Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • സ്വന്തം എന്ന വാക്കിന്റെ മറുവശം
  • വയ്യായ്ക
  • തലമുറമാറ്റം
  • പഴയവർ വീണ്ടും തിരിച്ചു വരുമോ?
  • മണ്ണെണ്ണ വിളക്ക്…
  • മോഹൻലാലോ മമ്മൂട്ടിയോ?
  • പൂമ്പാറ്റകൾ
  • ഒരു കുഞ്ഞ് സംഭവം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, September 28
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മണ്ണെണ്ണ വിളക്ക്…
ഓർമ്മകൾ കുട്ടികൾ വീട്

മണ്ണെണ്ണ വിളക്ക്…

By Thushara RajeshSeptember 28, 2026No Comments3 Mins Read9 Views
Bookmark Now
Please login to bookmark Close

No account yet? Register

പണ്ട് പണ്ട് ഒരു വേനൽ അവധിക്കാലം….

പതിവുപോലെ അവധി ആഘോഷിക്കാൻ അമ്മ വീട്ടിലെത്തിയതായിരുന്നു ഞാൻ. അമ്മ വീട്ടിലേക്ക് എന്നെ വലിച്ചടിപ്പിക്കുന്ന ഒരു പ്രധാന ആകർഷണം വീടിനടുത്തു കൂടെ ഒഴുകുന്ന ഒരു തോടാണ്. ഒരുഭാഗം നിറയെ കൈതക്കാടുകളാല്‍ തിങ്ങി നിറഞ്ഞ, ഉരുളൻ പാറകൂട്ടങ്ങളും കുഞ്ഞു കുഞ്ഞു വെള്ളാരം കല്ലുകൾ കൊണ്ടും മനോഹരമായ തീരം.. തോടിനു കുറുകെ നടക്കുമ്പോൾ ആടിക്കളിക്കുന്ന ഒരു കവുങ്ങിൻ തടി കൊണ്ടുള്ള പാലവും ഉണ്ടായിരുന്നു. (കാലത്തിൻറെ മാറ്റത്തിന് അനുസരിച്ച് മാറാൻ വിധിക്കപ്പെട്ട ആ തോട് കാണുമ്പോൾ ഇന്ന് മനസ്സിന് വല്ലാത്തൊരു വിങ്ങലാണ്. പഴയതോടിന്റെ ഭംഗി മായാതെ ഇന്നും മനസ്സിലുണ്ട്.) കൂട്ടുകാരോട് ഒന്നിച്ച് തോട്ടിലെ കളിയും കുളിയും കഴിഞ്ഞ് സന്ധ്യ മയങ്ങുമ്പോൾ ആയിരിക്കും വീട്ടിലേക്ക് മടങ്ങുക. കൂടെ ഒരാനയെ തിന്നാനുള്ള വിശപ്പും ഉണ്ടാവും.

അഞ്ച് പെൺമക്കളും അവരുടെ മക്കളുമായി അമ്മവീട് ഉത്സവലഹരിയിലാണ്. പല പ്രായത്തിലുള്ള കുട്ടികളുടെ ചിരിയും കരച്ചിലും അടിയും പിടിയുമായി അന്തരീക്ഷം എപ്പോഴും ശബ്ദ മുഖരിതമാണ്. ശബ്ദം ഉയർത്തിയും താഴ്ത്തിയും അമ്മമാരും ആകെ തളർന്നിട്ടുണ്ടാവും. നേരം സന്ധ്യയോട് അടുക്കുംതോറും എല്ലാവരും ധൃതി പിടിച്ച പണിയിലാണ്. സന്ധ്യാസമയത്തായിരുന്നു ആ ആഴ്ച പവർകട്ട്. കറണ്ട് ഇപ്പം പോകും, ഇപ്പം പോകും എന്ന് അമ്മമ്മ ഇടക്കിടെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. വീടിനു ചുറ്റും ഓടിക്കളിക്കുന്ന വികൃതികളെ എങ്ങനെയെങ്കിലും സന്ധ്യക്ക് മുൻപേ കുളിപ്പിച്ച് എടുക്കാനുള്ള കഠിനശ്രമത്തിലാണ് ഓരോ അമ്മമാരും.

കറണ്ട് പോകുമ്പോൾ കത്തിക്കാനുള്ള മണ്ണെണ്ണ വിളക്കിന്റെ ചില്ലുകുഴൽ കഴുകി വൃത്തിയാക്കുകയാണ് അമ്മമ്മ. ഒരു പെട്രോമാക്സ് ഉണ്ട്. അത് കത്തിക്കണമെങ്കിൽ അമ്മച്ചൻ തന്നെ വരണം. വീടിനടുത്തുള്ള ചായക്കടയിൽനിന്ന് പത്രപാരായണവും കഥ പറച്ചിലും എല്ലാം കഴിഞ്ഞ് അദ്ദേഹം എത്തുമ്പോഴേക്കും സമയം കുറെ കഴിയും. പെട്രോമാക്സ് കത്തിക്കുന്നത് കാണാൻ ഞങ്ങൾ കുട്ടികൾ എല്ലാവരും ഈയാം പാറ്റകളെ പോലെ ചുറ്റും കൂടി ഇരിക്കും. അതിൻറെ തിരി കത്തി ചുവന്നു ചുവന്നു വരുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്.

അഞ്ചു പെൺമക്കളിൽ ഒരാളുടെ വീട് തറവാടിന് തൊട്ടടുത്ത് തന്നെയായിരുന്നു. അവിടെയും രണ്ട് ആൺകുട്ടികൾ. ആകെ മൊത്തം അഞ്ച് ആൺകുട്ടികളും ആറ് പെൺകുട്ടികളും. ഏകദേശം സന്ധ്യ ഇരുട്ടിത്തുടങ്ങിയ നേരത്താണ് അപ്പുറത്തെ കുട്ടികൾ കുളി കഴിഞ്ഞ് തറവാട്ടിലേക്ക് വന്നത്. അവർ അകത്തേക്ക് കാലെടുത്തു വച്ചപ്പോഴേക്ക് കറൻ്റ് പോയി.

നീളൻ വരാന്തയിലൂടെ, അകത്തളങ്ങളിലൂടെ ഓടിക്കളിക്കുന്ന വികൃതികളിൽ ഏതോ ഒന്നിനെ കുളിപ്പിക്കാനായി എടുത്ത എണ്ണ, ഇനി കരണ്ട് വന്നിട്ട് ആകാമെന്ന് വിചാരിച്ച് അമ്മമ്മ ഓടുമ്പോൾ പിടികിട്ടിയ ഒന്നിന്റെ തലയിൽ തേച്ചുപിടിപ്പിച്ചു.
കരണ്ട് പോയ സമയം എല്ലാവരെയും അടക്കി നിർത്താൻ അമ്മൂമ്മ കണ്ടെത്തിയ ഒരു കളിയാണ്, ആദ്യം മിണ്ടുന്നവർ കുരങ്ങൻ.”
അമ്മുമ്മ സ്റ്റാർട്ട് പറഞ്ഞാൽ പിന്നെ ആരും അനങ്ങില്ല.

കരണ്ട് വരുന്നത് വരെ നീളൻ വരാന്തയിൽ തണുപ്പ് പറ്റിച്ചേർന്ന് അങ്ങനെ കിടക്കും. ആ അരമണിക്കൂറിനുള്ളിൽ മയങ്ങുന്നവരും, കൂർക്കം വലിക്കുന്നവരും ഒക്കെ ഉണ്ടാവും. കടുത്ത ഇരുട്ടിലും കനത്ത നിശബ്ദതയ്ക്കിടയിലും കൊതുകിന്റെ മൂളിപാട്ടും കൈകൊട്ടുന്ന ശബ്ദവും മാത്രം കേൾക്കാം. അരമണിക്കൂറിന് ശേഷം കറണ്ട് വന്നു. യുദ്ധഭൂമിയെ ഓർമ്മിപ്പിക്കുന്ന വിധം അവിടെവിടെ ചിതറിക്കിടക്കുന്ന കുറെ എണ്ണം.

ഒരാൾ മാത്രം കിടക്കാതെ ഒരു മൂലയിൽ ചുമരും ചാരി ഇരിക്കുന്നു. അപ്പുറത്തെ വീട്ടിൽ നിന്നും കുളിച്ചു കുട്ടപ്പനായി വന്ന ഉണ്ണിക്കുട്ടൻ. ഇരുട്ടിൽ അമ്മൂമ്മ പിടിച്ച് എണ്ണ തേച്ചത് അവൻറെ തലയിലാണ്. അവൻ എന്തെങ്കിലും പറയുന്നതിനു മുന്നേ അമ്മൂമ്മ കുരങ്ങ് കളി സ്റ്റാർട്ട് ചെയ്തിരുന്നു. രണ്ടാമത് കുളിക്കേണ്ടത് ഓർത്ത് അവൻ ആകെ വിഷമിച്ച് ഇരിക്കുകയാണ്. കുളിക്കേണ്ട പിള്ളേർ അതാ അവിടെ കിടന്നു കൂർക്കം വലിക്കുന്നു…

പെട്ടെന്നാണ് മുകളിലത്തെ നിലയിൽ നിന്ന് എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടത്. കറണ്ട് പോയ സമയം ആരോ അകത്തു കയറിയിരിക്കുന്നു. മുൻവശം വാതിൽ അടച്ചിരുന്നില്ലെന്ന് അപ്പോഴാണ് എല്ലാവരും ഓർത്തത്. കുട്ടികൾ ആരോ കോണിപ്പടിയിൽ ആരുടെയോ കാൽ കണ്ടെന്ന്. ആകെ കൂട്ട കരച്ചിലും ബഹളവും. നാട്ടുകാരെല്ലാം ഓടിക്കൂടി. ആരോ ഓടിപ്പോയി അടുത്തുള്ള കടയിലും വിവരം അറിയിച്ചു. വടിയും കുന്തവും കൊടുവാളുമായി എല്ലാവരും കള്ളനെ പിടിക്കാൻ തയ്യാറായി നിന്നു. നാട്ടുകാരെല്ലാം ഓടി കൂടിയിട്ടും അമ്മച്ചനെ മാത്രം അവിടെയൊന്നും കണ്ടില്ല.

അതാ… ചിരിച്ചുകൊണ്ട് മുകളിൽ നിന്നും ഇറങ്ങി വരുന്നു. എന്നിട്ട് ഒരു ഉപദേശവും. ഇങ്ങനെയാണ് കള്ളൻ കയറുക . സന്ധ്യാസമയത്ത് വാതിൽ തുറന്നു ഇടരുത് എന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല. ഒരു പൂരത്തിനുള്ള ആൾക്കാർ ഇവിടെ ഉണ്ടായിരുന്നിട്ടും ഞാൻ അകത്തു കയറിയത് ആരും കണ്ടില്ലല്ലോ എന്ന്. അന്നത്തെ ആ പവർകട്ട് രാത്രി ഞാനിന്നും ഓർത്തു ചിരിക്കാറുണ്ട്.

തുഷാര രാജേഷ്.

1
Thushara Rajesh

കോഴിക്കോട്… മൊകേരി സ്വദേശി എഴുത്തും വായനയും ഇഷ്ടപ്പെടുന്നു.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.