Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ആകാശദൂത് സെക്കൻഡ് പാർട്ട്
  • അകലം
  • മാപ്പ്
  • ഒരു മടിച്ചിയുടെ അടുക്കള വിപ്ലവം!
  • എന്റെ വായനയിൽ കലാച്ചി
  • കാലക്കേട്
  • പൊക്കത്തിലൊക്കെ എന്തു കാര്യം
  • മണിച്ചിത്രത്താഴ് _2.O
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, October 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ‘രക്ഷ’ യില്ലാതലയുന്ന മനുഷ്യർ…
അറിവുകൾ കുട്ടികൾ ജീവിതം പാരന്റിങ് പ്രചോദനം പ്രണയം ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സിനിമ സൗഹൃദം

‘രക്ഷ’ യില്ലാതലയുന്ന മനുഷ്യർ…

By Pavithra UnniSeptember 20, 2026Updated:October 12, 202623 Comments4 Mins Read176 Views
Bookmark Now
Please login to bookmark Close

No account yet? Register

ചിലരുടെ ജീവിതത്തിൽ നിന്നുള്ള സ്വയം പിൻവാങ്ങൽ വാർത്തകൾ കാണുമ്പോൾ നമ്മൾ പറയും, എന്നെ ഒന്ന് വിളിച്ചൂടെ, എന്നോട് ഒന്ന് പറഞ്ഞൂടെ, ഞാൻ കേൾക്കില്ലായിരുന്നോ എന്നൊക്കെ. എന്തുകൊണ്ടാണ് ലോകം മുഴുവൻ സുഹൃത്തുക്കൾ ഉള്ളവരും അതിന് മുതിരാത്തത് എന്ന് എന്നെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? നമ്മളിൽ 10 ൽ 9 പേരും എന്തെങ്കിലും മാനസിക വേദനകൾ കൊണ്ട് നടക്കുന്നവരാണ്. ഇതിലെല്ലാം പൊതുവായി കാണുന്ന ഒരു കാര്യം അവരെ വേദനിപ്പിച്ച മനുഷ്യർക്ക് ഒന്നും നഷ്ടമാകുന്നില്ല. അവർക്ക് കർമയും വർമയും ഒരു തിരിച്ചറിവും കൊടുക്കാറില്ല. തെറാപ്പി എടുക്കുന്നതും ചികിത്സ തേടുന്നതും പിൻവാങ്ങുന്നതും ഇരകൾ മാത്രമാണ്. എല്ലാ മനുഷ്യരെയും നന്നാക്കാൻ നമുക്ക് കഴിയില്ല, പക്ഷെ നല്ല മനസുള്ളവരാകുന്നത് എങ്ങനെയാണെന്ന് നമുക്ക് പഠിക്കാം. കുറഞ്ഞ പക്ഷം പേരെന്റിങ്ങിലെങ്കിലും ആ അറിവ് ഉപയോഗിക്കാം. നമ്മളെ തന്നെ re-parent ചെയ്യാൻ ആ അറിവ് ഉപയോഗിക്കാം.

സന്തോഷമുള്ള കുട്ടികൾ ഉണ്ടാകുന്നത് എങ്ങനെ എന്നൊരു ചോദ്യം ഒരു സൈക്കോളജിസ്റ്റ് ചോദിക്കുന്ന ഒരു വീഡിയോ കണ്ടു. കൂടുതൽ സമയം കൊടുക്കുമ്പോളെന്ന് ചിലർ, കൂടുതൽ വസ്തുക്കളെന്ന് ചിലർ, കൂടുതൽ യാത്രകളെന്ന് ചിലർ, കൂടുതൽ നല്ല വിദ്യാഭ്യാസം, കൂടുതൽ നല്ല ഭക്ഷണം…പല ചേരുവകൾ വന്നു. ഒടുവിൽ അയാൾ ഉത്തരം പറഞ്ഞു- Secure attachment വൈകാരികമായ സുരക്ഷിതത്വം അനുഭവിക്കുമ്പോഴാണ് കുട്ടികൾ ഏറ്റവും സന്തോഷമുള്ളവരാകുന്നത് എന്ന്. എന്താണ് ഈ Secure attachment?

ഒരു കുഞ്ഞ് ജനിക്കുന്നു, കരഞ്ഞു കൊണ്ടാണ് ജനനം. ഉടനെ ആ കുഞ്ഞിനെ അമ്മയുടെ നെഞ്ചോട് ചേർത്ത് കിടത്തുകയാണ് സാധാരണ ചെയ്യുക. അതിന് കഴിയാത്ത അവസ്ഥ ആണെങ്കിൽ നഴ്സിംഗ് സ്റ്റാഫ് കുഞ്ഞിനെ വൃത്തിയാക്കിയ ശേഷം പൊതിഞ്ഞു പിടിക്കും. പേടിക്കേണ്ട, ഞാനുണ്ട് നിന്റെ രക്ഷയായി എന്നുള്ളതാണ് കുഞ്ഞിന് കിട്ടുന്ന ആദ്യത്തെ പാഠം. ആരോ ഉണ്ട് എന്നെ സുരക്ഷിതമാക്കാൻ എന്നതാണ് ആദ്യത്തെ secure attachment. അതായത് ആദ്യമായി ഉണ്ടാകുന്നത് ഭയമാണ്, സാന്ത്വനിപ്പിക്കുന്നതിലൂടെ കുഞ്ഞുങ്ങൾ ശാന്തരാകുന്നു. അതിനും ശേഷമാണ് മുലപ്പാൽ പോലും വേണ്ടി വരുന്നത്. ഇതിനെ nervous system co regulation എന്നാണ് പറയുക. ഒരാളുടെ ഭയത്തെ മറ്റൊരാൾ ചേർന്ന് നിന്ന് തണുപ്പിക്കുന്ന അവസ്ഥ.

ഇനി ഇതൊക്കെ നിങ്ങൾക്ക് സങ്കീർണമായി തോന്നുന്നുവെങ്കിൽ സിനിമയിലേക്ക് പോകാം. ആദ്യത്തെ സീൻ ഈയടുത്ത് ഇറങ്ങിയ ബാലൻ എന്ന സിനിമയിൽ പവിത്രൻ പോലീസിനെ കാമുകി പോലീസ് ഉപേക്ഷിക്കാൻ കാരണമാകുന്ന രംഗം നോക്കുക. പലരും എന്താണ് പവിത്രൻ ചെയ്ത തെറ്റ് എന്ന് ചോദിക്കുന്നത് കണ്ടിരുന്നു. അവിടെ ബ്രേക്ക് ആയത് പൊലീസുകാരി പവിത്രനുമായി ഉണ്ടാക്കി വച്ചിരുന്ന secure attachment ആണ്. ശരിയാണ് അവൾ ബാലനെ ശ്രദ്ധിച്ചില്ല, കുട്ടി ചാടിപ്പോയി. പക്ഷെ പറ്റിപ്പോയ തെറ്റിൽ കുറ്റബോധത്തോടെ നിൽക്കുന്ന പൊലീസുകാരി, വൈകാരിക രക്ഷ പ്രതീക്ഷിക്കുന്ന ഒരേ ഒരാൾ പവിത്രനാണ്. അയാൾ തന്നെ ആശ്വസിപ്പിക്കുന്നതിന് പകരം കുറ്റപ്പെടുത്തുന്നു, അയാൾക്കും പങ്കുള്ള കേസിൽ എല്ലാ കുറ്റവും അവൾക്ക് മേലെ ചാർത്തുന്നു എന്നത് അവളുടെ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നു. ഒപ്പം മുന്നോട്ട് ഉള്ള ജീവിതത്തിന്റെ ഒരു ടെസ്റ്റ് ഡോസ് കൂടിയായി അവൾ ആ സംഭവത്തെ കാണുന്നു. ഇനി അവിടെ പ്രണയം ബാക്കിയാകില്ല. Secure attachment എന്താണെന്ന് അറിയുമായിരുന്നെങ്കിൽ പവിത്രൻ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക.

ഇനി മറ്റൊരു സിനിമയിലേക്ക് പോകാം. മണിരത്നത്തിന്റെ ‘അലൈപ്പായുതേ’. ഖുശ്‌ബു ഓടിച്ച കാറിടിച്ച് ശാലിനി ICU വിലാണ്. ഭർത്താവ് അരവിന്ദ് സ്വാമി അവിടേക്ക് എത്തുന്നു. പുള്ളി ജില്ലാ കളക്ടർ കൂടിയാണ്. അയാൾ ശാലിനിയുടെ ഭർത്താവ് മാധവനെ ആശ്വസിപ്പിക്കുന്നു, ഒപ്പം ഭാര്യയെയും. അവർ പാനിക് ആണ്. അവർക്ക് കുറ്റബോധമുണ്ട്. ആ സമയം ഡ്രൈവിംഗ് ക്ലാസ് എടുക്കാൻ ഉള്ളതല്ല. അയാൾ അവരെ കെട്ടിപ്പിടിക്കുന്നു, അവരോട് പോട്ടെ, ഞാൻ നോക്കിക്കോളാമെന്ന് പറയുന്നു. അവിടെ വർക്ക് ആകുന്നത് secure attachment ആണ്. ഏത് vulnerable അവസ്ഥയിലും ഇയാൾ എനിക്ക് വൈകാരിക രക്ഷയാകും എന്നുള്ള ആ ഉറപ്പാണ്. ആ ഒരു ദാമ്പത്യം കണ്ടു മാധവൻ അത്ഭുതപ്പെടുകയാണ്. ഇതാണോ ശരിക്കും പ്രണയമെന്ന്, പങ്കാളികളെന്നാൽ എന്താണ് അർത്ഥമെന്ന് തിരിച്ചറിയുകയാണ്.

ബന്ധങ്ങൾ എന്തുമാകട്ടെ, സൗഹൃദമോ പേരെന്റിങ്ങോ പ്രണയമോ ദാമ്പത്യമോ… അതിനെ കൂട്ടിപ്പിടിച്ചു നിർത്തുന്നത് ഈ secure attachment ആണ്. മുൻവിധികൾ ഇല്ലാതെ എന്റെ പരാജയങ്ങളിൽ അവരെനിക്ക് വൈകാരിക രക്ഷയാകും എന്നുള്ള ഉറപ്പ്. നമ്മുടെ അബദ്ധങ്ങളിൽ, ഞാൻ ഇല്ലേ കൂടെ എന്ന് പറയുന്ന ഒരാളെങ്കിലും ഉണ്ടാകുക എന്നത് പ്രധാനമാണ്. അത് നമ്മുടെ പ്രശ്നങ്ങളെ അവരേറ്റെടുത്ത് പരിഹരിക്കും എന്നതല്ല. പരിഹാരം ഓരോരുത്തർക്കും സ്വയം കണ്ടെത്താനാവും. അതിലേക്ക് എത്താനുള്ള ആത്മവിശ്വാസം നല്കാൻ, അതിലേക്ക് എത്തും വരെ മോട്ടിവേറ്റ് ചെയ്യാൻ, അതിലേക്ക് എത്തും വരെ കൂടെ ഇരിക്കാൻ, കൈ പിടിക്കാൻ, കെട്ടിപ്പിടിച്ചു കരയാൻ ഒരാളെങ്കിലും. അത് തുടർച്ചയായി നിഷേധിക്കപ്പെടുന്ന മനുഷ്യർ anxious attachment മായാവും ജീവിക്കുന്നത്, ചിലർ avoidant attachment മായും. നമുക്ക് ചുറ്റുമുള്ള പലരിലും ഈ രീതികൾ ഏറിയും കുറഞ്ഞും കാണാം. ചിലർക്ക് childhood ൽ നിന്ന് കിട്ടിയത്, ചിലർക്ക് early adulthood ൽ നിന്ന് കിട്ടിയത്. അത്തരം ആളുകൾ തങ്ങളുടെ സങ്കടങ്ങൾ, പരാജയം ഇതൊന്നും ആരുമായും പങ്കുവയ്ക്കാൻ സാധ്യതയില്ല. അവർ സ്വയം മടങ്ങി പോകുന്നതിൽ അതിശയിക്കാനുമില്ല. ചില കഠിന മാനസിക രോഗം മൂലമുള്ള പ്രവണതകൾ ഒഴിച്ച് നിർത്തിയാൽ ഓരോ സ്വയം പിൻവാങ്ങലും സമൂഹത്തിന്റെ,close circle ന്റെ പരാജയം കൂടിയാണ് എന്നർത്ഥം.

നിങ്ങളുടെ കുഞ്ഞ് വീഴുമ്പോൾ നിങ്ങളുടെ അടുത്തേക്ക് ഓടി വരുമ്പോൾ വീണതിന് വഴക്ക് പറയാതെ അവരെ ആദ്യം ഒന്ന് co-regulate ചെയ്യൂ. സാന്ത്വനിപ്പിക്കൂ. പരീക്ഷയിൽ തോൽക്കുമ്പോൾ സാരമില്ല, എന്നാലും നീയെനിക്ക് അമൂല്യമാണെന്ന് പറയൂ. അശ്രദ്ധ മൂലം ഉപ്പ് കൂടിപ്പോയി/ കരിഞ്ഞു പോയ കറി ഉള്ള ദിവസം പോട്ടെ it happens എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു നോക്കൂ. ഒരു ബിസിനസ് നടത്തി പൊളിയുമ്പോൾ അതയാളുടെ പരാജയമെന്ന് ചെവി തിന്നാതെ കൂടെ നിന്ന് നോക്കൂ. ഒരു അബദ്ധം പറ്റിയെന്ന് ഒരു സുഹൃത്ത് പറയുമ്പോൾ കളിയാക്കാതെ കേട്ടിരിക്കൂ. ഇങ്ങനെയൊക്കെയാണ് മനുഷ്യരുടെ secure attachment വളരുക.

ദീർഘകാല ബന്ധങ്ങളുടെ അടിസ്ഥാന bonding factor എന്താണെന്ന് നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയ ഒരു കാര്യം കൂടി പറയാം. അത് പ്രണയമോ സ്നേഹമോ കോംപാറ്റിബിലിറ്റിയോ ഒന്നുമല്ലായിരുന്നു. ‘ദേ ഒരു മൈന’ എന്ന് ഒരാൾ പറയുമ്പോൾ ‘എവിടെ നോക്കട്ടെ’ എന്ന് കൗതുകത്തോടെ പ്രതികരിക്കുന്നതാണെന്നാണ് ആ കണ്ടെത്തൽ. ദിവസേന ലഭിക്കുന്ന connection request കളോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം എന്ന്. Airplane mode ൽ ആക്കി ഇട്ടിരുന്നാൽ ആരുമായും connection ഉണ്ടാകില്ല എന്നർത്ഥം. മനുഷ്യർ സാമൂഹിക ജീവികളാണ്. കൂട്ട് കൂടി ജീവിച്ചതിന്റെ ആദ്യ തെളിവായി നരവംശശാസ്ത്രം കണ്ടെത്തിയത് പൊട്ടിയ ശേഷം കൂടിച്ചേർന്ന ഒരു തുടയെല്ലിന്റെ ഫോസിൽ ആണെന്ന് വായിച്ചിട്ടുണ്ട്. ആ തുടയെല്ല് heal ആകും വരെ ജീവിച്ചിരിക്കാൻ, ആ മനുഷ്യനെ കരുതാൻ, രക്ഷയാകാൻ ആരൊക്കെയോ ഉണ്ടായിരുന്നു എന്ന്.

ആരുടെയെങ്കിലുമൊക്കെ healing യാത്രയിൽ ആ രക്ഷാബന്ധങ്ങൾ ആകാൻ നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം. സ്വയം ഇറങ്ങിപ്പോകും മുൻപ് എല്ലാവർക്കും ഒരു രക്ഷാബന്ധമെങ്കിലും ഓർമ വരട്ടെ…

©പവിത്ര ഉണ്ണി

 

 

4
Pavithra Unni

I pen my thoughts here. I am here to make a signature…

23 Comments

  1. ബിനു വർഗീസ് on October 4, 2026 7:35 PM

    പലവട്ടം വാപ്പിക്കുകയും എന്നെ വളരെ അധികം ചിന്തിപ്പിക്കുകയും ച്യ്ത ലേഖനം.. ❤️ നിസാരമെന്നു തോന്നാവുന്ന മനുഷ്യബന്ധങ്ങളിലെ ചെറിയ ചെറിയ കരുതലിനും ശ്രദ്ധയ്ക്കുമൊക്കെ ഒരാളുടെ ജീവിതത്തിൽ എത്രത്തോളം വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് മനോഹരമായി ഇതിൽ വരച്ചു കാട്ടുന്നു .
    ​പൊട്ടിയ തുടയെല്ലിന്റെ ചരിത്രവും എയർപ്ലെയിൻ മോഡ് ഉപമയും മനുഷ്യൻ മനുഷ്യന് തണലാകേണ്ടതിന്റെ ആവശ്യകതയെ വളരെ അർത്ഥവത്തായി പവിത്ര ഉണ്ണി വരച്ചുകാട്ടുന്നുണ്ട്. ❤️❤️

    Reply
    • Pavithra Unni on October 4, 2026 7:53 PM

      നന്ദി വായനയ്ക്ക് ❤️

      Reply
  2. Sisily karuna on September 21, 2026 5:17 PM

    Angane oru security feeling kittiyal nammalokke enne rakshapedulle😀

    Reply
    • Pavithra Unni on September 23, 2026 6:28 PM

      🫂

      Reply
  3. Ramachandran TV on September 21, 2026 2:54 PM

    വളരെ നല്ല ലേഖനമായിട്ടുണ്ട്. തീർച്ചയായും എല്ലാവരും ഇങ്ങനെ ഒരു സെക്യൂരിറ്റി പ്രതീക്ഷിയ്ക്കുന്നുണ്ട് എല്ലാവരിൽ നിന്നും. അതില്ലാത്തത് കൊണ്ട് തന്നെയാണ് ഇവിടെ ഇത്രയധികം മനോരോഗികൾ നിറയുന്നത്. അത് കൊണ്ട് തന്നെ ആത്മഹത്യകൾ ധാരാളം ഉണ്ടാവുകയും ചെയ്യുന്നു. മറ്റുള്ളവരുടെ സാന്ത്വനം, അത് ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. പക്ഷേ നാം ഒരിക്കലും അങ്ങനെ ചെയ്യാത്തത് കൊണ്ടുള്ള നഷ്ടങ്ങൾ! അത് തീർച്ചയായും പഠനവിഷയമാക്കേണ്ട സമയം കഴിഞ്ഞു. തീരെ ചെറിയ കുട്ടികൾ മുതൽ വൃദ്ധർ വരെ സാന്ത്വനം കൊതിയ്ക്കുന്നു. ഒരു സ്നേഹ സ്പർശം, ഒരു സ്നേഹം നിറഞ്ഞ വാക്ക്. അവയ്ക്ക് നൽകാൻ കഴിയുന്നത് മറ്റൊന്നിനും കഴിയില്ല.

    അഭിനന്ദനങ്ങൾ ആശംസകൾ 🙏

    Reply
    • Pavithra Unni on September 23, 2026 6:28 PM

      ആളുകൾ കൂടുതൽ തൻകാര്യക്കാർ ആയെന്ന് തോന്നുന്നു

      Reply
  4. Thara Subhash on September 21, 2026 8:34 AM

    ചേർത്തുപിടിക്കാനും ചേർന്നുനിൽക്കാനും ഒരാളെങ്കിലുമുണ്ടാകുന്നത് ഭാഗ്യമാണ്. പക്ഷേ പലപ്പോഴും നിസ്സഹായരായ മനുഷ്യർക്കത് ലഭിക്കാത്തതു, സഹായിക്കാനിറങ്ങി വള്ളി പിടിക്കരുത്, എന്ന പുതിയ പൊതുബോധം മൂലമാണെന്നു തോന്നുന്നു. നല്ല ബ്ലോഗ്.👌👏♥️

    Reply
    • Pavithra Unni on September 21, 2026 4:16 PM

      വള്ളികൾ കാരണം സഹായം ആവശ്യം ഉള്ളവർക്കും സഹായം നഷ്ടമാകുന്നു.

      Reply
  5. ബിനു വർഗീസ് on September 21, 2026 8:12 AM

    Pavis ❤️ u hv perfectly described the necessity of gentle act of supportive hands with such precise beauty… In this fleeting life, let us reach out, hold our fellow human beings close to our hearts, letz bring them back into the warmth of everyday life.🙏🏻May god bless all 🙏🏻

    Reply
    • Pavithra Unni on September 21, 2026 4:16 PM

      Thank you 😍

      Reply
  6. haripulloor on September 21, 2026 7:06 AM

    നല്ല ബ്ലോഗ്. കൂടെ നിൽക്കാനും ചേർത്തുപിടിക്കാനും കണ്ണീരൊപ്പാനും ഒക്കെ മനുഷ്യർക്ക് മനുഷ്യരുണ്ടാവട്ടെ

    Reply
    • Pavithra Unni on September 21, 2026 4:16 PM

      അതേ ❤️

      Reply
  7. Suma Jayamohan on September 21, 2026 6:28 AM

    അതേ പവിത്ര. സാരമില്ല പോട്ടെ എന്ന വാക്കുകൾ മാത്രം മതി നീറുന്നൊരു മനസ്സിനെ തണുപ്പിക്കാൻ. പലപ്പോഴും അതു പറയാൻ പോലും ആരുമുണ്ടാവില്ല എന്നതാണു സത്യം.
    ❤️👌

    Reply
    • Pavithra Unni on September 21, 2026 4:17 PM

      വാക്കിന് വരെ പിശുക്ക

      Reply
  8. Shreeja on September 21, 2026 4:23 AM

    True. കാര്യങ്ങൾ കൃത്യമായി പറഞ്ഞു

    Reply
    • Pavithra Unni on September 21, 2026 4:18 PM

      വായനയ്ക്ക് നന്ദി 😍

      Reply
  9. Suresh t on September 21, 2026 12:44 AM

    🔥❤️💯👍🙏🙏🙏🙏

    Reply
  10. Joyce Varghese on September 20, 2026 11:53 PM

    നല്ല blog.
    ദുഃഖങ്ങളിൽ, ആശ്വാസവാക്കിനു പകരം കുറ്റപ്പെടുത്തൽ കേൾക്കുമ്പോൾ,, മുറിവിൽ ഉപ്പ് വിതറിയ നീറ്റലാണ്. Secure attachment, മനുഷ്യനെ മരണത്തിൽ നിന്നു പോലും രക്ഷിക്കും.👍

    Reply
    • Pavithra Unni on September 21, 2026 4:18 PM

      മനുഷ്യന് മനുഷ്യൻ തന്നെ വേണം 😍

      Reply
  11. Vishnu K K on September 20, 2026 11:02 PM

    മുൻവിധികളോടെയല്ലാതെ നമ്മളെ കേൾക്കാനൊരാൾ. അതാണ് വേണ്ടത് എന്നാണ് അഭിപ്രായം. Somebody like an experienced counsellor, let’s don’t try to judge a person even if it’s our relation or friend , let’s guide and direct them to those experienced persons.
    മുൻപരിചയമുള്ളമൊരാളുടെ മുന്നിൽ മനസ്സ് തുറക്കുന്നതിന് പരിമിതികളുണ്ടാകും.

    Reply
    • Pavithra Unni on September 20, 2026 11:34 PM

      തീർച്ചയായും professional help എടുക്കണം. ഇപ്പോൾ അതിന്റെ ചെലവ് ആണ് പലർക്കും താങ്ങാൻ പറ്റാത്തത് തോന്നുന്നു.

      Reply
  12. Jayasree John on September 20, 2026 10:43 PM

    നമ്മളെ മനസ്സിലാക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്നവർ കൂടെയുണ്ടെങ്കിൽ, മനസ്സിലാക്കുന്നുണ്ടെങ്കിൽ ഈ ‘രക്ഷ’ ഉണ്ടാവും

    Reply
    • Pavithra Unni on September 20, 2026 11:35 PM

      അങ്ങനെ ഉള്ളവർ കുറഞ്ഞു വരുന്നു എന്നതാണ് bitter truth.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.