Author: ബിനോജ് സി. പി

എന്റെ പേര്. ബിനോജ്, കണ്ണൂർ സ്വദേശി ആണ്. ഓൺലൈൻ മാധ്യമങ്ങളിൽ എഴുതാറുണ്ട്

ജോലിയുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു ജയന്റെ ഫോൺ കോൾ എന്നെ തേടിയെത്തിയത്. ഒന്നുരണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അപ്രതീക്ഷിതമായ ആ വിളി. സ്ഥിരം ചോദ്യങ്ങളും കുശലാന്വേഷണങ്ങളും കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു: “നാളെ ഫ്രീയാണോ?” ഞായറാഴ്ചയായതിനാൽ മറ്റൊന്നും ആലോചിക്കാതെ ഞാൻ പറഞ്ഞു: “അതെ.” “നാളെ എയർപോർട്ടിൽ നിന്ന് എന്നെ പിക്ക് ചെയ്യണം. വൈകുന്നേരം നാലുമണിക്ക് എത്തും. ചെറിയൊരു ശാരീരിക ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് എമർജൻസിയായി നാട്ടിലേക്ക് വരുന്നത്. വിശദമായി നാളെ നേരിൽ പറയാം.” അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. ഞാൻ കുറച്ചുനേരം അവനെക്കുറിച്ച് ഓർത്തിരുന്നു. കുട്ടിക്കാലത്ത് അമ്മവീട്ടിൽ താമസമായിരുന്നതിനാൽ ആ നാട്ടിൽ എനിക്ക് ഒരുപാട് സൗഹൃദങ്ങളുണ്ടായിരുന്നു. അതിൽ ഏറ്റവും സജീവമായിരുന്ന ഒരാളായിരുന്നു ജയൻ. ഉയരം കുറഞ്ഞ, അല്പം ഇരുണ്ട നിറവും ചുരുണ്ട മുടിയുമുള്ള ജയൻ ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മയുടെ ഊർജമായിരുന്നു. ഗോട്ടികളിയിലും നീന്തലിലും അവനെ തോൽപ്പിക്കുക ഞങ്ങൾക്ക് എളുപ്പമായിരുന്നില്ല. കാനത്തെ കുളത്തിലും വടക്കേ കുളത്തിലും അവൻ ഞങ്ങളെ നിഷ്പ്രഭരാക്കിയിട്ടുണ്ട്. ക്രിക്കറ്റ് മൈതാനങ്ങളിൽ അവന്റെ ഫാസ്റ്റ് ബൗളിങ്ങിനു മുന്നിൽ…

Read More