Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കരുണ
  • ചിരിക്കാൻ മറന്നുപോയൊരാൾ
  • ദ മെറ്റിൽഡ മർഡർ കേസ് – ഒരു ആസ്വാദന കുറിപ്പ്
  • ലാവണ്യം
  • എന്റെ ഓർമ്മകളിലെ കുട്ടിക്കാലം
  • ബാല്യകാലസ്മൃതികളിലെ ഒരു ഭരണിക്കഥ
  • രാമന്റെയും സീതയുടെയും രാവണന്റെയും രാമായണം
  • മഴവെള്ളം പോലെ ഒരു കുട്ടിക്കാലം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, November 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ക്ഷമിക്കാനാവാത്ത ക്ഷമാപണം
കഥ ബന്ധങ്ങൾ സൗഹൃദം

ക്ഷമിക്കാനാവാത്ത ക്ഷമാപണം

By Reshma LechusSeptember 29, 2026Updated:October 22, 202610 Comments2 Mins Read151 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിൽ ആരുടെ മുന്നിലും തോറ്റുകൊടുക്കരുത് എന്ന് പറയുന്നത് എത്ര വലിയ സത്യമാണ്!

അങ്ങനെ മറ്റുള്ളവർക്ക് മുന്നിൽ നമ്മൾ തലകുനിച്ചു കൊടുക്കുമ്പോൾ, നമ്മളെ വീണ്ടും വീണ്ടും തോൽപ്പിച്ചുകൊണ്ടിരിക്കാൻ അവർക്കൊരു മടിയുമുണ്ടാകില്ല. സ്വന്തം സൗഹൃദത്തെ കണ്ണ് അടച്ച് വിശ്വസിച്ച് ജീവിതം തന്നെ തോറ്റുപോകുമായിരുന്ന എന്റെ ജീവിതത്തിൽ നടന്ന അനുഭവമാണ് ഇവിടെ പറയാൻ പോകുന്നത്.

എന്റെ പേര് കൃതി. എന്റെ വീടിനടുത്ത് താമസിക്കാൻ വന്ന കുടുംബത്തിലെ ധ്വനിയായിരുന്നു എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. ഒരേ കോളേജിൽ പഠനം, ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന അച്ഛന്മാർ, അതുകൊണ്ടുതന്നെ ഞങ്ങളുടെ അമ്മമാരും പെട്ടെന്ന് വലിയ കൂട്ടായി. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച്, ആളുകൾ കൊതിയോടെ നോക്കിനിന്ന ആ നല്ല സൗഹൃദം എനിക്ക് ജീവനായിരുന്നു.

നന്നായി പഠിച്ച് ഒരു നല്ല ജോലിയും സുരക്ഷിതമായ ഭാവിയും മാത്രമായിരുന്നു ആ കാലത്ത് എന്റെ സ്വപ്നം .

അതിനിടയിലാണ്,അമ്മയുടെ അമ്മാവന്റെ മകൻ വിവേകും അവന്റെ കൂട്ടുകാരൻ നിർമ്മലും ഞങ്ങളുടെ നാട്ടിലേക്ക് വരുന്നത്. അവർ ഞങ്ങളുടെ സൗഹൃദക്കൂട്ടത്തിലേക്ക് വളരെ വേഗത്തിൽ അടുത്തു. ഇടയ്ക്കൊക്കെ നിർമ്മലിന്റെ പ്രത്യേകമായ ചില നോട്ടങ്ങൾ എന്നിൽ തങ്ങിനിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അധികം വൈകാതെ നിർമ്മലിന്റെ വീട്ടുകാർ എന്റെ പെണ്ണുകാണൽ ചടങ്ങിനായി വീട്ടിലെത്തി. കാര്യങ്ങളെല്ലാം വളരെ വേഗത്തിലാണ് നടന്നത്.

പക്ഷേ, എന്റെ പ്രാണനായി ഞാൻ കരുതിയ ധ്വനി എനിക്കായി അണിയറയിൽ ഒരു വലിയ കെണിയൊരുക്കുകയായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു പെണ്ണുകാണൽ ചടങ്ങിന് മുൻപ് ഡ്രസ്സ് എടുക്കാനായി ഞങ്ങൾ അടുത്തുള്ള ഒരു മാളിൽ പോയിരുന്നു. എനിക്കറിയാതെ അവൾ ഞാൻ കൊണ്ടുവന്ന ബാഗിൽ ഒരു ജോഡി വിലകൂടിയ വസ്ത്രം ഒളിച്ചുവെച്ചു. ബിൽ അടച്ച് പുറത്തിറങ്ങാൻ നേരത്ത് മാളിലെ ജീവനക്കാർ വന്ന് പരിശോധന നടത്തി. അതിൽ നിന്നും ആ വസ്ത്രം പുറത്തെടുത്തപ്പോൾ അവൾ ചോദിച്ചു, “നിനക്കിത് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു മാറ്റിവെച്ചതല്ലേ, ആരും കാണാതെ ബാഗിലാക്കിയോ?”

നിന്നനിൽപ്പിൽ ഭൂമി പിളർന്നു താഴ്ന്നുപോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. മോഷണക്കുറ്റം ആരോപിക്കപ്പെട്ട വാർത്ത അവളുടെ വീട്ടുകാർ വഴി നിർമ്മലിന്റെ വീട്ടിലുമെത്തി. വിവാഹം മുടങ്ങുമെന്ന് ഉറപ്പിച്ച ആ നിമിഷത്തിലാണ് മാളിലെ സിസിടിവി ദൃശ്യങ്ങൾ സത്യം പുറത്തുകൊണ്ടുവന്നത്. ധ്വനി തന്നെയാണ് അത് ബാഗിലിട്ടതെന്ന് വ്യക്തമായി തെളിഞ്ഞു.

പിടിക്കപ്പെട്ടപ്പോൾ അവൾ പറഞ്ഞു, “നിനക്കൊരു പ്രാങ്ക് തന്നതാടീ… സോറി.”

കേവലം ഒരു സോറിയിൽ ഉണങ്ങുന്നതാണോ അത്രയും നേരം ഞാൻ അനുഭവിക്കേണ്ടി വന്ന അപമാനവും മാനസിക വേദനയും? തെറ്റ് കൈയോടെ പിടിക്കപ്പെടുമ്പോൾ പറയുന്ന ആ അർത്ഥമില്ലാത്ത മാപ്പ് ചോദിക്കലിനോട് ക്ഷമിക്കാൻ എനിക്ക് കഴിയില്ലായിരുന്നു.

ചില മുറിവുകൾ ഉണക്കാൻ ഒരു മാപ്പിനും കഴിയില്ല. അവിടെ ക്ഷമിക്കുകയല്ല, ആ ബന്ധം ഉപേക്ഷിച്ച് സ്വന്തം അന്തസ്സോടെ ജീവിക്കുകയാണ് വേണ്ടത്.

#എന്റെരചന #മാപ്പ് മുറിവുണക്കുമോ

5
Reshma Lechus

ജീവിതം മൊത്തത്തിൽ സസ്പെൻസ് ത്രില്ലറാണ്. ഇനി സംഭവിക്കാൻ പോകുന്നത് പോലും ആർക്കും പിടി തരാതെ അങ്ങ് പോയി കൊണ്ടിരിക്കും..✍️✍️💫💫💫

10 Comments

  1. krc reji on October 24, 2026 12:30 PM

    നാളെ നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് നമുക്കറിയില്ല… പക്ഷേ, ആ നാളെയെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് നമ്മൾ ഇന്നും ജീവിക്കുന്നത്. ❤️

    ചില ഉത്തരങ്ങൾ കാലം തരും. ചില ചോദ്യങ്ങൾ ജീവിതാവസാനം വരെയും ബാക്കിയാകും.

    ജീവിതം ഒരു തിരക്കഥയില്ലാത്ത സിനിമയാണ്… അതിലെ നായകൻ നമ്മളാണെങ്കിലും, അടുത്ത രംഗത്തിൽ എന്ത് സംഭവിക്കുമെന്ന് നമുക്കുപോലും അറിയില്ല

    Reply
    • Reshma Lechus on October 25, 2026 6:46 AM

      ❤️❤️🥰🥰

      Reply
  2. Joyce Varghese on October 1, 2026 2:38 AM

    prank എന്നത് അവൾ രക്ഷപ്പെടാൻ എടുത്ത അടവ് മാത്രമായിരിക്കും. ഇവരെ കൂട്ടുകാരെന്നും കരുതി മാപ്പു കൊടുക്കേണ്ട കാര്യമില്ല.

    Reply
    • Reshma Lechus on October 1, 2026 5:50 PM

      അതെ. Rakahappedan ulla adav aayirikum

      Reply
  3. Ramachandran TV on September 29, 2026 12:50 PM

    നല്ല കഥയായിട്ടുണ്ട്. അത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്. ചെയ്യുന്നവർക്ക് അത് ഒരു തമാശയായി മാത്രമേ തോന്നുകയുള്ളൂ. എന്നാൽ അനുഭവിയ്ക്കുന്നവർക്ക് അങ്ങനെയല്ല ഒരിക്കലും. ഒരിക്കലും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി മാനം കെടുത്തിയ വരുണ്ട്. അവർക്ക് അതൊക്കെ വെറും നേരമ്പോക്ക്.
    നന്നായി എഴുതിയിട്ടുണ്ട് ആശംസകൾ നേരുന്നു 🙏

    Reply
    • Reshma Lechus on September 29, 2026 11:23 PM

      🥰❤️❤️❤️🙏🙏

      Reply
  4. ജിനാസ് വേലാണ്ടി on September 29, 2026 12:36 PM

    അങ്ങനെ ചെയ്‌താൽ മാപ്പും കോപ്പും ഒന്നും ഇല്ല.. ആ ബന്ധം മുറിച്ചു കളയുക. പിന്നെയും മനസ്സ് മുറിയാതിരിക്കാൻ അതാ നല്ലത്

    Reply
    • Thara Subhash on September 29, 2026 8:37 PM

      ♥️👍

      Reply
      • Reshma Lechus on September 29, 2026 11:24 PM

        🥰🥰

        Reply
    • Reshma Lechus on September 29, 2026 11:24 PM

      അതെ പോട്ടെ പുല്ല് എന്ന് വയ്ക്കണം ഇക്കാ 😍😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.