Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • വർഷങ്ങൾക്കിപ്പുറം.
  • ബ്ലാക്ക് ഡാലിയ -24
  • അബിനും ഞാനും
  • ക്ഷമിക്കാനാവാത്ത ക്ഷമാപണം
  • ഹായ് – Perfect by Acceptance
  • സ്വന്തം എന്ന വാക്കിന്റെ മറുവശം
  • വയ്യായ്ക
  • തലമുറമാറ്റം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, September 29
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വർഷങ്ങൾക്കിപ്പുറം.
ഓർമ്മകൾ

വർഷങ്ങൾക്കിപ്പുറം.

By ബിനോജ് സി. പിSeptember 29, 2026No Comments4 Mins Read5 Views
Bookmark Now
Please login to bookmark Close

No account yet? Register

ജോലിയുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു ജയന്റെ ഫോൺ കോൾ എന്നെ തേടിയെത്തിയത്. ഒന്നുരണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അപ്രതീക്ഷിതമായ ആ വിളി.

സ്ഥിരം ചോദ്യങ്ങളും കുശലാന്വേഷണങ്ങളും കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു: “നാളെ ഫ്രീയാണോ?”

ഞായറാഴ്ചയായതിനാൽ മറ്റൊന്നും ആലോചിക്കാതെ ഞാൻ പറഞ്ഞു: “അതെ.”

“നാളെ എയർപോർട്ടിൽ നിന്ന് എന്നെ പിക്ക് ചെയ്യണം. വൈകുന്നേരം നാലുമണിക്ക് എത്തും. ചെറിയൊരു ശാരീരിക ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് എമർജൻസിയായി നാട്ടിലേക്ക് വരുന്നത്. വിശദമായി നാളെ നേരിൽ പറയാം.”

അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.

ഞാൻ കുറച്ചുനേരം അവനെക്കുറിച്ച് ഓർത്തിരുന്നു.

കുട്ടിക്കാലത്ത് അമ്മവീട്ടിൽ താമസമായിരുന്നതിനാൽ ആ നാട്ടിൽ എനിക്ക് ഒരുപാട് സൗഹൃദങ്ങളുണ്ടായിരുന്നു. അതിൽ ഏറ്റവും സജീവമായിരുന്ന ഒരാളായിരുന്നു ജയൻ.

ഉയരം കുറഞ്ഞ, അല്പം ഇരുണ്ട നിറവും ചുരുണ്ട മുടിയുമുള്ള ജയൻ ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മയുടെ ഊർജമായിരുന്നു. ഗോട്ടികളിയിലും നീന്തലിലും അവനെ തോൽപ്പിക്കുക ഞങ്ങൾക്ക് എളുപ്പമായിരുന്നില്ല. കാനത്തെ കുളത്തിലും വടക്കേ കുളത്തിലും അവൻ ഞങ്ങളെ നിഷ്പ്രഭരാക്കിയിട്ടുണ്ട്. ക്രിക്കറ്റ് മൈതാനങ്ങളിൽ അവന്റെ ഫാസ്റ്റ് ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഞങ്ങൾ പലപ്പോഴും പതറിയിട്ടുണ്ട്.

പക്ഷേ, പതിയെപ്പതിയെ എപ്പോഴോ അവൻ എല്ലാറ്റിൽനിന്നും പിൻവാങ്ങിത്തുടങ്ങി.

ജീവിതം കരുപ്പിടിപ്പിക്കാൻ ചെറിയ പ്രായത്തിൽ തന്നെ അവൻ പല വേഷങ്ങളും കെട്ടി.

പത്രം ഏജന്റായി.

നെയ്ത്തുകാരനായി.

പിക്കപ്പ് ലോറിയുടെ ക്ലീനറായി.

പെയിന്ററായി.

പാചകക്കാരനായി.

അങ്ങനെ ജീവിതത്തിന്റെ പല വേദികളിലും പല വേഷങ്ങളിൽ പകർന്നാടി ഒടുവിൽ പ്രവാസിയായി.

പലപ്പോഴും അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്ന വിഷാദം എന്നെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയിരുന്നത്. വലിയ പൊട്ടിച്ചിരികൾക്കു ശേഷമുള്ള അവന്റെ നീണ്ട മൗനങ്ങൾ പലപ്പോഴും എന്നെ അസ്വസ്ഥനാക്കിയിരുന്നു.

തമ്മിൽ കാണുമ്പോഴൊക്കെ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു ഞങ്ങൾക്ക്.

ജീവിതത്തിലെ പ്രാരബ്ധങ്ങൾ…

ജോലിയില്ലാതെ അലഞ്ഞ ദിവസങ്ങൾ…

ശമ്പളമില്ലാതെ പണിയെടുക്കേണ്ടിവന്ന മാസങ്ങൾ…

നാട്ടിൽനിന്ന് അകലെയിരുന്ന് കുടുംബത്തിനായി ജീവിച്ച വർഷങ്ങൾ…

അങ്ങനെ പലതും.

സൗഹൃദത്തിലെന്നപോലെ ജോലിയിലും അവൻ ആത്മാർത്ഥനായിരുന്നു. വല്ലപ്പോഴുമൊക്കെയേ അവന്റെ ഫോൺകോളുകൾ എന്നെ തേടിയെത്താറുണ്ടായിരുന്നുള്ളൂ. പക്ഷേ, വിളികൾക്കിടയിലെ ഇടവേളകൾ ഒരിക്കലും ഞങ്ങളുടെ സൗഹൃദത്തിനിടയിൽ ദൂരം സൃഷ്ടിച്ചിരുന്നില്ല.

എന്തായിരിക്കും ഇത്ര പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചുവരാൻ കാരണം?

ആ ചിന്ത കുറച്ചുനേരം എന്നെ അലോസരപ്പെടുത്തി.

എങ്കിലും, നാളെ നേരിൽ കാണാമല്ലോ എന്ന സമാധാനത്തിൽ ഞാൻ വണ്ടിയുടെ വേഗം കൂട്ടി.

—

പറഞ്ഞ സമയത്തേക്കാൾ അരമണിക്കൂർ മുമ്പേ ഞാൻ എയർപോർട്ടിലെത്തി.

പരിസരം ഒരുപാട് മാറിയിരുന്നു.

പുറത്ത് നല്ല തിരക്ക്.

വിഷാദമുഖങ്ങളുമായി മടക്കയാത്രയ്ക്കൊരുങ്ങുന്നവർ…

സന്തോഷത്തോടെ യാത്രപറയുന്നവർ…

പ്രിയപ്പെട്ടവരുടെ വരവും കാത്ത് അക്ഷമരായി നിൽക്കുന്ന ബന്ധുമിത്രാദികൾ…

തിരക്കിനിടയിലൂടെ ഓടിനടക്കുന്ന എയർപോർട്ട് ജീവനക്കാർ…

എത്രയോ തവണ ഞാനും അതിജീവനത്തിനായി ഇതുവഴി കടന്നുപോയിട്ടുണ്ട്. അത്രതന്നെ തവണ മടങ്ങിവന്നിട്ടുമുണ്ട്.

ആ തിരക്കിനിടയിൽ, ഓർമ്മകളുടെ തണുപ്പിലേക്ക് ഞാൻ മുഖം പൂഴ്ത്തി.

‘പ്രവാസം’ എന്ന ഒറ്റ വാക്കിനുള്ളിൽ ഒളിപ്പിച്ചുവച്ച മധുരനൊമ്പരങ്ങൾ ഓരോന്നായി ഒരു സിനിമയിലെ ദൃശ്യങ്ങൾപോലെ മനസ്സിൽ തെളിഞ്ഞുവന്നു.

നാടുവിട്ടുപോയ കാലം…

വീടിനെക്കുറിച്ചുള്ള ആകുലതകൾ…

പ്രിയപ്പെട്ടവരിൽനിന്നുള്ള അകലം…

തിരിച്ചുവരവിനായി എണ്ണിത്തീർത്ത ദിവസങ്ങൾ…

ഒടുവിൽ, ഇനി ഒരിക്കലും മടങ്ങിപ്പോകേണ്ടതില്ലെന്ന ആശ്വാസത്തോടെയായിരുന്നു ഞാൻ അവിടെ ഇരുന്നത്.

അപ്പോഴാണ്—

“വിമാനം ലാൻഡ് ചെയ്തിരിക്കുന്നു…”

എന്ന അനൗൺസ്‌മെന്റ് കേട്ടത്.

ചിന്തകളുടെ ചരട് പൊട്ടിപ്പോയി.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഫോൺ വീണ്ടും മുഴങ്ങി.

“നീ പുറത്തുതന്നെ ഇല്ലേ?”

“ഉണ്ട്.”

അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.

അല്പസമയത്തിനുശേഷം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി അവൻ പുറത്തേക്ക് വന്നു.

ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു.

ഒരുപാട് വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയിട്ടും, ആ നിമിഷത്തിൽ വർഷങ്ങളുടെ അകലം ഒന്നുമില്ലാതായി.

ലഗേജും എടുത്ത് ഞങ്ങൾ വാഹനത്തിനടുത്തേക്ക് നടന്നു.

“ഒരു ചായ കുടിച്ചിട്ടാവാം യാത്ര,” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവനെയും കൂട്ടി അടുത്തുള്ള ചെറിയ തട്ടുകടയിൽ കയറി.

“മധുരം കുറച്ച്… രണ്ട് ചായ.”

ആവി പറക്കുന്ന ചായക്കപ്പുകൾക്കിടയിൽ അവൻ വീണ്ടും സംസാരിച്ചുതുടങ്ങി.

“കഴിഞ്ഞ രണ്ടാഴ്ചയായി ചെറിയൊരു നെഞ്ചുവേദനയുണ്ട്. ജോലി ചെയ്യാൻ ബുദ്ധിമുട്ടായി. അവിടെ ആശുപത്രിയിൽ കാണിച്ചു. നാട്ടിൽനിന്ന് ചികിത്സ എടുക്കുന്നതാണ് നല്ലതെന്ന് അവർ പറഞ്ഞു. അതുകൊണ്ടാണ് പെട്ടെന്ന് നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്.”

അവൻ ഒരു നിമിഷം നിശ്ശബ്ദനായി.

“നാളെ തന്നെ കാണിക്കണം. ലീവ് ഒരു മാസമേ ഉള്ളൂ. പെട്ടെന്ന് തിരിച്ചുപോകണം. ജോലി ഒക്കെ ഒന്ന് സെറ്റ് ആയി വരുന്നതേയുള്ളൂ. അപ്പോഴാണ് ഇങ്ങനെ ആയിപ്പോയത്.”

ചായയിൽനിന്നൊരു ചെറുകുടി എടുത്ത ശേഷം അവൻ തുടർന്നു.

“രണ്ട് വർഷമായി ഇവിടെനിന്ന് പോയിട്ട്. അവിടെ കുറെ പൈസയൊക്കെ ചെലവായി. വീടിന്റെ കോൺക്രീറ്റ് കഴിഞ്ഞിട്ട് വരാമെന്നായിരുന്നു കരുതിയത്…”

അവന്റെ സംസാരം ഇടമുറിയാതെ പെയ്തുകൊണ്ടിരുന്നു.

വീടിന്റെ കോൺക്രീറ്റ്…

കടങ്ങൾ…

ജോലി…

ചികിത്സ…

പ്രവാസം…

കുടുംബം…

ജീവിതം…

എല്ലാം ആ ചെറിയ ചായക്കടയിലെ മേശയ്ക്കു ചുറ്റും അവൻ നിരത്തിവെച്ചു.

മോളെയും കുടുംബത്തെയും മിസ് ചെയ്ത കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു അവന്റെ ഫോൺ ബെൽ മുഴങ്ങിയത്.

മോളായിരുന്നു.

“എവിടെയെത്തി?”

അവളുടെ പരിഭവം അവന്റെ മുഖത്ത് ചിരിയായി പടർന്നു.

കുറച്ചുനേരം അവൻ അവളോട് സംസാരിച്ചു.

ഞാനും ചിരിച്ചു.

പക്ഷേ, എന്തുകൊണ്ടോ ആ ചിരിയുടെ അടിയിൽ ഒളിച്ചിരുന്ന എന്തോ ഒരു നനവ് എന്റെ മനസ്സിൽ തട്ടിനിന്നു.

—

വീടിനടുത്തെത്തി ഞാൻ വണ്ടി നിർത്തി.

ലഗേജുമെടുത്ത് ഞാൻ മുന്നിൽ നടന്നു.

കുത്തനെയുള്ള ചെറിയൊരു ഇറക്കം കഴിഞ്ഞുവേണം അവന്റെ വീട്ടിലെത്താൻ. റോഡ് സൗകര്യമില്ല. ചെറിയൊരു നടവഴി മാത്രം.

വീടിന്റെ മുന്നിലെത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു.

ആരെയും കാണാത്തതുകൊണ്ട് ഞാൻ ആകാംക്ഷയോടെ വീട്ടിലേക്ക് നോക്കി.

ജയൻ ഭാര്യയുടെ പേര് വിളിച്ചുകൊണ്ട് വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി.

അൽപ്പസമയത്തിനുശേഷം അവൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്നു.

അവൻ അവളെ കണ്ടു.

അവൾ അവനെ കണ്ടു.

രണ്ടുപേരുടെയും കണ്ണുകളിൽ എന്തൊക്കെയോ പറയാതെ പറഞ്ഞുപോയി.

പക്ഷേ, മോളെ അവിടെ കണ്ടില്ല.

കുറച്ചുനിമിഷങ്ങൾക്കുശേഷം അവൻ അവളെയും കൂട്ടി പുറത്തേക്ക് വന്നു.

മകൾ അച്ഛനെ കെട്ടിപ്പിടിച്ച് എങ്ങലടിച്ചു കരയുകയായിരുന്നു.

രണ്ടുവർഷം.

അച്ഛനെ കാണാത്ത രണ്ടുവർഷം.

അച്ഛന്റെ സ്പർശനം ഏൽക്കാത്ത രണ്ടുവർഷം.

അച്ഛന്റെ മാറിന്റെ ചൂടറിയാത്ത രണ്ടുവർഷം.

ആ രണ്ടുവർഷത്തെ കാത്തിരിപ്പ് മുഴുവൻ അവളുടെ കണ്ണീരായി പുറത്തേക്ക് ഒഴുകുകയായിരുന്നു.

അവൾ അവനെ കൂടുതൽ മുറുകെ കെട്ടിപ്പിടിച്ചു.

അവൻ അവളുടെ മുടിയിൽ തലോടി.

ഒന്നും പറയുന്നുണ്ടായിരുന്നില്ല.

പറയേണ്ടതൊന്നും ഉണ്ടായിരുന്നില്ല.

ഞാൻ ജയനെ നോക്കി.

അവന്റെ മിഴികളിൽ രണ്ടു കണ്ണുനീർത്തുള്ളികൾ ഉരുണ്ടുകൂടിയിരുന്നു.

പുറത്തേക്ക് ഒഴുകാൻ മടിച്ചുനിൽക്കുന്ന ആ കണ്ണുനീർത്തുള്ളികളിൽ ഞാൻ കണ്ടത് ഒരു പ്രവാസിയുടെ രണ്ടു വർഷത്തെ ജീവിതമായിരുന്നു.

വീടിനുവേണ്ടി അകന്നുനിന്ന ഒരു അച്ഛനെ…

മകൾക്കുവേണ്ടി തന്റെ സാന്നിധ്യം പോലും മാറ്റിവെച്ച ഒരാളെ…

തിരികെ വരാൻ ആഗ്രഹിച്ചിട്ടും വരാനാകാതെ പോയ ഒരാളെ…

ഞാൻ ഒന്നും പറഞ്ഞില്ല.

അവരോട് യാത്രപറയാനും തോന്നിയില്ല.

വെറുതെ തിരിഞ്ഞുനടന്നു.

പിറകിൽനിന്ന് ആ കുഞ്ഞിന്റെ കരച്ചിൽ അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു.

“പ്രിയപ്പെട്ട കുട്ടീ…

നിന്റെ കണ്ണുനീരും അച്ഛനോടുള്ള അനിർവചനീയമായ സ്നേഹവും കണ്ടപ്പോൾ എന്റെ കണ്ണും മനസ്സും നിറഞ്ഞിരിക്കുന്നു.

എല്ലാ നന്മകളും നിനക്കുണ്ടാകട്ടെ.

ഈ അച്ഛന്റെ മകളായി ഒരുപാട് കാലം നീ ജീവിക്കട്ടെ…”

എന്റെ മനസ്സിൽ ഞാൻ പ്രാർത്ഥിച്ചു.

പുറത്ത് ആകാശത്ത് മഴക്കാറുകൾ കനത്തിരുന്നു.

മഴ പെയ്യുന്നതിനു മുമ്പേ

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങി.

*ബിനോജ്. സി. പി.*✒️✒️✒️✒️✒️

2
ബിനോജ് സി. പി

എന്റെ പേര്. ബിനോജ്, കണ്ണൂർ സ്വദേശി ആണ്. ഓൺലൈൻ മാധ്യമങ്ങളിൽ എഴുതാറുണ്ട്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.