Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു കുഞ്ഞ് സംഭവം
  • സുഹൃത്തേ
  • കാൻസർ വാർഡ്
  • രാത്രികളിലെ കാവൽ മാലാഖ
  • മരുന്ന്
  • വിമർശകനോട്
  • കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും ഭാഗം രണ്ട് 
  • വെറുതെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, September 27
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വേരറുക്കപ്പെട്ടവർ
അനുഭവം ജീവിതം

വേരറുക്കപ്പെട്ടവർ

By Latha SrihariSeptember 5, 20261 Comment2 Mins Read157 Views
Bookmark Now
Please login to bookmark Close

No account yet? Register

☘️☘️☘️☘️☘️☘️☘️

ജീവിതത്തിൻറെ രണ്ടറ്റങ്ങളെ കൂട്ടിച്ചേർക്കുവാൻ മണലാരണ്യങ്ങളിൽ കിടന്നു കഷ്ടപ്പെടുന്ന എത്രയോ മനുഷ്യരുടെ കഥ നാം കേട്ടിരിക്കുന്നു, സിനിമകളിൽ കണ്ടിരിക്കുന്നു.. ദൈന്യദിന ജീവിതത്തിൽ മകൾ, ഭാര്യ, അമ്മ , അങ്ങനെ ഓരോ കഥാപാത്രങ്ങളായും ജീവിച്ച് അന്ത്യയാമങ്ങളിൽ നടു നിവർത്തുമ്പോൾ തളർന്നു മയങ്ങുന്ന…. ഈ സ്ത്രീ ജന്മങ്ങൾക്കു മാത്രമേ നൊമ്പരങ്ങളും, നഷ്ട സ്വപ്നങ്ങളും ഉള്ളൂ എന്ന് കരുതിയിരുന്ന ഒരു സമയത്ത്..

അവിചാരിതമായി ഒരു യൂബർ ഡ്രൈവർ ഞങ്ങളുടെ യാത്രാവേളയിൽ ഞങ്ങൾ ചോദിക്കാതെ തന്നെ അയാളുടെ കഥ ഒരു മലവെള്ളച്ചാട്ടം പോലെ ഞങ്ങൾക്കു മുമ്പിൽ ഒഴുക്കി വിട്ടു…

മുംബൈ നഗരത്തിലെ ട്രാഫിക് ജാമിൽ അയാളുടെ വണ്ടി നിരങ്ങി നീങ്ങിയിരുന്നെങ്കിലും അയാളുടെ കഥയ്ക്ക് അതിലും വേഗതയുണ്ടോ എന്ന് തോന്നിപ്പോയി.. അത്രയേറെ വ്യഗ്രതയോടെയാണ് അയാൾ കഥ തുടർന്നത്..

ദുബായിൽ പലതരം ജോലികൾ ചെയ്ത് ജീവിച്ചിരുന്ന അയാൾ രണ്ടുവർഷമായിട്ടുള്ളൂ നാട്ടിൽ സ്ഥിരമായിട്ട്.. അദ്ദേഹം പറഞ്ഞു.” ഞാൻ ദുബായിൽ ജോലി ചെയ്ത് കിട്ടുന്ന ഓരോ റിയാലും സൂക്ഷിച്ചു വെച്ച്… ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച്, പറ്റുന്ന എന്ത് ജോലിയും ചെയ്ത്… മൂന്നോ നാലോ റിയാൽ കൂടി സേവ് ചെയ്യാൻ വേണ്ടി മാത്രം ആ മരുഭൂമിയിലെ കൊടും ചൂടിനെ പോലും വകവയ്ക്കാതെ… ദൂരെയുള്ള ബാങ്കിലേക്ക് നടന്നു പോയി…. കിട്ടുന്ന തുക നാട്ടിലേക്ക് അയച്ചു കൊടുക്കുമായിരുന്നു.”

എന്നാൽ നാട്ടിൽ..അതേ പണം അയാളുടെ ഭാര്യ ബാങ്കിൽ നിന്നും എടുക്കാൻ പോകുന്നതോ… പത്തു മിനിറ്റ് പോലും നടക്കാൻ കഴിയാതെ 100 രൂപ ഒക്കെ ഓട്ടോ ചാർജ് കൊടുത്തിട്ടായിരുന്നു. നാട്ടിൽ ലീവിൽ വരുന്ന അയാളുടെ സ്യൂട്ട് കേസ് നിറയെ ഡ്രൈ ഫ്രൂട്ട്സും, ചോക്ലേറ്റ്സും കൊണ്ടുനിറഞ്ഞതായിരുന്നു.. വീട്ടിൽ വരുന്നവർക്കെല്ലാം അമ്മ അഭിമാനത്തോടെ ഇതെല്ലാം വിതരണം ചെയ്യുമ്പോൾ അറിയാതെ പോലും… ഒന്നുപോലും അയാൾക്ക് നേരെ നീട്ടിയതേയില്ല..

അത് സൂചിപ്പിക്കുന്ന അതിഥികളോട്, അമ്മയുടെ മറുപടി ” അവൻ അവിടെ ഇതെല്ലാം എന്നും കഴിക്കുന്നത് അല്ലേ”!! അതിന്റെ രുചി പോലും അറിയാത്ത അയാൾ മനസ്സിലാക്കി… താൻ കൊണ്ടുവരുന്ന വിലപിടിപ്പുള്ള സാധനങ്ങൾക്കാണ് അയാളെക്കാൾ മതിപ്പ്…

എത്രയോ വർഷങ്ങളായി പഴയ ഒരു ഫോൺ മാത്രം കയ്യിൽ പിടിച്ചു നടക്കുന്ന അയാൾ..

എന്നാൽ അയാളുടെ പത്താം ക്ലാസിൽ പഠിക്കുന്ന മകൻറെ കയ്യിൽ ഐഫോൺ!!

18 വയസ്സ് തികയാത്ത അവന് ബൈക്കും, കാറും ഓടിക്കാൻ കൊടുക്കാത്തതിന് പരാതി പറയുന്ന അയാളുടെ ഭാര്യ!! അയാൾ ഓടിക്കുന്ന യൂബർ വണ്ടിയിൽ കുടുബ സമേതം യാത്ര പോകുവാൻ വിസമ്മതിക്കുന്ന മക്കൾ.. കാരണം അത് ടാക്സി ആണ്.

നാട്ടിലെ അയാളുടെ ജീവിതം അയാളെ പഠിപ്പിച്ചത് ഈ നാട് ഇങ്ങനെ മാറിപ്പോയതിനു കാരണം നാട്ടിലെ ജനങ്ങളുടെ ആർഭാട ജീവിതം തന്നെ..

അയാളുടെ ഒരു സ്നേഹിതന്റെ കഥയും കൂട്ടത്തിൽ സൂചിപ്പിക്കുകയുണ്ടായി…

ജീവനുതുല്യം സ്നേഹിച്ച ഭാര്യയും,കുട്ടികളും മറുനാട്ടിൽ നിന്ന് തിരിച്ചെത്തിയ ആ സ്നേഹിതനെ ഇനി വേണ്ട.. എന്നു പറഞ്ഞപ്പോൾ ഒരു ദുർബല നിമിഷത്തിൽ ജീവനൊടുക്കിയ ഒരു മനുഷ്യൻ…

മണലാരണ്യങ്ങളിൽ കിടന്നു കഷ്ടപ്പെടുന്ന ഈ ജന്മങ്ങൾ കാശുണ്ടാക്കാനുള്ള യന്ത്രങ്ങൾ മാത്രമാണോ??

ജീവിതത്തിലെ ഓരോ നഗ്ന സത്യങ്ങൾ എന്തിനെന്നറിയാതെ ഞങ്ങൾക്കു മുമ്പിൽ തുറന്നു വച്ച പുസ്തകംപോലെ അയാൾ പറഞ്ഞു കൊണ്ടേയിരുന്നു..

യാത്ര അവസാനിച്ചപ്പോൾ അയാളുടെ ജീവിതകഥയുടെ ഒരു ഏടു മാത്രമേ അയാൾ പറഞ്ഞു കഴിഞ്ഞിരുന്നുള്ളൂ എന്ന് ഒരു നൊമ്പരത്തോടെ ഞാനറിഞ്ഞു.

വീടുകൾക്കുള്ളിൽ കാണുന്ന സ്ത്രീകൾക്ക് മാത്രമല്ല… അവർക്ക് വേണ്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗം മരുഭൂമികളിൽ ചിലവഴിക്കുന്ന പുരുഷന്മാരുടെ വിഷമതകൾ പലരും അറിയാതെ പോകുന്നു… തിരികെ നാട്ടിലെത്തുന്ന ഇവർ കുടുംബത്തിൽ നിന്ന് തന്നെ വേരറുക്കപ്പെട്ടവരായി മാറുന്നത് എന്തുകൊണ്ട്???

🍃🍃🍃🍃🍃🍃🍃🍃🍃🍃

6
Latha Srihari

House wife, interested in learning to write, sing etc.. I had done some artistic works years back.

1 Comment

  1. Joyce Varghese on September 7, 2026 2:28 AM

    ഇത്തരം പ്രവാസികൾ ഏറെയുണ്ട്. കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം ഹോമിക്കുന്നവർ. 😰
    നന്നായി എഴുതി.👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.