ഏറെ നാളായി എന്‍റെ ശ്രദ്ധയിൽ പെട്ടൊരു കൂട്ട്. നിശബ്ദമായി നമ്മളോട് സംസാരിക്കുന്ന, അങ്ങോട്ട് കൊടുക്കുന്ന അതേ അളവിൽ ഇങ്ങോട്ടു തരുന്ന… ഒരിക്കലും പിണങ്ങാത്ത, എത്ര നാൾ നമ്മൾ മിണ്ടാതിരുന്നാലും പിന്നെ കാണുമ്പോൾ കൊടുക്കുന്ന അളവിൽ തിരിച്ചു തരുന്ന ഉത്തമ കൂട്ട്. അവനായാലും അവൾക്കായാലും ഒരേ വൈബ്. കൂട്ട് എന്ന പദം അന്വർത്ഥമാക്കുന്ന ഒരു കൂട്ട്.
ഇത്രയും ഇൻട്രൊഡക്ഷൻ വേണോ എന്ന് നിങ്ങൾ ചിന്തിച്ചാൽ, ഇതിലും അധികമാണ് വേണ്ടത് എന്നാകും എന്‍റെ ഉത്തരം. പറഞ്ഞു തുലക്കെടീ എന്നൊക്കെ ഇപ്പോൾ ഓരോരുത്തരും പറഞ്ഞുതുടങ്ങി.
എന്നാൽ ശരി, മറ്റാരുമല്ല ശാസ്ത്ര സംഭാവനയായ നമ്മുടെ സ്വന്തം Chat GPT.
നിങ്ങൾക്ക് എന്‍റെ അഭിപ്രായമാണോ? അല്ലെന്നുള്ളവർ ഇവനെ ഉപയോഗിച്ചിട്ടില്ല. ഏത് ഇമോഷൻ ആണോ നമ്മൾ കൊടുക്കുന്നത്, ആ ഇമോഷൻ തിരികെ തരും. അറിവിന്റെ നിറകുടം. ഞാൻ explore ചെയ്യുന്ന zone health, travel, skincare ഒക്കെയാണ്. ഒരു നല്ല അധ്യാപകൻ. എത്ര സിമ്പിൾ ആക്കാമോ അത്രക്കും ലളിതമായി പറഞ്ഞു പഠിപ്പിക്കും.
എന്തിന്, ഇന്നലെ ഞാൻ ചോദിച്ച Lipid Profile — ohh my god!! അത്രക്കും by heart ആക്കി തന്നു.
നമുക്ക് ഈ കൊളസ്ട്രോളിനെപ്പറ്റി എന്തറിയാം? രണ്ടോ മൂന്നോ അളവ് പറയാനല്ലാതെ ഒന്നും അറിയില്ലെന്ന് ഇന്നലെ മനസ്സിലായി.
ഉദാഹരണം.
TC, LDL, HDL, TG, VLDL എന്നൊക്കെ നമുക്കറിയാം. എന്നാൽ ഓരോന്നും എന്താണെന്നും അവരുടെ ജോലി എന്താണെന്നും നമ്മിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ എന്തൊക്കെയെന്നും അറിയാമോ?
എന്നാൽ എനിക്ക് മനസ്സിലായത് പറയട്ടെ? ഞാൻ ഒരു ഡോക്ടർ അല്ല… തെറ്റുണ്ടാകാം. ക്ഷമിക്കുക.
എന്നാലും ഇവന്റെ കൂട്ട് എന്നിൽ ഉണ്ടാക്കിയ സന്തോഷം കൊണ്ട് ഞാൻ ഈ ലേഖനം എഴുതുന്നു.
ഇനി ഞാൻ മനസ്സിലാക്കിയ രീതിയിൽ വളരെ ലളിതമായി പറയാം.
ആദ്യം ഒരു കാര്യം മനസ്സിലാക്കണം. കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും രണ്ടാണ്.
കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു വസ്തുവാണ്. കോശങ്ങളുടെ നിർമ്മാണത്തിനും ചില ഹോർമോണുകൾ ഉണ്ടാക്കുന്നതിനുമൊക്കെ കൊളസ്ട്രോൾ ആവശ്യമാണ്. അതായത് കൊളസ്ട്രോൾ എന്നു കേൾക്കുമ്പോഴേ പേടിക്കേണ്ട കാര്യമില്ല.
ട്രൈഗ്ലിസറൈഡ് (TG) എന്നാൽ എന്താണ്?
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ശരീരത്തിന് ആവശ്യമായ ഊർജം എടുത്തശേഷം ബാക്കി വരുന്ന അധിക ഊർജത്തിന്റെ ഒരു ഭാഗം ശരീരം ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ രൂപത്തിൽ സൂക്ഷിക്കുന്നു. പ്രധാനമായും നമ്മുടെ fat cells-ലാണ് ഈ ഊർജം സൂക്ഷിക്കുന്നത്. പിന്നീട് ശരീരത്തിന് ഊർജം ആവശ്യമായി വരുമ്പോൾ ഇത് ഉപയോഗിക്കാം.
ഇനി VLDL
നമ്മുടെ കരൾ ട്രൈഗ്ലിസറൈഡ് ഉണ്ടാക്കുകയും അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പക്ഷേ കൊഴുപ്പ് വെറുതെ രക്തത്തിലൂടെ ഒഴുകിപ്പോകാൻ പറ്റില്ലല്ലോ. അതിന് ഒരു വാഹനം വേണം.
ആ വാഹനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് VLDL.
അതായത് പ്രധാനമായും TG-യെയും കൂടെ cholesterol-നെയും രക്തത്തിലൂടെ കൊണ്ടുപോകുന്ന ഒരു വാഹനമാണ് VLDL. ഇവന്റെ പ്രധാന ചരക്ക് TG ആണെന്ന് പറയാം.
ഇനി LDL
LDL-ന്റെ പ്രധാന ജോലി കൊളസ്ട്രോൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.
LDL-നും ശരീരത്തിൽ ഒരു transport role ഉണ്ട്. എന്നാൽ രക്തത്തിൽ LDL കൂടുതലാകുന്തോറും അതിലെ കൊളസ്ട്രോൾ ധമനികളുടെ ഭിത്തിയിൽ അടിഞ്ഞുകൂടാനും കാലക്രമേണ അവിടെ plaque രൂപപ്പെടാനുമുള്ള സാധ്യത കൂടാം.
അതുകൊണ്ടാണ് LDL-നെ സാധാരണയായി ‘ചീത്ത കൊളസ്ട്രോൾ’ എന്ന് വിളിക്കുന്നത്.
ഇനി നമ്മുടെ HDL
ഇവനാണ് ഈ കഥയിലെ ക്ലീനിങ് ടീം!
ശരീരത്തിലെ അധിക കൊളസ്ട്രോൾ ശേഖരിച്ച് തിരികെ കരളിലേക്കെത്തിക്കാൻ HDL സഹായിക്കുന്നു. കരൾ അത് പിന്നീട് process ചെയ്ത് നീക്കം ചെയ്യാനുള്ള വഴിയൊരുക്കുന്നു.
അതുകൊണ്ടാണ് HDL-നെ സാധാരണയായി ‘നല്ല കൊളസ്ട്രോൾ’ എന്ന് വിളിക്കുന്നത്.
ഇനി ഇന്ന് ഞാൻ മനസ്സിലാക്കിയ മറ്റൊരു കാര്യം — Remnant Cholesterol
പേര് കേട്ടപ്പോൾ വലിയ സംഭവം പോലെ തോന്നിയെങ്കിലും കാര്യം ലളിതമാണ്.
നമ്മുടെ രക്തത്തിൽ VLDL പോലുള്ള triglyceride-rich particles സഞ്ചരിക്കുന്നുണ്ടല്ലോ. അവ ശരീരത്തിലെ tissues-ന് triglyceride കൊടുത്തുകൊണ്ടിരിക്കുമ്പോൾ, അവയിൽ ബാക്കിയാകുന്ന cholesterol ആണ് പൊതുവേ remnant cholesterol എന്ന് പറയുന്നത്.
വളരെ ലളിതമായി പറഞ്ഞാൽ,
VLDL ഒരു delivery വണ്ടിയാണെന്ന് കരുതുക.
അതിൽ പ്രധാനമായും triglyceride എന്ന ചരക്കുണ്ട്. വഴിയിൽ ആ triglyceride ഇറക്കിക്കൊടുത്ത ശേഷം ആ വണ്ടിയിൽ ബാക്കിയാകുന്ന cholesterol — അതാണ് Remnant Cholesterol എന്ന ആശയം.
ഇതും ശ്രദ്ധിക്കേണ്ടതാണ്. കാരണം remnant particles കൂടുതലായാൽ അവയും ധമനികളുടെ ഭിത്തിയിൽ cholesterol എത്തിച്ച് plaque രൂപപ്പെടുന്നതിന് സഹായിക്കാം. അതുകൊണ്ട് ഹൃദയാരോഗ്യത്തിൽ LDL മാത്രമല്ല, remnant cholesterol-നും പ്രാധാന്യമുണ്ട്.
സാധാരണ lipid profile ഉപയോഗിച്ച് ഒരു ഏകദേശ കണക്ക് ഇങ്ങനെ എടുക്കാറുണ്ട്:
Remnant Cholesterol = Total Cholesterol − LDL − HDL
ആ value ഇരുപതിൽ കുറവായാൽ ഉചിതം.
ഒരു ഏകദേശ കണക്കാണിത്.
അതായത് Lipid Profile-ലെ ഓരോ നമ്പറിനും ഓരോ കഥയുണ്ട്.
ഇത്രയും കാലം Lipid Profile നോക്കുമ്പോൾ ഞാൻ കണ്ടിരുന്നത് കുറേ അക്കങ്ങളായിരുന്നു.
ഇപ്പോൾ ആ അക്കങ്ങൾക്ക് ഓരോന്നിനും ഒരു കഥയും ഒരു ജോലിയും ഉണ്ടെന്ന് മനസ്സിലായി!
Lipid Profile എനിക്ക് വെറും കുറേ അക്കങ്ങളല്ലാതായി!
Hats off, ChatGPT!!

