Author: Ranju Jijesh

Nothing

നേരം സന്ധ്യയോടടുത്തു. ബസിലിരിക്കുന്ന എനിക്ക് തുടരെതുടരെ ഫോൺ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ചെറിയ Function ന് പോകുവാനുണ്ട്. ആയതിന് കൂടെ വരാനുള്ളവർ വിളിക്കുന്നതാണ്. പുറത്തുള്ള കാഴ്ച‌കളിൽ ഈ ഫോൺ കാൾ അരോചകരമായി തോന്നിയതിനാൽ, ഫോൺ എടുത്ത് ‘ഞാൻ വരുന്നില്ല’ എന്ന് അവർക്ക് മെസ്സേജ് അയച്ചശേഷം സ്വിച്ചഡ് ഓഫ് ആക്കി ബസിന്റെ സീറ്റിലേക്ക് ചാരി ഇരുന്നു. ആ നിമിഷം ഒന്നു കണ്ണടച്ച് ഉറങ്ങണമെന്ന് തോന്നി. വീട്ടിൽ എത്തിയാൽ ഒരു അരമണ്ണിക്കൂർ കിടക്കണമെന്നത് ഒരു ശീലമായിട്ടുണ്ട്. കിടന്നു കഴിഞ്ഞാൽ അരമണിക്കൂറിനുശേഷം ഫോണുകൂടെ നോക്കി അത് ഒരു മണിക്കൂറിൽ എത്തിനിൽക്കുക എന്നത് ഇപ്പോൾ പതിവായി. അല്ലെങ്കിലും ഇപ്പോൾ കുറച്ചായി ആളുകൾ കൂടുന്ന സ്‌ഥലങ്ങളിലൊന്നും പോകാറില്ല. ഒരുതരം അസ്വസ്‌ഥതയാണ്. ബസ് ഇറങ്ങി നടക്കുമ്പോൾ ഒരുപാട് ഓർമ്മകളാണ്. എത്ര ചിന്തിക്കേണ്ട എന്നുകരുതിയാലും താനെ വരുന്ന ചില മുഖങ്ങൾ, സന്തോഷം നിറഞ്ഞ ദിവസങ്ങൾ.. അങ്ങനെ ഓർത്ത് വീട് എത്തും. വഴിക്കണ്ണുമായി നോക്കി നിൽക്കുന്നുണ്ടാകും അമ്മ, കാലങ്ങൾ ഒരുപാട് മാഞ്ഞുപോയെങ്കിലും അതിന്…

Read More