Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഋതുഭേദങ്ങൾ പാർട്ട്‌ 2
  • രണ്ടാമത്തെ മകൻ
  • കാരയ്ക്ക മരം – ബാലസാഹിത്യം – എന്റെ ആസ്വാദനക്കുറിപ്പ്
  • അർഹത
  • മരണം
  • A conversation with a Girl with a Pure Soul
  • പറയാതെ പോയ പ്രണയങ്ങൾ
  • ഋതുഭേദങ്ങൾ പാർട്ട്‌ – 1
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, September 5
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇജ്ജാതി ആദ്യരാത്രി
നര്‍മം

ഇജ്ജാതി ആദ്യരാത്രി

By Sumesh ManakulamAugust 7, 2026Updated:September 4, 20265 Comments3 Mins Read409 Views
Bookmark Now
Please login to bookmark Close

No account yet? Register

കുഞ്ഞുട്ടാ… ഇന്നലെ ആദ്യരാത്രി പൊളിച്ചില്ല്യേ

 

നീ മിണ്ടാണ്ട് പൊക്കോട്ടാ ഏർപ്പായുട്ടി.

 

എന്താണ്ടാ? എന്തെങ്കിലും പ്രശ്നണ്ടായാ?

 

ഇണ്ടായിതൊക്കെ പ്രശ്നാ.

 

എന്തുട്ടാ കാര്യന്ന് പറയ്.

 

ഒറ്റ വാക്കിൽ പറഞ്ഞാ കൊളായി.

 

നീ ആക്രാന്തം കാണിച്ചാണ്ടാവും…

 

ഏർപ്പായുട്ടി… നീ വെറുതെ എന്റെ വായെന്ന് തെറി കേക്കണ്ടാ ട്ടാ…

 

ഒന്ന് പോടാ… നിന്റെ മുഖം കണ്ടാ അറിഞ്ഞൂടെ…

 

എന്ത്????

 

ഇന്നലെ ഒറങ്ങിട്ടില്ല്യാന്ന്

 

അത് ശരിയാ ഒറങ്ങിട്ടില്യ… പക്ഷെ നീ കരുതുന്നത് പോലത്തെ ഒറക്കൊഴിക്കൽ അല്ലടാ.

 

പിന്നെ എന്തുട്ട് ഒറക്കൊഴിക്കലാ?

 

ഏർപ്പായുട്ടി… ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ ദി ബെസ്റ്റ് ഇമ്പ്രെഷൻ എന്നല്ലേ?

 

അതേ

 

അപ്പൊ ഫസ്റ്റ് നൈറ്റ് ബാഡ് നൈറ്റ് ആയാ, ഇനിള്ള നൈറ്റ്സ്…

 

നീ വിഷമിക്കാതെ കാര്യം പറയ്…

 

എന്റെ ആദ്യരാത്രി ചളമായി ഏർപ്പായുട്ടി…

 

അതന്നെ പറഞ്ഞണ്ട് ഇരിക്കാണ്ട് നീ എന്തുട്ടാ ഇണ്ടായെന്ന് പറയടാ കോക്കാനേ.

 

തുടക്കം തന്നെ പിഴച്ചു.

 

അത് കാര്യാക്കണ്ട. നടന്നത് നടന്നു… ഇനി നീ ഇന്നലത്തെ തെറ്റുകൾ ആവർത്തിക്കാതെ നോക്ക്യാ മതി…

 

എന്തുട്ട് തെങ്യാ ഏർപ്പായുട്ടി നീ പറയണേ?????

 

ഒന്നോർത്താൽ. നല്ലതാ… നീ കന്നിക്കാരൻ ആണെന്ന് അവൾക്ക് തോന്നിണ്ടാവും.. ആ തോന്നൽ ഇനിയുള്ള ലൈഫിന് ഗുണാവും.

 

ഏർപ്പായുട്ടി എനിക്ക് ചൊറിഞ്ഞു വരണ്ട് ട്ടാ.

 

കുഞ്ഞുട്ടാ സംഭവിച്ചതൊക്കെ നല്ലതിന് എന്ന് നിങ്ങടെ ബൈബിളിൽ പറഞ്ഞിട്ടില്യേ…

 

ഡാ… നീ വിചാരിക്കണ പോലെ ഒന്നുമല്ല

 

അല്ലേ? ശ്ശേ…

 

ഇന്നലെ രാത്രി ഒരു ആറരക്ക് ഞങ്ങൾ ദമയന്തിടെ വീട്ടിൽ എത്തി.

 

മ്മ്മ്… എന്നീട്ടു…

 

ഒരു ഏഴരക്ക് അവടെ അവളുടെ അച്ഛനും ചെറിയച്ഛനും അമ്മാവനുമൊക്കെ കൂടി ഒരു ഫുള്ള് പൊട്ടിച്ചു കൂടി…

 

ഇപ്പൊ മനസ്സിലായി കുഞ്ഞുട്ടാ പ്രശ്നം… ഇനി നീ ഒന്നും പറയണ്ട…

 

എന്തുട്ട് മനസ്സിലായിന്ന്???

 

നീ അവരാടൊപ്പം കൂടി മട മടാന്ന് അടിച്ചു റിലെ കട്ടായി… അവിടെ വാള് വെച്ചതല്ലേ പ്രശ്നം…

 

എന്റെ പൊന്ന് ഏർപ്പായുട്ടി… നീ തോക്കിൽ കയറി വെടി വെക്കാതെ ഞാൻ പറയുന്നത് കേക്ക്. ഞാൻ ഇന്നലെ ഒരു തുള്ളി തൊട്ടില്ല്യാ.

 

ശരി… നീ പറ…

 

അങ്ങിനെ ഒൻപത് മണിയായപ്പോ ഞങ്ങള് ഭക്ഷണം കഴിച്ചു. വിരുന്നുകാരെല്ലാം പോയി.

 

മ്മ്…

 

ഞാൻ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുറിയിൽ അവളെ കാത്ത് ഇരുന്നു.

 

മ്മ്… മ്മ്…

 

എന്താ നിന്റെ മൂളലിന്റെ ടോൺ മാറ്യേ

 

ഒന്നുല്ല്യ… നീ പറയ്…

 

ഒരു ഒന്പതര, പത്ത് ആയപ്പോ അവള് വന്നു…

 

ആര്…

 

ദമയന്തി… അല്ലാണ്ടാരാ…

 

ആ… ആ… ന്നട്ട്…

 

അവള് വാതിൽ കുറ്റിട്ട് തിരിഞ്ഞു എന്നെ നോക്കിതും അയ്യോ എന്ന് കരഞ്ഞ് വാതിൽ തുറന്നു പുറത്തേക്ക് ഒരു ഓട്ടം…

 

എന്തുട്ടിന്?

 

ആ… എനിക്കും മനസ്സിലായില്ല്യ…

 

ന്നട്ട് എന്തുട്ടാ ഇണ്ടായേ…

 

അവളുടെ അച്ഛനും അമ്മയും എണീറ്റ് വന്നു… എന്തുട്ടണ്ടാ @#₹# നീ എന്റെ മോളെ ചെയ്തേ എന്നും ചോദിച്ച് അവളുടെ അച്ഛൻ മുറിയിൽ കയറി വന്നു എന്റെ കോളറിൽ പിടിച്ചു…

 

കൊടുക്കായിരുന്നില്യേ നിനക്ക് അയാളുടെ ചെപ്പകുറ്റിക്ക് ഒന്ന്…

 

ഏർപ്പായുട്ടി ഞാൻ കാവടി കാണാൻ പോയിട്ട് നാട്ടുകാര് തല്ലാൻ പിടിച്ചതല്ല അവിടെ അടീണ്ടാക്കാൻ

 

ശരി… ശരി… ന്നട്ട് എന്തുട്ടാ ഇണ്ടായേ..

 

അപ്പോളേക്കും ദമയന്തി ജനലിന്റെ അവിടേക്ക് ചൂണ്ടി അവിടെ ഒരു ആള് നിക്ക്ണ്ടായിരുന്നുന്ന് പറഞ്ഞു..

 

ന്നട്ട് നിങ്ങള് പുറത്തിറങ്ങി നോക്കില്ല്യേ?

 

ഉവ്വ്… ഞങ്ങള് അവിടെയൊക്കെ നോക്കി… പക്ഷെ ആരെയും കണ്ടില്ല്യ…

 

കാണില്ല്യ… കക്കാൻ വന്നോന്നാണെങ്കിൽ അവിടെ എവിടെങ്കിലും ചുറ്റി പറ്റി നിക്കും… പക്ഷെ ഈ ടീംസ് ഓടി രക്ഷപ്പെടും…

 

അതേ, അതാണ് കാര്യന്ന് എനിക്ക് മനസ്സിലായി.

 

അപ്പൊ സമയം എത്രമണി ആയിണ്ടാവും?

 

ഒരു പതിനൊന്നു മണി…

 

എന്റെ കുഞ്ഞുട്ടാ… നേരം വെളുക്കാൻ ഇനിയും സമയം ഇണ്ടായിരുന്നില്യേ… ആ സമയം നിനക്ക് ക്രിയാത്മകമായി ഉപയോഗിക്കായിരുന്നില്ല്യേ

 

അതിനു പറ്റുന്ന സാഹചര്യമായിരുന്നില്ല പിന്നെ അവിടെ…

 

സാഹചര്യാ? എന്തുട്ടിന്? കെട്ടിയ പെണ്ണല്ലെടാ അല്ലാണ്ടെ..

 

 

അവൾക്ക് പേടിയാവണുന്ന് പറഞ്ഞു കരയാൻ തുടങ്ങി…

 

ബെസ്റ്റ്…

 

പെണ്ണ് വാതിലടക്കാനോ ലൈറ്റ് ഓഫ് ചെയാനോ ഒരു പൊടിക്ക് സമ്മതിക്കണില്ല്യാ…

 

അവിടെ വേറെ ആരൊക്കെ ഇണ്ടാർന്നുന്നാ പറഞ്ഞേ?

 

അവൾടെ അച്ഛനും അമ്മയും.

 

അവര് അവരുടെ മുറിയിൽ കേറി വാതിൽ കുറ്റിയിട്ടാൽ തീരാവുന്ന പ്രശ്നമേ ഉഉണ്ടായിരുന്നുള്ളു.

 

അതൊന്നും നടക്കണ കാര്യായിരുന്നില്ല്യാ.

 

അപ്പൊ വെറുതെ മിണ്ടിയും പറഞ്ഞും ഇരുന്ന് നേരം വെളിച്ചാക്കി അല്ലേ…

 

അതെങ്കിലും പറ്റിയിരുന്നു എങ്കിൽ എനിക്ക് ഇത്ര വെഷമം ഉണ്ടാവേർനില്ല്യ ഏർപ്പായുട്ടി…

 

അതിന് എന്തുട്ടായിരുന്നു പ്രശ്നം.

 

അവളുടെ അച്ഛനോടും അമ്മയോടും ഞങ്ങളുടെ മുറിയിൽ കിടക്കാൻ പറഞ്ഞ് അവള് ഒരേ വാശി.

 

ബെസ്റ്റ്… ന്നട്ട് അവര് അവിടെ കിടന്നോ?

 

മുറിയിൽ കിടന്നില്ല്യാ, തുറന്നിട്ട വാതിൽക്കൽ കിടന്ന് ആ തന്തയും തള്ളയും കൂടി മത്സരിക്കുകയായിരുന്നു

 

എന്തുട്ട് മത്സരം?

 

കൂർക്കം വലി മത്സരം, അവര്ടെ മുടിഞ്ഞ കൂർക്കം വലി കാരണം എനിക്ക് മര്യാദക്ക് ഉറങ്ങാൻ പോലും പറ്റിയില്ല്യ…

 

എന്റെ കർത്താവേ… ഇജ്ജാതി ആദ്യരാത്രി നീ ശത്രുക്കൾക്ക് പോലും കൊടുക്കല്ലേ…

 

 

 

2
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

5 Comments

  1. Anju ranjima on August 18, 2026 8:29 PM

    നല്ല പൊളി ആദ്യരാത്രി..
    കൂർക്കവലി മത്സരവും കലക്കി.
    സ്ലാങ് ബഹുത്ത് അച്ചാ… 👌👌👌

    Reply
  2. Renjini Ramesh on August 15, 2026 2:44 PM

    കുഞ്ഞുട്ടൻ പൊളിച്ചു ട്ടാ ….. 👌

    Reply
  3. Sreekumari S on August 10, 2026 9:15 AM

    രസകരമായ എഴുതി. വായിച്ചു രസിച്ചു .

    Reply
  4. മിനി സുന്ദരേശൻ on August 10, 2026 2:41 AM

    പാവം കുഞ്ഞൂട്ടൻ …… രസകരമായി എഴുതി👍🌹

    Reply
  5. Thara Subhash on August 8, 2026 7:50 PM

    രസമുള്ള എഴുത്ത്. ആസ്വദിച്ചു വായിച്ചു👌👌👏👏♥️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.