Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • പ്രണയത്തെയും സ്നേഹത്തെയും തോൽപ്പിക്കുന്ന അലസത
  • ഒരേ മുഖങ്ങൾ, രണ്ടു സ്വഭാവങ്ങൾ
  • കുടജാദ്രി
  • നിങ്ങൾക്ക് മരിക്കാതിരിക്കാമോ?
  • എന്റെ പേരിൽ മറ്റൊരാൾ
  • ഇബ്രാഹിം ഇക്കയുടെ ഓട്ടവും നടത്തവും
  • മടി
  • അനിയൻ പ്രാവ്.
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, October 19
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയത്തെയും സ്നേഹത്തെയും തോൽപ്പിക്കുന്ന അലസത
കഥ ജീവിതം ജോലി ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം വീട് സ്ത്രീ

പ്രണയത്തെയും സ്നേഹത്തെയും തോൽപ്പിക്കുന്ന അലസത

By Ranju JijeshOctober 19, 2026No Comments10 Mins Read3 Views
Bookmark Now
Please login to bookmark Close

No account yet? Register

ആശുപത്രി കൺസൽറ്റിംഗ് റൂമിൽ അവശനായി ഇരിക്കുന്ന മനുവിനോടായി ഡോക്ടർ പറഞ്ഞു ‘തുടക്കത്തിൽ തന്നെ നിങ്ങൾ തിരിച്ചറിഞ്ഞിരുന്നെകിൽ ഇത്രയും ബുദ്ധിമുട്ട് വരില്ലായിരുന്നു, നിങ്ങൾ ഒരുമിച്ചായിരുന്നല്ലോ, എന്നിട്ടും തിരിച്ചറിയുവാൻ സാധിച്ചില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ആ ടെൻഷൻ ആവണ്ട, നിങ്ങൾക്ക് നേത്രയേ പഴയപോലെ വേണ്ടേ, അതിന് കുറച്ചു ദിവസം നിങ്ങൾ അവരെ കാണാൻ ശ്രമിക്കരുത്. ഇപ്പോ നിങ്ങളെ കാണുന്നത് അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ ലൈഫിലെ കുറച്ചു കാര്യങ്ങളൊക്ക നേത്രയുടെ ഫ്രണ്ട് രമ്യയിൽ നിന്ന് അറിഞ്ഞിട്ടുണ്ട്. അതായിരിക്കാം നേത്രയുടെ ഈ അവസ്ഥക്ക് കാരണങ്ങൾ, പിന്നെ ആക്സിഡന്റിന്റെ മുറിവുകൾ വളരെ നിസാരമാണ് അത് പെട്ടന്ന് ഉണങ്ങാവുന്നതേ ഉള്ളൂ. ഇപ്പൊ നമ്മൾ ശ്രദ്ധികേണ്ടത് അവളുടെ മനസ്സിനെയാണ് …. Ok മനു’

 

ഇതെല്ലാം കേട്ട് തകർന്നായിരുന്നു മനു കൺസൽറ്റിംഗ് റൂമിൽ നിന്ന് പുറത്തേക്ക് വന്നത്. അവനെയും കാത്ത് രമ്യ പുറത്ത് ഉണ്ടായിരുന്നു..

‘മനുവേട്ടൻ നേത്രയുടെ കാര്യം ഓർത്ത് വിഷമിക്കേണ്ട, അവൾ ഡിസ്ചാർജ് ആകുന്നവരെ ഞാൻ ഉണ്ടാകും ഇവിടെ, അഭിമോനും ഇവിടെ നിൽക്കട്ടെ അവൾക്ക് വേറെ അസുഖങ്ങൾ ഒന്നും ഇല്ലല്ലോ. പിന്നെ മോന്റെ സാമിപ്യം അവളിൽ മാറ്റങ്ങൾ വരുത്തു മായിരിക്കും’,

‘രമ്യ അപ്പോ നേത്രക്ക് എന്നെ മാത്രമേ വേണ്ടാതായോളോ…..’

‘ഈപ്പോഴും നിങ്ങൾ അങ്ങിനെയാണോ മനസിലാക്കിയത്… കഷ്ട്ടം…. നിങ്ങൾ ആയിരുന്നു അവൾക്ക് എല്ലാം, ആ നിങ്ങൾക്ക് അവൾ ഒന്നും ആയിരുന്നില്ല എന്ന തോന്നലാണ് അവളെ ഇവിടെ ഈ ആശുപത്രി കിടക്കയിൽ എത്തിച്ചത്, പക്ഷെ അവൾ പറഞ്ഞതിൽ നിന്നും എനിക്ക് അറിയാം നിങ്ങൾ രണ്ടുപേർക്ക് തമ്മിൽ തമ്മിൽ ഒരുപാട് ഇഷ്ടമാണെന്ന്. നിങ്ങളുടെ മടിയും അലസതയുമാണ് എല്ലാത്തിനും കാരണം. അത് മാറ്റണാമെങ്കിൽ നിങ്ങൾ തന്നെ വിചാരിക്കണം. എങ്കിൽ മാത്രമേ നിങ്ങളുടെ പങ്കാളിക്കും കുഞ്ഞിനും വേണ്ടി എന്തേങ്കിലും നിങ്ങളെ കൊണ്ട്ചെ യ്യാൻ പറ്റുകയുളൂ.  ദാമ്പത്യവും ഒരു give and take policy യിൽ പോണം. അല്ലാതെ അതിൽ ഏതെങ്കിലും ഒന്ന് മാത്രമാണെങ്കിൽ നടക്കുന്നതെങ്കിൽ പാതി വഴിയിൽ പലതും ഉപേക്ഷിക്കേണ്ടിവരും. അവൾക്ക് നിങ്ങളെ ഉപേക്ഷിക്കാനോ നിങ്ങളെ കൂടാതെ ജീവിക്കുവാനോ കഴിയില്ലായിരുന്നു. ഇനിയെങ്കിലും അവളെ മനസിലാക്കാൻ ശ്രമിക്ക്,’.

‘എനിക്ക് തിരിച്ചറിയൻ പറ്റുന്നുണ്ട്. എനിക്കവളെ പഴയ പോലെ വേണം. ഞാൻ എല്ലാം ഒരു സൗകര്യമായി എടുത്തത് കൊണ്ടാണ്ഇ ജീവിച്ചത്. അവൾക്ക് ബുദ്ധിമുട്ട് ഉണ്ടോ എന്ന് ഓർത്തതുപോലും ഇല്ല. ഇനി അവർത്തിക്കില്ല . നീ അവളോട് പറയണം എന്നോട് ക്ഷമിക്കാൻ, ഞാൻ ഒരിക്കലും പഴയപോലെ ആകില്ലാനും പറയണം. പിന്നെ ഞാൻ ഇവിടെ ഉണ്ടാകും, ഉള്ളിലേക്ക് വരുന്നില്ല, എന്തുണ്ടെകിലും നീ വിളിക്കണം.

പിന്നെ വരാന്തയിലെ ബെഞ്ചിൽ കിടന്നുകൊണ്ട് പഴയ കാര്യങ്ങൾ ഓർക്കുകയായിരുന്നു മനു

നേത്രയുടെ വിളി കേൾക്കുന്നുണ്ടെങ്കിലും പുതപ്പിനടിയിൽ നിന്നും എഴുന്നേൽക്കാൻ മനസ്സ് വരാതെ, തല മാത്രം പുറത്തേക്ക് ഇട്ടുകൊണ്ട് Clock ലേക്ക് നോക്കി. സമയം 7.45 ആയിട്ടുള്ളൂ 9.30 നാണ് ഓഫീസിൽ എത്തേണ്ടത്, 9 മണിക്ക് എഴുന്നേറ്റാലും മതി അതിനാണ് അവളിങ്ങനെ ഇപ്പോഴേ ബഹളം വെക്കുന്നത്. പിന്നീടും അവളുടേയും, അവളുടെ സുഹൃത്തുക്കളും ശ്രോതാക്കളുമായ പാത്രങ്ങളുടേയും കലപില ശബ്ദം കേട്ടുകൊണ്ടേയിരുന്നു. അതിനിടയിൽ മനുവേട്ടാ എന്നും അഭിമോനേ എന്നും ചില സമയങ്ങളിൽ ഉയർന്നുകേട്ടുകൊണ്ടിരുന്നു.

പുറത്തുനിന്നും ഓട്ടോയുടെ ഹോൺ കേട്ടുകൊണ്ടാണ് മടിയോടു കൂടിയാണെങ്കിലും മനു ബഡിൽ നിന്നും എഴുന്നെൽക്കുന്നത്, അപ്പോൾ സമയം 8.30, അഭി മോന്റെ സ്‌കൂളിലേക്കുള്ള വണ്ടിയുടെ ഹോണാണ് നേരത്തെ കേട്ടതാണ്. മനു വീടിൻ്റെ ഉമ്മറത്തേക്ക് വന്നിരിക്കുമ്പോൾ നേത്ര മോനെ ഓട്ടോയിൽ കയറ്റിയിട്ട് വരുന്നതാണ് കാണുന്നത്.

‘നേത്ര ചായ’

‘മനുവേട്ട ചായ ഹാളിലെ ടെബിളിൽ തന്നെ ഉണ്ട് വന്നു എടുത്തുകൂടെ’ അവൾ വീട്ടിലെ ഉമ്മറത്തേക്കു കയറികൊണ്ട് ചോദിച്ചു.

‘എന്താണ് നേത്ര ചായ ഹാളിലെ ടെബിളിൽ തന്നെ ഇല്ലേ, നിനക്ക് അടുക്കള വരെ പോകാതെ കഴിഞ്ഞില്ലേ. വേഗം എടുത്തുതാ എനിക്ക് കുളിക്കേണ്ട സമയം 9 മണി ആകാറായി’, അവൻ ഇരിന്നിടത്ത് നിന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ പറയുകയാണ്.

നേത്രയ്ക്ക് അറിയാം എന്തു പറഞ്ഞിട്ടും കാര്യമില്ലായെന്ന്, അവനുള്ള ചായ നൽകിയ ശേഷം അവൾ അലക്കിയ തുണികൾ വിരിച്ചിടാനും മുററം അടിക്കാനുമായി ഇറങ്ങി, ഈ രണ്ട് ജോലികളും അഭിമോൻ പോയതിനുശേഷമാണ് ചെയ്യാറുള്ളത് സമയം വൈകുന്തോറും ഓട്ടമൽസരമാണ് അവൾക്ക്. കുളികഴിഞ്ഞുവരുമ്പോഴേക്കും 9.15 ആയിരുന്നു സമയം 9.35 ന് ഇറങ്ങണം എന്നാലെ 10 മണിക്ക് മുൻപ ഓഫിസിൽ എത്തുകയുള്ളു. ഇടാനുള്ള വസ്ത്രവുമായി Iron table ലകഷ്യമായി ഓടി അവിടെ അതാ മനുവിന്റെ ഒരു ജോടി ഡ്രസ്സ്, Iron ചെയ്യാനായി അവൻ കൊണ്ടുവെച്ചതാണ്. ‘നേത്ര അതുകൂടി തേക്കാണേ എനിക്ക് വിശന്നിട്ടുവയ്യ. ഞാൻ പോയി കഴിച്ചുവരാം’

‘മനുവേട്ട, ഞാനും ചായ കുടിച്ചിട്ടില്ല. ഇത് Iron ചെയ്‌തിട്ടുപ്പോ..’, അതുകേൾക്കാനുള്ള സമയം പോലും മനു നൽകിയില്ല. നേത്രയ്ക്ക് ഇന്ന് സാരി ഉടക്കാനായിരുന്നു പ്ലാൻ, എന്നാൽ മനുവിന്റെ ഡ്രസ്സു-കൂടി Iron ചെയ്‌തപ്പോഴേക്കും സമയം വൈകി പിന്നെ കയ്യിൽ കിട്ടിയ ഒരു ചുരിദാർ എടുത്തിട്ടു, സന്തോഷകരമായ ഒരു ദാമ്പത്യത്തിന് അവൾ എപ്പോഴും തൻ്റെ ഇഷ്‌ടങ്ങളിലും ആഗ്രഹങ്ങളിലും വീഴ്ചച വരുത്തുകയാണ് പതിവ്. പക്ഷേ എത്ര നാൾ..

ശേഷം താഴെ മനു ചായ കുടിക്കുന്ന ഹാളിൽ എത്തി, അവിടെ വളരെ അലസമായി phone നോക്കി ചായയും കുടിച്ച് മനു ഇരിക്കുന്നുണ്ടായിരുന്നു. അടുത്ത ചെയറിൽ അവൻ കുളിക്കാൻ എടുത്ത ടൗവൽ, അവൻ അഴിച്ചിട്ട മുണ്ട് , താഴെ നിലത്ത് അവൻ വായിച്ച പത്രം എന്നിവ കൂടി കണ്ട നേത്രയ്ക്ക് പിന്നെ ഭക്ഷണം കഴിക്കാനോ, അവനോട് സംസാരിക്കാനോ കഴിഞ്ഞില്ല, ഒന്നും പറയാതെ അവൾ ഓഫീസിലേക്ക് ഇറങ്ങി. എന്തെകിലും പറഞ്ഞാൽ തന്നെ ചെയ്യില്ല പിന്നെ ഒന്നും രണ്ടും പറഞ്ഞ് മുഷിയും അതോടെ അന്നത്തെ ദിവസം മുഴുവൻ ഒരു മനപ്രായാസമാണ്. അതും തനിക്ക് മാത്രമായിരിക്കും. അവന് അപ്പോയേക്കും മറന്നിട്ടുണ്ടാവും

മനുവിൻറയും നേത്രയുടേയും വിവാഹം കഴിഞ്ഞിട്ട് 8 വർഷമായി, അവരുടെ അഭിമോൻ 2ആം . ക്ലാസിൽ പഠിക്കുകയാണ്. മനുവിന് നേത്രയും മകനുമാണ് ലോകം, എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതത്തിലെ വലിയതും ആകുകയുള്ളതുമായ വില്ലൻ മനുവിന്റെ മടിയാണ്. അടുത്തുള്ള Private സ്‌ഥാപനത്തിൽ എക്കൗണ്ടറായ നേത്ര രാവിലെ 5 മണിക്ക് തുടങ്ങുന്നതാണ് നിർത്താതെയുള്ള ജോലി കൾ, ആതിൽ ഒരു 10% മാത്രമേ അവൾക്കായുള്ളൂ. ബാക്കിയെല്ലാം മനുവിനും, അവർ താമസിക്കുന്ന അന്തരീക്ഷം നന്നാക്കുവാനുമായുള്ളതാണ്. അതുകഴിഞ്ഞ് അവൾ ഓഫീസിലും വൈകിട്ട് വീണ്ടും വീട്ടിലും, അതിനിടെ അഭിമോനെ പഠിപ്പിക്കൽ ഇത്തരത്തിൽ എന്നും ആവർത്തിക്കുന്ന ഒരോ ജോലികൾ, അവൾക്ക് ഒരുവിരക്ത‌ി തോന്നി തുടങ്ങിയിരുന്നു. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നതേയല്ലായെന്ന ഭാവമാണ് മനുവിന്.

അവൾ ഓഫീസിലേക്ക് കയറി, ശോഭ ചേച്ചിയാണ് സെക്‌ഷൻ ഹെഡ് അവരുടെ മുഖം കണ്ട പ്പോഴെ മനസിലായി, വൈകിയതിന് വഴക്ക് പറയാനുള്ള തുടക്കമാണെന്ന്. ‘നേത്ര തനിക്ക് ജോലി വേണമെന്നുണ്ടെങ്കിൽ നാളെ മുതൽ നേരത്തെ വരണം, Punching റിപ്പോർട്ട് എടുക്കുമ്പോൾ തനിക്ക് വേണ്ടി എന്നും ഞാൻ മാനേജരുടെ വായിൽ ഇരിക്കുന്നത് കേൾക്കുന്നത്. തീരെ പററുന്നില്ലെങ്കിൽ താൻ നിർത്തുന്നതാണ് നല്ലത്’

‘സോറി ശോഭേച്ചി ഇനി ആവർത്തിക്കില്ല’ ‘ഇതുതന്നെയല്ലെ എന്നും പറയുന്നത്’. ശോഭേച്ചി ഇങ്ങനെ പറഞ്ഞാലും മനസിൽ സ്നേഹമുള്ള വ്യക്‌തിയാണ് എന്ന് അവൾക്കറിയാം.

മനുവാണ് ആദ്യം വീട്ടിൽ എത്തുന്നത് നേത്രയ്ക്കും മനുവിനും ജോലി ഉള്ളതിനാൽ അവർ വരുന്നത് വരെ അഭിമോനെ സ്‌കൂൾ വിട്ട് ട്യൂഷൻ ക്ലാസിൽ ആക്കുകയാണ് പതിവ്. അവിടെ നിന്ന് അവനെയും കൂട്ടിയാണ് മനു വീട്ടിലേക്ക് വരുന്നത്.

വൈകീട്ട് വീട്ടിന്റെ ഗേററ് കടന്ന് വരുന്ന നേത്ര കാണുന്നത്, യൂണിഫോം പോലും മാറാതെ മുററത്ത് മണ്ണിൽ കളിക്കുന്ന അഭിമോനെയാണ്. മനു അതാ ഫോണും നൊക്കി സോഫയിൽ ഇരിക്കുന്നു. ‘മനുവേട്ടാ മോന്റെ കാര്യമെങ്കിലും ഒന്നും ശ്രദ്ധിക്കണമെന്ന് എത്ര തവണയായി പറയുന്നതാണ്. യൂണിഫോം പോലും അവൻ മാറിയിട്ടില്ല. ഒന്നും കഴിച്ചിട്ടുമില്ല. ഇപ്പോ സമയം 6.30 ആയില്ലേ, അവൻ ചെറിയ കുഞ്ഞല്ലേ. അവൻ വിശക്കുന്നുണ്ടാവില്ലേ. ഇങ്ങനെ ഒരു മനുഷ്യത്വവും ഇല്ലാതെ പെരുമാറല്ലേ’

‘അവനും ഞാനും ഒരുമിച്ചല്ലേടി വന്നത്, ഞാനും ഡ്രസ്സ് മാറിയില്ലല്ലോ, ഭക്ഷണം കഴിച്ചിലല്ലോ, നീ പോയി ഞങ്ങൾക്ക് രണ്ടു പേർക്കും ചായ എടുത്ത് വെക്ക്’ നേത്ര അഭിയേയും കൂട്ടി പോയി, അവനെ മേലു കഴികിച്ചശേഷം അവർക്കുള്ള ചായ ഉണ്ടാക്കി, 3 പേർക്കുമുള്ള ചായയും എടുത്ത് വന്നപ്പോഴേക്കും സമയം 7 മണിയായി. ചായ കുടിച്ച് രാവിലെ അലക്കിയ തുണികൾ എല്ലാം അയലിൽ തിന്നും കൊണ്ടു വന്ന് സോഫയിൽ ഇട്ടുകൊണ്ട് അവൾ മനുവിനോട് മടക്കി വെക്കാനായി പറഞ്ഞ് നേരെ അടുക്കളയിൽ കയറി, വേഗം ഭക്‌ഷണം ഉണ്ടാക്കി…… ഇനി കുറച്ചു സമയം ഇന്നത്തെ കാര്യങ്ങളെല്ലാം വാതോരാതെ സംസാരിക്കണമെന്ന് തോന്നി ഓടി വന്നതാണ്. ഹാളിൽ വന്നപ്പോൾ കാണുന്നത് സോഫയിൽ മടക്കാനിട്ട തുണികൾക്കു മുകളിൽ കയറി കിടന്ന് ഉറങ്ങുന്ന മനുവിനെയാണ്. വിളിച്ചു നോക്കിയെങ്കിലും ഫലം ഉണ്ടായില്ല. പിന്നെ അവൾ തന്നെ തുണികാളല്ലാം എടുത്തുവെച്ചു.

 

മനു പിന്നെ രാത്രി 10 മണിക്കാണ് ഉണരുന്നത്. ശേഷം അവർ ഭക്ഷണം കഴിച്ച് അഭിമോനെ ഉറക്കി വീണ്ടു അവൾ എഴുന്നേറ്റ് വന്ന് പാത്രങ്ങളെല്ലാം കഴുകി, അടുക്കള വൃത്തിയാക്കി ഉറങ്ങാനായി റൂമിലേക്ക് പോകുമ്പോൾ സമയം 11.45 ആയിരുന്നു. നേരത്തെ ഉറക്കമെല്ലാം കഴിഞ്ഞ മനു, അവളെയും കാത്തിരിക്കു കയായിരുന്നു. ക്ഷീണിതയായ അവൾ ‘ഇതും ദാമ്പത്യ ജീവിത വിജയത്തിൻ അഭിവാജ്യ ഘടകമാണല്ലോയെന്ന് ഓർത്ത് നെടുവീർപ്പിട്ടു’. എല്ലാ കഴിഞ്ഞ് ഉറഞ്ഞുന്നതിന് മുൻപെങ്കിലും മനുവിനോട് സംസാരിക്കുവാനും അവൻ സംസാരത്തിൽ കലരുന്ന നർമ്മത്തിന് ഉറക്കെ ചിരിക്കുവാനും അവളുടെ മനസ്സ് തുടിച്ചു. അപ്പോൾ പോലും അവൾക്ക് ഒരു അവസരം നൽകാൻ അവൻ തയ്യാറായിരുന്നില്ല. ‘നീ ഒന്ന് ഉറങ്ങാൻ നോക്ക് രാവിലെ ഉണരാൻ ലേററായി ജോലികൾ തീർന്നില്ലെങ്കിൽ എന്റെ നേരെ വരാൻ നിൽക്കണ്ട’. വളരെ കഠിനമായിതന്നെ ആ വാക്കുകൾ അവളുടെ ഹ്യദയത്തെ വേദനിപ്പിച്ചു. രാവിലെ 5 മണിക്ക് തുടങ്ങിയ അവളുടെ ദിവസം ഒരു നിമിഷം പോലും അവൾക്കായി ഇല്ലാതെ രാത്രി 12:30 ൽ അവസാനിക്കുകയാണ്

എല്ലായിപ്പോഴും അവൾക്ക് തോന്നാറുണ്ട്, അവൻ തന്നെ പലപ്പോഴും തന്നെ അവഗണിക്കുന്നെന്നും, പലതും ചോദിക്കുമ്പോൾ കേൾക്കാത പോലെ ഇരിക്കുമ്പോൾ, ആഗ്രഹിച്ച് സന്തോഷിച്ച് എന്തെങ്കിലും പറയുമ്പോൾ മനുവിന്റെ നിർവ്വികാരമായ മുഖം കണുമ്പോൾ, ഉറക്കത്തിലേക്ക് വഴുതുന്നതിന് മുൻപ് ഒരു തലോടൽ ആഗ്രഹിക്കുമ്പോൾ, എവിടെയെങ്കിലും പോകുമ്പോൾ മനുവിന്റെ ഫൊട്ടോഗ്രാഫർ ആകവേ ഒരുമിച്ച് ഒരു ഫോട്ടോക്ക് അവൻ നിർബന്ധിക്കുവാൻ ആഗ്രഹിക്കവേ, ഒരു നല്ല ഫ്രണ്ടായി കൂടെ ഉണ്ടാകുവാൻ അങ്ങിനെ പലപ്പോഴും ശ്രദ്ധിക്കാറുണ്ട് ഈ അവഗണന, ഇഷ്ടമില്ലാഞ്ഞിട്ടല്ലായെന്ന് അറിയാമെങ്കിലും ഒരുമിച്ചുള്ള സന്തോഷകരമായ ലൈഫിനുവേണ്ടി തന്റെ ആഗ്രഹങ്ങൾ മാത്രം ബലിയാടാക്കുകയാണെല്ലോ എന്ന് ഓർക്കുമ്പോൾ…

ഇതുതന്നെയാണ് അവളുടെ ദിനചര്യ. പിന്നെ ഒഴിവു ദിവസങ്ങൾ എന്നത് എല്ലാവർക്കും സന്തോഷം നൽകുന്നുവെങ്കിലും അവളെ സംബന്ധിച്ചിടത്തോളം അതൊരു പേടി സ്വപനമാണ്. കാരണം ആ ദിവസങ്ങളിൽ രാത്രിയാകുമ്പോഴേക്കും ജോലി ചെയ്ത്‌ അവൾ ഒരു പരിവമാകും, ശരീരവേദന സഹി ച്ചാണ് രാത്രി അവൾ ഉറങ്ങുന്നത് തന്നെ. ഒഴിവ് ദിവസം കഴിഞ്ഞ് പിറേറന്ന് എഴുന്നേൽക്കാൻ തന്ന ക്ഷീണം കൊണ്ട് വളരെ പ്രയാസമായി തോന്നും. പക്ഷെ മനു സുഖലോലുപനായി ഒഴിവ് ദിവസം ഉറങ്ങി ഭക്ഷണം കഴിച്ചു ആഘോഷിക്കുകയാണ് പതിവ്.

ഓഫീസിൽ അവൾക്ക് എല്ലാം പറയാൻ ഒരു സുഹൃത്ത് ഉണ്ട്. രമ്യ ആ ഒരു സ്പേസ് ഉള്ളത് കൊണ്ടാണ് നേത്രക്ക് ഇങ്ങനെയെങ്കിലും പോകാൻ പറ്റുന്നത്.

അന്ന് അവർ ഒരേ സെക്ഷനിൽ ആണ് ജോലി ചെയ്തത്. അന്നത്തെ ദിവസം നേത്രയ്‌ക്ക് വളരെ സന്തോഷം നിറഞ്ഞതായിരുന്നു. അവളുടെ ജീവിത പ്രയാസങ്ങൾ ഒന്നും ഓർക്കാനെ അവൾക്ക് സമയം ഇല്ലായിരുന്നു. അവർ ഒരുപാട് സംസാരിച്ചു. ഒരുമിച്ചു ഭക്ഷണം കഴിച്ച് അവൾ മനസ്സ് നിറയെ ചിരിച്ചും തനിക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ സ്നേഹമുള്ള ഒരാളോട് ഒരു സങ്കോചവും കൂടാതെ എന്തും സംസാരിക്കാൻ സാധിക്കുക എന്നതാണ് എറ്റവും വലിയ ഭാഗ്യം എന്നവൾക്ക് തോന്നി. ഇത്രയും നാൾ മനസിൽ കെട്ടികിടന്നതെല്ലാം ഒരു കറുത്ത ദ്രാവകം പോലെ ഒഴുകി തുടങ്ങിയിരുന്നു. രമ്യയുടെ യാത്ര Two wheeler ൽ ആയിരുന്നതിനാൽ നേത്രയെ അവൾ വീടിൻറ അടുത്തുള്ള വഴിയിൽ ഇറക്കുകയും ചെയ്‌തു. ഇനി എന്നും യാത്ര അങ്ങിനെതന്നെയാക്കാമെന്നായിരുന്നു രമ്യയുടെ അഭിപ്രായം.

 

ഇന്ന് വീട്ടിൽ എത്തിയ നേത്ര പതിവിൽ വിപരീതമായി സന്തോഷവതിയായിരുന്നു. വന്ന ഉടനെ അഭിമോന്റെ കാര്യങ്ങൾ എല്ലാം ചെയ്‌തു, തുണികൾ മടക്കിവെച്ചു, ചായ ഉണ്ടാക്കി എല്ലാവർക്കും നൽകി. ഭക്ഷണകാര്യത്തിനായി അടുക്കളയിൽ കയറി, ഈ സമയങ്ങളിൽ ഒന്നും അവൾക്ക് മനുവിനെ ശ്രദ്‌ധിക്കുവാനോ എന്തെങ്കിലും സംസാരിക്കുവാനോ തോന്നിയിരുന്നില്ല. അവളിലെ മാറ്റങ്ങൾ സാദാ ഉറക്കം നടിക്കുന്ന മനുവിന് മനസ്സിലാവുകയും ഇല്ല. പതിവുപോലെ ഫോണിൽ നോക്കിയും ഉറങ്ങിയും രാത്രി 10 മണിയാക്കി.

രാവിലെ മനു എഴുന്നേൽക്കുവാൻ നേരം വൈകിയിരുന്നു. നേത്ര വിളിച്ചതായി അവൻ ഓർക്കുന്നില്ല ചിലപ്പോൾ താൻ കേൾക്കാഞ്ഞിട്ടായിരുക്കുമെന്ന് വിചാരിച്ച് റൂമിന് പുറത്തേക്ക് വന്ന അവൻ കാണുന്നത് ഓഫീസിൽ പോകാൻ സുന്ദരിയായി ഒരുങ്ങി ഇറങ്ങുന്ന നേത്രയേയാണ് ‘നേത്ര എൻറ ആധാർ കാർഡ് വേണം!

“എന്റെ കയ്യിൽ തന്നതായി ഞാൻ ഓർക്കുന്നില്ല. തന്നിട്ടുണ്ടെങ്കിൽ തന്നെ അലമാരയുടെ ഇടതു വശത്തുള്ള കബോർഡിലാണ് എല്ലാ ID Proof വും വെക്കാറുള്ളത് അതിൽ നോക്കി എടുത്തോ മനുവേട്ട , ഞാൻ ഇറങ്ങട്ടെ’

‘അത് എടുത്തു തന്നിട്ട് പോ നേത്രാ. നീ ഇങ്ങനെ ഓരോ സ്‌ഥലത്ത് കൊണ്ടു വെച്ചിട്ടല്ലേ?

‘ഞാൻ എവിടെ വെച്ചന്നാ, നിങ്ങൾക്ക് സൂക്ഷിക്കാൻ കഴിയാത്തതുകൊണ്ട് എന്റെ കയ്യിൽ തരുന്നതല്ലെ, സ്വന്തം രേഖകൾ എങ്കിലും സംരക്ഷിക്കാൻ ശ്രമിച്ചുകൂടെ ‘

‘എന്തായാലും നീ എടുത്ത് വെച്ചതല്ലേ, പോയി എടുത്തേണ്ടുവാ’

‘ഇപ്പോ ഇറങ്ങിയാലേ എനിക്ക് സമയത്ത് ഓഫീസിൽ എത്തുവാൻ സാധിക്കുകയുള്ളു. മനുവേട്ടൻ ഒന്ന് നോക്ക്’

ഇതുകേട്ട മനു രോഷത്തോടെ ‘ഒരു കാര്യം തന്നാൽ സൂക്ഷിക്കുവാൻ അറിയില്ലേ നിനക്ക്, എനിക്ക് അത്യാവശ്യമായതുകൊണ്ടാണ് ചോദിക്കുന്നത്, സംസാരിക്കുന്ന നേരം കൊണ്ട് എടുത്തുതരാൻ നോക്ക്’

അവന്റെ ദേഷ്യത്തിന് മുൻപിൽ അവർക്ക് വീണ്ടും പറയാൻ വാക്കുകൾ ഇല്ലായിരുന്നു. പക്ഷെ അവളുടെ കയ്യിൽ തന്നിട്ടുണ്ടെന്ന് അവൾക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. സ്വന്തം Document സൂക്ഷിക്കുവാൻ അവന് മടിയാണ്, അത് അലമാരയിൽ വെക്കണം എന്തെങ്കിലും ആവശ്യം വന്നാൽ അലമാര തുറന്ന് എടുക്കണം. ഇതിപ്പോ ഒന്നും വേണ്ടല്ലോ നേത്രയെ ഒന്ന് കണ്ണ് ഉരുട്ടിയാൽ കാര്യം നടക്കും. പക്ഷെ മനു തിരയാവുന്ന സ്‌ഥലമല്ലൊം തിരഞ്ഞു, എവിടേയും കണ്ടില്ല. ആ സമയത്താണ് രമ്യ അവളുടെ വീടിന്റെ വഴിയിൽ എത്തിയിട്ട് വിളിക്കുന്നത്. ഫോൺ attend ചെയിതുകൊണ്ട് ‘ഞാൻ കുറച്ചുകൂടി ലെററ് ആകും. നീ വിട്ടോ’ എന്ന് പറഞ്ഞു അവൾ.

 

ആധാർ കാർഡ് കാണുന്നില്ലായെന്ന് അറിഞ്ഞ മനുവിന് പിന്നെ സോഫയിൽ ഇരുന്നുകൊണ്ട് അവൾക്കെതിരെ ശകാര വർഷങ്ങൾ പൊഴിക്കലായി പണി. അതല്ലാതെ അവൾ തിരയുന്ന ഭാഗത്തുകൂടി അവൻ നോക്കിയില്ല.

തിരിച്ചിൽ നിർത്തി അവൾ ഓഫീസിലേക്കു ഇറങ്ങി, രാവിലെ തന്നെ ഇത്രയും ശകാര വാക്കുകളും പരിഹാസങ്ങളും കേട്ടതിനാലാകാം തലയ്ക്ക് വല്ലാത്ത കനം പോലെ..

ഓഫീസിൽ കയറിയ ഉടനെ വൈകി എത്തിയതിന് ശോഭേച്ചിയുടെ വകയും എല്ലാ ജീവനക്കാരുടെ മുൻപിൽ വെച്ച് അവൾക്ക് ശകാരം ഏറ്റു വാങ്ങേണ്ടി വന്നു. എല്ലാം കൂടി ആയപ്പോ സമനില തെറ്റിയ പോലെയായിരുന്നു അവളുടെ അവസ്‌ഥ. എന്നാലും മനുവിൻെറ Document അവൾ കാരണം നഷ്ടപ്പെട്ടതെന്ന ചിന്തയും അവളെ ആകെ തളർത്തിയിരുന്നു. സമാധാനമില്ലാതെ ഏകദേശം 11 മണി ആയപ്പോൾ അവൾ മനുവിനെ വിളിച്ചു.

“മനുവേട്ട എന്താക്കി, ആധാർ കാർഡ് ഇല്ലാതെ പ്രശ്നമായോ’

‘ആ നേത്ര അത് കിട്ടി. എൻ്റെ ഓഫീസിൽ ഉണ്ടായിരുന്നു”

കൂടുതൽ കേൾക്കാൻ ശക്തിയില്ലാതെ ഫോൺ വെച്ച നേത്രയോട് രമ്യ ‘എന്തുപറ്റിയെടി നിനക്ക്’ എന്ന് ചോദിച്ചു. അതുമതിയായിരുന്നു ചായാൻ ഒരു തോൾ കിട്ടിയപ്പാടെ പൊട്ടിക്കരഞ്ഞു പോയി നേത്ര. എന്നിരുന്നാലും അവൾ കരഞ്ഞു തീരും വരെ രമ്യ മറെറാന്നും ചോദിച്ചില്ല.

പിന്നെ തിരികെ വീട്ടിലേക്ക് പോകുന്ന സമയം നേത്ര എല്ലാം രമ്യയോട് പറഞ്ഞു തുടങ്ങി. മനുവിൻെറ മടിയെ കുറിച്ച്. ദാമ്പത്യ ജീവിതത്തിൽ ലഭിക്കേണ്ട പരിഗണന തനിക്ക് ലഭിക്കാത്തതിനെ കുറിച്ച്..

തന്റെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും വിലനൽകാത്തത്, ദുഃഖങ്ങളിൽ തനിക്ക് തുണയാവാത്തത്, കുടുംബപരമായ ഉത്തരവാദിത്തങ്ങളെല്ലാം അവളിൽ മാത്രം അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ച്. എല്ലാം കൊണ്ടും മനുവിന് മാത്രം ഗുണം ലഭിക്കുന്ന അവരുടെ ദാമ്പത്യത്തെകുറിച്ച്

ഇത്രയും കേട്ടതിൽ നിന്നും അവൾക്ക് ഈ ജീവിതത്തോടുള്ള മടുപ്പ് പൂർണ്ണമായും അതിൽ ഉണ്ടെന്ന് രമ്യക്ക് മനസിലായി. ഒരുവിധത്തിൽ സമാധാനിപ്പിച്ച ശേഷം അവൾ നേത്രയെ വീട്ടിലേക്ക് കൊണ്ടാക്കി, കുറച്ച് സമയം അവളോടൊപ്പം അവിടെ ചെലവഴിച്ചാണ് രമ്യ തിരിച്ചു പോന്നത്. വീട്ടിൽ എത്തിയിട്ടും രമ്യക്ക് അതു തന്നെയായിരുന്നു മനസിൽ.

നേത്ര രാത്രി വരെ ആരോടും ഒന്നും സംസാരിച്ചില്ല. വൈകുന്നേരത്തെ ഉറക്കം കഴിഞ്ഞ് മനു എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ അവനുള്ള രാത്രി ഭക്ഷ‌ണം ടേബിളിൽ വിളമ്പിവെച്ച് ഉറങ്ങിയിരുന്നു. അതിലൊന്നിലും ഒരു പ്രശ്നവും ഉള്ളതായി അവന് തോന്നിയും ഇല്ല.

രാവിലെ അഭി മോനേ ഓട്ടോയിൽ ആക്കിയ ഉടനെ അവൾ ഓഫീസിലേക്ക് നടന്നു. രാവിലെ എഴുന്നേറ്റ് ചായക്കായി അവളെ വിളിച്ചു നോക്കിയെങ്കിലും, അവൾ പോയെന്ന് മനസിലായ മനു ചായ കുടിച്ചു. Iron ചെയ്യാൻ ആളില്ലല്ലോ എന്നോർത്ത്, Iron ചെയ്യാത്ത ഡ്രസ്സ് ധരിച്ച് ഓഫീസിലേക്ക് പോയി.

പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇതുപോലെ തന്നെ അവൾ തുടർന്നു. അവൾ ഓഫീസിൽ നേരത്തെ എത്തി. വീട്ടിൽ മനുവിനുള്ള ഭക്ഷണങ്ങൾ എല്ലാം അവൾ കൃത്യമായി നൽകുന്നുണ്ടെങ്കിലും, കഴിയുന്നതും അവനെ കാണാതിരിക്കുവാൻ അവൻ ശ്രമിക്കുമായിരുന്നു. ഒരാഴ്‌ച ഇത്തരത്തിൽ മുന്നോട്ട് പോയതോടെ മനുവിനും ഏറെ കുറെ എന്തോ പ്രശ്നം ഉള്ളതായി തോന്നി തുടങ്ങി. പഴയതുപോലെ ആകുവാൻ അവൻ ആഗ്രഹിച്ചു തുടങ്ങിയിരുന്നു. പക്ഷേ അവൾ ഒരു തരത്തിലും അവനോട് അടുപ്പം ഉള്ളതായി കാണിച്ചില്ല.

കൂടെ കൂടെ അവൾ ആരോടും സംസാരിക്കാതെയായി, വർക്കിൽ ശ്രദ്ധിക്കാതെയായി. മോന്റെ കാര്യങ്ങളിൽ വരെ ശ്രദ്ധിക്കാതെയായി. വീട് വൃത്തിയാക്കുന്നതിലോ, ഭക്ഷണം ഉണ്ടാക്കുന്നതിലോ ഒന്നും അവൾക്ക് ശ്രദ്ധയില്ലാതെയായി. ഇതിനെല്ലാം സാക്ഷികളായ ഓഫീസിലുള്ളവർ അവളുടെ മനസിന് സന്തോഷം കൊണ്ടുവരാൻ പലരീതിയിൽ ശ്രമിച്ചുകൊണ്ടിരുന്നു.

 

പോകപ്പോകെ  അവൾ ക്ഷീണിതയായി കാണപ്പെട്ടു. ഏതു സമയത്തും ഒരേ ചിന്ത. മനു പല തവണ അവളോട് സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒരു തരത്തിലും അവൾ കേൾക്കാൻ തയ്യാറായില്ല. ഒരു ദിവസം മനു രാവിലെ എഴുന്നേറ്റപ്പോൾ അവളെ തിരഞ്ഞ് അടുക്കളയിലും, പിന്നെ മുറ്റത്തു ചെന്നു. എവിടെയും അവളെ കണ്ടില്ല. ഫോണിൽ വിളിച്ചു നോക്കി. Phone റൂമിൽ നിന്ന് അടിയുന്നുണ്ട്. എന്നാൽ ഗേറ്റ് തുറന്നിട്ടുണ്ട് അവൻ പുറത്തേക്ക് ഓടി അടുത്തുള്ള വീടുകളിൽ അന്വേഷിച്ചു. എവിടെയും കണ്ടില്ല. വീണ്ടു അവൻ മെയിൻ റോഡിലേക്ക് ഓടിക്കൊണ്ടിരുന്നു അപ്പോയതാ കൂറേ അകലെയായി റോഡിലൂടെ നേത്ര നടന്നു പോകുന്നു. അവൻ സർവ ശക്തിയും എടുത്ത് ഉറക്കെ വിളിചെങ്കിലും അവൾ അറിയുന്നേ ഉണ്ടാട്ടിരുന്നില്ല. കുറച്ചു കൂടി മുൻപോട്ട് പോയ നേത്രയേ ഒരു car വന്ന് ഇടിക്കുകയാണ് ഉണ്ടായത്. അങ്ങിനെ അവൾ പരിക്കുകളോടെ ഹോസ്പിറ്റലിൽ എത്തി. പക്ഷെ അവൾക്ക് ഇപ്പൊ ഏറ്റവും ഉയർന്ന തോതിൽ ഡിപ്രെഷൻ ബാധിച്ചിരിക്കുകയാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. അതിന് കാരണം മനു ആണെന്നും.

ഈതെല്ലാം മനുവിനെ സംബന്ധിച്ചിടത്തോളം പുതിയ അറിവുകളാണ്. ഒന്നും അവൻ അറിഞ്ഞു കൊണ്ടായിരുന്നില്ല. എല്ലാത്തിനും കാരണം മടിയാണ്. അത് അവളിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചു അവൻ ഓർത്താതെയില്ല

ഹോസ്പിറ്റൽ വരാന്തയിൽ ഉറക്കം വരാതെ അവൻ നേത്ര കിടക്കുന്ന റൂമിൽ പോയി നോക്കി അവൾ നല്ല ഉറക്കമായിരുന്നു. രമ്യയോടെ സമ്മതം ചോദിച്ചു കൊണ്ട് അവൻ നേത്രയുടെ അരികെ ഇരുന്നു. അവളെ ഉണർത്താതെ അവളുടെ നെറുകയിൽ മുത്തിക്കൊണ്ട് മനസ്സിൽ പറഞ്ഞു, ഇനി നിന്നെ ഒരിക്കലും മനുവേട്ടൻ വേദനിപ്പിക്കില്ലയെന്ന്, എന്റെ നേത്രയായി തിരികെവരാൻ വേണ്ടി ഞാൻ കാത്തിരിക്കുമെന്നും പറഞ് കരഞ്ഞു കൊണ്ടവൻ മുറി വിട്ട് ഇറങ്ങി..

മാസങ്ങൾക്ക് ശേഷം, അഭിമോനെ ഒരുക്കുകയാണ് മനു. ‘മനുവേട്ട മോനെ വണ്ടിയുടെ അടുത്തേക്ക് ഞാൻ ആക്കണോ’ എന്ന് നേത്ര അടുക്കളയിൽ നിന്ന് വിളിച്ചു ചോദിക്കുന്നുണ്ട്.

‘വേണ്ട നീ ചായ കുടിച്ചിട്ട് കുളിക്കാൻ നോക്ക്, സമയം ആയാൽ ഭക്ഷണം കഴിക്കാതെ പോകാമെന്ന് മോള് വിചാരിക്കേണ്ട ട്ടോ. മോനെ ഞാൻ ആക്കീട്ട് വരാം……. അപ്പോഴുക്കും നീ റെഡി ആയിക്കോ, ഞാൻ നിന്നെ ഓഫീസിൽ ഇറക്കിയിട്ടേ പോകൂ.

അഭിമോൻ സ്കൂളിക്ക് ഇറങ്ങുപ്പോൾ രണ്ടു പേർക്കും മുത്തം കൊടുത്തു, മനു തിരിച്ചും അവനും. ഇതുകണ്ട് ചിരിച്ചിരിക്കുന്ന നേത്രയ്ക്കും നൽകിയവൻ ആത്മാവിൽ ലയിച്ച ഒരു ചുംബനം.

1
Ranju Jijesh

Nothing

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.