Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മണ്ണെണ്ണ വിളക്ക്…
  • മോഹൻലാലോ മമ്മൂട്ടിയോ?
  • പൂമ്പാറ്റകൾ
  • ഒരു കുഞ്ഞ് സംഭവം
  • സുഹൃത്തേ
  • കാൻസർ വാർഡ്
  • രാത്രികളിലെ കാവൽ മാലാഖ
  • മരുന്ന്
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, September 28
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മോഹൻലാലോ മമ്മൂട്ടിയോ?
സിനിമ സൗഹൃദം

മോഹൻലാലോ മമ്മൂട്ടിയോ?

By ജിനാസ് വേലാണ്ടിSeptember 28, 2026No Comments3 Mins Read8 Views
Bookmark Now
Please login to bookmark Close

No account yet? Register

മോഹൻലാലോ, മമ്മൂട്ടിയോ? ആരാണ് മികച്ച നടൻ, ആരാണ് മികച്ച താരം..

ഈ ഒരു ചോദ്യത്തിന് ഏകദേശം 40 വർഷത്തെ പഴക്കമുണ്ട്. അഭിനയം എന്നത് തൂക്കിയോ, അളന്നോ തിട്ടപെടുത്താൻ കഴിയാത്തത് കൊണ്ട്, ഓരോരുത്തർക്കും വ്യത്യസ്ത,അഭിപ്രായങ്ങളായിരിക്കും.

മോഹൻലാലിന്റെ അഭിനയത്തെ പറ്റി പറയുമ്പോൾ, അനായാസ അഭിനയ ശൈലി, സ്വഭാവികതയോടെ കഥാപാത്രമായി ജീവിച്ചു എന്നൊക്കെയാണ് പറയുക. മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി പറയുമ്പോൾ മെത്തേഡ് ആക്ടിംഗ് എന്നും പറയാറുണ്ട്..

മോഹൻലാലിന്റെ വളരെ സ്വഭാവികമായ അഭിനയമാണ്. ഒന്നും ഓവർ ആക്കാതെ യഥാർത്ഥ ജീവിതത്തിൽ റിയാക്ട് ചെയ്യുന്ന പോലെയാണ് മോഹൻലാലിന്റെ അഭിനയം. എന്നാൽ മമ്മൂട്ടി കുറച്ചു അധികം വികാര തീവ്രത കാണിക്കും.. എന്നാൽ അതിനെ ഓവർ ആക്ടിംഗ് എന്ന് പറയാനും പറ്റില്ല.

മമ്മൂട്ടിയുടെ ശബ്ദത്തിന് ഗംഭീര്യം കൂടുതലാണ്. രൗദ്രഭാവത്തിൽ ഉള്ള സംഭാഷണങ്ങൾക്ക്,ശബ്ദത്തിന് മൂർച്ച കൂട്ടാനും സെന്റിമെന്റ്സ് ഡയലോഗിന് ശബ്ദം പതറിയും ഇടറിയും അതിന്റെ വികാര തീവ്രത ശബ്ദത്തിന് കൊണ്ട് വരാൻ മമ്മൂട്ടിക്ക് കഴിയാറുണ്ട്. ഇത്രയും ഗംഭീര്യം ഉള്ള സംഭാഷണത്തിന് ഒരു നോർമൽ മുഖഭാവം മതിയാകില്ല. ആ ശബ്ദത്തിന് മാച്ച് ആകുന്ന രീതിയിൽ മുഖത്ത് ഭാവങ്ങൾ കൊണ്ട് വരണം. എന്നാലേ ആ സീൻ ഓക്കേ ആകൂ..

‘ചതിയൻ ചന്തുവിനെ തോൽപ്പിക്കാൻ ആണായി പിറന്നവരിൽ ആരുമില്ല, ആരുമില്ല. മടങ്ങി പോ മക്കളേ’ എന്ന് മൂർച്ചയോടെ പറയുമ്പോൾ അത്രയും തീവ്രത മുഖത്ത് വന്നാലേ അത് ശരിയാകൂ.

കടലിലെ തിരമാലകൾ തീരത്തേക്ക് വന്നു ആഞ്ഞടിക്കുന്ന പോലെ വളരെ വേഗതയിൽ ആണ് മമ്മൂട്ടി ഡയലോഗ് പറയുന്നത്. രഞ്ജിപണിക്കർ പോലെയുള്ള എഴുത്തുകാരുടെ നീണ്ട സംഭാഷണങ്ങൾ മമ്മൂട്ടി ഗംഭീര്യത്തോടെ അവതരിപ്പിക്കും..

ഇനി മോഹൻലാലിലേക്ക് വരുമ്പോൾ ഡയലോഗ്, മന്ദം മന്ദം ഒഴുകുന്ന പുഴ പോലെയാണ്. ഒരു സംഗീതം കേൾക്കുന്ന പോലെയാണ് മോഹൻലാലിന്റെ ഡയലോഗ്..

നീണ്ട സംഭാഷണങ്ങളേക്കാൾ നീ പോ മോനെ ദിനേശാ, പോലെയുള്ള നാടൻ ഡയലോഗ് ആണ് മോഹൻലാലിനു ചേരുക.

ഓരോ അക്ഷരങ്ങൾ പെറുക്കി എടുത്ത് ഒരു മീഡിയം സ്പീഡിൽ ആണ് മോഹൻലാലിന്റെ ഡയലോഗ്.. മോഹൻലാലിനും മമ്മൂട്ടിയെ പോലെ ശബ്ദത്തിന് മോഡ്ലേഷൻ കൊണ്ട് വരാനുള്ള കഴിവ് ഉണ്ട്.

മമ്മൂട്ടിക്ക് സെന്റിസീൻ ആണെങ്കിൽ മോഹൻലാൽ ഈ കഴിവ് കാണിക്കുന്നത് കോമഡി സീനിൽ ആണ്. നരൻ എന്ന സിനിമയിലെ മുല്ലങ്കൊള്ളി വേലായുധന്റെ കുഴഞ്ഞുള്ള സംസാരം കേൾക്കുമ്പോൾ, മദ്യപിച്ചു ഫിറ്റായ ഒരാൾ സംസാരിക്കുന്ന ഫീൽ നമുക്ക് കിട്ടും. നമ്പർ ട്വന്റി മദ്രാസ് മെയിലിൽ ട്രെയിനിൽ നിന്നും മമ്മൂട്ടിയോടുള്ള മോഹൻലാലിന്റെ സംസാരം കേട്ടാൽ ശരിക്കും മദ്യപിച്ചാണോ മോഹൻലാൽ ഡയലോഗ് പറയുന്നത് എന്ന് തോന്നിപോകും..

‘ഞാൻ, ഒരുപാവം. വർമ്മ. ദേവൻ, ദേവരാജ പ്രതാപ വർമ്മ..’ ട്വന്റി ട്വന്റി മൂവിയിൽ മോഹൻലാൽ ഈ ഡയലോഗ്, മമ്മൂട്ടിയുടെ മുഖത്ത് നോക്കി പറയുമ്പോൾ സംഭാഷണത്തിന് വലിയ മൂർച്ചയോ കഠിന്യമോ ഇല്ല. എന്നാൽ എതിരെ നിക്കുന്ന നടനെ നിഷ്പ്രഭമാക്കുന്ന സ്ക്രീൻപ്രസൻസ് മോഹൻലാലിൽ ഉണ്ട്. മമ്മൂട്ടി, സുരേഷ്ഗോപി എല്ലാം ഉള്ള ആ മൾട്ടിസ്റ്റാർ, സിനിമയിലെ ഏറ്റവും മികച്ച സീൻ ഏതാണെന്നു ചോദിച്ചാൽ ആ ഇന്റർ വെൽ സീൻ ആണ്. അതാണ്‌, മോഹൻലാലിന്റെ ഡയലോഗ് ഡെലിവറിയുടെ പ്രത്യേകത..

നരസിംഹം മൂവിയിലെ മമ്മൂട്ടിയുടെ ഗസ്റ്റ് റോൾ വക്കീൽ വേഷം..

“ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്. സൂര്യൻ ആ കറുത്ത മറവിട്ട് പുറത്തു വരും.

അത്പോലെ തന്നെയാണ് സത്യവും,

മൂടിവെക്കാം വളച്ചൊടിക്കാം.. പക്ഷേ ഒരു നാൾ ഒരിടത്തത് പുറത്ത് വരും.”

അങ്ങനെ മലയാളത്തിൽ തുടങ്ങി ഇംഗ്ളീഷിൽ അവസാനിപ്പിക്കുന്ന ഡയലോഗ് മമ്മൂട്ടി പൗരുഷത്തിന്റെ എല്ലാ തീവ്രതയോടും കൂടി കത്തികയറി പറയുമ്പോൾ, മോഹൻലാൽ നരസിംഹതാണ്ടവമാടിയ സിനിമയിലെ ഏറ്റവും മികച്ച സീൻ മമ്മൂട്ടിയുടെ ആ കോടതി സീൻ ആണെന്ന് തോന്നി പോകും..

അഭിനയത്തെ പറ്റി പറയുമ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്താണ് അഭിപ്രായങ്ങൾ പറയാറുള്ളത്. എന്നാൽ നല്ല കഥാപാത്രങ്ങളെ കിട്ടിയാൽ ഇവരെ പോലെയോ ഇവർക്ക് മുകളിലോ പെർഫോമൻസ് ചെയ്യുന്ന നടന്മാരുണ്ട്..

ദിലീപ്(ചാന്ത്പൊട്ട് )

ബിജുമേനോൻ(അയ്യപ്പനും കോശിയും )

മനോജ്‌കെജയൻ(സർഗം)

കൂടാതെ നെടുമുടി വേണു, തിലകൻ, മുരളി ഒക്കെ മികച്ച നടന്മാരാണ്.

കോമഡി താരങ്ങളായ സലിംകുമാറും, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ് പോലും മികച്ച പ്രകടനം കാഴ്ച വെച്ച് ദേശീയ പുരസ്‌കാരം നേടിയവർ ആണ്.

ആരൊക്കെ എത്ര മികച്ച രീതിയിൽ അഭിനയിച്ചാലും മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ പോയില്ല.. അത് മോഹൻലാൽ, മമ്മൂട്ടി ചെയ്‌താൽ ഇതിലും ഭംഗി ആകും, എന്ന് ചിന്തിക്കുന്ന ഒരു വലിയ ഫാൻസ്‌, അവർക്ക് മുകളിൽ മറ്റുള്ള നടന്മാർ പോകുന്നത് അംഗീകരിക്കാൻ മനസ്സില്ലാത്ത ഒരു വലിയ ഫാൻസ്‌ സമൂഹം, ഇരുവരും നേടിയെടുത്തു എന്നതാണ് എപ്പോഴും മമ്മൂട്ടി, മോഹൻലാൽ മാത്രം ചർച്ചയാകുന്നത്..

ബോക്സ് ഓഫീസ് പവർ കൂടുതൽ മോഹൻലാലിനാണ്.. രാജമാണിക്യത്തിന് ശേഷം മമ്മൂട്ടിക്ക് റെക്കോർഡുകൾ തകർത്തെറിഞ്ഞ ഒരു വലിയ വിജയം ഇല്ല..

എന്നാൽ ദേശീയ, സംസ്ഥാന അവാർഡുകളുടെ കാര്യത്തിൽ മമ്മൂട്ടിയാണ് മുമ്പിട്ട് നിക്കുന്നത്..

രണ്ട് പേരുടെയും ഫാൻസുകാരുടെ തമ്മിലടിയും, ട്രോളുകളും സോഷ്യൽ മീഡിയകളിൽ നിത്യവും കാണാം.. എന്നാൽ അവർ തമ്മിൽ നല്ല സൗഹൃദവും ആണ്.. ആ സൗഹൃദം ഫാൻസുകാർ തമ്മിലും ഉണ്ടെങ്കിൽ, ഡീഗ്രേഡ് ചെയ്ത് സിനിമകൾ പൊട്ടിക്കുന്നതിന് പകരം, നല്ല സിനിമയാണെങ്കിൽ നല്ലത് എന്ന് പറഞ്ഞു പരസ്പരം പ്രൊമോട്ട്, ചെയ്തിരുന്നുവെങ്കിൽ എത്ര നല്ലതായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. ആരോട് പറയാൻ ആര് കേൾക്കാൻ..

#സിനിമ

#മോഹൻലാൽ

#മമ്മൂട്ടി

#മോഹൻലാൽഫാൻസ്‌

#മമ്മൂട്ടിഫാൻസ്‌

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

1
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.