Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • പ്രതീക്ഷിക്കാതെ
  • എത്ര മായ്ച്ചാലും മായാത്ത ഇന്നലെകൾ
  • ആത്രേയകം’
  • ബലി
  • പ്രിയ പുസ്തകം വായന – തപോമായിയുടെ അച്ഛൻ
  • Chess – The Last Revenge
  • കണ്ണൂരിലെ പുയ്യാപ്ലമാർ
  • തിരിച്ചറിയാതെ പോയ പ്രണയം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, October 9
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രതീക്ഷിക്കാതെ
കഥ ജീവിതം

പ്രതീക്ഷിക്കാതെ

By Kavalloore MuraleedharanOctober 9, 2026No Comments2 Mins Read3 Views
Bookmark Now
Please login to bookmark Close

No account yet? Register

സുപർണ്ണ, വീണ്ടും ഓർമ്മിപ്പിക്കട്ടെ, എന്നെ പിന്തുടരാതിരിക്കുക. നിങ്ങൾ പ്രതീക്ഷിക്കുന്ന വ്യക്തിയല്ല ഞാൻ. പുറമെ കാണുന്നതൊന്നുമല്ല മനുഷ്യർ, ഞാൻ അടക്കം. അനേകായിരം അടരുകളിൽനിന്ന്, ഏത് അടരാണ് അയാൾ അപ്പോൾ തിരഞ്ഞെടുക്കുക എന്നത് അയാൾക്കുതന്നെ അജ്ഞാതമാണ്.

സമൂഹത്തിന് മുന്നിൽ കെട്ടവനായി പ്രത്യക്ഷപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ലല്ലോ. ഏറ്റവും മനോഹരമായിത്തന്നെയാണ് നാം അവിടെ പ്രത്യക്ഷപ്പെടുക, അവരവരെ ഏറ്റവും നന്നായി അവതരിപ്പിക്കാനല്ലേ നാം ഓരോരുത്തരും ശ്രമിക്കുകയുള്ളൂ. അതങ്ങനെത്തന്നെ വേണം താനും.

ഞാൻ എന്നെ സ്നേഹിക്കുന്നില്ലെങ്കിൽ, പിന്നെ എന്നെ സ്നേഹിക്കാൻ ആരാണുണ്ടാവുക.

ആരിൽ നിന്നും ഒന്നും ഞാനിപ്പോൾ പ്രതീക്ഷിക്കാറില്ല. പ്രതീക്ഷിക്കാതിരിക്കുക എന്നതാണ് ലഭിച്ചില്ല എന്ന വിഷാദത്തിലേയ്ക്ക് വീണുപോവാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം.

നിങ്ങളുടെ പുഞ്ചിരിയും മുഖവും എനിക്കിഷ്ടമാണ്, അതൊരു ഇഷ്ടമായി മാത്രം മനസ്സിൽ സൂക്ഷിക്കാനാണ് എനിക്കിഷ്ടം. ഞാനതു തുറന്നു പറഞ്ഞാൽ നിങ്ങൾ സ്വീകരിച്ചില്ലെങ്കിലോ, സ്വീകരിച്ചാൽത്തന്നെ കുറച്ചുകഴിയുമ്പോൾ എന്നിലെ വില്ലനെ തിരിച്ചറിയുമ്പോൾ നിങ്ങൾ അപ്രത്യക്ഷമാകാനും മതി. ഇപ്പോൾ എനിക്ക് നിങ്ങളുടെ ചിരിയും വിടർന്ന മുഖവും ആസ്വദിക്കാം, അതില്ലാതാക്കാൻ ഞാൻ ശ്രമിക്കേണ്ടതില്ലല്ലോ.

എന്റെ പോരായ്മകൾ എന്റെ തിരിച്ചറിവുകളാണ്. ഞാൻ എന്തല്ല എന്നത് കൃത്യമായി എനിയ്ക്കറിയാം. അതിനാൽത്തന്നെ എന്നെക്കുറിച്ചു ഒരു അവകാശവാദവുമില്ല. ഇനിയൊട്ട് ഉന്നയിക്കുകയുമില്ല. ജീവിതത്തിന്റെ സായാഹ്നങ്ങളിലേയ്ക്ക് നടന്നു കയറുമ്പോൾ എന്തിനാണ് കൂടുതൽ പ്രതീക്ഷകൾ കൂടെക്കൂട്ടുന്നത്.

ശരിയാണ്, ജീവിതത്തിൽ ഞാൻ പ്രണയിക്കാൻ മറന്നുപോയിട്ടുണ്ട്. എനിക്കെന്നോട് മാത്രമായിരുന്നു പ്രണയം, ഇപ്പോഴും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെ. മറ്റൊരാളെ പൂർണ്ണമായി ഉൾക്കൊള്ളാൻ എനിയ്ക്കാകില്ല എന്ന് ഞാൻ തുറന്നു പറയുന്നത് അതുകൊണ്ടാണ്.

സ്വാർത്ഥതയുടെ പ്രതിരൂപമാണ് ഞാൻ. നിങ്ങൾ എന്ന വ്യക്തിയാകില്ല എന്നെ ആകർഷിച്ചത്, നിങ്ങൾ എന്ന രൂപമാകാം. അതാരും തുറന്നു പറയില്ല എന്ന് മാത്രം. ഒരു വ്യക്തിയെ ഉപയോഗിച്ചുപേക്ഷിക്കാൻ എനിക്കാകില്ല, അവിടെ കുറച്ചെങ്കിലും ആത്മാർത്ഥത വേണം, ആ നിമിഷങ്ങളിലെങ്കിലും.

നഷ്ടപ്പെടലുകളുടെ ലോകത്തിലേയ്ക്ക് നടന്നകലേണ്ടി വരും എന്ന് തിരിച്ചറിഞ്ഞാണ്, അടുപ്പങ്ങളുടെ ലോകത്തിലേയ്ക്ക് നടന്നടുക്കാത്തത്. ഹ്രസ്വമാണെങ്കിൽപ്പോലും, എനിക്ക് നിങ്ങളുടെ ഹൃദയത്തെ ആത്മാർത്ഥതയോടെ തൊടാനാകണം, നിങ്ങളുടെ ഗന്ധം എനിക്ക് തിരിച്ചറിയണം, നിങ്ങളുടെ ചർമ്മത്തിന്റെ മൃദുലസ്മരണകൾ എന്നിൽ നിറഞ്ഞുകവിയണം.

ഞാനൊരു വികാരജീവിയാണെന്ന് നിങ്ങൾ സംശയിക്കും. സംശയിക്കേണ്ട. ആണ്. നൂറുശതമാനം. അതാണെന്റെ കുഴപ്പവും. കുളത്തിൽ കുളിക്കുകയാണെങ്കിൽ അതിന്റെ നിഗൂഢതയിലേയ്ക്ക് എനിക്ക് ആഴ്ന്നുപോകണം, അതിന്റെ അടിത്തട്ടിലെ മണ്ണ് തൊട്ടു വരണം.

അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടത്തിന് അടിയിൽ നിൽക്കുമ്പോൾ താഴേക്ക് പതിക്കുന്ന കനത്ത വെള്ളച്ചാട്ടം എന്റെ ശിരസ്സിൽ ഒരു ഗംഗപോലെ പതിക്കണം. എന്റെ ശിരസ്സിൽപ്പതിച്ചു, കഴുത്തിൽ ചുഴറ്റി, നെഞ്ചിലൂടെ ഉഴിഞ്ഞിറങ്ങി, രണ്ടുകാലുകളിലൂടെയും രണ്ടുകൈകളാൽ എന്നപോലെ കെട്ടിപ്പിടിച്ചു ഊർന്നിറങ്ങുന്നപോലെയാകണം നിങ്ങളുടെ പ്രണയം. വെള്ളച്ചാട്ടത്തിനു താഴെയുള്ള മഞ്ഞുപോലെ പാറിനടക്കുന്ന ചിതറിത്തെറിച്ച ജലകണങ്ങളായി എന്നെ പുൽകാൻ നിങ്ങൾക്ക് കഴിയണം.

വട്ടാണെന്ന് നിങ്ങൾക്ക് തീർച്ചയായും തോന്നും. തോന്നണം. മലമുകളിൽ നിന്ന് കാറ്റിനോടൊപ്പം പറക്കാൻ കൊതിക്കുന്ന ഒരാൾക്ക് വട്ടല്ലാതെ എന്തായിരിക്കും അയാളുടെ ഉള്ളിൽ. ഒരുപക്ഷേ താനിഷ്ടപ്പെടുന്ന പ്രകൃതിയിൽ അലിഞ്ഞുചേരാനുള്ള അയാളുടെ മനസ്സിന്റെ ത്വരയാണോ. അല്ലെങ്കിൽ പ്രണയത്തിന്റെ സൂക്ഷ്മാംശങ്ങൾ ചുംബിച്ചെടുക്കാനുള്ള ഒരു സാധാരണ മനുഷ്യന്റെ വിചാരങ്ങളോ.

എന്നിൽ നിന്നുള്ള അകലം നിങ്ങളാണ് പാലിക്കേണ്ടത്. അല്ലെങ്കിൽ ഞാൻ നിങ്ങളെ നിങ്ങളറിയാതെ പൊതിഞ്ഞുപിടിക്കും, പിന്നെ ഈ കൈകൾ നഷ്ടപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുകയുമില്ല.

എന്തിനോടും ഏതിനോടും എനിക്ക് ഭ്രാന്തമായ ആവേശമാണ്. ജീവിതം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നവന്റെ ഓരോരോ കൊതികളാകാം അത്. ഒന്നും കിട്ടില്ല എന്നറിഞ്ഞുകൊണ്ട് ആഗ്രഹിക്കുന്ന ചിലതില്ലേ. ജീവിതം അത് മാത്രമാകുമ്പോൾ പിന്നെയൊന്നും പ്രതീക്ഷിക്കണ്ടല്ലോ.

ഞാൻ നിങ്ങളെ നിരുത്സാഹപ്പെടുത്തുകയല്ല, മറിച്ച് എന്നെ തുറന്നുവെച്ചു എന്ന് മാത്രം.

നാളെ ഒരുപക്ഷേ, നിങ്ങളെന്നെ സൂപ്പർമാർക്കറ്റിലെ അലമാരയിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നതായി കണ്ടേയ്ക്കും. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല, നമ്മൾ ജീവിക്കുന്ന ലോകം ആത്മാർത്ഥതയുടെ ഒരംശംപോലുമില്ലാത്തതാണ്.

@കാവല്ലൂർ മുരളീധരൻ

2
Kavalloore Muraleedharan

Working and living in Riyadh, Saudi Arabia. Actively writing, published ten books as of now. Dedicated to write.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.