Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കാലം ആരെയും കാത്തു നിൽക്കുന്നില്ല
  • ഒരു മാപ്പപേക്ഷ മനസ്സിനോട്
  • ഇരുൾമറ
  • മനസ്സിലാക്കുന്ന ഒരാൾ…
  • സാന്നിധ്യം
  • എന്റെ അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും
  • നവോമി
  • അക്ഷരങ്ങൾ തുന്നിയ മുറിവുകൾ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, August 21
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാൻ മനുഷ്യനാണ് മരുന്നല്ല
അറിവുകൾ ജീവിതം ജോലി ബന്ധങ്ങൾ വിവാഹം വീട് സ്ത്രീ

ഞാൻ മനുഷ്യനാണ് മരുന്നല്ല

By Gloria RoseJuly 25, 20268 Comments3 Mins Read3,378 Views
Bookmark Now
Please login to bookmark Close

No account yet? Register

കല്യാണം കഴിഞ്ഞ് നാലാം മാസം ആയിരുന്നു അത്.

 

ചെറിയൊരു ഫ്ലാറ്റ്. ഞാനും ആദിത്യനും അമ്മയും. പുറത്തു നിന്ന് നോക്കുന്നവർക്ക് ഞങ്ങൾ ഒരു സന്തോഷ കുടുംബം.

 

വീട്ടിൽ കയറുമ്പോൾ എല്ലാവരും പറയും “നീ വന്നപ്പോൾ മുതൽ വീട്ടിൽ ഒരു ലക്ഷ്മി വന്ന പോലെ മോളേ”. അടുക്കള, വൃത്തി, ആദിത്യന്റെ ഷർട്ട് ഇസ്തിരിയിടൽ. ഞാൻ അതെല്ലാം ചെയ്തു. കാരണം ഞാൻ വിശ്വസിച്ചു, ഇത് സ്നേഹത്തിന്റെ പേരിലാണ് എന്ന്.

 

ആദിത്യൻ. 30 വയസ്സ്. MNC യിൽ ജോലി, കയ്യിൽ നല്ല ശമ്പളം. പക്ഷേ ജീവിതത്തിൽ ഒരു പ്ലാൻ ഇല്ല. രാവിലെ 11 ന് ഓഫീസ്, രാത്രി 12 ന് വീട്ടിൽ. വാരാന്ത്യം മുഴുവൻ കൂട്ടുകാരുമൊത്ത് ബാറിൽ. ക്രെഡിറ്റ് കാർഡ് കടം കയറി വരുന്നുണ്ട്.

 

ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. “നമുക്ക് ഒരു വീട് വാങ്ങണം എന്ന സ്വപ്നം ഉണ്ടല്ലോ.”

അവൻ എന്റെ തലയിൽ തലോടി പറയും “നീ കൂടെ ഉണ്ടല്ലോ, എല്ലാം ശരിയാകും”. ഞാൻ ആ വാക്ക് വിശ്വസിച്ചു.

 

അന്ന് ഒരു ഞായറാഴ്ച . ഞാൻ സാമ്പാർ വെച്ച് കൊണ്ടിരിക്കുകയായിരുന്നു. അടുക്കള ജനലിലൂടെ ഹാളിലെ സോഫയിൽ ഇരുന്ന് അമ്മായിയമ്മ ഫോണിൽ സംസാരിക്കുന്നത് വ്യക്തമായി കേട്ടു.

 

മറുഭാഗത്ത് അവരുടെ കൂട്ടുകാരി.

 

അമ്മ പറഞ്ഞു, ശബ്ദം താഴ്തിയല്ല. അഭിമാനത്തോടെ:

“അതേടി… എന്റെ മോന്റെ സ്വഭാവം നേരെയാക്കാൻ വേണ്ടിത്തന്നെയാണ് അവനെകൊണ്ട് കല്യാണം കഴിപ്പിച്ചത്. അവൻ ഇങ്ങനെ പോയാൽ കെട്ട് പോകുമെന്ന് പേടിയായിരുന്നു. നല്ല കുടുംബത്തിലെ പെണ്ണ് കിട്ടിയാൽ അവൻ ശരിയാകും എന്ന് എനിക്ക് ഉറപ്പായിരുന്നു.”

 

പാത്രം കൈയ്യിൽ നിന്ന് താഴെ വീണു. “ഠൺ” എന്ന ശബ്ദം.

 

പക്ഷേ അതിലും ഉറക്കെ എന്റെ ഉള്ളിൽ എന്തോ പൊട്ടുന്ന ശബ്ദം ഞാൻ കേട്ടു.

 

നാല് മാസം. നാല് മാസമായി ഞാൻ ഈ വീട്ടിൽ ഒരു ഭാര്യയാണെന്ന് കരുതി ജീവിച്ചു. പരസ്പരം കൈകോർത്ത് മുന്നോട്ട് പോകുന്ന രണ്ടുപേരാണ് ഞങ്ങൾ എന്ന് കരുതി.

 

പക്ഷേ ഇവിടെ ഞാൻ ഒരു “മരുന്ന് ” ആണ്.

ഒരാളുടെ ജീവിതം നന്നാക്കാനുള്ള മരുന്ന്.

 

എന്റെ MBA. ബാങ്കിൽ ജോലിക്ക് പോകണമെന്ന സ്വപ്നം. സ്വന്തമായി ഒരു വീട് എന്ന  ആഗ്രഹം. അതൊന്നും ആർക്കും ഒരു വിലയുമില്ല. എനിക്ക് വേണ്ടത് രാവിലെ 6 ന് എഴുന്നേൽക്കാനും, അവന് ചൂട് ചോറ് വിളമ്പാനും, അവന്റെ ഫോൺ നോക്കി അവനെ കൺട്രോൾ ചെയ്യാനും മാത്രം.

 

അന്ന് രാത്രി ആദിത്യൻ വന്നപ്പോൾ ഞാൻ ചോദിച്ചു. നേരെ.

“അമ്മ ഇന്ന് ഫോണിൽ പറഞ്ഞത് കേട്ടു. നിങ്ങളെ നന്നാക്കാനാണോ ‘ എന്നെ കല്യാണം കഴിച്ചത്?”

 

അവൻ ആദ്യം ഒന്ന് പതറി. പിന്നെ ചിരിച്ചു. “ഛേ, അമ്മയുടെ പഴയ പല്ലവി ആണ് അത്. നീ ഇതൊന്നും സീരിയസ് ആക്കണ്ട. നീ എനിക്ക് വേണ്ടിയല്ലേ?”

 

ഞാൻ പറഞ്ഞു “ഞാൻ നിങ്ങൾക്ക് വേണ്ടിയാണ്. പക്ഷേ നിങ്ങളുടെ സ്വഭാവം ശരിയാക്കാനുള്ള മരുന്നായിട്ടല്ല.”

 

അവൻ മുഖം തിരിച്ചു കിടന്നു.

 

അടുത്ത ദിവസം തന്നെ ഞാൻ തീരുമാനം എടുത്തു. വഴക്കില്ല. കരച്ചിലില്ല. അച്ഛനെ വിളിച്ചു. “അച്ഛാ, ഞാൻ വരുന്നുണ്ട്”

 

അമ്മ കരഞ്ഞു. “ഇത്ര പെട്ടെന്ന്…”

അച്ഛൻ എന്റെ തലയിൽ കൈ വെച്ച് പറഞ്ഞു “നിന്റെ തീരുമാനം ശരിയാണെങ്കിൽ ഞങ്ങൾ ഒപ്പമുണ്ട് മോളേ. ഒരു പെണ്ണിന്റെ ജീവിതം ആരെയും നന്നാക്കാനുള്ളതല്ല.”

 

ഇന്ന് രണ്ട് വർഷം കഴിഞ്ഞു. ഞാൻ ഒരു IT കമ്പനിയിൽ HR ആയി ജോലി ചെയ്യുന്നു. എറണാകുളത്ത് ഒരു ചെറിയ 1BHK യിൽ തനിച്ചാണ്. EMI ഉണ്ട്, ഉത്തരവാദിത്തം ഉണ്ട്. പക്ഷേ രാത്രി ഉറങ്ങുമ്പോൾ മനസ്സിൽ സമാധാനമുണ്ട്.

 

ആദിത്യൻ 6 മാസം മുമ്പ് വിളിച്ചിരുന്നു. “ഞാൻ മാറാൻ ശ്രമിക്കുന്നുണ്ട്” എന്ന്.

ഞാൻ പറഞ്ഞു “നല്ലത്. പക്ഷേ തന്നെ നന്നാക്കാനുള്ള ഒരു മരുന്നായി ഞാൻ ഇനി ഇല്ല.”

 

 

സ്നേഹവും ബഹുമാനവും തുല്യതയും ഇല്ലാത്ത ബന്ധത്തിൽ ജീവിക്കുന്നതിനേക്കാൾ, ഒറ്റയ്ക്ക് ആത്മാഭിമാനത്തോടെ ജീവിക്കുന്നതാണ് നല്ലത്.

 

ഞാൻ ഒരു മരുന്നല്ല. ഞാൻ ഒരു മനുഷ്യനാണ്.

 

#എന്റെരചന

6
Gloria Rose

ഞാൻ ഗ്ലോറിയ റോസ് എഴുതാനും വായിക്കാനും ഒരുപാട് ഇഷ്ടപെടുന്നു തൃശ്ശൂർ ജില്ലയിലെ പളളിക്കുന്ന് താമസിക്കുന്നു മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡ്, പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ എന്റെ കവിതയും ഇടം നേടിയിട്ടുണ്ട്

8 Comments

  1. മിനി സുന്ദരേശൻ on July 28, 2026 2:32 AM

    അതെ, ആരും ആരുടെയും മരുന്നാകരുത് … നന്നായെഴുതി👍❤️

    Reply
    • Gloria rose on July 28, 2026 12:08 PM

      ❤️

      Reply
      • thara Subhash on July 31, 2026 9:52 AM

        ഒരാളെയും നന്നാക്കാനുള്ള കരാറെടുക്കലല്ല വിവാഹം . നന്നായെഴുതി ഗ്ലോറിയ👏♥️♥️

        Reply
        • Gloria rose on July 31, 2026 10:02 AM

          ❤️

          Reply
  2. Saraswathi Sreekumar on July 27, 2026 12:07 PM

    👏👏👏👏

    Reply
    • Gloria rose on July 27, 2026 12:19 PM

      ❤️

      Reply
  3. Shreeja R on July 26, 2026 2:50 PM

    👍👍👍👍

    Reply
    • Gloria rose on July 26, 2026 3:02 PM

      ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.