ഒന്നാം ഭാഗം
  • ശേഷിപ്പുകൾ
  • ടെൻഷൻ
  • അച്ഛൻ
  • മാതാപിതാക്കളുടെ കപ്പിൾ ടൈം മക്കളോടുള്ള ക്രൂരതയോ?…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, July 16
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു ചൂല് വാങ്ങിയ കഥ
കഥ നര്‍മം

ഒരു ചൂല് വാങ്ങിയ കഥ

By haripulloorJune 26, 2026Updated:July 16, 202611 Comments3 Mins Read199 Views
Bookmark Now
Please login to bookmark Close

No account yet? Register

“അതേ മനുഷ്യാ ഒന്നെണീറ്റെ.”

രാവിലെ തന്നെ കൃഷ്ണേട്ടനെ കുലുക്കി വിളിക്കുകയാണ് ഭാര്യ. പുതുതായി സെറ്റ് ആയ ഒരു പെങ്കൊച്ചിനോട് വാട്സാപ്പിൽ കിന്നാരം പറഞ്ഞിരുന്നു കിടക്കാൻ ഒരുപാട് രാത്രിയായി പോയതുകൊണ്ട് കൃഷ്ണേട്ടന് എഴുനേക്കാൻ ഒരു മടി.🥱🥱

“എടീ ഭയങ്കര ക്ഷീണം എനിക്കൊന്ന് എഴുനേൽക്കാൻ ഒരു ഉഷാറ് കിട്ടുന്ന എന്തെങ്കിലും കാര്യം പറഞ്ഞേ.”

“അത്രേയൊള്ളാേ? നിങ്ങടെ ഫോണ് ഞാൻ അൺലോക്ക് ആക്കീട്ടുണ്ട്, ചെക്ക് ചെയ്യാൻ പോകുവാ.”😏😏

“അയ്യോ” നിലവിളിയോടെ കൃഷ്ണേട്ടൻ ദാ കടക്കുന്നു ബെട്ടിയിട്ട ബായത്തണ്ടുപോലെ ഭാര്യേടെ കാൽച്ചോട്ടിൽ😖🥴.

“മര്യാദയ്ക്ക് വീടിന്റെ മോളിലെ മാറാലയെല്ലാം തൂത്ത് തറയും തൂത്ത് തുടച്ചാൽ നിങ്ങടെ ഫോൺ ഞാൻ തിരിച്ചു തരാം. ഇല്ലെങ്കിൽ നിങ്ങളുടെ വാട്സാപ്പ് ചാറ്റ് മുഴുവനും ഞാൻ ചെക്ക് ചെയ്യും. ഏത് വേണന്ന് നിങ്ങളിപ്പോ തീരുമാനിച്ചോ.” 😠😏

വാട്സ്ആപ്പ് തുറന്നാല്‌ സുഭദ്ര ഭദ്രകാളി ആയി മാറുമെന്ന് കൃഷ്ണേട്ടന് നന്നായിട്ടറിയാം. നോക്കുമ്പോ ചുക്കിലിചൂല് ഒടിഞ്ഞിരിക്കുന്നു. രാവിലെ തന്നെ നീളമുള്ള ഒരു ചൂല് മേടിക്കാം എന്ന് കരുതി ആശാൻ സൂപ്പർമാർക്കറ്റിലേക്ക് ഇറങ്ങി.

കടയിലെ ചെക്കനോട് നല്ല നീളമുള്ള ഒരു ചുക്കിലിച്ചൂല് ചോദിച്ചു. അവനാട്ടെ ഒരു അഞ്ചടി നീളമുള്ള ചൂലെടുത്ത് കൊടുത്തു .

“ഇത് തീരെ ചെറുതാണല്ലോ മോനേ. മോളിലൊക്കെ ക്ളീൻ ചെയ്യണേൽ ഇതേല് കേറി ലുട്ടാപ്പിയെപ്പോലെ മോളിൽ ചെന്ന് ക്ലീൻ ചെയ്യണോ? “

“എന്നാ പിന്നെ ചേട്ടൻ രണ്ടു ചൂല് മേടിക്ക്.” എന്നായി ചെക്കൻ

“അതെന്തിനാടാ”

“അല്ലണ്ണാ ഇതിന്റെ മോളിൽ കയറി പൊക്കത്തിലേക്ക് ചെന്നാ തൂക്കാൻ വേറേ ചൂല് വേണ്ടേ?” എന്നും പറഞ്ഞ് ചെറുക്കൻ പൈപ്പ് വലിച്ച് നീളം കൂട്ടിക്കൊടുത്തിട്ട് പറഞ്ഞു. “ചേട്ടാ ഇതാണ് Telescopic broom. പതിനഞ്ചടി വരെ പൊക്കം വരും. അത് ചുരുക്കി ചുരുക്കി ചെറുതാക്കാനും പറ്റും”. കൃഷ്ണേട്ടൻ ഒന്നൂടെ അത് വലിച്ചു വലുതാക്കി നോക്കി. തിരിച്ച് ചെറുതാക്കാൻ നോക്കുമ്പോൾ പണി പാളി . ഹോർമൂസ് കടലിടുക്കിൽ കൊണ്ടുപോയി തലയിട്ട ട്രംപിനെ പോലെ ഈ പൈപ്പ് കഷണം അങ്ങോട്ടുമിങ്ങോട്ടും ഇല്ലാതെ അങ്ങനെ ഇരിക്കുന്നു. 🥴🥴🥴🥴

“ചേട്ടാ പുതിയ സാധനം നാളെ വരും അപ്പോൾ പോരെ” എന്ന് കടക്കാരൻ ചോദിച്ചെങ്കിലും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കുട്ടേട്ടൻ കമ്പ്ലൈന്റ് ആയ സാധനവും വാങ്ങി നേരെ റോഡിലേക്ക് ഇറങ്ങി. കടയുടെ വെളിയിലേക്ക് ഇറങ്ങിയതും അതാ നിൽക്കുന്നു പണ്ട് കൂടെ പഠിച്ച സൂസമ്മ💃💃💃.

ഒരഞ്ചുമിനിറ്റ് സൂസമ്മയോട് വർത്താനം പറഞ്ഞപ്പോഴേക്കും റോഡിൽ മുഴുവനും ബ്ലോക്കുമായി, ആൾക്കാര് കൃഷ്ണേട്ടനെ ചീത്തവിളീം തുടങ്ങി. ഇതെന്തുവാടെ സംഭവം?😳 ഞാൻ പഴയ കൂട്ടുകാരിയെ ഒന്ന് പഞ്ചാരയടിച്ചതിന് നിങ്ങളൊക്കെ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നേ? എന്നായി കൃഷ്ണേട്ടൻ.

ആണ്ടെടാ കൃഷ്ണേട്ടന്റെ ചുക്കിലിച്ചൂലിന്റെ പൈപ്പ് റോഡ് ക്രോസ് ചെയ്ത് നിക്കുവാന്നേ. മറ്റക്കരക്ക് പോകണ്ട ബീന ബസ് ചൂലുംകമ്പേ തട്ടി മുമ്പോട്ട് പോകാൻ മേലാതെ നാണിച്ചു നിൽക്കുന്നു. കുമളീന്ന് കോട്ടയത്തിന് വന്ന കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചറ് ബീനായെ നോക്കി സൈറ്റ് അടിക്കുന്നു. അത് കണ്ട് അവൾടെ ആങ്ങള ടൂറിസ്റ്റ് ബസ് എയർ ഹോണടിച്ചു ആനവണ്ടിയെ പേടിപ്പിക്കുന്നു.🫣🫣  അങ്ങനെ ആ കവലസിറ്റീടെ നടുസെന്ററില് ഇത്രേം പ്രശ്നമുണ്ടാക്കീട്ട് അടി കിട്ടുമെന്നായപ്പോ കൃഷ്ണേട്ടൻ കെഴക്കൊട്ടും സൂസമ്മ വടക്കോട്ടും മുങ്ങി. 🏃🏃🏃

അങ്ങനെ ഒരു കൈയിൽ ചൂലും മറ്റേ കയ്യിലെ സ്കൂട്ടറും ആയിട്ട് അണ്ണൻ വീട്ടിലേക്ക് വെച്ചു പിടിച്ചു.  ചൂലിന്റെ ബാക്കിൽ നല്ല ഭാരം തോന്നി തിരിഞ്ഞു നോക്കിയപ്പോഴല്ലേ കണ്ടത് പത്തു കിലോ അരീടെ ചാക്ക് ചൂലിന്റെ പൈപ്പേല് തൂങ്ങിക്കിടക്കുന്നു. ചൂലിന്റെ കൂടെ ഫ്രീ കിട്ടിയതായിരിക്കും എന്നും കരുതി പുള്ളി വീട്ടിലേക്ക് പോന്നു.

അപ്പൊ ദാണ്ടെടാ അടുത്ത വള്ളിക്കെട്ട്…..

റോഡ് സൈഡിൽ കൂടെ നടന്നു പോയിരുന്ന രണ്ടുമൂന്നു ചേച്ചിമാരുടെ ബാഗ് ചൂലിന്റെ പൈപ്പേല് ഉടക്കി കൃഷ്ണനെട്ടന്റെ കൂടെ ഒരു പോക്ക്. 😱😱

“കള്ളൻ ബാഗും കൊണ്ട് പോണേ” എന്നും പറഞ്ഞു ചേച്ചിമാരെല്ലാം ബാഗിന്റെ പുറകെ ഓടെടാ ഓട്ടം.

താനിവിടെയുള്ളപ്പോൾ വേറെ കള്ളന്മാരോ.😏😏 അവനെ പിടിച്ചിട്ട് തന്നെ കാര്യം… കള്ളനെ പിടിക്കാൻ കൃഷ്ണേട്ടൻ സ്പീഡ് കൂട്ടുന്നു.

കൃഷ്ണേട്ടൻ സ്പീഡ് കൂട്ടുമ്പോൾ കള്ളന്റെ സ്പീഡ് കൂടുന്നു, കൃഷ്ണേട്ടന്റെ സ്പീഡ് കുറയുമ്പോ കള്ളന്റെ സ്പീഡും കുറയുന്നു. താൻ തന്നെയാണ് കള്ളനെന്ന് കൃഷ്ണേട്ടൻ മനസ്സിലാക്കുമ്പോഴേക്കും കിലോമീറ്റർ രണ്ടുമൂന്നു കഴിഞ്ഞാരുന്നു.

അപ്പോഴേക്കും മുന്നിലൊരു ബ്ലോക്ക്‌. മുമ്പേ പോയ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ഒന്ന് ബ്രേക്കിട്ട്. കൃഷ്ണേട്ടൻ ഒറ്റക്കൈക്ക് ബ്രേക്ക് പിടിച്ച് വന്നപ്പോഴേക്കും പോയി വണ്ടിയുടെ പുറകിൽ ഇടിച്ചിട്ട് പുള്ളിയുടെ മുഖത്തിന്റെ ഷേപ്പില് വണ്ടി ചപ്ലം ചിപ്ലം ചളുങ്ങി. 😖😖

ക്ഷീണം തീർക്കാൻ കൃഷ്ണേട്ടൻ ചൂലിന്റെ പൈപ്പ് നിലത്ത് കുത്തിച്ചാരി വെച്ചു. പിന്നെ കേൾക്കുന്നത് കൊടുങ്കാറ്റ് അടിക്കുന്ന പോലൊരു ശബ്ദമാണ്  ഉരുള് പൊട്ടിയതാണോ കോട്ടയത്തേക്ക് സ്പീക്കറ് പുതിയ കടല് കൊണ്ടുവന്നതാണോ എന്നൊന്നും മനസ്സിലാകുന്നതിന് മുമ്പ് കൃഷ്ണേട്ടന്റെ പൈപ്പ് കൊണ്ട് ഇളകിയ കടന്നൽകൂട്ടം ബ്ലോക്കിൽ ഉണ്ടായിരുന്ന വണ്ടികളിലെ സകലമാന ആൾക്കാരെയും ചക്കപ്പഴത്തെ ഈച്ച പൊതിയുന്ന പോലെ പൊതിഞ്ഞു. 🐝🐝🐝🐝കൃഷ്ണേട്ടന് കടന്നലിന്റെ വക സ്പെഷ്യൽ ട്രീറ്റ് ഉണ്ടായിരുന്നു. ഓടിയപ്പോഴും ചുക്കിലിച്ചൂലെടുക്കാൻ കൃഷ്ണേട്ടൻ മറന്നില്ല കേട്ടോ…..

അങ്ങനെ വഴീന്ന് കിട്ടിയ ആരുടെയൊക്കെയോ ബാഗുകളും സഞ്ചിയും അരിച്ചാക്കും ഒക്കെയായി ആദ്യം ചൂല് അതിനു പിന്നേ കൃഷ്ണേട്ടൻ പിന്നേം ചൂലിന്റെ ബാക്കി, അതിന്റെ പിന്നാലെ കടന്നലുകൾ എന്ന ഓർഡറിൽ കൃഷ്ണേട്ടൻ വീട്ടിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോ തൊഴിലുറപ്പിന് നിന്ന ചേച്ചിമാര് ചേട്ടൻ കഴിഞ്ഞയാഴ്ച കാറു മേടിച്ചതിന്റെ ചെലവ് ചോദിക്കുന്നു.👿👿

“ദേ ഈ കമ്പിന്റെ തൊട്ടു പൊറകെ ചെലവ് വരുന്നുണ്ട്, എല്ലാവരും മേടിച്ചോണം” എന്നും പറഞ്ഞു തുമ്പേന്നു റോക്കറ്റ് വിട്ട പോലെ അണ്ണൻ ഒരു പോക്ക്.  അണ്ണന്റെ ചെലവ് കിട്ടിയ വകേല് ചേച്ചിമാരിൽ മൂന്ന് നാല് പേര് മെഡിക്കൽ കോളേജിൽ അഡ്മിറ്റായി.

റോഡ് ബ്ലോക്കാക്കിയതിനും ബാഗ് മോഷണത്തിനും കടൽക്കൂട്ടില് കുത്തിയതിനും എല്ലാം ചേർത്ത് കൃഷ്ണേട്ടന പോലീസ് കസ്റ്റഡിയിലാണ് ഗയ്സ്. ഗൂഢാലോചന ഉണ്ടോ എന്നറിയാൻ അണ്ണന്റെ ഫോണും പോലീസ് പിടിച്ചെടുത്തു. എന്തായാലും കൃഷ്ണേട്ടൻ ഹാപ്പിയാണ്. ഫോണിലെ ചാറ്റൊക്കെ പോലീസുകാര് കാണുന്നതിലും കഷ്ടമായിരിക്കും ഭാര്യ കണ്ടാലുള്ള അണ്ണന്റെ അവസ്ഥ. ഞാനെന്തായാലും കരമടച്ച രസീതമായി പോയി അണ്ണനെ ജാമ്യത്തിലിറക്കീട്ട് വരാം. പോലീസുകാര് എന്നെ പിടിച്ചകത്തിട്ടില്ലേ പിന്നെ കാണാം.

 

2
haripulloor

കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ സന്തോഷിക്കുന്ന അതേപോലെ സങ്കടപ്പെടുന്ന ഒരു മനുഷ്യൻ.

11 Comments

  1. മിനി സുന്ദരേശൻ on June 27, 2026 8:08 PM

    സംഭവിച്ചതെല്ലാം അറിഞ്ഞു കഴിയുമ്പോൾ പോലീസ് കാര് കൂട്ടുകാരനെ കൂടി അകത്താക്കുമേ….. ജാഗ്രതൈ…… ചൂലു യാത്ര ഒരുപാട് ചിരിപ്പിച്ചു😃👍

    Reply
    • Haripulloor on July 1, 2026 12:50 PM

      വായനക്ക് സന്തോഷം ചേച്ചീ

      Reply
  2. Sreekumary on June 27, 2026 9:18 AM

    😅😅😂 കുറെ ചിരിച്ചു കേട്ടോ ഹരി നന്നായിട്ടുണ്ട്

    Reply
    • haripulloor on June 27, 2026 3:58 PM

      സന്തോഷം ചേച്ചി ❤️

      Reply
  3. Nandakmar Varier on June 27, 2026 9:13 AM

    ജാമ്യമെടുക്കാൻ പോകുമ്പോ ഫോൺ എടുക്കാൻ മറക്കണ്ട

    Reply
    • SumaJayamohan on June 27, 2026 3:16 PM

      ജാമ്യം കിട്ടിയോ അതോ ശിഷ്യനും കൂടി ലോക്കപ്പിലായോ🤔🤔
      ഒരു ചുക്കിലിച്ചുലു വരുത്തിയ വിന😆😆

      Reply
      • haripulloor on June 27, 2026 3:59 PM

        വക്കീലിനെ കൊണ്ടുപോയി. അതുകൊണ്ട് രക്ഷപെട്ടു. 🤣

        Reply
      • Sayara on June 27, 2026 6:29 PM

        അടിപൊളി 👌ചിരിച്ചു ഒരു വയിക്കായി 😂😂

        Reply
    • haripulloor on June 27, 2026 3:58 PM

      മറക്കൂലാ 🤪🤪

      Reply
  4. Krishna on June 27, 2026 6:21 AM

    Nannai chirippikkunna katha 😄😄😄❣️

    Reply
    • haripulloor on June 27, 2026 4:00 PM

      Thanks ഡാ 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.