Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ആത്മാവ്
  • ശവംനാറി പൂക്കൾ
  • പ്രപഞ്ചം
  • One Mistake, A Hundred Good Deeds Forgotten
  • വാടകയ്ക്കൊരു ഗർഭപാത്രം
  • പ്രതീക്ഷയോടെ ഉള്ള “കാത്തിരിപ്പ് “
  • പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
  • അമ്മ വരും…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, July 7
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആത്മാവ്
അനുഭവം ഓർമ്മകൾ

ആത്മാവ്

By Jaya ShajiJuly 7, 2026No Comments2 Mins Read2 Views
Bookmark Now
Please login to bookmark Close

No account yet? Register

ശരിക്കും ആത്മാവ് എന്നൊന്നുണ്ടോ. എനിക്കറിയില്ല. എനിക്കുണ്ടായ രണ്ട് മൂന്ന് അനുഭവങ്ങൾ എഴുത്തണമെന്ന് എനിക്ക് തോന്നാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. തിരക്കുകൾ കഴിയട്ടെ എന്നോർത്തിട്ട് കഴിയുന്നില്ല. എന്നാൽ പിന്നെ ഇന്ന് എഴുതാൻ തുടങ്ങാമെന്നോർത്തു.

എന്റെ അമ്മ എന്ന തണൽ മാഞ്ഞത് 2016 ലാണ്. അമ്മ തണൽ മാത്രമല്ലായിരുന്നു, ഒരു ധൈര്യമായിരുന്നു. എല്ലാമായിരുന്നു. എനിക്ക് വാക്കുകൾ കിട്ടുന്നില്ല പറയാൻ. അമ്മ പോയി കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നാൻ തുടങ്ങി. ഞാൻ നോക്കിയില്ലേ. ഞാൻ നോക്കിയത് പോരാഞ്ഞിട്ടാണോ അമ്മ പോയത്. ഞാൻ കാരണമാണോ പോയത് എന്നൊക്കെ. എന്റെ കൂട്ടുകാരും എന്നെ അറിയാവുന്നവരും ഒക്കെ എന്നെ ആശ്വസിപ്പിച്ചു. അങ്ങനെ ഒന്നും ചിന്തിക്കേണ്ട, പോകേണ്ട സമയമാവുമ്പോൾ പോകണം എന്നൊക്കെ. കുറച്ച് നേരം ആശ്വാസം തോന്നും. പിന്നെയും കുറ്റബോധം. ഒരു ദിവസം ഉച്ചയ്ക്ക് ഞാനുറങ്ങിപ്പോയി. വല്ലാതെ ആഴത്തിൽ ഉറങ്ങി പോയെന്ന് തോന്നുന്നു. എന്റെ സ്വപ്നത്തിൽ അമ്മ വന്നു. എന്റെ തോളിൽ പിടിച്ചിട്ട് പറഞ്ഞു: “എന്തിനാടീ ഇങ്ങനെ വിഷമിക്കുന്നത്. ഞാൻ നിന്റെ കൂടിയില്ലേ” എന്ന്. അന്നേരം തന്നെ ഞാൻ എണീറ്റു. വല്ലാത്ത ഒരാശ്വാസം അനുഭവപ്പെട്ടു. ഇപ്പോഴും ആ ഒരാശ്വാസമുണ്ട് മനസ്സിൽ.

അത് പോലെ ഒരു ദിവസം ഞാൻ സ്കൂട്ടറിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ വല്ലാത്ത ഒരു സങ്കടം മനസ്സിൽ ഉണ്ടായിരുന്നു. എന്താ ഏതാ എന്ന് മനസ്സിലാവുന്നില്ല. ഒരു പാലം കേറി വരുമ്പോൾ മനസ്സ് ശൂന്യമായതു പോലെ മുൻപിലെ ബസ്‌ കണ്ടില്ല. ബ്രേക്ക്‌ ഇട്ടപ്പോഴേക്കും സ്കൂട്ടർ പോയിടിച്ചു. ഞാൻ സ്കൂട്ടറിൽ നിന്നു മുന്നോട്ട് പോയി ബസിൽ ഇടിച്ചു വീണു എന്നാ കരുതിയത്. പെട്ടെന്ന് പുറകിൽ നിന്ന് എന്നെ ആരോ അരയിൽ പിടിച്ചു സീറ്റിൽ ഇരുത്തി. എങ്ങനെ ആര്? – അറിയില്ല. ഞാൻ സ്കൂട്ടർ എടുത്തു കൊണ്ട് എങ്ങനെ വീട്ടിൽ എത്തി എന്ന് ഇന്നും എനിക്കറിയില്ല.

ഇനി പറയുന്നത് June 28 2026 ന് നടന്നതാ. അന്നൊരു ഞായറാഴ്ച. ഉച്ചയ്ക്ക് സംസാരിച്ചിരുന്നു ഞാനൊരു അര മണിക്കൂർ ഉറങ്ങിപ്പോയി. അന്നേരം ഇത് പോലെ ഞാനൊരു സ്വപ്നം കണ്ടു. എന്റെ ഭർത്താവ് ഷാജിയുടെ മമ്മി എന്റെ അടുത്ത് വന്നിരുന്ന് എന്റെ രണ്ട് കൈയുമെടുത്ത് പിടിച്ചു ഭയങ്കര സ്നേഹത്തോടെ ഒരുപാട് സംസാരിച്ചു. പിന്നെ ഞാൻ എണീറ്റു. ഷാജിയോടും പിള്ളേരോടും ഈ സ്വപ്നം പറഞ്ഞു. അന്ന് രാത്രി അറിയുവാണ് മമ്മിക്ക് സുഖമില്ല എന്ന്. പിറ്റേന്ന് മമ്മി മരിച്ചു. എന്താ പറയുക.

ഇതിനൊക്കെ എന്തെങ്കിലും ഒരു വിശദീകരണം ഉണ്ടാവുമല്ലേ. അതൊന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

1
Jaya Shaji

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.