Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • പുനർജന്മം
  • “ഒരു  നിമിഷം  വൈകിയില്ലല്ലോ“
  • കാടിന്റെ കാവൽ
  • ഇനി ഞാനങ്ങനെ ചെയ്യുമോ?
  • ‘രക്ഷ’ യില്ലാതലയുന്ന മനുഷ്യർ…
  • ഒരിക്കൽ
  • അവൾ
  • ചില നിമിഷങ്ങളിൽ ചില മനുഷ്യർ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, September 21
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുനർജന്മം
കഥ പ്രണയം സാമൂഹ്യപ്രശ്നങ്ങൾ

പുനർജന്മം

By Ramachandran TVSeptember 21, 2026No Comments5 Mins Read6 Views
Bookmark Now
Please login to bookmark Close

No account yet? Register

നിവിൻ തന്റെ പുതിയ കാർ ഷോറൂമിൽ നിന്ന് എടുത്തു വരികയായിരുന്നു. ടാറ്റ ടിയാഗോ ഇ. വി. വലിയ കുഴപ്പമില്ലാത്ത കാറാണ് എന്ന് കേട്ടാണ് വാങ്ങിയത്. എട്ട് എട്ടര ലക്ഷം ചെലവായി. തനിക്ക് ഇത് ധാരാളം. വീട്ടിൽ അമ്മയും അച്ഛനും മാത്രമല്ലേയുള്ളൂ. ടാറ്റയുടെ തന്നെ നെക്സോൺ വാങ്ങണമെന്നായിരുന്നു അച്ഛന്. എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നത് എന്ന് പറഞ്ഞാണ് ഈ ചെറിയ കാർ ആക്കിയത്. അതിന്റെ പിണക്കത്തിലാണ് അച്ഛൻ കാർ വാങ്ങാൻ കൂടെ വരാതിരുന്നത്. കയ്യിലുള്ളതെല്ലാം ചെലവാക്കി, പിന്നെ ലോണുമെടുത്ത് വട്ടം തിരിയേണ്ട കാര്യമുണ്ടോ!

ഓരോന്നും ആലോചിച്ചാണ് വണ്ടി ഓടിച്ചിരുന്നത്. ഇടയ്ക്ക് ആ വഴി പോകുന്ന ബസ് പാഞ്ഞു പോയി. വേറെ ഒരു വണ്ടി മുന്നിൽ പോയതേയുള്ളൂ. അതിനെ മറികടക്കാൻ ഉള്ള പാഞ്ഞു പോക്കാണ്. ഇതൊക്കെ നിർത്താൻ ആരുമില്ല. ആവശ്യമില്ലാതെ ഫൈൻ അടപ്പിക്കാൻ ആർ. ടി. ഓയ്ക്കുള്ള മിടുക്ക് ഈ ബസ്സുകളുടെ മത്സര ഓട്ടം നിർത്താൻ ഒട്ടുമില്ല. 

വീടിനടുത്തുള്ള കവലയിൽ എത്തിയപ്പോൾ അവിടെ ഒരു ആൾക്കൂട്ടം. 

ആർക്കോ ആക്സിഡൻ്റ് സംഭവിച്ചിട്ടുണ്ട്. 

എന്നും ഈ തിരിവിൽ ഇത് പതിവാണ്. 

റോഡിൽ ഒരു സ്കൂട്ടർ തെറിച്ചു വീണ് കിടക്കുന്നു. അടുത്ത് തന്നെ ഒരു യുവതി, മുറിവേറ്റ് കിടക്കുന്നുണ്ട്. അവർക്ക് ചുറ്റും ആളുകൾ കൂടി നില്ക്കുന്നുണ്ടെങ്കിലും ആരും അവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിയ്ക്കുന്നില്ല. എല്ലാവർക്കും ആ രംഗം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. 

നിവിൻ വണ്ടി നിർത്തി. 

പരിചയമില്ലാത്ത ഒരു പെൺകുട്ടിയാണ്. ബോധമില്ലാതെ, തലയിൽ നിന്നും രക്തം ഒഴുകുന്നുണ്ട്. 

നിവിൻ വേഗം ആ പെൺകുട്ടിയെ അവിടെ കണ്ട ഒരാളുടെ സഹായത്തോടെ താങ്ങിയെടുത്ത് ബാക്ക് സീറ്റിൽ കിടത്തി. ചുറ്റും നോക്കിയപ്പോൾ കണ്ട പരിചയമുള്ള ഒരാളെ കൂടെ കയറ്റി. അതിവേഗം അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. 

 

അപ്പോഴേക്കും ആശുപത്രി ജീവനക്കാർ സജീവമായി സ്ട്രെച്ചർ കൊണ്ട് വന്നു. 

” വേഗം വേഗം. ” കൂടെയുള്ളവർ പറയുന്നുണ്ട്. നേരെ കാഷ്വാലിറ്റിയിലേയ്ക്ക്. ഡോക്ടർ പരിശോധിച്ചു. 

തലയിലെ മുറിവിൽ നിന്നും രക്തം വരുന്നുണ്ട്. ബോധം വീണിട്ടില്ല ഇത് വരെ. സാരമുള്ളതിനാൽ തന്നെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് പോയി. ” അർജൻറായി ഒരു സർജറി വേണ്ടിവരും. എന്ത് സംഭവിച്ചതാണ്? ആക്സിഡൻ്റ് ആണെങ്കിൽ പോലീസിലറിയിക്കണം. ഞങ്ങൾ തന്നെ അറിയിച്ചു കൊള്ളാം. 

അതിനിടെ ഇവിടുത്തെ ഫോർമാലിറ്റികൾ നടക്കട്ടെ. ” ഈ പെൺകുട്ടി ആരാണ് എന്താണ് എന്നൊന്നും അറിയില്ല നിവിന്. പേര് വരെ അറിയില്ല. അപ്പോൾ തോന്നിയ ഒരു പേര് പറഞ്ഞു. അവർ നൽകിയ സമ്മതപത്രത്തിൽ നിവിൻ തന്നെ ഒപ്പിട്ടു കൊടുത്തു. 

അപ്പോഴേയ്ക്കും നാട്ടിൽ നിന്ന് രണ്ട് മൂന്ന് പേർ പെൺകുട്ടിയുടെ മൊബൈൽ ഫോണുമായി എത്തി. അതിലേയ്ക്ക് ഒരു കോൾ വന്നതിനാൽ വിളിച്ചയാളോട് വിവരം പറഞ്ഞു. 

 

കുറച്ചു നേരത്തിന് ശേഷം വിവരമറിഞ്ഞെത്തിയ പെൺകുട്ടിയുടെ അച്ഛനോടുംവീട്ടുകാരോടും നിവിൻ സംസാരിച്ചു. 

നീതി എന്നാണ് കുട്ടിയുടെ പേര് എന്നും അവൾ ഡിഗ്രിക്ക് പഠിയ്ക്കുന്ന ആണ് എന്നും അറിഞ്ഞു. അടുത്തസിറ്റിയിലുള്ളകോളേജിൽപോകുകയായിരുന്നു സ്കൂട്ടറിൽ. അപ്പോഴാണ് ഈ അപകടം. പാഞ്ഞുപോയ ബസ് സ്കൂട്ടറിൽ തട്ടിയതാണ്. ബസ് നിർത്താതെ പോയെങ്കിലും ആളുകൾ കണ്ടതിനാൽ പോലീസിൽ അറിയിയ്ക്കുകയും ചെയ്തു. 

 

“പേടിയ്ക്കേണ്ട. ചെറിയൊരു സർജറി വേണ്ടിവരും. അതിന് ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് പോയി. അത്യാവശ്യം വേണ്ട മരുന്നുകൾ എത്തിച്ചിട്ടുണ്ട്. ബ്ളഡ് ആവശ്യമുള്ളത് ഇവിടെ ബ്ളഡ് ബാങ്കിൽ ഉണ്ടായിരുന്നു. പകരംഎന്റെ ഗ്രൂപ്പ് മാച്ചായതിനാൽ കൊടുത്തു. ഇനി വേണ്ടി വരുകയാണെങ്കിൽ പറയാമെന്ന് പറഞ്ഞിട്ടുണ്ട്. 

 

അവർ ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ കാത്ത് നിന്നു. ഡോക്ടർ പുറത്ത് വന്നത് കുറേയധികം നേരം കഴിഞ്ഞാണ്. 

“എങ്ങനെയുണ്ട് ഡോക്ടർ”

“രോഗിയുടെ ബന്ധുക്കൾ ആണോ?

ഇപ്പോൾ കുട്ടിയ്ക്ക് ഒരു സർജറി കഴിഞ്ഞു. പക്ഷെ ബോധം വന്നിട്ടില്ല. എന്തായാലും നാല്പത്തി എട്ട് മണിക്കൂർ ഒബ്സർവേഷനിൽ ഇരിക്കണം. അതിനിടെ ബോധം വരുമെന്നാണ് കരുതുന്നത്. എന്തായാലും ഐസിയുവിൽ അഡ്മിറ്റ് ചെയ്യാം. “

 

പെൺകുട്ടിയെ ഓപ്പറേഷൻ തീയേറ്ററിൽ നിന്നും നേരെ ഐസിയുവിലേയ്ക്ക് കൊണ്ട് പോയി. 

ആർക്കും തല്ക്കാലം കാണാൻ പറ്റില്ല എന്നാണ് പറയുന്നത്. 

കാത്തു നില്ക്കുക തന്നെ. 

അതിനിടെ വീട്ടിൽ നിന്ന് നിവിന് വിളികൾ ഇങ്ങനെ വന്നു കൊണ്ടിരുന്നു. 

വിവരമെല്ലാം പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു

” എന്തായാലും ആ കുട്ടിയുടെ വിവരം അറിഞ്ഞിട്ട് വന്നാൽ മതി. വല്ല അത്യാവശ്യവും ഉണ്ടായാലോ. ഭക്ഷണംകഴിയ്ക്കാൻ മറക്കേണ്ട. ആ കുട്ടിയുടെ വീട്ടുകാർക്കും വാങ്ങി കൊടുക്കണം. “

അച്ഛനും അമ്മയും അമ്മാവനും ആണ് വന്നിരുന്നത്. അമ്മ കരച്ചിൽ തന്നെയാണ്. ഭക്ഷണം കഴിയ്ക്കാൻ ഒന്നും കൂട്ടാക്കിയില്ല. മകൾ സീരിയസ് ആയി കിടക്കുന്ന സമയത്ത് എന്തെങ്കിലും കഴിയ്ക്കാൻ പറ്റുമോ!

ഒടുവിൽ കട്ടൻ ചായ വാങ്ങി കൊണ്ട് വന്നു കൊടുത്തു. 

അതിനിടെ പോലീസ് സംഘം വിവരമറിഞ്ഞ് എത്തി. ആക്സിഡൻറ് പറ്റിയ കുട്ടിയുടെ മൊഴി എടുക്കാനാണ് വന്നതെങ്കിലും ബോധമില്ലാത്ത അവസ്ഥയിൽ അതിന് കഴിയാത്തതിനാൽ അവിടെ ഉള്ളവരോട് വിവരങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കി. 

കുട്ടിയ്ക്ക് ബോധം വന്ന് സംസാരിയ്ക്കാൻ പറ്റുന്ന സമയത്ത് അറിയിക്കണമെന്ന് പറഞ്ഞ് അവർ തിരിച്ചു പോയി. 

 

എന്തോ ഭാഗ്യത്തിന് രണ്ട് മൂന്ന് മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ നീതി കണ്ണ് തുറന്നു. ആ വിവരം ഒരു നഴ്സ് വന്ന് പറയുകയും ചെയ്തു. ഡോക്ടർ ഇടയ്ക്കിടെ വന്ന് നോക്കിയിരുന്നു. 

” ബോധം വന്നത് നല്ല ലക്ഷണമാണ്. അപകട അവസ്ഥ എന്തായാലും കുറഞ്ഞു. കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചതിനാൽ രക്ഷപ്പെട്ടു. ഒരു നിമിഷം വൈകിയെങ്കിൽ ചിലപ്പോൾ ബുദ്ധിമുട്ടായേനെ. എന്നാലും പറഞ്ഞപോലെ ഒബ്സർവേഷനിൽ തന്നെ ഇരിക്കട്ടെ. സർജറി കഴിഞ്ഞതുമല്ലേ. നാളെയ്ക്ക് എന്തായാലും ഇതിലും ബെറ്റർ ആകും. “

പിറ്റേന്ന് നിവിൻ വീട്ടിൽ പോയി വന്നു. 

ഇന്നലെ ലീവായിരുന്നു. 

ഇന്നും ലീവെടുത്തു. 

ഓഫീസിൽ വിളിച്ചു പറഞ്ഞു. 

വീട്ടിൽ ഇരുന്നിട്ട് സമാധാനം ഇല്ലാതെ വീണ്ടും ആശുപത്രിയിൽ തന്നെ എത്തി. 

അപ്പോഴേക്കും ഐസിയുവിൽ കയറി കാണാവുന്ന നിലയിലായി. 

ചെറിയ തോതിൽ സംസാരിച്ചു, നീതി. 

” ഇദ്ദേഹമാണ് നിന്നെ ആശുപത്രിയിൽ എത്തിച്ചത്. നിവിൻ”

അവളുടെ അച്ഛൻ നിവിനെ പരിചയപ്പെടുത്തി. 

അവൾ അവനെ നോക്കി സന്തോഷപൂർവ്വം ചിരിച്ചു. 

” അധികം സംസാരിയ്ക്കേണ്ട. അസുഖം ഭേദമാകട്ടെ. ” അവൻ പറഞ്ഞുവെങ്കിലും അവളുടെ ശബ്ദം കേൾക്കാൻ എന്തോ ഒരു ആഗ്രഹം തോന്നി. 

 

രണ്ട് ദിവസം കഴിഞ്ഞപ്പോൾ നീതിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് തിരിച്ചു പോയി. നിവിൻ അതിനിടെ ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ ഹോസ്പിറ്റലിൽ കയറി നീതിയുടെ വിവരം അന്വേഷിച്ചു പോന്നു. 

 

പോലീസ് അന്വേഷണം പുരോഗമിച്ചപ്പോൾ നീതിയുടെ ആക്സിഡൻ്റിന് കാരണക്കാരായ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ബസ് പിടിച്ചെടുക്കുകയും ചെയ്തു. കേസ് നടന്നു കൊണ്ടിരിയ്ക്കുന്നു. 

 

അസുഖം മാറി നീതി സാധാരണ പോലെ കോളേജിൽ പോയി തുടങ്ങി. നിവിൻ ജോലിക്ക് പോകുന്നുണ്ടെങ്കിലും ഇടയ്ക്കിടെ നീതിയുടെ വീട്ടിൽ പോയി വിവരം അന്വേഷിച്ചു പോന്നു. 

 

ഈ വിവരം വീട്ടിൽ അറിഞ്ഞപ്പോൾ ആണ് ഇതിലെന്തോ കുഴപ്പം ഉണ്ടെന്നു നിവിന്റെ അച്ഛന് തോന്നിയത്. 

” ഇനി എന്തിനാ വെറുതെ ഇങ്ങനെ ആ കുട്ടിയുടെ വീട്ടിൽ ഇങ്ങനെ പോകുന്നത്! ആളുകൾ അറിഞ്ഞാൽ എന്താ പറയുക എന്നറിയില്ല” നിവിനോട് അച്ഛൻ ചോദിച്ചു. 

 

” ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ. ഞാൻ ആ കുട്ടിയുടെ അവസ്ഥ കണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയി. രക്ഷപ്പെടുകയും ചെയ്തു. അതിനൊന്നും ആരും ഉണ്ടായിരുന്നില്ല. ഞാൻ ആ കുട്ടിയുടെ വിവരങ്ങൾ അറിയുവാൻ പോകുന്നത് മാത്രമാണോ കുഴപ്പം!” നിവിന് ദേഷ്യമാണ് വന്നത്. 

” എടാ അതല്ല. നീയിങ്ങനെ അവിടെ പോകുന്നത് കൊണ്ട് ആ കുട്ടിയ്ക്ക് എന്തെങ്കിലും പേരുദോഷം വരേണ്ട എന്ന ഉദ്ദ്യേശിച്ചുള്ളൂ. “

” ഞാൻ മൂലം ഒരു പേര് ദോഷവും വരില്ല. “

നിവിൻ പറഞ്ഞെങ്കിലും അവളെ കാണാതിരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് താൻ മാറിയോ എന്നൊരു സംശയം ഉള്ളിൽ നിറഞ്ഞു. 

എന്തായാലും തന്റെ മനസ്സിലുള്ള കാര്യങ്ങൾ രഹസ്യമായി തന്നെ ഇരിക്കട്ടെ. അങ്ങനെയാണ് നീതിയെ കാണാൻ പോകുന്നത് നിർത്തി വച്ചത്. പറഞ്ഞത് അല്പം കൂടിപ്പോയോ എന്ന് അച്ഛന് തോന്നിയപ്പോൾ ആണ് അമ്മയോടും അമ്മാവനോടും എല്ലാം ഈ വിഷയം ചർച്ച ചെയ്യാമെന്ന് കരുതിയത്. 

 

” അവർ തമ്മിൽ ഇഷ്ടമാണെങ്കിൽ നമുക്ക് ഒന്ന് ആലോചിച്ചാലോ?നിവിനാണെങ്കിൽ വിവാഹത്തിന് പ്രായമാവുകയും ചെയ്തു. ” അമ്മാവൻ്റെ അഭിപ്രായം എല്ലാവർക്കും നല്ലതായി തോന്നി. 

 

നിവിൻ അറിയാതെ തന്നെ അവർ നീതിയുടെ വീട്ടിൽ എത്തി. 

വളച്ചു കെട്ടില്ലാതെ തന്നെ കാര്യം പറഞ്ഞു. 

നീതിയുടെ വീട്ടുകാർക്കും താല്പര്യം തന്നെ. 

” ഞാൻ ഇത് അങ്ങോട്ട് പറയാൻ നില്ക്കുകയായിരുന്നു. എന്റെ മകളുടെ ജീവൻ രക്ഷിച്ച നിവിനെയല്ലാതെ ഇതിലും നല്ല മറ്റൊരു ചോയ്സ് ഇല്ല തന്നെ. 

അവർക്ക് താല്പര്യമാണെങ്കിൽ പിന്നെ നമുക്കാണോ ഇഷ്ടക്കേട്?”

എന്തായാലും മനസ്സിൽ വിവാഹം ഉറപ്പിച്ചാണ് അവർ മടങ്ങിയത്. 

വിവരമറിഞ്ഞപ്പോൾ നീതി പറഞ്ഞു

” എനിക്ക് ഇപ്പോൾ വിവാഹം ഒന്നും വേണ്ട. ഈ ഡിഗ്രി ഒന്ന് കംപ്ലീറ്റ് ചെയ്യണം ആദ്യം. അത് കഴിഞ്ഞ് ജോലി. സ്വന്തം കാലിൽ നില്ക്കട്ടെ. എന്നിട്ടാകാം വിവാഹം. നിവിൻ ചേട്ടനെ ഇഷ്ടമാണ്. ഈ കാര്യം പറഞ്ഞാൽ ആൾക്കും മനസ്സിലാകും. “

 

എത്ര കാലം വരെ കാത്തിരിയ്ക്കാനും തയ്യാറാണ് എന്നായിരുന്നു നിവിന്റെ മറുപടി. 

#കൂട്ടക്ഷരങ്ങൾ

#എന്റെരചനാമത്സരം

#ബ്ളോഗ്

#വിഷയം_ഒരുനിമിഷംവൈകിയിരുന്നെങ്കിൽ

#കഥ_പുനർജന്മം

#രചന_രാമചന്ദ്രൻടിവി

 

1
Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.