Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മണിച്ചിത്രത്താഴ് _2.O
  • നിറക്കൂട്ട് വീണ്ടും
  • രണ്ടാം വരവേൽപ്പ്
  • മടി
  • മടി
  • സുബൈറിന്റെ ഡയറിക്കുറിപ്പുകൾ: ഗോവ, വിജയപുര, ബാങ്കോക്ക്
  • പ്രായം തമ്മിൽ…..
  • മണിച്ചിത്രത്താഴ് തുറന്നതിനു ശേഷം…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, October 12
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിറക്കൂട്ട് വീണ്ടും
സിനിമ

നിറക്കൂട്ട് വീണ്ടും

By Nisha PillaiOctober 12, 2026No Comments5 Mins Read2 Views
Bookmark Now
Please login to bookmark Close

No account yet? Register

 

ശശികല വർഗ്ഗീസ്(ഉർവശി) കേരളരമ പത്രത്തിൽ, റിപ്പോർട്ടറായി പുതിയതായി ജോയിൻ ചെയ്തു. ചേച്ചിയുടെ കൂട്ടുകാരിയായ ഡോ. സുമ(ലിസി)യ്ക്കൊപ്പമാണ് അവൾ താമസിച്ചത്. മേഴ്സി(സുമലത) കൊലക്കേസിലെ പ്രതി രവിവർമ്മ(മമ്മൂട്ടി)യെക്കുറിച്ച് ഒരു ഫീച്ചർ തയാറാക്കാൻ ചീഫ് എഡിറ്റർ ശശികലയെ ഏൽപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ രവിവർമ്മയുടെ വധശിക്ഷ സർക്കാർ നടപ്പിലാക്കും. 

 

തൻ്റെ ചേച്ചിയെ കൊന്ന കുറ്റവാളിയാണ് രവിവർമ്മ. അയാളെ കാണുന്ന കാര്യം ഓർക്കുന്നത് തന്നെ ശശികലയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. എന്നാൽ സുമയുടെ നിർബന്ധത്തെത്തുടർന്ന് അവൾ രവിവർമ്മയെ കാണാൻ പോകുന്നു. പക്ഷേ, അയാൾ പത്രക്കാരെ കാണാൻ വിസമ്മതിക്കുന്നു. തനിക്ക് വ്യക്തിപരമായി അറിയാവുന്ന വിവരങ്ങളും കേസ് സംബന്ധിയായ റിപ്പോർട്ടുകളും ചേർത്ത് ഫീച്ചർ തയ്യാറാക്കാൻ ശശികല തീരുമാനിക്കുന്നു. 

 

രവിവർമ്മ ഒരു പരസ്യ ഏജൻസിയുടെ ഉടമയാണ്. ഒരു സ്വകാര്യ കമ്പനിയിൽ ക്ലാർക്കായി ജോലി നോക്കിയിരുന്ന മേഴ്സി(സുമലത)യെ ഒരു നൃത്തപരിപാടിയിൽ വച്ചാണ് രവിവർമ്മ കാണുന്നത്. ഡിസൈനർ കൂടിയായ രവിവർമ്മ തൻ്റെ കമ്പനിയുടെ മോഡലാകാൻ മേഴ്സിയെ നിർബന്ധിക്കുന്നെങ്കിലും അവൾ ഒഴിഞ്ഞു മാറുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പിന്നീട് മേഴ്‌സി രവിയുടെ പരസ്യ ഏജൻസിയിൽ മോഡലായി ജോലിയിൽ പ്രവേശിക്കുന്നു. 

 

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മേഴ്സി മോഡലായുള്ള പരസ്യങ്ങൾക്ക് നല്ല സ്വീകാര്യത കിട്ടുന്നു. പിന്നീട് രവിയും മേഴ്സിയും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നു. എന്നാൽ വിവാഹശേഷം അവരുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. വിവാഹശേഷവും മോഡലിംഗ് ചെയ്യാൻ അയാളവളെ നിർബന്ധിക്കുന്നു. ഒരു ദിവസം അല്പവസ്ത്രധാരിണിയായി ഫോട്ടോ എടുക്കാൻ മേഴ്സി വിസമ്മതിക്കുമ്പോൾ രവി അവളെ തല്ലുന്നു. 

 

താനൊരമ്മയാകാൻ പോകുന്ന വിവരം മേഴ്സിയെ സന്തുഷ്ടയാക്കുന്നു. അതവൾ രവിവർമ്മയെ അറിയിക്കുന്നു. കൊച്ചിൻ്റെ തന്തയാരെന്നുള്ള അയാളുടെ ചോദ്യം കേട്ട് അവൾ തകർന്നു പോവുന്നു. തുടർന്ന് അയാളവളെ വീട്ടിൽ നിന്നു പുറത്താക്കുന്നു. അവൾ സുമയോടൊപ്പം താമസമാകുന്നു. കോടതിയിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത രവിവർമ്മ, മേഴ്സി വ്യഭിചാരിണിയാണെന്നും കുഞ്ഞ് തൻ്റേതല്ലെന്നും വാദിക്കുന്നു. കോടതി വിവാഹമോചനം അനുവദിച്ചെങ്കിലും, മേഴ്സിക്കും കുഞ്ഞിനും ചെലവിന് കൊടുക്കാൻ കോടതി വിധിക്കുന്നു. പ്രകോപിതനായ രവിവർമ്മ സുമയുടെ വീട്ടിലെത്തി മേഴ്സിയെ കുത്തിക്കൊല്ലുന്നു. 

 

ശശികലയുടെ ഫീച്ചറിനെ അഭിനന്ദിച്ചു കൊണ്ട് ധാരാളം കത്തുകൾ വരുന്നു. എന്നാൽ, രവിവർമ്മ അയച്ച കത്തിലെ “വില്ലനെ മാത്രം വിട്ടു പോയി” എന്ന വാചകം അവളെ അസ്വസ്ഥയാക്കുന്നു. 

 

തൂക്കിലേറ്റുന്നതിൻ്റെ തലേന്ന് രവിവർമ്മ ജയിൽ ചാടുന്നു. പാതിരാത്രി സുമയുടെ വീട്ടിലെത്തുന്നു. വീട്ടിന്നുള്ളിൽ കണ്ട രക്തക്കറ പിന്തുടർന്ന ശശികലയും സുമയും കർട്ടനു പിറകിൽ ദേഹമാസകലം മുറിവേറ്റ നിലയിൽ രവിർമ്മയെ കാണുന്നു. ബോധരഹിതനായി വീണ അയാളുടെ മുറിവുകൾ, ശശികലയുടെഎതിർപ്പ് വക വയ്ക്കാതെ സുമ മരുന്നു വച്ച് കെട്ടുന്നു. പൊലീസിന് ഫോൺ ചെയ്യാൻ പോകുന്ന ശശികലയെ തടയുന്ന സുമ, രവിവർമ്മയുടെ പോക്കറ്റിൽ നിന്നു കിട്ടിയ ഒരു പേപ്പർ

അവളെക്കാണിക്കുന്നു. അയാളുടെ സ്വത്തെല്ലാം ശശികലയ്ക്കും അനിയനും എഴുതി വച്ച വിൽപത്രമായിരുന്നു അത്. 

 

രവിവർമ്മയുടെ മുറിവുകൾ ഉണങ്ങി അയാളുടെ ആരോഗ്യം മെച്ചപ്പെടുന്നു. താനല്ല മേഴ്സിയെ കൊന്നതെന്ന് അയാൾ പറയുന്നെങ്കിലും ശശികല അംഗീകരിക്കുന്നില്ല. അയാളെ പൊലീസിനെ ഏൽപിക്കാമെന്ന് അവൾ പറയുന്നു. രവിയാണ് മേഴ്സിയെ കൊന്നതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും വിവാഹമോചനക്കേസ് നടക്കുന്ന സമയത്തും രവി മേഴ്സിയെ സഹായിച്ചിരുന്നെന്നും മേഴ്സിക്ക് പുറത്തു പറയാൻ പറ്റാത്ത എന്തോ രഹസ്യമുണ്ടായിരുന്നെന്നും സുമ പറയുന്നു. 

 

ശശികലയും മേഴ്‌സിയും സഹോദരിമാരാണെന്ന് രവിവർമ്മ മനസ്സിലാക്കുന്നു, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് രവി അവളോട് പറയുകയും ചെയ്യുന്നു. 

 

പതിയെപ്പതിയെ ശശികലയ്ക്കും രവിയോട് അനുതാപവും സ്നേഹവും തോന്നുന്നു. ആരോഗ്യം വീണ്ടെടുത്ത രവി, അവിടെ നിന്നു പോകുന്നതിനു മുൻപ്, മേഴ്സിയെ കൊന്നതാരാണെന്ന് പറയുന്നു. 

 

രവിയുടെ സ്ഥാപനത്തിൽ പാർട്ട് ടൈം ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന അജിത്ത്(ബാബു നമ്പൂതിരി )മേഴ്‌സി വസ്ത്രം മാറുമ്പോൾ അവളുടെ നഗ്ന ചിത്രങ്ങൾ, ക്യാമറയിൽ പകർത്തി. മേഴ്‌സിയുടെ നഗ്നചിത്രങ്ങൾ രവിക്കും പൊതുജനങ്ങൾക്കും മുന്നിൽ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മേഴ്സിയെ അജിത്ത് ബ്ലാക്ക് മെയിൽ ചെയ്തിരുന്നു. 

 

ഈ ചിത്രങ്ങൾ രവിയുടെ കൈയിലെത്തുന്നതോടെ അയാൾ മേഴ്‌സിയെ സംശയിക്കുന്നു. മേഴ്സിയെ മനസ്സില്ലാമനസ്സോടെ രവി വിവാഹമോചനം ചെയ്യുന്നു, പക്ഷേ വീട്ടിൽ നിന്ന് മേഴ്‌സിയുടെ ഒരു ഡയറി കണ്ടെത്തിയപ്പോൾ രവി സത്യം മനസ്സിലാക്കുന്നു. മേഴ്‌സി നിരപരാധിയായിരുന്നു എന്നും അജിത്താണ് എല്ലാത്തിനും കാരണമെന്നും രവി മനസ്സിലാക്കുന്നു.. 

 

മേഴ്‌സിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്ന അജിത്ത് അവളെ കുത്തിക്കൊല്ലുകയും, രവി അവിടെ എത്തുമ്പോൾ സ്ഥലത്ത് നിന്നും അജിത്ത് ഓടിപ്പോകുകയും ചെയ്യുന്നു. രവിയുടെ കൈകളിൽ കിടന്ന് അവൾ മരിക്കുകയും ചെയ്യുന്നു. കൊലപാതകം നടന്ന സ്ഥലത്ത് രവി ഉണ്ടായിരുന്നതിനാൽ, പോലീസ് അയാളെ കൊലയാളിയായി തെറ്റിദ്ധരിച്ചു. രവിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ജനങ്ങൾ അയാളുടെ കാർ കത്തിക്കുകയും ചെയ്തു, മേഴ്സിയുടെ ഡയറിയും കത്തിച്ചു, തെളിവുകൾ നശിപ്പിച്ചു. മേഴ്‌സിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ രവി ജയിലിൽ നിന്ന് രക്ഷപ്പെട്ടു, ഒടുവിൽ അയാൾ അജിത്തിനെ കൊലപ്പെടുത്തി, പോലീസിന് കീഴടങ്ങി സിനിമ അവിടെ തീരുന്നു. 

 

(കഥ ഇത് കഴിഞ്ഞ്)

 

വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രവി വർമ്മ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്, പ്രതികാരം ചെയ്യാനല്ല, തന്റെ നിരപരാധിത്വം തെളിയിക്കാനാണ്. 

 

ശശികലയുടെ സഹായത്തോടെ രവി അജിത്തിനെതിരെയുള്ള നിർണായക തെളിവുകൾ കണ്ടെത്തുന്നു. മേഴ്സിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ഉപയോഗിച്ച ഫോട്ടോകളും ഗൂഢാലോചനയും കൊലപാതകത്തിന്റെ യഥാർത്ഥ കാരണങ്ങളും പുറത്തു കൊണ്ടു വരുന്നു. 

 

പോലീസ് അജിത്തിനെ അറസ്റ്റ് ചെയ്യുന്നു. രവി നിരപരാധിയാണെന്ന് കോടതി പ്രഖ്യാപിക്കുന്നു. 

 

വർഷങ്ങൾ കഴിഞ്ഞു, കടലിനരികിലുള്ള ചെറിയൊരു വീട്ടിലാണ് രവിയിപ്പോൾ കഴിയുന്നത്. ജയിൽവാസവും അപമാനവും ബിസിനസിലെ നഷ്ടങ്ങളും അയാളുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ചിരുന്നു. എന്നാലും രവിയുടെ ജീവിതത്തിലിപ്പോൾ സമാധാനമുണ്ട്, മേഴ്സിയുടെ കൊലപാതകിയ്ക്ക് വധശിക്ഷ ലഭിച്ചിരിക്കുന്നു. തൻ്റെ നിരപരാധിത്വം തെളിയിച്ചു. 

 

“രവിയേട്ടാ… “

 

രവി വീടിന് പുറത്തേക്ക് വന്നു. ശശികല ഒരു കൈ കുഞ്ഞിനേയും കൊണ്ട് വന്നിരിക്കുന്നു. 

 

“ഏതാ ഈ കുഞ്ഞ്. “

 

“രവിയേട്ടനോട് പറയാത്ത ഒരു രഹസ്യമുണ്ട് ചേച്ചിയുടെ ജീവിതത്തിൽ, ഇത്രയും കാലം രവിയേട്ടൻ അറിയാതെ പോയ ഒരു നഗ്ന സത്യം. “

 

ശശികല കുഞ്ഞിനെ അയാളുടെ കൈകളിലേക്ക് നൽകുന്നു. 

 

“ഇത് ചേച്ചിയുടേയും രവിയേട്ടൻ്റേയും കുഞ്ഞാണ്. ചേച്ചി മരിക്കുന്നതിനുമുമ്പ് ഡോക്ടർ സുമയെ പറഞ്ഞ് ഏൽപ്പിച്ചിരുന്ന കാര്യം ഇപ്പോൾ ഞാൻ ചെയ്തിരിക്കുന്നു. 

ചേച്ചി നിരപരാധിയാണെന്ന് മനസ്സിലാക്കി രവിയേട്ടൻ എന്നെങ്കിലും മടങ്ങി വരുമന്നായിരൂന്നു അവളുടെ വിശ്വാസം. “

 

“മേഴ്സി മരിച്ചു പോയില്ലേ… ഞങ്ങളുടെ കുഞ്ഞ്. എനിക്കൊന്നും മനസ്സിലാകുന്നില്ല”

 

രവിയുടെ കൈകൾ വിറച്ചു. കുഞ്ഞിന്റെ മുഖത്തേക്ക് അയാൾ നോക്കി

 

“കോടതി ഡി എൻ എ പരിശോധനയ്ക്ക് ഉത്തരവിട്ടത് ഓർമ്മയില്ലേ. അന്ന് ബീജം ശേഖരിച്ചത് ഡോക്ടർ സുമയുടെ ആശുപത്രിയിലാണ്. ചേച്ചിയുടെ അഭ്യർത്ഥന പ്രകാരം ചേച്ചിയുടെ അണ്ഡവും ഡോക്ടർ സുമ സൂക്ഷിച്ചു വച്ചിരുന്നു”

 

ആ കുഞ്ഞിന്റെ കണ്ണുകളിൽ അയാൾ മേഴ്‌സിയെ കണ്ടു. രവി കുഞ്ഞിനെ ചേർത്ത് പിടിച്ചു കരഞ്ഞു. 

 

“മേഴ്സി എന്നെ വെറുത്തിരുന്നില്ലേ. “

 

ശശികലയുടെ കണ്ണുകൾ നിറഞ്ഞു

 

“ഇല്ല, രവിയേട്ടാ, ചേച്ചി രവിയേട്ടനെ ജീവന് തുല്യം സ്നേഹിച്ചിരുന്നു. ചില തെറ്റിദ്ധാരണകളാൽ തകർന്ന ബന്ധമായിരുന്നു നിങ്ങളുടേത്. “

 

രവി കുഞ്ഞിനെ മാറോടു ചേർത്തു. ഇത്രയും നാൾ നെഞ്ചിൽ അടക്കി വച്ചിരുന്ന സങ്കടം കണ്ണുനീരായി രവിയുടെ കവിളിലൂടെ ഒഴുകി. 

 

രവി മേഴ്സിയുടെ ഓർമ്മകളിൽ മുഴുകി. “രവിയേട്ടാ” എന്ന വിളി കേട്ട് അയാൾ മെല്ലെ തലയുയർത്തുന്നു. അടുത്ത് ചേർന്ന് നിൽക്കുന്നത് ശശികലയാണ്. അവൾ സാരി കൊണ്ട് രവിയുടെ കണ്ണ് തുടച്ചു. 

 

രവിയ്ക്ക് വിശ്വസിക്കാനായില്ല. ശശികല പുഞ്ചിരിച്ചു. രവി അവളുടെ വയറിൽ മുഖം അമർത്തി. കുഞ്ഞ് അവളെ അമ്മേ എന്ന് വിളിച്ചു. 

 

“ശശികലേ നീയാണോ ഇവളെ പ്രസവിച്ചത്. “

 

“ഡോക്ടർ സുമ, ചേച്ചിയുടെ ആഗ്രഹം പറഞ്ഞപ്പോൾ എനിക്ക് അത് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. രവിയേട്ടൻ ഇതൊന്നും അറിയാതിരിക്കാനാണ് ഞാൻ രണ്ട് വർഷം മാറി നിന്നത്. രവിയേട്ടൻ്റേ മോൾക്ക് ഒപ്പം അവളുടെ അമ്മയായ എന്നേയും സ്വീകരിക്കണം രവിയേട്ടാ. “

 

“മോളേ നല്ലൊരു ജീവിതം നിന്നെ കാത്തിരിക്കുന്നു. എന്നെ പോലൊരു പാഴ് ജന്മത്തിന് വേണ്ടി അത് പാഴാക്കരുത്. “

 

“ഇവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല രവിയേട്ടാ. അവളുടെ അച്ഛനേയും ഞാൻ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. 

 

രവി എത്ര നിരുത്സാഹപ്പെടുത്തിയിട്ടും ശശികല പിൻമാറുന്നില്ല. 

 

“എനിക്കിനി മറ്റൊരു ജീവിതമില്ല. “

 

രവി അവളെ ചേർത്തുപിടിക്കുന്നു. കുഞ്ഞ് ശശികലയുടെ മുഖത്ത് നോക്കി ചിരിക്കുന്നു. ശശികല കണ്ണുനീർ തുടയ്ക്കുന്നു. 

 

കടൽത്തീരത്ത് രവി ശശികലയുടെ ഒപ്പം നടക്കുകയാണ്. കുഞ്ഞ് അയാളുടെ കയ്യിലിരുന്ന് ചിരിക്കുന്നു. ശശികല രവിയുടെ കൈയ്യിൽ പിടിച്ചിരിക്കുന്നു. 

 

“പൂമാനമേ ഒരു രാഗമേഘം താ… 

കനവായ്… കണമായ്… 

ഉയരാൻ… ഒഴുകാനഴകിയലും… 

പൂമാനമേ ഒരു രാഗമേഘം താ… “

 

രവി പ്രണയഗാനം ആലപിച്ചു. ശശികല കുഞ്ഞിനേയും കൊണ്ട് നൃത്തം ചെയ്തു. 

 

✍️നിഷ പിള്ള

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

0
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.