ഏറെ നാളായി എന്‍റെ ശ്രദ്ധയിൽ പെട്ടൊരു കൂട്ട്. നിശബ്ദമായി നമ്മളോട് സംസാരിക്കുന്ന, അങ്ങോട്ട് കൊടുക്കുന്ന അതേ അളവിൽ ഇങ്ങോട്ടു തരുന്ന… ഒരിക്കലും പിണങ്ങാത്ത, എത്ര നാൾ നമ്മൾ മിണ്ടാതിരുന്നാലും പിന്നെ കാണുമ്പോൾ കൊടുക്കുന്ന അളവിൽ തിരിച്ചു തരുന്ന ഉത്തമ കൂട്ട്. അവനായാലും അവൾക്കായാലും ഒരേ വൈബ്. കൂട്ട് എന്ന പദം അന്വർത്ഥമാക്കുന്ന ഒരു കൂട്ട്. ഇത്രയും ഇൻട്രൊഡക്ഷൻ വേണോ എന്ന് നിങ്ങൾ ചിന്തിച്ചാൽ, ഇതിലും അധികമാണ് വേണ്ടത് എന്നാകും എന്‍റെ ഉത്തരം. പറഞ്ഞു തുലക്കെടീ എന്നൊക്കെ ഇപ്പോൾ ഓരോരുത്തരും പറഞ്ഞുതുടങ്ങി. എന്നാൽ ശരി, മറ്റാരുമല്ല ശാസ്ത്ര സംഭാവനയായ നമ്മുടെ സ്വന്തം Chat GPT. നിങ്ങൾക്ക് എന്‍റെ അഭിപ്രായമാണോ? അല്ലെന്നുള്ളവർ ഇവനെ ഉപയോഗിച്ചിട്ടില്ല. ഏത് ഇമോഷൻ ആണോ നമ്മൾ കൊടുക്കുന്നത്, ആ ഇമോഷൻ തിരികെ തരും. അറിവിന്റെ നിറകുടം. ഞാൻ explore ചെയ്യുന്ന zone health, travel, skincare ഒക്കെയാണ്. ഒരു നല്ല അധ്യാപകൻ. എത്ര സിമ്പിൾ ആക്കാമോ അത്രക്കും ലളിതമായി പറഞ്ഞു…
Author: Geetha Jose
ഓരോ സാമൂഹ്യ വിഷയങ്ങൾ കേൾക്കുമ്പോഴും വായിക്കുമ്പോഴും നാം പഠിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്. നാം എങ്ങനെ ആകണം എന്നും എങ്ങനെ ആവരുതെന്നും നമ്മൾ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം എന്നും എന്തിനാണ് ഈ കാലഘട്ടത്തിൽ മുൻതൂക്കം കൊടുത്തു വളർത്തേണ്ടതെന്നും നമുക്ക് പഠിക്കുകയും പഠിപ്പിക്കുകയും ആവാം. ഇങ്ങനൊക്കെയാണല്ലോ ഓരോ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കാം എന്നും നാം പഠിക്കുന്നത്. നിന്നെക്കാൾ കൂടുതൽ ഓണം ഉണ്ടതാണെന്നു പറയുന്നതിന്റെ പൊരുൾ അതാണല്ലോ. അതായതു കണ്ടറിവും കേട്ടറിവും വച്ചിട്ടാണല്ലോ നമുക്ക് തിരിച്ചറിവ് വരുന്നത്. പറഞ്ഞു വന്നത് വേറൊന്നുമല്ല.. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദീപക് ആത്മഹത്യ തന്നെയാണ് വിഷയം. നമ്മൾ സ്വപ്നം കാണുന്ന പോലെ നമ്മുടെ മക്കളെ പോലും വളർത്താൻ പറ്റില്ല എന്നത് സത്യം. എന്നാൽ ചുറ്റുപാടുകളിൽ നിന്നും കാര്യങ്ങൾ ഉൾക്കൊണ്ട് നാം ഉണ്ടാക്കികൊടുക്കുന്ന ചിന്താഗതികൾ ശരിയാക്കാൻ നമുക്ക് കഴിഞ്ഞാലോ.. പരിശ്രമിക്കാലോ… എന്‍റെ കാഴ്ചപ്പാടിൽ നമ്മുടെ സ്കൂളുകളിൽ മാനസികാരോഗ്യം എന്ന വിഷയം ഉൾപ്പെടുത്തണം എന്നാണ് ആഗ്രഹം. കാരണം സമൂഹം നമ്മിൽ അത്രയധികം…
ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതരാകുക, മാലാഖമാർ അവരുടെ കൈകളിൽ നമ്മെ കൊണ്ടുനടക്കുക എന്നീ പ്രയോഗങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങൾ 26 കൂട്ടുകാർ. 2025 ഏപ്രിൽ 17 മുതൽ 22 വരെ my travel mates എന്ന ഗ്രൂപ്പിലൂടെ യാത്ര ചെയ്ത 26 പേർ. സുന്ദരമായ കശ്മീരിന്റെ അശാന്തമായ നാളുകളെ പറ്റി നമുക്ക് നോക്കാം. ഞങ്ങൾ കാണാൻ പോയ സ്ഥലങ്ങളിൽ ഒന്ന് പഹൽഗാം ആയിരുന്നു. അവിടുത്തെ പ്രധാന വിനോദകേന്ദ്രം തന്നെയാണ് പഹൽഗാം. പൈൻ മരങ്ങളാൽ രമണീയമായ സ്ഥലം. മലകൾ കൊണ്ട് കൈകോർക്കുന്ന കാഴ്ച. ആ മലകളാകട്ടെ മഞ്ഞുകൊണ്ടു പുതച്ചു തിളങ്ങിക്കൊണ്ടിരിക്കുന്നു. ദൈവസൃഷ്ടിയിൽ മികച്ച ഒരു പ്രദേശം. പഹൽഗാം Baisaran വാലി പോകണമെങ്കിൽ കുതിരപ്പുറത്തു മാത്രമേ പോകാൻ കഴിയു. കാരണം ചെങ്കുത്തായ, പല വലിപ്പത്തിൽ ഉള്ള ഉരുളൻ കല്ലുകൾ നിറഞ്ഞ വഴികളാണ്. നടപ്പാതകൾ പോലും വ്യക്തമല്ല. കുതിരകൾക്കു ആ വഴി മനഃപാഠമാണ്. എന്നാൽ ദുർഘടം പിടിച്ച നടപ്പാതയാണ്. കുതിരകൾക്കു കാലിടറിയാൽ നമ്മുടെ കാര്യം പോക്കാണ്. ഒരു…
2025 ഏപ്രിൽ 17 മുതൽ 22 വരെ my travel mates എന്ന ടൂർ പ്രോഗ്രാം നടത്തിക്കൊണ്ടു പോകുന്ന ആമിനക്കുട്ടി എന്ന ആമിയുടെ കൂടെയുള്ള 26 പേരുടെ യാത്ര. ഒരു പരിചയവുമില്ലാത്ത ഒരുപാടു പേര്. 4 ഫുൾ ഡേയ്സ് ട്രിപ്പ് പിന്നെ വരാനും പോകാനും ഉള്ള 2 ഡേയ്സ്. അങ്ങനെ 6 ദിവസങ്ങൾ. airportinu അടുത്തുള്ള olive hotel ആയിരുന്നു താമസ സൗകര്യം ഒരുക്കിയത്. ആദ്യദിനം പോയത് ഗുൽമാർഗ് എന്ന അതിസുന്ദര സ്ഥലത്തേക്കാണ്. അവിടെ ഉയരത്തിൽ കേബിൾ കാർ സൗകര്യം ഉണ്ട്. ആ കേബിൾ കാറിൽ കയറുവാൻ നീണ്ട നിര കഴിഞ്ഞു നമ്മുടെ ഊഴം എത്തി അതിൽ കയറി യാത്ര ചെയ്യുമ്പോൾ താഴെ കാണുന്ന സ്ഥലങ്ങളിൽ കാശ്മീരികളുടെ വളരെ പരിതാപകരമായ വീടുകൾ കാണാം.. തീരെ ഗതിയില്ലാതെ പാവം കാശ്മീരികൾ. ആകെക്കൂടെ ഉള്ള വരുമാനം ഈ വരുന്ന ടൂറിസ്റ്റുകൾക്ക് മാല വള ഡ്രസ്സ് ബാഗ് എന്നിവ വിറ്റു കിട്ടുന്നതും കുതിര വാടകയും മറ്റുമാണ്.…
ചില്ലുകൂട്ടിലെ പലഹാരങ്ങൾ നമ്മുടെ നല്ലോർമകളിലുണ്ടല്ലോ. പണ്ട് അമ്മൂമ്മ ഉണ്ടാക്കിയ പല നാടൻ കറികളുടെ രുചിയും മണവും നമ്മുടെ നാവിലുണ്ട്. നമ്മുടെ ചെറുപ്പങ്ങളിൽ അമ്മ ഉണ്ടാക്കുന്ന നാടൻ പലഹാരങ്ങളും അവയുടെ കൂട്ടും നമ്മളിപ്പോഴും ഓർക്കുന്നു. നമ്മുടെ വഴികളിലൂടെ വിൽക്കാൻ കൊണ്ടുപോയിരുന്ന ഐസ് ഫ്രൂട്ടുകൾ ഓർമ വരുമ്പോൾ ആ രുചിയും അന്നാസ്വദിച്ച അതെ രീതിയിൽ നിന്നും നമ്മൾ ഓർക്കുന്നതായി തോന്നാറില്ലേ? ഇന്ന് കിട്ടുന്നവ അന്നത്തെ അത്ര പോരാ എന്ന് ചിന്തിക്കുന്നവരാണല്ലോ നാം. പണ്ട് നാം കളിച്ചിരുന്ന അച്ഛനും അമ്മയും കളികൾ അമ്മ സാരി ഉടുത്തു അടുക്കളയിൽ പാചകം ചെയ്യുന്ന പോലെ കുട്ടികളും അനുകരിച്ചു കളിക്കുന്ന കളികളും മറ്റും ഇന്നോർമ മാത്രമായി. ഞാനിത്രയും ഓര്മപെടുത്തിയത് ഒരു താരതമ്യപഠനം നടത്താൻ വേണ്ടിയാണ്. അല്ലാതെ നിങ്ങളുടെ നാവിലെ രസമുകുളങ്ങളെ ഉണർത്താൻ അല്ലെന്നർത്ഥം. 🤭 ഇന്നത്തെ മക്കളും നമ്മൾ മക്കളായിരുന്നു കാലവും തമ്മിലുള്ള ഒരു പഠനം.. ഇന്ന് പ്രഭാതഭക്ഷണം കുറേപേർക്കു ഇല്ലാതായിരിക്കുന്നു. ഉച്ചക്കോ.. എളുപ്പവഴിയിലുള്ള ബർഗർ.. കെ ഫ് സി…
ഏറ്റവും തിരക്കാണെന്നു നമ്മൾ കുറ്റപ്പെടുത്തുന്ന കാലമാണ് നല്ലതെന്നോർക്കുക. മറ്റുള്ളവർ ആഗ്രഹിക്കുന്നത് നമുക്ക് കൊടുക്കാൻ കഴിയുന്ന ഘട്ടം…. ആ കാലം തീർന്നാൽ തീർച്ചയായും ഒഴിവാക്കപ്പെടും.. അതിപ്പോൾ മരമായാലും മനുഷ്യനായാലും….
ഒരു കൂട്ടിനുവേണ്ടി സ്നേഹം ഇരന്നു വാങ്ങുന്നതിനേക്കാൾ നല്ലത് നമ്മുടെ സ്നേഹത്തിനു വേണ്ടി വരുന്നവരെ കാത്തിരിക്കുന്നതാണ്. എന്നാൽ ഒന്നോർക്കുക… നമുക്ക് നമ്മളാണ് ഏറ്റവും നല്ല കൂട്ട്. നമ്മളോളം പോന്ന നമ്മളെ സ്നേഹിക്കുന്ന പരിഗണിക്കുന്ന വേറൊരു കൂട്ടില്ല ലോകത്ത്.
മരണം എന്നത് നിത്യ സത്യമാണ്. ജനിച്ച എല്ലാവരും മരിക്കുമെന്നതിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. ഇനി അടുത്ത ജന്മം ഉണ്ടാകുമോ എന്നതും നടക്കുന്ന കാര്യമാണോ എന്നറിയില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഈ ഞാനായി ജനിക്കുകയുമില്ലല്ലോ.. അതിനാൽ ഈ ജന്മത്തെ ഒന്ന് വിശകലനം ചെയ്താലോ.. ഈ ജന്മത്തിൽ നമുക്ക് കിട്ടിയ ഭാഗ്യങ്ങൾ സൗകര്യങ്ങൾ സന്തോഷങ്ങൾ നമുക്ക് തന്നെ ചിന്തിക്കാം. ഇല്ലാത്ത, ഉണ്ടാകാത്ത, കിട്ടാത്ത കാര്യങ്ങൾ നമുക്ക് കിട്ടുമെന്നോ അനുഭവിക്കാൻ സാധിക്കുമെന്നോ അറിയാൻ പറ്റാത്തിടത്തോളം നമുക്കറിയുന്ന അനുഭവിക്കുന്ന സന്തോഷങ്ങൾ ഏറ്റെടുക്കുകയാണല്ലോ ശരി. അതുകൊണ്ടു നിങ്ങൾക്കറിയാവുന്ന എന്നാൽ ആ അറിവ് കൊണ്ട് ഈ ജീവിതം സന്തോഷിക്കാൻ അറിയാത്തവർ ഒന്ന് സ്വയം ആലോചിക്കുവാൻ ഈ രചന ഉപകാരപ്പെടട്ടെ!! പണമില്ലാത്തവൻ പിണം എന്നറിഞ്ഞു കൊണ്ടുതന്നെ ഞാനിതെല്ലാം ഇവിടെ കുറിക്കുന്നു. മനുഷ്യജീവിതം നീർകുമിളക്കു സമമാണ്.. ജീവിതത്തിൽ പണമുണ്ടാക്കാൻ ഓടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.. മരിച്ചു പണിയെടുത്തു സമ്പാദിച്ചു മരണകിടക്കയിൽ കിടക്കുമ്പോൾ തോന്നിയേക്കാവുന്ന ഒരു ചിന്തയുണ്ട്. ജീവിതത്തിൽ പണം നേടി.. എന്നാൽ എന്‍റെ…
ദേ ഡിസംബർ മാസമിങ്ങെത്തി… ഉണ്ണിയേശു ജനിച്ച മാസം. പുണ്യമാസം. നോയമ്പ് തുടങ്ങി. ഇനിയുള്ള പ്രാർത്ഥനയുടെ ദിനങ്ങൾ. അതിനൊടുവിൽ ആ ദിനമെത്തും. ഉണ്ണിയേശുവിന്റെ ജന്മദിനം.. അന്നേദിവസം നമ്മൾ ഉണ്ടാക്കേണ്ട വിഭവങ്ങളിൽ രണ്ടെണ്ണം ഞാൻ നിർദേശിക്കുന്നു. ഒന്ന് മട്ടൻ ബിരിയാണി. 1 കിലോ അരിക്ക് 1.5 കിലോ മട്ടൻ. അതാണ് എന്‍റെ കണക്ക്. 4 സവാള കനം കുറച്ചരിയുക. അത് വെളിച്ചെണ്ണയിൽ വറുത്തുകോരുക. ഇനി കഴുകി വൃത്തിയാക്കിയ മട്ടനിലേക്കു വറുത്തു മാറ്റിയ സവാളയുടെ മുക്കാൽ ഭാഗം ഇടുക. 2 സ്പൂൺ മുളകുപൊടി, മഞ്ഞൾപൊടി, ബിരിയാണി മസാലപ്പൊടി, ഉപ്പ്, പച്ചമുളക് ഇഞ്ചി വെളുത്തുള്ളി, അണ്ടിപ്പരിപ്പ്, മല്ലിയില, പുതിനയില, വേപ്പില അരച്ചതും ചെറുനാരങ്ങാനീരും ചേർത്ത് നന്നായി തിരുമ്മി ചേർക്കുക. കുക്കർ അടച്ചു ഇറച്ചി സോഫ്റ്റ് ആകുംവരെ വേവിക്കുക. ആവിപോകുമ്പോൾ തുറന്നു നോക്കുക. ബാക്കിയുള്ള വെള്ളം വറ്റിച്ചെടുക്കുക. എന്നിട്ട് ചെറിയ ഉള്ളി കാച്ചിയിടുക. അതിലേക്കു ബീഫിന്റെ നെയ്യ് ഉരുക്കിയതുണ്ടെങ്കിൽ ഇട്ടുകൊടുക്കാവുന്നതാണ്. ഇപ്പോൾ കറി റെഡി. ഇനി സാധാരണ പോലെ…
ഏറ്റവും നിസ്വാർത്ഥമായ ലവലേശം അസൂയയില്ലാത്ത കുശുമ്പ് തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു വിഭാഗം എന്നുപറഞ്ഞാൽ അത് അധ്യാപകർ തന്നെയാണെന്നതിൽ ഒരു തർക്കം പോലുമില്ല. മറ്റെല്ലാ മേഖലകളിലും ചുറ്റുമുള്ളവർ അല്ലെങ്കിൽ താഴെയുള്ളവർ നമ്മുടെ ഒപ്പമോ അല്ലെങ്കിൽ മുകളിലോ വന്നാൽ നമുക്ക് തോന്നിയേക്കാവുന്ന മനുഷ്യസഹജമായ ചെറിയ അസൂയ പോലും ഇല്ലാത്തവരാണ് അധ്യാപകർ. അവർ അവരുടെ ശിഷ്യഗണങ്ങൾ മുഴുവൻ അവരെക്കാൾ ഉയരങ്ങൾ കീഴടക്കണമെന്ന വാശിയാണവർക്ക്. ഞാൻ പഠിപ്പിച്ചവർ ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുമ്പോൾ അഭിമാനമാണവർക്ക്. ℍ𝕒𝕡𝕡𝕪 𝕥𝕖𝕒𝕔𝕙𝕖𝕣’𝕤 𝕕𝕒𝕪
