ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതരാകുക, മാലാഖമാർ അവരുടെ കൈകളിൽ നമ്മെ കൊണ്ടുനടക്കുക എന്നീ പ്രയോഗങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങൾ 26 കൂട്ടുകാർ.
2025 ഏപ്രിൽ 17 മുതൽ 22 വരെ my travel mates എന്ന ഗ്രൂപ്പിലൂടെ യാത്ര ചെയ്ത 26 പേർ.
സുന്ദരമായ കശ്മീരിന്റെ അശാന്തമായ നാളുകളെ പറ്റി നമുക്ക് നോക്കാം.
ഞങ്ങൾ കാണാൻ പോയ സ്ഥലങ്ങളിൽ ഒന്ന് പഹൽഗാം ആയിരുന്നു. അവിടുത്തെ പ്രധാന വിനോദകേന്ദ്രം തന്നെയാണ് പഹൽഗാം. പൈൻ മരങ്ങളാൽ രമണീയമായ സ്ഥലം. മലകൾ കൊണ്ട് കൈകോർക്കുന്ന കാഴ്ച. ആ മലകളാകട്ടെ മഞ്ഞുകൊണ്ടു പുതച്ചു തിളങ്ങിക്കൊണ്ടിരിക്കുന്നു. ദൈവസൃഷ്ടിയിൽ മികച്ച ഒരു പ്രദേശം.
പഹൽഗാം Baisaran വാലി പോകണമെങ്കിൽ കുതിരപ്പുറത്തു മാത്രമേ പോകാൻ കഴിയു. കാരണം ചെങ്കുത്തായ, പല വലിപ്പത്തിൽ ഉള്ള ഉരുളൻ കല്ലുകൾ നിറഞ്ഞ വഴികളാണ്. നടപ്പാതകൾ പോലും വ്യക്തമല്ല. കുതിരകൾക്കു ആ വഴി മനഃപാഠമാണ്. എന്നാൽ ദുർഘടം പിടിച്ച നടപ്പാതയാണ്. കുതിരകൾക്കു കാലിടറിയാൽ നമ്മുടെ കാര്യം പോക്കാണ്. ഒരു വശത്തു താഴ്വാരമാണ്.
കാണാൻ അതിസുന്ദരമെങ്കിലും സത്യത്തിൽ അപകടകരമാണീ വഴികൾ. ഈ വഴികളിലൂടെ പോയാൽ വിശാലമായ ഒരു പ്രദേശമാണ് കാണാൻ കഴിയുന്നത്. അവിടെ വരുന്ന ഒരാള് പോലും കരുതിക്കാണില്ല ഈ ദുരന്തം വരുമെന്ന്. ഞങ്ങൾ പോയതിന്റെ പിറ്റേ ദിവസമാണ് ഈ സ്ഥലത്തു ആക്രമണം ഉണ്ടാകുന്നത്. ആ ദിവസങ്ങളിൽ പോലീസ് സേനകൾ വളരെ കുറവായിരുന്നു എന്നാണെന്റെ ഓർമ്മ. മഴ പെയ്തത് കാരണം അവിടേക്കുള്ള റോഡുകളും ചളി നിറഞ്ഞതായിരുന്നു. ഓടി രക്ഷപ്പെടാനും എളുപ്പമായിരിക്കാനിടയില്ല.
22 ഏപ്രിൽ 2025 നു ഞങ്ങൾക്ക് കേരളത്തിലേക്കുള്ള മടക്കയാത്രയായിരുന്നു. ഉച്ചക്ക് വിമാന താവളത്തിൽ എത്തി ചെക്ക് ഇൻ ചെയ്തു വന്നപ്പോൾ T V ന്യൂസ് കണ്ടു, പഹൽഗാമിൽ വെടിവയ്പ്പ്. 5 പേര് മരിച്ചു. പിന്നെ യാതൊരു സമാധാനവും ഉണ്ടായിരുന്നില്ല.. ഞങ്ങൾ രക്ഷപ്പെട്ടെങ്കിലും ഞങ്ങളെ പോലെ കാഴ്ചകൾ ആസ്വദിക്കാൻ വന്നവർ തന്നെയല്ലേ അവരും. സുന്ദരമായ കാഴ്ചകൾ കൊണ്ട് ആകൃഷ്ടരാകേണ്ട അന്നത്തെ സഞ്ചാരികൾ വെടിയുയർന്ന ശബ്ദത്താൽ ഭീതിയിലാണ്ടുപോയിക്കാണും. സാധാരണ പോലീസ് സേനയ്ക്കു നേരെയോ അല്ലെങ്കിൽ ഗ്രാമവാസികൾക്ക് നേരെയോ തിരിയാറുള്ള ഭീകരർ ഇത്തവണ എന്തിനു ഒന്നുമറിയാത്ത കാഴ്ചകൾ കാണാൻ വന്ന വിനോദ സഞ്ചാരികൾക്ക് നേരെ നിറയൊഴിച്ചെന്നു എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഗതികേട് നേരത്തു വന്നുപെട്ട ചിലർ.
ഞങ്ങൾ പോയപ്പോഴും ആ പഹൽഗാമിൽ എവിടെയോ ഭീകരർ ഒളിച്ചിരിപ്പുണ്ടായിരുന്നു എന്നോർക്കുമ്പോഴും, അവർക്കു നിറയൊഴിക്കാൻ അന്നാണ് എല്ലാ സൗകര്യവും ഒത്തുവന്നിരുന്നെങ്കിലോ എന്നോർക്കുമ്പോഴും ഇടം നെഞ്ചിൽ ഒരു ഭൂമികുലുക്കം അനുഭവപ്പെടുന്നു.
ബോർഡിങ് പാസ് കിട്ടിയതിനാൽ രക്ഷപെട്ടു എന്ന തോന്നലും ഉണ്ടായി അന്നേരം. വിമാനം വന്നു.. ഞങ്ങൾ കയറി.. അപ്പോൾ അറിയുന്നു വിമാനത്താവളം അടയ്ക്കുന്നു എന്ന്.. ദൈവം കൈവെള്ളയിൽ വച്ച് ഞങ്ങളെ പിടിച്ചുയർത്തി. അല്ലാതൊന്നുമേ പറയാനില്ല. എടുത്ത ഫോട്ടോകളോ വിഡിയോകളോ ഒന്നുമേ രണ്ടാമതു നോക്കാൻ തോന്നുന്നില്ല. മൂകത നിറഞ്ഞ മനസ്സ്.
എന്നാലും ഞങ്ങൾ രക്ഷപെട്ടത് തലനാരിഴക്ക് മാത്രം..
ഓർക്കുമ്പോൾ സന്തോഷം ഉണ്ടെങ്കിലും നമ്മെ പോലെ ഉള്ളവർ തന്നെയല്ലേ അവരും എന്ന ചിന്തകൾ കൊണ്ട് മനം ദുഃഖത്തിലാഴുന്നു..
<!– wp:paragraph –>
<!– /wp:paragraph –>


3 Comments
❤️❤️🙏
ഇങ്ങനെയുള്ള അവസരത്തിൽ, തീർച്ചയായും ഇത്തരം യാത്രകളുടെ ഓർമ്മകൾ ആഹ്ളാദമല്ല, ഭയം നിറക്കും.
നന്നായി എഴുത്തിൽ feel ചെയ്തു.
നന്നായി എഴുതി