എന്റെ പഠനത്തിന്റെ രണ്ടാമൂഴം തുടങ്ങിയത് മോൻ ഉണ്ടായതിൽ പിന്നെയാണ്. അത് വരെ എഞ്ചിനീയറിങ് കോളേജിലെ വിഷയങ്ങൾ മാത്രം അറിയാവുന്ന ഞാൻ മനുഷ്യരുടെ മനസ്സിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി. അതിന് ശേഷമാണ് ഞാൻ മനുഷ്യരെ കുറിച്ച് കൂടുതൽ ചിന്തിച്ചു തുടങ്ങിയത്. മനുഷ്യ മനസ്സുകൾ എങ്ങനെ പ്രവർത്തിക്കുന്നു? കുഞ്ഞുങ്ങളുടെ മനസ്സ് എന്താണ് ആഗ്രഹിക്കുന്നത്?
എന്റെ മകൻ എന്റെ ഭാഗ്യമാണെന്ന് ഞാനെപ്പോഴും കരുതാറുണ്ട്. മകൻ ജനിച്ചതിൽ പിന്നെ നിന്റെ കരിയർ തന്നെ പോയില്ലെ എന്ന് ചോദിച്ചവരുണ്ട്. അന്നൊക്കെ പറയാൻ ഒരുത്തരമില്ലാതെ ഞാൻ വായടച്ചു നിന്നിട്ടുണ്ട്. ഇന്നെനിക്കറിയാം എന്റെ മോൻ കാരണം എനിക്ക് തുറന്ന് കിട്ടിയത് ഒരുപാട് ആളുകളെ കാണാനും പരിചയപ്പെടാനും മനസ്സിലാക്കാനുമുള്ള അവസരമാണ്.
അന്നൊക്കെ ഞാൻ വെറുമൊരു കോളേജ് അധ്യാപിക മാത്രമായിരുന്നു. പക്ഷെ ഇന്ന് ഞാനൊരു മനുഷ്യസ്ത്രീയാണ്. അമ്മയാണ്. ലോകം എമ്പാടും വിദ്യാർത്ഥികളുള്ള ഒരധ്യാപികയാണ്. മനഃശാസ്ത്രം പഠിക്കുന്ന ഒരു കോളേജ് വിദ്യാർത്ഥിനിയാണ്. ഇടക്ക് എന്തൊക്കെയോ കുത്തിക്കുറിക്കുന്ന ഒരെഴുത്തുകാരിയാണ്. യൂട്യൂബ് തുറന്ന് വെച്ച് “തള്ളുന്ന”(മോന്റെ ഭാഷ്യം) ഒരു വ്ലോഗറാണ്. ഇടക്ക് വോയിസ് ആർട്ടിസ്റ്റാണ്. അങ്ങനെ ഒരുപാടൊരുപാട് റോളുകൾ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ഓരോൾ റൗണ്ടർ അമ്മ.
എനിക്കീ പ്രായത്തിൽ ഇനിയെന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിച്ചിടത്ത് നിന്ന് ഇനിയെന്ത് പഠിക്കണം? പുതിയ രീതിയിൽ കുട്ടികളെ എങ്ങനെ പഠിപ്പിക്കണം? Ai എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം? എന്താണ് പുതുതലമുറ ആഗ്രഹിക്കുന്ന പഠനരീതി? എങ്ങനെ മികച്ച ഒരു ബാല്യം കുഞ്ഞുങ്ങൾക്ക് നൽകാം? ഇതൊക്കെയാണ് എന്റെ ഇപ്പോഴത്തെ ഗവേഷണവിഷയങ്ങൾ.
എങ്ങനെയുണ്ട് സുഹൃത്തുക്കളെ, എന്റെ രണ്ടാമൂഴത്തിലെ ഉയർത്തെഴുന്നേൽപ്പ്?


3 Comments
എഴുത്തു നന്നായി ഉയർത്തെഴുന്നേൽപ്പ് നന്നായി പക്ഷേ പെട്ടെന്ന് തീർന്നതുപോലെ തോന്നി കുറച്ചുകൂടെ എഴുതാമായിരുന്നു
മെഷീനറികൾക്ക് routine maintenannce എത്ര ഇമ്പോർട്ടന്റ് ആണോ അതുപോലെ തന്നെയാണ് മനുഷ്യന്റെ മനസ്സിനും. കുറച്ചു കൂടി വിശദമായി എഴുതാമായിരുന്നു.
ശ്രമിക്കാം