Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • തിരിച്ചറിയാതെ പോയ പ്രണയം
  • കുടുംബബന്ധങ്ങൾ
  • കഥ – മടി
  • അന്ധവിശ്വാസം
  • പുഴു
  • തൊഴിലിനായി മാത്രമല്ല ജീവിതം🙏🏻
  • എന്റെ ഹൃദയം നിനക്കായ്‌ തുടിക്കുമ്പോഴും…..
  • ഉണങ്ങാത്ത മുറിവുകൾ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, October 6
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കഥ – മടി
കഥ മാനസികാരോഗ്യം

കഥ – മടി

By Kavalloore MuraleedharanOctober 6, 2026No Comments2 Mins Read9 Views
Bookmark Now
Please login to bookmark Close

No account yet? Register

മടി ഒരു മടിയുമില്ലാതെയാണ് അയാളിലേയ്ക്ക് കടന്നുവരിക. അത് വിഷാദത്തിന്റെ തുടക്കമാണെന്ന് തിരിച്ചറിയാൻ സമയമെടുക്കും. അതല്ലെങ്കിൽ വിഷാദത്തിന്റെ നീരാളിപ്പിടുത്തം അയാളെ മുഴുവനായി കീഴടക്കിക്കഴിയുമ്പോഴാണ് പലപ്പോഴും ഇതെവിടെ നിന്ന് തുടങ്ങിയതെന്ന് അയാൾ അന്വേഷിക്കാൻ തുടങ്ങുക.

ഒരു കാര്യത്തിൽ അയാൾക്ക്‌ അയാളോടുള്ള ഇഷ്ടം ഇതാണ്, തകർന്നുതരിപ്പണമായി എന്ന് തോന്നിയാലും അയാൾ എപ്പോഴും ഒരു പുനർജ്ജനിയ്ക്ക് ശ്രമിക്കും. കഴിഞ്ഞു, തീർന്നു, എന്ന് കരുതി അയാൾ കുഴിയിലേയ്ക്ക് കാലും നീട്ടിയിരിക്കില്ല.

രാക്ഷസജന്മമാണ്‌ തന്റേത് എന്നയാൾക്ക്‌ അറിയാം. അല്ലെങ്കിൽ ഇത്രയധികം യുദ്ധങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടാകില്ലല്ലോ. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് അയാളെ കാത്തിരിക്കുന്നുണ്ടാകും. പാനിപ്പത്ത് ഒന്നാം യുദ്ധം, രണ്ടാം യുദ്ധം അങ്ങനെ യുദ്ധങ്ങളുടെ പരമ്പരകളാണ് അയാളുടെ ജീവിതം. സമാധാനം എന്താണെന്ന് ഒരിക്കലെങ്കിലും ഈ ജീവിതത്തിൽ നടക്കുമോ എന്നൊരു പ്രതീക്ഷയൊന്നും അയാൾക്കില്ല, അല്ലെങ്കിൽ കലുഷിതവും ആശങ്കകൾ നിറഞ്ഞതും അരോചകങ്ങളുമായ നിമിഷങ്ങൾ മാത്രം നിറഞ്ഞ ജീവിതത്തിന്റെ ആധിക്യം അതിന്റെ മാസ്മരികതയിലേയ്ക്ക് അയാൾ മുങ്ങിത്താഴ്ന്നോ എന്നും സംശയമുണ്ട്.

സന്തോഷംപോലെത്തന്നെ സന്താപവും മനുഷ്യർ ജീവിതത്തിൽ ആഘോഷിക്കുന്നുണ്ട്. ഒന്നിൽ നിന്ന് മോചനമില്ല എന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ പിന്നെ അതിനെ ആഘോഷിക്കാൻ പഠിക്കുക എന്നതാണ് ഏറ്റവും നല്ല മോചനമാർഗം.

നിങ്ങൾ അയാളെ അവഗണിക്കുകയാണെന്ന് അയാൾക്കറിയാം. എന്നാൽ പോകെപ്പോകെ നിങ്ങളുടെ അവഗണനയാണ് അയാളുടെ അംഗീകാരം എന്ന് അയാൾ തിരിച്ചറിഞ്ഞു. ഇപ്പോൾ അയാൾക്കും നിങ്ങൾക്കും ഇടയിലുള്ള അകലമാണ് അയാളുടെ സന്തോഷങ്ങളുടെ അളവുകോൽ. മനുഷ്യർ മനസ്സിൽ സൂക്ഷിക്കുന്ന മൃദുലതന്ത്രികൾ എത്രവരെ നീട്ടാൻ കഴിയുമെന്ന് അവനവന് മാത്രമേ ഉറപ്പാക്കാനാകൂ.

വൈവിധ്യങ്ങളായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ നിങ്ങളെ അയാൾ നെഞ്ചിൽ ചേർത്തുനിർത്തുന്നതെങ്ങനെയെന്ന് അത്ഭുതപ്പെടാറുണ്ട്. വല്ലപ്പോഴും ചുമലിൽ പതിക്കുന്ന നിങ്ങളുടെ കൈപ്പത്തിയിൽ നിന്ന് ചിലപ്പോൾ ഒരു ഗംഗയാണ് അയാളുടെ ഹൃദയത്തിലേയ്ക്ക് ഒഴുകുന്നുണ്ടാവുക.

വിജയം നേടി നിങ്ങൾക്ക് പെട്ടെന്നിറങ്ങിപ്പോകാൻ കഴിയുന്ന ഒരു യുദ്ധഭൂമിയല്ല അയാൾ. നിങ്ങളുടെ എന്നല്ല അയാളോട് ചേരുന്ന ആരെയും അയാൾ വികാരവിചാരങ്ങളുടെ നീരാളിപ്പിടുത്തങ്ങളിൽ കീഴ്പ്പെടുത്തും. അതൊരു ആവാഹനമാണ്. ഓരോ വാക്കും അയാൾക്കൊരു സമുദ്രമാണ്, അയാളുടെ സമുദ്രങ്ങളിൽ നിങ്ങളെ മുക്കിത്താഴ്ത്തുന്നതും ശ്വാസം മുട്ടിക്കുന്നതും ചിലപ്പോഴെങ്കിലും അയാൾക്ക്‌ ഹരമാണ്. തീർച്ചയായും അത് നിങ്ങളെ കൊല്ലാനോ വേദനിപ്പിക്കാനോ അല്ല. ഇതാണ് ജീവിതം എന്ന തിരിച്ചറിവ് നിങ്ങളിൽ നിറയാനാണ്.

അയാളാണ് ഇപ്പോൾ വിഷാദങ്ങളുടെ കടൽച്ചുഴികളിൽനിന്ന് എങ്ങനെ പുറത്തുചാടും എന്ന് പരിശ്രമിക്കുന്നത്. മടി നിങ്ങളാണോ അയാളിൽ നിറച്ചത്, അയാൾ നിങ്ങളുടെ കെണിയിൽ പെടുകയായിരുന്നു അല്ലേ. വിരസങ്ങളായ ദിവസങ്ങൾ അയാൾക്ക്‌ സമ്മാനിച്ച്, അയാളെ നിങ്ങൾ ക്രമേണ ഒരു മടിയനായി മാറ്റി. മടിയും അലസതയും ആസ്വദിക്കുന്ന ചിലരുണ്ട്. വെറുതെയിരിക്കാൻ കഴിയില്ല എന്നതായിരുന്നു അയാളുടെ ജീവിതം മുഴുവനായും അനുഭവിക്കുന്നു എന്ന് തിരിച്ചറിഞ്ഞിരുന്ന ദിവസങ്ങൾ.

സർഗ്ഗാത്മകതയും ക്രിയാത്മകതയും ശുഷ്കാന്തിയും ഒരു വ്രതംപോലെ സൂക്ഷിച്ചിരുന്ന അയാളിലേയ്ക്ക് പ്രണയം കോരിയൊഴിച്ചു അയാളെ മടിയനാക്കി അല്ലേ. അയാളെ തകർക്കുകയായിരുന്നു നിങ്ങളുടെ ലക്‌ഷ്യം.

ആരെയും ഉപദ്രവിക്കാതെ, ആരുടെ കാര്യങ്ങളിലും ഇടപെടാതെ, അയാളിലേയ്ക്ക് ഒതുങ്ങിയൊതുങ്ങി ഒളിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ. എന്തിനാണ് അയാളെ നിങ്ങൾ പ്രണയത്തിന്റെ നീലക്കൊടുവേലികൾ കാണിച്ചു ഭ്രമിപ്പിച്ചു അയാളുടെ വാല്മീകത്തിൽനിന്ന് പുറത്തിറക്കിയത്?

എന്തിനാണ് ഇത്രയധികം ചിന്തിച്ചുകൂട്ടുന്നത്? നിങ്ങളുടെ തലച്ചോറിന് കുറച്ചു വിശ്രമം കൊടുത്തുകൂടെ? അയാളോട് ഡോക്ടർ ചോദിച്ചു.

അറിയില്ല ഡോക്ടർ, ഞാൻ ഇങ്ങനെയായിപ്പോയി. ഞാൻ എന്തിനോവേണ്ടി സാമ്പാർ തിളപ്പിക്കുകയാണെന്നാണ് ഒരു ചേട്ടൻ പറഞ്ഞത്. എന്നാൽ ആ സാമ്പാറിന് രുചിയുണ്ടോ എന്ന് ഡോക്ടർ എങ്കിലും രുചിച്ചുനോക്കി പറയണം!

@കാവല്ലൂർ മുരളീധരൻ

1
Kavalloore Muraleedharan

Working and living in Riyadh, Saudi Arabia. Actively writing, published ten books as of now. Dedicated to write.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.