Author: Geetha Jose

Iam Geetha

പായസമില്ലാതെ എന്ത് ഓണസദ്യ? ഓണസദ്യ എന്നുപറഞ്ഞാൽ തന്നെ ഏറ്റവും ഒടുവിൽ വിളമ്പുന്ന പായസത്തിന്റെ മധുരം… സത്യത്തിൽ സദ്യയുടെ ക്‌ളൈമാക്‌സ് പായസം തന്നെ. പൊന്നിൻ നിറമുള്ള ഉരുളിയിൽ പാലും പഞ്ചസാരയും നെയ്യും അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് വരട്ടിയെടുത്ത്‌ മേമ്പൊടിക്ക് ഏലക്കത്തരി വിതറി എടുക്കുന്ന പായസത്തിന്റെ മണം കേൾക്കുമ്പോൾ തന്നെ നമ്മിൽ ഹർഷോന്മാദം വരും. പയസ്‌ എന്നാൽ പാല് എന്നർത്ഥം. അപ്പോൾ പയസ്‌ ചേർത്തുണ്ടാക്കുന്നതു പായസം. പൊതുവെ ശർക്കര ചേർത്തുണ്ടാക്കുന്ന പായസത്തിൽ തേങ്ങാപ്പാലും പഞ്ചസാര ചേർത്തുണ്ടാക്കുന്ന പായസത്തിൽ പശുവിൻപാലുമാണ് ഉപയോഗിക്കാറുള്ളത്. അടപ്രഥമൻ, പാലടപ്രഥമൻ പാല്പായസം പരിപ്പ് പ്രഥമൻ എന്നിവയൊക്കെയാണ് സദ്യയിലെ മുൻനിരക്കാർ. എന്നാൽ ഇവയല്ലാതെ പഴം മാങ്ങാ ചക്ക കൈതച്ചക്ക എന്തിനു ചോക്ലേറ്റ് പായസം വരെ നമുക്കുണ്ടാക്കാം. പായസത്തിന്റെ മാധുര്യമാണ് സദ്യയുടെ പൂര്ണതക്ക് മിഴിവേകുന്നത്. പപ്പടവും ചെറുപ്പഴവും പായസവും കൂട്ടി കുഴച്ചൊരു പിടി പിടിക്കാം ഈ ഓണത്തിന്. ഇനി നമുക്ക് കൈതച്ചക്ക പായസം ഉണ്ടാക്കാൻ നോക്കാം. ഒരു കൈതച്ചക്ക വളരെ നേരിയ കഷണങ്ങൾ ആക്കിയെടുക്കുക.…

Read More

“ഓണത്തപ്പാ കുടവയറാ തിരുവോണക്കറിയെന്തെല്ലാം ? ചേനത്തണ്ടും കാടും പടലവുമേലിശ്ശേരി വാഴക്കച്ചുണ്ടുപ്പേരി മാമ്പഴമിട്ട പുളിശ്ശേരി കാച്ചിയമോരും നാരങ്ങാക്കറീം പച്ചടികിച്ചടിയച്ചാറും. ” ഓണമിങ്ങെത്താറായി. ഓണം എന്ന വാക്ക് കേൾക്കുമ്പോൾ ഓണസദ്യയാണ്‌ ഓർമ വരിക. ഓണം ഒന്നേയുള്ളുവെങ്കിലും തെക്കു മുതൽ വടക്കു വരെ നോക്കിയാൽ സദ്യ വട്ടങ്ങൾ പലതരമാണ്. ആചാരങ്ങളും ആഘോഷങ്ങളും സദ്യവട്ടങ്ങളും മാറിമറിയും. സദ്യയെ പറ്റി പറയുകയാണെങ്കിൽ 26 വിഭവങ്ങളിൽ കൂടുതൽ വേണമെന്ന് കണക്ക്‌. അതിൽ ആറു തരം രസങ്ങൾ ഉൾപ്പെടണമെന്നു ആയുർവേദം ശാസിക്കുന്നു. അവ എരിവ് പുളി ഉപ്പ് മധുരം കയ്പു ചവർപ്പ് എന്നിവയാണ്. ഞാൻ ഇവിടെ എഴുതാൻ പോകുന്നത് സദ്യയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ്. ആലോലനീലമിഴിയാം പ്രിയയാൾ വിളമ്പും ഒലോലനൊന്നുമതി, എന്തിനു നൂറുകൂട്ടം? ഇപ്പോൾ നിങ്ങൾക്ക് പിടികിട്ടിയില്ലേ? നമ്മുടെ ഓലന്റെ പ്രാധാന്യം . കുമ്പളങ്ങയാണ് ഓലനിലെ പ്രധാന ഐറ്റം. കേരളസദ്യയിലെ ഏറ്റവും ലളിതവും എന്നാൽ സുപ്രധാനവുമായ വിഭവം. ഓലനില്ലെങ്കിൽ സദ്യ പൂർണ്ണമാകില്ല. രുചികരവും അതെ സമയം ആരോഗ്യകരവും ആണീ ഓലൻ. ഒരു…

Read More

പ്രതിസന്ധി എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കാത്തവർ ഉണ്ടാകില്ല. നെറ്റി ചുളിച്ചതുകൊണ്ടു പ്രതിസന്ധി പേടിച്ചോടുമോ? ഇല്ലല്ലോ.. അപ്പോൾ നമ്മൾ എന്തുചെയ്യണം?. ഞാൻ വായിച്ച ഒരു കഥയിലൂടെ അത് വിവരിക്കാം.. ഒരു സിനിമ പ്രദർശനശാലയിൽ പുതിയ ഒരു സിനിമയുടെ ആദ്യ പ്രദർശനം. അവരുടെ പരസ്യത്തിൽ പുതിയ സിനിമയുടെ പ്രദർശനം എന്ന് മാത്രമായിരുന്നില്ല.. അവാർഡ് നേടിയ ഒരു ചെറുസിനിമ കൂടെ ആദ്യം കാണിക്കും എന്നുകൂടെ ഉണ്ടായിരുന്നു. അന്നേദിവസം കുറച്ചധികം ആളുകൾ വന്നു. സിനിമ തുടങ്ങി. ആദ്യം ചെറു സിനിമ ആണല്ലോ.. ആദ്യസീൻ ഒരു മുറിയുടെ സീലിംഗ് . ആകാംക്ഷയോടെ കാണികൾ.. മിനുട്ടുകൾ കഴിഞ്ഞു.. നാല്, അഞ്ചു ആറു ….ആളുകൾ അക്ഷമരായി.. ബഹളത്തോടെ ഇതെന്താ ഇങ്ങനെ എന്ന് ചോദിക്കുന്നു.. അന്നേരം സീൻ ഒന്ന് മാറി.. കാമറ താഴോട്ട് വരുന്നു.. പിന്നെ കാണിക്കുന്നത് ഒരു രോഗി അനങ്ങാൻ വയ്യാതെ കട്ടിലിൽ കിടക്കുന്നതാണ്. പിന്നെ വീണ്ടും സീലിംഗ്… ആളുകൾ ഒച്ച വക്കാൻ തുടങ്ങി.. ഇതാണോ അവാർഡ് കിട്ടിയത് എന്നുള്ള ചോദ്യങ്ങളായി..…

Read More

“കൂട്ടക്ഷരങ്ങൾ” എഴുത്തുകാരാകുന്ന അക്ഷരങ്ങളുടെ കൂട്ടം എന്നോ കൂട്ടായ്മയിൽ നിന്നും വരുന്ന അക്ഷരമെന്നോ കൂട്ടുകൂടി എഴുതുന്നുവെന്നോ, കൂട്ടക്ഷരം പോലെ കെട്ടുറപ്പുള്ളതെന്നോ അർത്ഥമാക്കുന്ന ഈ പേര് അക്ഷരാർത്ഥത്തിൽ അഭിനന്ദനീയം തന്നെ. ഈ കൂട്ടക്ഷരത്തിലെ ഒരു അക്ഷരമായ ഈ ഞാൻ ഗീത ജോസ് ഇവിടെ ആദ്യാക്ഷരം കുറിക്കാൻ ആഗ്രഹിക്കുന്നു. അനുഗ്രഹിച്ചാലും.. കൂട്ടക്ഷരങ്ങൾ എഴുതാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിലും, ജയശ്രീയും പവിത്രയും കൂടെ എളുപ്പത്തിൽ ചെയ്തെടുത്ത ഈ വെബ്സൈറ്റ് നമ്മളാകുന്ന അക്ഷരക്കൂട്ടങ്ങൾക്കുള്ളതാണല്ലോ. ആദ്യമായി നന്ദിയും സ്നേഹവും എന്‍റെ പേരിലും ഈ കൂട്ടായ്മയുടെ പേരിലും ഞാൻ സമർപ്പിക്കുന്നു.. ചുറുചുറുക്കോടെ അക്ഷരങ്ങളാകുന്ന രണ്ടു പെണ്മണികൾ നമുക്കായി കൊരുത്തെടുത്ത ഈ അക്ഷരമാലയിലെ മുത്തുകളാകാൻ കഴിഞ്ഞതിൽ ഞാനും എന്‍റെ കൂട്ടുകാരും ചേർന്ന ഈ കൂട്ടക്ഷരം അഭിമാനിക്കുന്നു. തുടർന്നും ഈ കൂട്ടായ്മ ഒരുമയോടെ മുന്നോട്ടു പോകാൻ സർവേശ്വരൻ നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ !! ഒരിക്കൽ കൂടുവിട്ട ( ഉദ്ദേശിച്ചത് മോംസ്പ്രേസ്സോ എന്ന കൂടു ) ഞങ്ങൾക്ക് ഒരു കൂട്ടായി തണൽമരമായി നിങ്ങൾ രണ്ടുപേരും ഒരുക്കിയ ഈ…

Read More