Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • സിമാരി
  • ഉറവിടം തേടി
  • മനസ്വി
  • ഒരിക്കൽ കൂടി
  • 🪐രുദ്രന്റെ ജാതകഫലം 🪐
  • ഉയർത്തെഴുന്നേൽപ്പ്
  • രണ്ടാമൂഴം
  • അന്ന
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, September 12
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അച്ഛൻ : ദി റിയൽ ഹീറോ
അനുഭവം ആഘോഷങ്ങൾ ഓർമ്മകൾ കുട്ടികൾ പാരന്റിങ് ബന്ധങ്ങൾ

അച്ഛൻ : ദി റിയൽ ഹീറോ

By Ganga RaveendranAugust 12, 20263 Comments3 Mins Read44 Views
Bookmark Now
Please login to bookmark Close

No account yet? Register

അച്ഛൻ എപ്പോഴും എല്ലാ വീട്ടിലെയും ഹീറോ തന്നെയാണ്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് അവരുടെ അച്ഛൻ എപ്പോഴും ഒരു റിയൽ ഹീറോയാണ് .

പുറമെ എല്ലാവർക്കും തങ്ങളുടെ പിതാവ് ഗൗരവക്കാരനായി തോന്നുന്നെങ്കിൽ. ജീവിതത്തിന്റെ ഓട്ടപാച്ചിലുകൾക്കിടയിലെ ചില ദൗർഭാഗ്യകരമായ സന്ദർഭങ്ങളിൽ ചിരിക്കാൻ മറന്ന് പോയതാവാം.

എന്റെ അച്ഛനെ കുറിച്ച് പറയുമ്പോൾ എവിടെയും താങ്ങും തണലുമായി കുറെ പ്രതിസന്ധി ഘട്ടങ്ങളിൽ തന്റെ കുടുംബത്തെ ഒന്നാകെ മുമ്പോട്ട് നയിച്ച ഒരു പച്ചയായ മനുഷ്യൻ. അച്ഛനെ അമ്മയെയും സഹോദരങ്ങളെയും ഒക്കെ എപ്പോഴും ചേർത്ത് പിടിച്ചുകൊണ്ടു അവർക്ക് വേണ്ടിയുള്ള എല്ലാം ഘട്ടങ്ങളിലും പിന്തുണയും നൽകി അവരെ ഒക്കെ തന്നോടൊപ്പം ചേർത്ത് നിർത്തുക മാത്രമേ ചെയ്തിട്ടുള്ളു. എന്നിട്ടും അച്ഛന്റെ ജീവിത യാത്രയിൽ എപ്പോഴൊക്കെയോ ചില കയ്പേറിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. എപ്പോഴും സഹോദരങ്ങൾക്ക് ഒപ്പം നിന്നും , അവർക്ക് വേണ്ടി സ്വന്തം ജീവിതത്തെ മാറ്റിവച്ചു കൊണ്ട് നല്ല നല്ല കാര്യങ്ങൾ അച്ഛൻ സമ്മാനിച്ചിട്ടുണ്ട്. അച്ഛന് ഞങ്ങൾ 2 പെൺകുട്ടികൾ ആണ്. അച്ഛൻ തന്റെ കഠിനാധ്വാനം കൊണ്ട് തന്നെ ഞങ്ങളെ 2 പെൺകുട്ടികളെ നല്ല രീതിയിൽ പഠിപ്പിച്ചു, ഒരു അച്ഛന്റെതായ ഉത്തരവാദിത്വവും ഒക്കെ നിറവേറ്റുകയും വേണ്ട കരുതലും സ്നേഹവും ഒക്കെ തന്ന് മുമ്പോട്ട് നയിക്കുന്നത്. ഞാനാണ് ഇളയ കുട്ടി. എന്റെ ചില ആരോഗ്യകരമായ വെല്ലുവിളികൾ ഇക്കാലമത്രേയും അച്ഛനാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ജീവിതത്തിന്റെ ചില ദുർഘട സാഹചര്യങ്ങളിൽ എല്ലാം അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്ന് എന്നെ കൈപിടിച്ചയുർത്തിയത് അച്ഛൻ ആണ്.

ജനിച്ചു വളർന്നത് വൈക്കത്തപ്പന്റെ മണ്ണിൽ ആയതുകൊണ്ട്, അച്ഛന്റെ ഓർമ്മവച്ച കാലം മുതൽക്കേ തിരുവൈക്കത്തപ്പനെ നിത്യവും തൊഴാൻ പോകുമായിരുന്നു. വർഷങ്ങൾ ആയിട്ടുള്ള ആ പതിവ് ഇന്നും പിന്തുടർന്ന് പോകുന്നു. ചെറുപ്പം മുതലേ അച്ഛനെ കൊണ്ട് പറ്റാവുന്ന ഏതൊരു ആഗ്രഹവും എനിക്ക് സാധിച്ചു തരുമായിരുന്നു. അത് ഇപ്പോഴും അങ്ങനെയാണ്. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ളതും ഞാൻ ഏറെ ആസ്വദിക്കുന്നതുമായ ഒരു കാര്യമാണ് അച്ഛന്റെ കൂടെ പുറത്ത് എവിടെ പോയാലും ഒരു ചായക്കട ആണെങ്കിലും ബേക്കറി ആണെങ്കിലും അവിടെ കേറി ഒരു നാരങ്ങവെള്ളം അല്ലെങ്കിൽ ചായയും പലഹാരവും എന്ത് തന്നെയായാലും അത് ആസ്വദിച്ച് കഴിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് വേറെ ലെവൽ ആണ്. എന്റെയും ചേച്ചിയുടെയും സ്കൂൾ കാലഘട്ടം തൊട്ടേ എന്ത് കാര്യത്തിനും ഓടി നടന്ന് പ്രവർത്തിച്ചത് അമ്മയേക്കാൾ കൂടുതൽ അച്ഛൻ തന്നെയാണ്. സ്കൂളിലും കോളേജിലും ഒക്കെ എപ്പോഴും എക്സാമിന് കൊണ്ടുപോകാനും, പി ടി എ മീറ്റിംഗിനും, സ്കൂൾ ആനുവൽ ഡേ പരിപാടികൾക്ക് അല്ലാതെ ചില ആശുപത്രി കേസുകൾക്ക് പോലും എനിക്ക് ഒപ്പം നിന്ന് ധൈര്യവും പിന്തുണയും നൽകിയത് അച്ഛൻ തന്നെ ആയിരുന്നു. പെൺകുട്ടികൾ ആയത് കൊണ്ട് എപ്പോഴും അമ്മയാണ് എല്ലാ കാര്യത്തിലും ഒപ്പം നിൽക്കുക എന്നുള്ള ധാരണകൾ ഒക്കെ സമൂഹത്തിൽ ഉണ്ടെങ്കിലും, എന്റെയും ചേച്ചിയുടെയും എല്ലാ കാര്യങ്ങളും അമ്മക്ക് ഒപ്പം നിന്ന് പ്രവർത്തിച്ചത് അച്ഛൻ തന്നെയാണ്. അച്ഛൻന്മാർ പൊതുവെ എല്ലാവരും സ്ട്രിക്റ്റ് ആയിട്ടുള്ള ആളാണ് എന്ന് എനിക്ക് തോന്നുന്നില്ല കാരണം എന്റെ അച്ഛൻ അങ്ങനെ എല്ലാ കാര്യത്തിനും കടുംപിടുത്തം പിടിക്കാറില്ല. ഞാനും ചേച്ചിയും ഒരു കാര്യത്തെകുറിച്ച് തീരുമാനം എടുത്താൽ തന്നെ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമായ രീതിയിൽ മനസ്സിലാക്കി തരുകയും, തെറ്റു കണ്ടാൽ അത് തെറ്റ് ആണെന്ന് തന്നെ ഉറക്കെ വിളിച്ചു പറയുമായിരുന്നു. എല്ലാവരുടെ ഇടയിൽ അങ്ങനെ തന്നെയാണ് അച്ഛൻ എന്ത് കാര്യത്തെ കുറിച്ചും അഭിപ്രായമുണ്ടെങ്കിലും അതിനെ തുറന്ന് പറയാനുള്ള ധൈര്യം ഉണ്ട്, പക്ഷെ നമ്മൾക്ക് നല്ലതെന്ന് തോന്നുന്ന നമ്മുടെ വിലയിരുത്തലിൽ നിന്നുള്ള കാര്യം സമൂഹത്തോട് തുറന്ന് പറയുമ്പോൾ അതിനെ വിമർശിച്ചു കൊണ്ട് സംസാരിക്കുന്നവരാണ് ഭൂരിഭാഗം സമൂഹത്തിൽ ഇന്നുള്ളവർ. സമൂഹത്തിൽ ആയാലും കുടുംബത്തിൽ ആയാലും എന്ത് കാര്യവും തുറന്ന് പറയുന്നവരെ ശത്രുക്കളയിട്ടാണ് ആളുകൾ ചൂണ്ടികാണിക്കുക.

പണ്ട് അച്ഛന് ഒരു സൈക്കിൾ ഉണ്ടായിരുന്നു അതിന്റെ ഫ്രണ്ടിൽ ഒരു കുഞ്ഞു സീറ്റ്‌ ഘടിപ്പിച്ചു കൊണ്ടുള്ള ആ യാത്രക്ക് പകരം ഇന്നുള്ള ആഡംബര കാറിലും, ബസിലും ഒക്കെ പോയാൽ ആ ഒരു സുഖം ഇന്ന് എനിക്ക് കിട്ടണമെന്നില്ല. ആ സൈക്കിളിന്റെ മുമ്പിലെ കുഞ്ഞൻ സീറ്റിൽ എന്നെ ഇരുത്തികൊണ്ട് ഓടിയ ആ യാത്ര ഒരു മാരത്തൺ പോലെയാണ്. ആ യാത്ര എനിക്ക് ഇന്നും മിസ്സ്‌ ചെയ്യുന്ന ഒരു കാര്യം ആണ്.

അച്ചൻ എപ്പോഴും ഏത് ആഘോഷവേളയിലും സ്വന്തം കുടുംബത്തിന്റെ സന്തോഷം കണ്ടെത്തുന്നതിന് വേണ്ടി ഒരു തരത്തിലുള്ള പോരായ്മ കാണിക്കാതെ ആ ഒരു നിമിഷത്തേക്ക് വേണ്ടി അത്രയേറെ മനോഹാരിത സമ്മാനിക്കും. അമ്മയോളം പോരാളി മറ്റ് ആരുമില്ല എന്ന് പറയുമെങ്കിലും.. അച്ഛന്റെ ഉള്ളിലെ തീ കനൽ ആരും കാണാറില്ല കാരണം അത് പെട്ടന്നുള്ള പ്രകമ്പനം കൊണ്ട് കുറിക്ക് കൊള്ളുന്ന വാക്കുകൾ ആയി പുറത്തേക്ക് പ്രവഹിക്കുന്നത് ഉള്ളിൽ കൊണ്ട് നടക്കാൻ ആ ഹൃദയത്തിന് ആവുമായിരുന്നില്ല. അങ്ങനെ വരുന്ന ചില ദുര അനുഭവങ്ങളിൽ എല്ലാവരുടെയും അച്ഛൻ ആയിരിക്കും പെട്ടന്ന് പ്രതികരിക്കുന്നത് അതുകൊണ്ടാണ് എല്ലാവരുടെയും  പിതാവിന്റെ ഇടയിൽ ചില സന്ദർഭങ്ങളിൽ കർക്കശക്കാരൻ ഗൗരവക്കാരൻ എന്നിങ്ങനെയുള്ള പട്ടം മിഥ്യാധാരണയായി മാറുന്നത്.

അച്ഛൻ എപ്പോഴും നിസ്വാർത്ഥമായ സ്നേഹത്തിന് പാത്രമാണ് കാരണം തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള സ്നേഹവും കരുതലും ആണ് മനസ്സ് നിറയെ. അവർ ജീവിച്ചിരിക്കുന്ന കാലത്തോളം മക്കളുടെ ഇടയിൽ നിന്ന് ഒരു വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഒരു മുറിപ്പെടുത്തൽ പോലും ഇല്ലാതെ അവരെ ചേർത്ത് നിർത്തുക. വാർദ്ധക്യത്തോട് അടുക്കുമ്പോൾ അവരുടെ ഇടയിൽ മക്കളാൽ കഴിയുന്ന നല്ല അനുഭവങ്ങളും, ഓർമ്മകളും സമ്മാനിക്കുക എന്നുള്ളതാണ് അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം.

3
Ganga Raveendran

👉ഞാൻ ഗംഗ രവീന്ദ്രൻ 👉താമസം തിരുവൈക്കത്തപ്പന്റെ മണ്ണിൽ 👉പഠിച്ചത് : എം എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ

3 Comments

  1. haripulloor on August 12, 2026 5:57 PM

    അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ മനോഹരമായി വരച്ചിട്ടിരിക്കുന്നു. നഷ്ടമായിപ്പോയ നല്ലോർമ്മകൾ

    Reply
  2. Joyce Varghese on August 12, 2026 4:52 PM

    അച്ഛനെ കുറിച്ച് നല്ല ഓർമ്മകൾ പങ്കുവെച്ചു. അച്ഛനെ സ്നേഹിക്കുന്നവർക്ക് സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാൻ അവസരം നൽകുന്ന എഴുത്ത്.👍

    Reply
    • Ganga Raveendran on August 12, 2026 5:31 PM

      ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.