Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മണിച്ചിത്രത്താഴ് _2.O
  • നിറക്കൂട്ട് വീണ്ടും
  • രണ്ടാം വരവേൽപ്പ്
  • മടി
  • മടി
  • സുബൈറിന്റെ ഡയറിക്കുറിപ്പുകൾ: ഗോവ, വിജയപുര, ബാങ്കോക്ക്
  • പ്രായം തമ്മിൽ…..
  • മണിച്ചിത്രത്താഴ് തുറന്നതിനു ശേഷം…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, October 12
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മണിച്ചിത്രത്താഴ് _2.O
കഥ ബന്ധങ്ങൾ സിനിമ

മണിച്ചിത്രത്താഴ് _2.O

By Ramachandran TVOctober 12, 2026No Comments6 Mins Read4 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഇനി നകുലേട്ടന്റെ ഒപ്പം കൽക്കത്തയിലേയ്ക്ക്. ഞങ്ങളുടെ രണ്ടാളുടേയും മാത്രം ലോകം. ഞങ്ങൾക്ക് ഇനി ജീവിച്ചു തുടങ്ങണം. പുതിയ ഒരു ജീവിതം.” ഗംഗ എല്ലാവരോടുമായി പറഞ്ഞു.

 

” ഞാനിപ്പോൾ വരാം.. ശ്രീദേവിയോട് യാത്ര പറയട്ടെ.” സണ്ണി ശ്രീദേവിയെ കാണാൻ പോയി.

അവളുടെ മുറിയിൽ ഒറ്റയ്ക്ക് ഇരിയ്ക്കുകയായിരുന്നു ശ്രീദേവി.

” അതെ ഞാൻ പോയിട്ട് അമ്മയെ ഇങ്ങോട്ട് പറഞ്ഞയയ്ക്കാം.ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ചൊവ്വാദോഷം ഒന്നുമില്ല. അപ്പോൾ പറഞ്ഞ പോലെ..” ഡോ. സണ്ണിയുടെ സംസാരം കേട്ട് വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു ശ്രീദേവി.

പാവം. എന്നെ കല്യാണം കഴിയ്ക്കാൻ സ്വപ്നം കണ്ടിരിക്കുന്നു സണ്ണി.

 

നകുലനും ഗംഗയും ഡോ സണ്ണിയുടെ കാറിൽ നേരത്തെ കയറിയിട്ടുണ്ട്. അവരെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചിട്ട് വേണം ഡോ. സണ്ണിയ്ക്ക് വീട്ടിലേക്ക് പോകാൻ. അവിടെ അമ്മ മാത്രമേയുള്ളൂ. അപ്പൻ നേരത്തെ മരിച്ചു പോയി. ഇനി ഈ ശ്രീദേവിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വിവരം അമ്മയോട് പറഞ്ഞാൽ എന്താണ് പ്രതികരണം എന്നറിയില്ല.

സണ്ണി കാർ സ്റ്റാർട്ടാക്കി നോക്കി. പറ്റുന്നില്ല. പഴയ കാർ ഒന്ന് മാറ്റണം.

“ചന്തൂ.. ഒന്ന് തള്ളിക്കേ.., കിണ്ടി..” അത് പതുക്കെയാണെങ്കിലും ചന്തു കേട്ടു.

അവിടെ ചുറ്റും കൂടി നിന്നവരിൽ ചന്തു മുന്നോട്ടു വന്ന് കാർ തള്ളിക്കൊടുത്തു.

” അതേ.. എന്നെ കിണ്ടി കിണ്ടി എന്ന് വിളിയ്ക്കാതെഈ ലൊക്കട കാറ് മാറ്റാൻ നോക്ക്”

ചന്തു പറഞ്ഞു.

 

“ഞാൻ ഇവിടെ ഒരാളോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അതറിഞ്ഞാൽ എന്നെ അനുഗ്രഹിച്ച് വേണ്ടതെല്ലാം ചെയ്തു തരണം” തമ്പിയോട് യാത്ര പറയവെ സണ്ണി അദ്ദേഹത്തിന്റെ രണ്ട് കൈകളും പിടിച്ചു.

അദ്ദേഹത്തിന്ന് വല്ലതും മനസ്സിലായോ എന്തോ.”ശരി ശരി” എന്ന് പറഞ്ഞു തലയാട്ടി.

 

കാർ പതുക്കെ മാടമ്പള്ളിയിലെ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി.

തറവാടിന്റെമുകളിലത്തെ നിലയിൽ നിന്ന് ശ്രീദേവി അവർ പോകുന്നത് നോക്കി നിന്നു. ഇനി എന്താവും എന്ന് അറിയില്ല. കഴിഞ്ഞ അഞ്ചാറ് മാസം മാടമ്പള്ളിയിൽ എന്തൊക്കെ നാടകങ്ങളാണ് അരങ്ങേറിയത്!

ഗംഗയാണ് മനോരോഗി എന്നറിയാതെ തന്നെ മനോരോഗിയായി ചിത്രീകരിച്ചു. അച്ഛനേയും അമ്മയേയും അനുജത്തിയേയുമൊക്കെ അതെത്ര വേദനിപ്പിച്ചു കാണും.

അതൊക്കെ നകുലേട്ടന്റെ ഓരോ നീക്കങ്ങൾ മാത്രമാണ് എന്ന് ആർക്കും മനസ്സിലാക്കാതിരിക്കാനായി എന്തെല്ലാം സൂത്രങ്ങൾ!

 

പണ്ടേ നകുലേട്ടന്റെ കുടില ബുദ്ധി അറിയാം. പക്ഷെ ഇത്രയധികം ക്രൂരതകൾ ചെയ്തു കൂട്ടും എന്ന് അറിഞ്ഞു കൂടായിരുന്നു.

 

പ്രേമിയ്ക്കുകയാണെങ്കിൽ ഒരു ഗന്ധർവ്വനെ പ്രേമിക്കണം. ഇവിടെ ഗന്ധർവനെ തോല്പിക്കും നകുലേട്ടൻ. അത്രയധികം പ്രണയാർദ്രമായ നിമിഷങ്ങൾ ആണ് നൽകിയത്. വർഷങ്ങൾ പ്രണയബദ്ധരായി നടന്നത് നാട്ടുകാർക്കും വീട്ടുകാർക്കും ഒക്കെ അറിയാം. അന്നൊന്നും എതിർപ്പ് പറയാത്തവർ വിവാഹം ആലോചിച്ചപ്പോൾ മാത്രം എതിർപ്പുമായി വന്നു. തന്റെ ജാതകത്തിലെ ചൊവ്വാ ദോഷം ആരോപിച്ച് കല്യാണം മുടക്കാൻ ബന്ധുക്കൾ കൂട്ടുനിന്നു.

 

അല്ലെങ്കിൽ തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന മാടമ്പള്ളി തറവാട്.

 

പണ്ടത്തെ ഏതോ കാരണവരുടേയും അവർ തഞ്ചാവൂരിൽ നിന്നും കൊണ്ട് വന്ന നാഗവല്ലി എന്ന തമിഴത്തിയേയും പറ്റിയുള്ള കഥകൾ.

നാഗവല്ലിയെ ഇഷ്ടം തോന്നി തട്ടി കൊണ്ട് വന്നതാണത്രെ കാരണവർ.

അവർക്ക് അതിൽ യാതൊരു ഇഷ്ടവും ഉണ്ടായിരുന്നില്ല. അവളുടെ ഇഷ്ടം രാമനാഥൻ എന്ന ഒരു നർത്തകനോടായിരുന്നു. അവർ ഒരുമിച്ച് നൃത്തം ചെയ്തിരുന്നു എത്രയോ കാലം. അവരുടെ പ്രണയം പൂവണിയും മുമ്പ് അവിടെ നിന്നും കൊണ്ട് പോയി.പക്ഷെ അതെല്ലാം അറിഞ്ഞ് നാഗവല്ലിയെ കാണാൻ വന്നത്രെ.

അവരുടെ പ്രണയം അറിഞ്ഞ് കണ്ട് പിടിച്ച് അവളെത്തന്നെ കൊന്നു കളഞ്ഞു കാരണവർ. അതോടൊപ്പം രാമനാഥനേയും കൊല്ലാൻ ശ്രമിച്ചെങ്കിലും അയാൾ രക്ഷപ്പെട്ടു.

 

ഇതൊക്കെ ഏതോ ഒരു പുരാതന കാലത്ത് നടന്നതായി പറയുന്നു. തലമുറയായി ഇത്തരം കഥകൾ വയസ്സായവർ പുതിയ തലമുറയ്ക്ക് പറഞ്ഞ് കൊടുത്തു പോന്നു.

 

വിവാഹം നടക്കാതായപ്പോൾ തന്റെ അച്ഛനോടും തന്നോടുമെല്ലാം വൈരാഗ്യം വച്ച് നാട് വിട്ടു പോയതാണ് നകുലേട്ടൻ.

 

പിന്നീട് പലപ്പോഴും അച്ഛന് കത്തെഴുതി

” എനിക്ക് ശ്രീദേവി ഇല്ലാതെ ജീവിക്കാൻ കഴിയില്ല. ഞങ്ങൾക്ക് ചൊവ്വാദോഷമൊന്നും ഒരു പ്രശ്നമല്ല. ഞാൻ അവളെ കല്കട്ടയിലേക്ക്കൊണ്ട് വന്ന് കൊള്ളാം.”

പക്ഷേ ആ എഴുത്ത് കീറി കളഞ്ഞു അച്ഛൻ.

അച്ഛന് ആ നാട്ടിലെ ഏറ്റവും വലിയ ജന്മിയായ നാരായണൻ നമ്പൂതിരിയുടെ വേളിയായി തന്നെ കാണണം എന്നായിരുന്നു ആഗ്രഹം. അത്രയധികം പണം അച്ഛന്റെ കണ്ണ് മഞ്ഞളിപ്പിച്ചു. സ്വന്തം ജാതിയിൽ രണ്ട് വേട്ടിട്ടുണ്ട് ആ നമ്പൂതിരി. ഇപ്പോൾ അവർ ജീവിച്ചിരിപ്പില്ല. ശ്രീദേവിയുടെ സൗന്ദര്യം കണ്ട് ഭ്രമിച്ചാണത്ര ആലോചന വന്നത്. സ്വന്തം ജാതിയിലേക്ക് പരിവർത്തനം ചെയ്ത് വേളി കഴിയ്ക്കാമത്രെ ഈ നമ്പൂതിരിമാർക്ക്.

അപ്പോൾ സ്വത്ത് പോകുകയുമില്ല.

അതിന് വേണ്ടിയാണ് ഇല്ലാത്ത ചൊവ്വാദോഷം തന്റെ ജാതകത്തിൽ എഴുതി ചേർത്തത്. നകുലനുമായി വിവാഹം നടക്കാതിരിയ്ക്കാൻ ഒരു തട.

പക്ഷേ നകുലേട്ടൻ ഗന്ധർവൻ ആണെന്ന് പറഞ്ഞല്ലോ. ഞങ്ങളുടെ സ്വർഗ്ഗലോകജീവിതം വർഷങ്ങൾ ഞങ്ങൾ ആസ്വദിച്ചു.

അത് തടസ്സമായപ്പോൾ ആണ് നകുലേട്ടൻ നാട് വിട്ടത്. എങ്കിലും ആരും കാണാതെ ഇടയ്ക്കിടെ ഒളിച്ചു വരുമായിരുന്നു.

വിശാലമായ മാടമ്പള്ളിയിലെ തെക്കിനിയിലായിരുന്നു

ആ ദിവസങ്ങളിൽ ഞങ്ങളുടെ സംഗമം.

പേടിപ്പിക്കുന്ന കഥകൾ ഉള്ളതിനാൽ ആരും ആ തെക്കിനി യിലേക്ക് എത്തി നോക്കാറേയില്ല.

നാഗവല്ലിയ്ക്കും കാരണവർക്കും നന്ദി.

 

എന്നാൽ ഒരിക്കൽ ദുർഗ്ഗാഷ്ടമി ദിവസം പെട്ടുപോയി. എല്ലാവർഷവും ആ ദിവസം നാല്പത്തി ഒന്ന് ബ്രാഹ്മണരെ വിളിച്ചു വരുത്തി പൂജകൾ നടത്തി മന്ത്രങ്ങൾ ജപിച്ച് ആവാഹനം നടത്തി ആ ഏലസ്സ് മണിച്ചിത്രത്താഴിൽ ബന്ധിച്ച് സുരക്ഷ ഉറപ്പാക്കും.

അതിന് വേണ്ടി മാത്രമാണ് തെക്കിനി യിലേക്ക് കടന്നു വരുന്നത്.

അതിന് വന്ന ബ്രാഹ്മണരും അച്ഛനുമൊക്കെ ഞങ്ങളുടെ സംഗമം കണ്ട് പിടിച്ചു.

അതോടെ നകുലേട്ടനുമായി പ്രശ്നമായി. കൂടെ വരാൻ പറഞ്ഞിട്ട് താൻ പോയില്ല. അന്ന് നാട് വിട്ടു പോയതാണ്.

പിന്നീട് ഗംഗയെ വിവാഹം കഴിച്ചു എന്ന് അറിഞ്ഞു.

ആളുകൾ നുണ പറയുന്നത് ആയിരിക്കും എന്നായിരുന്നു തന്റെ വിശ്വാസം.

കാരണം ഞങ്ങളുടെ ബന്ധം അത്രയധികം ദൃഢമായിരുന്നു. അച്ഛനോടുള്ള പ്രതികാരം. താൻ ചെല്ലാത്തതിനുള്ള ദേഷ്യം.

അന്ന് പോയതിന് ശേഷം ഇപ്പോഴാണ് ഗംഗയുമായി വരുന്നത്.

പഴയതെല്ലാം ആളുകൾ മറന്നു. അച്ഛനും മറന്നതായി നടിച്ചു.

തിരുമേനിയുമായി വിവാഹം ഗംഭീരമായി കൊണ്ടാടി. പക്ഷെ തന്റെ മനസ്സിൽ എപ്പോഴും നകുലേട്ടൻ മാത്രമായിരുന്നു.

അത് കൊണ്ട് തന്നെ തിരുമേനിയുടെ ഭാര്യ എന്ന പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഒരിക്കലും അയാളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.

നകുലേട്ടൻ ഇടയ്ക്കിടെ വരുമായിരുന്നു എന്ന് പറഞ്ഞല്ലോ. അത് തിരുമേനി അറിഞ്ഞതോടെ അവിടെ നിന്നും പുറത്താക്കി.

അച്ഛൻ തോറ്റുപോയി. എന്നിരുന്നാലും വീട്ടിലേക്ക് മടക്കിക്കൊണ്ട് വന്നു.

ആരും ഒന്നും അറിയാത്ത പോലെ കഴിഞ്ഞ സമയത്താണ് നകുലനും ഗംഗയും കൽക്കത്തയിൽ നിന്ന് തിരിച്ചു വരുന്നത്.

കമ്പനിയുടെ ഒരു പ്രോജക്ട് അടുത്ത ടൗണിൽ ഉണ്ട്. അതിന്റെ ചാർജ് നകുലനാണ്.

പഴയ കാമുകിയെ കാണാമല്ലോ എന്നായിരുന്നു അയാളുടെ മനസ്സിൽ.

ഇതൊന്നും അറിയാതെ ആട്ടം കാണുകയായിരുന്നു ഗംഗ.

 

യഥാർത്ഥത്തിൽ ഗംഗയ്ക്ക് മാനസികരോഗം ഉണ്ടായിരുന്നോ?

എന്തിനാണ് തനിക്ക് മാനസികരോഗംആണെന്ന് പറഞ്ഞ് ഡോക്ടർ സണ്ണിയെ വരുത്തിയത്!

 

അതെല്ലാം നകുലേട്ടന്റെ ഒരോ കളികൾ! വലിയ സ്വത്ത് കണ്ടാണ് ഗംഗയെ വിവാഹം കഴിച്ചത്. അവൾക്ക് എങ്ങനെയെങ്കിലും അപകടം സംഭവിച്ചാൽ, മരണം സംഭവിച്ചാൽ കോടികളുടെ സ്വത്ത് സ്വന്തം പേരിലേക്ക് മാത്രം ആയി മാറും.

 

അതിനായി എന്തെല്ലാം ചെയ്തു! അവൾക്ക് കൊടുത്ത ഭക്ഷണത്തിൽ വിഷം കലർത്തി.

പക്ഷേ കഴിക്കാതെ രക്ഷപ്പെടുത്തിയത് താൻ തന്നെ.”അത്രയധികം ക്രൂരത പാടില്ല. അവളെ ഒഴിവാക്കണം. അല്ലാതെ കൊല്ലണ്ട” താൻ പറഞ്ഞതാണ്.

 

അവളുടെ വസ്ത്രത്തിൽ തീയിട്ടു.

മാനസികരോഗിയായി മുദ്ര കുത്തി.

തന്റെ പേര് പറഞ്ഞ് ചെയ്തതെല്ലാം അവൾക്ക് എതിരായി.

എങ്കിലും അവൾക്ക് അപകടം വരാതെ നോക്കി.

 

അവസാനം എങ്ങനെയെങ്കിലും ഗംഗയെ അവസാനിപ്പിക്കാൻ നകുലൻ ചെയ്തതോ? ഡോക്ടർ സണ്ണിയെക്കൊണ്ട് അവളുടെ മാരകമായ രോഗത്തിന്റെഅവസ്ഥയെക്കുറിച്ച് എല്ലാവരോടും വിവരിയ്ക്കുക”. ഇനി രക്ഷയില്ല.ഇന്ന് രാത്രിയോടെ അവൾ പൂർണമായും രോഗത്തിന് കീഴടങ്ങും.

നകുലൻ അപകടത്തിൽ ആണ്. അയാളെ കൊല്ലാൻ വേണ്ടി പല തവണ പരിശ്രമിച്ചത് എല്ലാവർക്കും അറിയാമല്ലോ.

ആരെങ്കിലും ഒരാളുടെ മരണം ഉറപ്പാണ്. അത് ഗംഗയാകാം അവൾ ആത്മഹത്യ ചെയ്യാം.

ഈ രോഗത്തിന് അങ്ങനെ ഒരു പ്രശ്നമുണ്ട്.

അല്ലെങ്കിൽ അവൾ നകുലനെ കൊന്നിരിയ്ക്കും.”

സണ്ണി മാത്രമല്ല

മാന്ത്രികൻ പുല്ലാട്ട് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും കൂട്ടിനുണ്ട്.

” സൈക്കോസിസിന്റെ പല രൂപങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ ഈ വെർഷൻ ആദ്യമായാണ്.” എന്നാണ് തിരുമേനി പറയുന്നത്.

ഇതെല്ലാം അവിടെയുള്ള എല്ലാവരും വിശ്വസിച്ചു.

പോരാത്തതിനു അല്ലിയെ കല്യാണം കഴിയ്ക്കാൻ പോകുന്ന മഹാദേവനെക്കൂടി അവർ നടത്തുന്ന നാടകത്തിൽ ഒരു നടനാക്കി.

ഗംഗ പൂർണമായും നാഗവല്ലി ആയി മാറുമ്പോൾ കൂടെ അഭിനയിക്കാൻ രാമനാഥൻ ആയി മറ്റാര് വരാനാണ്! പോരാത്തതിനു അയാൾ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ ആയിരുന്നു രാമനാഥൻ പണ്ട് താമസിച്ചിരുന്നത് എന്നാണ് ഐതീഹ്യം!

 

മന്ത്രവാദക്കളം ഉണ്ടാക്കി അലങ്കരിച്ച് വയ്ക്കുക.കുറെയധികം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടത്തുക. ഗംഗ നാഗവല്ലി ആയി മാറുമ്പോൾ , നകുലൻ എന്ന കാരണവരെ വെട്ടി കൊല്ലാൻ ശ്രമിയ്ക്കുമ്പോൾ സണ്ണി നകുലനെ രക്ഷിയ്ക്കും എന്നാണ് സണ്ണി യും തിരുമേനിയും കൂടി പറയുന്ന കഥ.

 

അതിനിടെ ഗംഗയെ തീർത്താൽ തന്റെ ബാധ്യത തീർന്നു എന്നാണ് നകുലൻ്റെ മനസ്സിൽ. പാവം ഗംഗ വല്ലതും അറിയുന്നുണ്ടോ!

 

ഇത്രയധികം ആളുകൾ തിങ്ങി നിറഞ്ഞ മന്ത്രവാദക്കളത്തിൽ പൂജയും മന്ത്രങ്ങളും തന്ത്രങ്ങളും പ്രയോഗിച്ചു

തിരുമേനിയുടെ ശിഷ്യഗണങ്ങൾ. ഗംഗ നകുലനെ കൊല്ലാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ സ്വയം അപകടമുണ്ടായി എന്ന് വരുത്തണമെന്നാണ് നകുലേട്ടന്റെ കുടില ബുദ്ധി.

പക്ഷേ ആ നാടകം ആടിയപ്പോൾ ഗംഗ യഥാർത്ഥത്തിൽ നാഗവല്ലിയായി മാറി. നകുലനെന്നെ കാരണവരെ വാള് കൊണ്ട് വെട്ടി. ഡമ്മി രൂപമാണ് എന്നത് അറിയാതെയാണ് വെട്ടുന്നത്. ബോധം കെട്ട് പോയ ഗംഗ അതോടെ തീർന്നു എന്നാണ് നകുലേട്ടന്റെ ചിന്ത.

പക്ഷേ ഭാഗ്യത്തിന് രക്ഷപ്പെട്ടു.

ആളുകളുടെ മുന്നിൽ അഭിനയിക്കാതെ പറ്റില്ലല്ലോ.”അവൾഅസുഖം മാറി തിരിച്ചു വന്നത് സന്തോഷം. അതിന് ഡോ.സണ്ണിയോട് തീർത്താൽ തീരാത്ത കടപ്പാട്. ശ്രീദേവിയോടും. അവൾക്ക് രോഗമില്ലാതെ അങ്ങനെ അഭിനയിച്ചത് കൊണ്ടാണ് ഗംഗയെ ഇങ്ങനെ ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞത്”

എന്നൊക്കെ നകുലേട്ടൻ പറയുന്നത് കേൾക്കാൻ തന്നെ നല്ല രസം.

 

ഇതിൻ്റെ പിന്നിൽ എന്തൊക്കെ നടന്നു എന്ന് തനിയ്ക്കും കുറച്ച് സണ്ണിയ്ക്കും അറിയാം.

സത്യത്തിൽ ഗംഗയ്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ കഥ വേറൊന്നായേനെ!

ആരൊക്കെ ജയിലിൽ കിടക്കേണ്ടി വന്നേനെ!

 

അതൊന്നും ഇല്ലാതെ കഴിഞ്ഞു. പക്ഷെ സണ്ണി തന്നോട് വിവാഹാഭ്യർത്ഥന നടത്തിയത് നകുലേട്ടന് ഒട്ടും ഇഷ്ടമായിട്ടില്ല.

“ഗംഗയെ ഒഴിവാക്കി, അവളുടെ സ്വത്ത് കൂടി കിട്ടിക്കഴിഞ്ഞാൽ ശ്രീദേവിയെ ഞാൻ കൊണ്ട് പോകും. അത് വരെ എന്ത് സംഭവിച്ചാലും ഒന്നും അറിയാത്ത പോലെ നിന്നാൽ മതി. സ്വിറ്റ്സർലൻറിൽ ആയിരിക്കും നമ്മുടെ മധുവിധു”

നകുലേട്ടൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.

 

അതിനിടെ സണ്ണിയുടെ അമ്മ വന്ന് ആലോചന കൊണ്ട് വന്നാൽ എന്ത് ചെയ്യണം? അതൊക്കെ എന്തെങ്കിലും പറഞ്ഞ് അച്ഛൻ തന്നെ നേരെയാക്കും. എന്തൊരു കാഞ്ഞ ബുദ്ധിയാണ് അച്ഛൻ എന്ന് തനിക്കല്ലേ അറിയൂ.

 

” അല്ല, ശ്രീദേവി ചേച്ചി ഇവിടെ എന്താ ചെയ്യണേ? താഴത്ത് എല്ലാവരും കാത്ത് നില്ക്കുന്നു” അല്ലിയാണ്.

അന്വേഷിച്ചു വന്നിരിക്കുന്നത്.

“അതാരാ അല്ലീ വന്നിരിക്കുന്നത്? മഹാദേവന്റെ വീട്ടുകാരാണോ?”

ആയിരിക്കും.

” അതെ. എത്രയും വേഗം നിശ്ചയം നടത്തണം എന്നാണ് അവർ പറയുന്നത്.നകുലേട്ടനും ഗംഗചേച്ചിയും പോയല്ലോ. അവർ കൂടി വേണ്ടായിരുന്നു.”

” നിശ്ചയത്തിന് വന്നില്ലെങ്കിലും കല്യാണത്തിന് വരാതിരിക്കില്ല ”

ഇനി എന്തെല്ലാം കാര്യങ്ങളാണാവോ ഈ നകുലേട്ടൻ ചെയ്തു കൂട്ടുക! ആർക്കറിയാം!

” നീ കാത്തു നിന്നോ. ഞാൻ അധികം താമസിയാതെ വരാം. ശ്രീദേവി”

എന്ന് പറഞ്ഞാണ് പോയിരിക്കുന്നത്.

അതിനിടെ സണ്ണി ഗോളടിക്കാതെ നോക്കേണ്ടത് തന്റെ കടമയാണ്.

എന്തെല്ലാം ക്രൂരതകൾ ചെയ്താലും നകുലേട്ടനെ മറക്കാൻ കഴിയില്ല. അതാണ് മനസ്സിന്റെ ഓരോ അൽഗോരിതം!

#കൂട്ടക്ഷരങ്ങൾ

#എന്റെരചനാമത്സരം

#ബ്ളോഗ്

#വിഷയം_സിനിമതുടരുന്നു

#കഥ_മണിച്ചിത്രത്താഴ്_2.O

#രചന_രാമചന്ദ്രൻടിവി

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

0
Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.