Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ആകാശദൂത് സെക്കൻഡ് പാർട്ട്
  • അകലം
  • മാപ്പ്
  • ഒരു മടിച്ചിയുടെ അടുക്കള വിപ്ലവം!
  • എന്റെ വായനയിൽ കലാച്ചി
  • കാലക്കേട്
  • പൊക്കത്തിലൊക്കെ എന്തു കാര്യം
  • മണിച്ചിത്രത്താഴ് _2.O
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, October 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉൾമനത്തിലെ ഇരുളിടങ്ങൾ.
കഥ ജീവിതം മാനസികാരോഗ്യം

ഉൾമനത്തിലെ ഇരുളിടങ്ങൾ.

By Joyce VargheseSeptember 17, 2026Updated:October 12, 202638 Comments8 Mins Read273 Views
Bookmark Now
Please login to bookmark Close

No account yet? Register

അയാൾ ഓഫീസിൽ എത്തുമ്പോൾ, ചിന്താമണിയും ഷബാസും പൊടി തുടച്ചു, വൃത്തിയാക്കി തീരുന്നതെ ഉണ്ടായിരുന്നുള്ളൂ. ജോലിക്കിടയിലുള്ള അവരുടെ ഉച്ചത്തിലുള്ള സംസാരവും ചിരിയും ഉരുളിന്റെ അലകൾ കണക്ക് അയാളുടെ ചെവിയിലെത്തി. പക്ഷെ അയാൾ യാതൊന്നും പ്രതികരിച്ചില്ല.

“ദാ… ഏലിയറ്റ് സാറെത്തിയല്ലോ, വേഗം തീർത്തോ”, കൈയിലെ ഡസ്സ്റ്റർ ഷബാസ് ആഞ്ഞുവീശി. ഇയാൾക്ക് മറ്റെല്ലാവരുടേയും പോലെ കുറച്ചു വൈകി ഓഫീസിൽ വന്നാൽ പോരെന്ന്, ചിന്താമണി അടക്കം പറഞ്ഞു.

അയാളൊരു അരവട്ടനാണെന്ന് ഞാനെത്ര പ്രാവശ്യം നിന്നോടു പറഞ്ഞിരിക്കുന്നുവെന്ന് ഷബാസ് ആംഗ്യം കാണിച്ചു. ശരിയാണ്, സർക്കാർ ഓഫീസിൽ പത്തുപതിനഞ്ചു മിനിറ്റു നേരത്തെ എത്തുകയും കൃത്യമായി ജോലി ചെയ്യുകയും ആരുടെ വ്യക്തിജീവിതത്തിലും താൽപര്യം കാണിക്കാതെയും അഭിപ്രായം പറയാതെയും കഴിഞ്ഞു പോകുന്ന അയാൾ വ്യത്യസ്തനായിരുന്നു. എങ്കിലും, ചോദിക്കുമ്പോൾ മടിയില്ലാതെ പണം കടം കൊടുക്കുകയും ഒരിക്കലും തിരിച്ചു ചോദിക്കാതിരിക്കുകയും ചെയ്യുന്ന ഓഫീസറെ ചിന്താമണിക്കും ഇഷ്ടമായിരുന്നു.

അയാൾ, പലരുടെ ഓർമ്മകളിലും വ്യത്യസ്തനായി അടയാളപ്പെട്ടവനായിരുന്നു. അയാളുടെ പേര് സ്കൂൾ പ്രവേശനത്തിന് രജിസ്റ്റർ ചെയ്ത ക്ലാർക്കും പിന്നെ ക്ലാസ് ടീച്ചറും പത്തു വയസു മുതൽ സഹപാഠികളും അയാളിലെ സ്കൂൾ കുട്ടിയോടു ചോദിക്കാൻ തുടങ്ങിയിരുന്നു. ഏലിയറ്റ് മദനൻ മേനോൻ എന്ന പേരിനെ കുറിച്ച്.

സഹപാഠികൾ, പരിചയക്കാർ എന്ന നിലയിൽ നിന്ന് ആത്മാർത്ഥസുഹൃത്ത് അല്ലെങ്കിൽ സുഹൃത്ത് എന്ന നിലയിലേക്ക് ആരും തന്നെ ഉയർന്നിട്ടില്ല. എങ്കിലും ഒന്നോ രണ്ടോ പേരോട് മാത്രം അയാൾ പറഞ്ഞിരുന്നു.

സ്വതേ അന്തർമുഖിയായ അമ്മ, ബുദ്ധസന്യാസിയെ പോലെ, അലകളില്ലാത്ത ജലാശയം പോലെ ശാന്തയായിരുന്നു. അവർ ഏലിയറ്റിന്റെ കവിതകളുടെ ആരാധികയായിരുന്നു. ഗർഭാവസ്ഥയുടെ കരുണയില്ലാത്ത കാലത്തിനെ കുറിച്ച് പരാതി പറയാതിരുന്ന ഭാര്യയുടെ മിതമായ ആഗ്രഹമായരുന്നു ഏലിയറ്റ് എന്ന പേര്. പോലീസ് ഓഫീസർ, മദനൻ മകന് ആ പേരിട്ടു.

ഒരിക്കലും താനുമായൊരു സംവാദത്തിന് മുതിരാത്ത ഭാര്യയോടു മദനന്, വില കൂടിയ അലങ്കാരവസ്തുവിനോടുള്ള പ്രിയം തോന്നിയിരുന്നു. പരിഭവങ്ങളില്ലാതെ ചുമരിലോ അലമാരിയിലോ ഒതുങ്ങിയിരിക്കുന്ന വസ്തുവിനെ പോലെ വീടിന്റെ അകത്തളത്തിൽ, സ്വന്തം ലോകം തീർത്തവൾ കഴിഞ്ഞിരുന്നു. സ്ഥിരം കലമ്പുന്ന കുടുംബജീവിതം നയിച്ചിരുന്ന അച്ഛനമ്മമാർക്കിടയിൽ വളർന്ന അയാളുടെ മേൽ കവിയുടെ ആരാധിക വേനൽമഴയായി പെയ്തു തോർന്നു.

സ്വാതന്ത്ര്യസമരസേനാനിക്കു ലഭിച്ച താമ്രപത്രം കാണിച്ച്, പേരക്കുട്ടിയിൽ ദേശസ്നേഹത്തിന്റെ വിത്തു പാകി വളർത്തിയ മുത്തശ്ശന്റെ ആഗ്രഹമാണ്, മദനനെ സത്യസന്ധനായ പോലീസുകാരനാക്കിയത്.ആ സത്യസന്ധതയാണ് അവരെ കേരളത്തിലെ പല ജില്ലകളിലും ജീവിക്കാൻ ഇടയാക്കിയതും.

യാതൊരു പരിഭവവുമില്ലാതെ പുസ്തകങ്ങളും ഈശ്വരചിത്രങ്ങളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഒതുക്കിപ്പെറുക്കിയെടുത്ത്, ഓരോ സ്ഥലമാറ്റത്തിലും യാത്രയാകുന്ന അയാളുടെ ഭാര്യ, സഹപ്രവർത്തകരുടെ കുടുംബങ്ങളെ പോലും അസൂയപ്പെടുത്തി.

തുടരെത്തുടരെയുള്ള, അച്ഛന്റെ സ്ഥലമാറ്റങ്ങൾ കേരളത്തിന്റെ തെക്കുവടക്കോടിച്ച ഏലിയറ്റിന്റെ അധ്യയനകാലഘട്ടത്തിൽ, പലരും പേരിലെ വ്യത്യസ്തയെ ചൊല്ലി അത്ഭുതം കൂറിയെങ്കിലും പിന്നെ അയാളുടെ പ്രകൃതിയുമായി കൂട്ടിവായിച്ച് താന്താങ്ങളുടെ ജീവിതവ്യാപാരങ്ങളിലേക്ക് മടങ്ങിപ്പോയി. അത് സ്വഭാവികമായ പ്രക്രിയയായി, കരുതി അയാൾ അതിനെ കുറിച്ച് ഗൗനിച്ചില്ല.

അല്ലെങ്കിലും ഒരിടത്തും വേര് പിടിക്കാത്തവരുടെ ഐഡിന്റിറ്റി ക്രൈസിസ്, ഏലിയറ്റിനെ പിടികൂടിയെന്ന്, ഓഫീസിൽ അമൽ, അവരുടെ സഹപ്രവർത്തകയായ പാർവതിയോടു പറയാറുണ്ടായിരുന്നു. ഓൺലൈൻ വായനയിലൂടെ ഒരു സൈക്കോളജിസ്റ്റിനൊപ്പം തനിക്ക് അറിവുണ്ടെന്നു ഊറ്റം കൊള്ളുന്ന അമലിനെ നിരുത്സാഹപ്പെടുത്താൻ പാർവതി ശ്രമിച്ചില്ല. അയാൾ ആഗ്രഹിക്കുന്നത്, ആ സ്വീകാര്യതയാണെന്ന് പാവർതിക്ക് തോന്നിയിരുന്നു.

ഒരു ടോക്സിക്ക് ബന്ധത്തിൽ നിന്നും ഇറങ്ങി പോരേണ്ടി വന്ന പാർവതിയുടെ സംസാരം, ഏലിയറ്റ് ഇഷ്ടപ്പെട്ടിരുന്നു. അതിനൊടൊപ്പം, സംഭാഷണം അവളുടെ കഴിഞ്ഞ വൈവാഹിക ജീവിതത്തിന്റെ പീഡനപർവ്വങ്ങളിലേക്ക് തെന്നിനീങ്ങുമോ എന്ന് ഏലിയറ്റ് ഭയപ്പെട്ടിരുന്നു. സങ്കടം ആരുടെതായാലും അതയാളെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുന്നത് പതിവായിരിക്കുന്നു.

പലരും അയാളുടെ പേരിലെ കൗതുകം പങ്കുവെയ്ക്കുന്നതു കണ്ടപ്പോൾ പാർവതി അയാളോടു പറഞ്ഞു. “എന്റെ അച്ഛനും നിങ്ങളുടെ അമ്മയെ പോലെ പേരിൽ വ്യത്യസ്തത ആഗ്രഹിച്ച ആളാണ്. പുണ്യപുരാണ പേരുകളോടായിരുന്നു അച്ഛന് ഇഷ്ടം. ശകുന്തളയെന്ന പശുവും ദേവസേനയെന്ന തത്തമ്മയും രുഗ്മണി എന്ന പൂച്ചയും ഞങ്ങളുടെ വീട്ടിലുണ്ട്.” മനുഷ്യർ വ്യത്യസ്തരായിരിക്കുമെന്ന സൂചന പങ്കുവെയ്ക്കാൻ സാധിച്ചല്ലോ എന്ന് കരുതിയാണ് അവൾ അന്ന് ഓഫീസിൽ നിന്നും ഇറങ്ങിയത്.

ചായ സമയത്ത് അടുത്തയിടെ തുറന്ന സ്നാക്ക് ബാറിൽ പോകാമെന്നു പറഞ്ഞത് അമലായിരുന്നു. പശ്ചാത്യ രാജ്യങ്ങളിൽ മാത്രം പരിചിതമായിരുന്ന പാനീയങ്ങളും ഭക്ഷണങ്ങളും ഇവിടെയും ഇപ്പോൾ ആളുകളെ ആകർഷിക്കുന്നു. പാർവതി, അവരോടൊപ്പം കൂടാൻ ഏലിയറ്റിനെ ക്ഷണിച്ചു.

“നിങ്ങൾ പൊയ്ക്കോളൂ, എനിക്കൊരു ജ്യൂസ് മതി”, അയാൾ ക്ഷണം നിരസിച്ചു.

“ഇടയ്ക്ക് ഒരു ചെയ്ഞ്ച് ആവാം”, പാർവതി നിർബ്ബന്ധിച്ച് അയാളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിച്ചു.

‘മോഷെ ലാറെറ, കപ്പുച്ചീനോ ‘, അമലും പാർവതിയും തങ്ങളുടെ ഓർഡർ കൊടുത്തു.

“സാറിനെന്താ വേണ്ടത്?, ഇതാരാണെന്ന മട്ടിൽ ബെയറർ അമലിന് നേരെ കണ്ണയച്ചു.

“എനിക്ക് ഒരു കോഫി”, ഏലിയറ്റ് വേഗം മെനു കാർഡ് തിരിച്ചു കൊടുത്തു.

“ഡീ കാഫ് (decaffeinated) കോഫി വേണോ?”, ബെയറർ വീണ്ടും ചോദിച്ചു.

“ഡി കാഫ് വേണ്ട, “, അമലാണ് പറഞ്ഞത്. കോഫിയിലെ കഫീൻ നീക്കാൻ ഉപയോഗിക്കുന്ന കെമിക്കൽസ് ശരീരത്തിന് നല്ലതല്ല, നമ്മൾ വെറുതെ എന്തിനത് കുടിക്കണം. അറിവില്ലാത്തവരെ, വലിയ പേരുകൾ പറഞ്ഞ് പറ്റിക്കുന്നതാണല്ലോ ഇവരുടെ ബിസിനസ്. ”

“കഴിക്കാൻ എന്തെങ്കിലും വേണമെങ്കിൽ പറയൂ, സമയം വൈകുന്നു, അമൽ”, പാർവതി ഇടപ്പെട്ടത്, നന്നായെന്ന് ഏലിയറ്റിന് തോന്നി.

“ഒരു പൂട്ടീൻ കൂടി എടുത്തോളൂ”, വേഗം വേണമെന്ന് അമൽ ഓർമ്മിപ്പിച്ചു.

“പാർവതി പൂട്ടീൻ കഴിച്ചിട്ടുണ്ടോ?”, അമൽ ചോദിച്ചു.

അവൾ കണ്ണടച്ച്, തോൾ കുലുക്കി, ഇല്ലെന്ന് ആംഗ്യം കാണിച്ചു

“നീളത്തിൽ മുറിച്ച, ഫ്രഞ്ച് ഫ്രൈസ് എണ്ണയിൽ, ഡീപ് ഫ്രൈ ചെയ്യും. അതിൽ ചീസ് വിതറി, സോയ സോസും മീറ്റ് സ്റ്റോക്കും കോൺ സ്റ്റാർച്ചും ഹെർബും ചേർത്ത ഗ്രേവി ഒഴിക്കും. നല്ല ടേസ്റ്റാണ്”, അമൽ അഭിനയിച്ച് രംഗം കൊഴുപ്പിച്ചു.

“ങാ.. കഴിച്ചിട്ടു പറയാം”, അമലിന്റെ സംസാരത്തിന് തടയിടാൻ പാർവതി ശ്രമം നടത്തി. ഏലിയറ്റിന് അതൊരു അലോസരമാകുമെന്ന് അവൾക്ക് അറിയാമായിരുന്നു.

“ചത്ത് മുകളിൽ ചെല്ലുമ്പോൾ കർത്താവ് ചോദിക്കും, എല്ലാം തൊട്ടരികിൽ ഉണ്ടായിട്ടും ഇതൊന്നും കഴിക്കാതെയാണോ നീ ഭൂമിയിൽ കഴിഞ്ഞത് അമൽ ഫിലിപ്പേയെന്ന്, ” തന്റെ ഫലിതത്തിൽ മതിമറന്നു ചിരിക്കുന്ന അമലിനെ പാർവതി അവജ്ഞയോടെ നോക്കി.

രണ്ടു വയസ്സുള്ള മകന്റെ കുസൃതികളും വാശികളും പാർവതി വിവരിക്കുമ്പോൾ, ഏലിയറ്റ് പണിത്തിരക്ക് ഭാവിക്കുമെങ്കിലും അവൾ പറയുന്നത് ഒരു വാക്ക് വിടാതെ കേൾക്കുവാൻ ശ്രമിക്കുമായിരുന്നു. പാർവതിയുടെ സെൽഫോണിലെ കുഞ്ഞിന്റെ ചിത്രം കാണാനായി അയാൾ ഉഴറിയിരുന്നു.

പാർവതിയുടെ മകൻ പടിക്കെട്ടിൽ കാൽ വഴുതി വീണെന്നും പുരികം മുറിഞ്ഞെന്നും അതിനാൽ ലീവ് വേണമെന്നും സൂപ്രണ്ടിനെ വിളിച്ചറിയിച്ചു. അന്നു രാത്രി മുഴുവൻ ചോരയൊലിച്ച് കരയുന്ന കുഞ്ഞിന്റെ മുഖം അയാളുടെ കൺമുമ്പിൽ മായാതെ നിന്നു. ഒരു പഴന്തുണിക്കെട്ടു പോലെ അയാൾ കിടക്കയിൽ ചുരുണ്ടു കിടന്നു.

പിറ്റേന്ന് പാർവതി വരുന്നവരെ അയാൾ അക്ഷമനായി, മൗസ് ചലിപ്പിച്ചുക്കൊണ്ടിരുന്നു. സ്ക്രീൻ സ്പേസിൽ വളഞ്ഞും തിരിഞ്ഞും അമ്പുചിഹ്നം അയാളെ വ്യഥ ഏറെറടുത്തു പാഞ്ഞു.

“ഗുഡ് മോർണിംഗ് “, പിറ്റേന്ന് പാർവതി പതിവു പോലെ അയാളെ വിഷ് ചെയ്തു. പാർവതിയുടെ ആശംസ മടക്കാതെ അയാൾ ചോദിച്ചു.

“മോനിപ്പോൾ എങ്ങനെയുണ്ട്? അവന് വല്ലാതെ വേദനിക്കുന്നുണ്ടോ?”

“ഓ… രണ്ടു തുന്നൽ വേണ്ടി വന്നു, അവന് കുഴപ്പമൊന്നുമില്ല. ”

“ഞാൻ വല്ലാതെ ഭയന്നു “, അയാൾ പിറുപിറുത്തു.

“ഈ പ്രായത്തിൽ കുഞ്ഞുങ്ങൾ വീഴും, വല്ലാത്ത ചാട്ടവും ഓട്ടവുമല്ലെ, അതിൽ ഇത്ര ഭയക്കാനെന്തുണ്ട്?”, അയാളിൽ നിന്നും ഉത്തരം പ്രതീക്ഷിക്കുന്നില്ലെങ്കിലും അയാളിലെ ഭയത്തിന്റെ ആഴം അവളെ അമ്പരപ്പിച്ചു.

അയാൾ പലരേയും മുൻപും അമ്പരപ്പിച്ചിട്ടുണ്ട്. ഒരേ ദിവസം അച്ഛനുമമ്മയും അയാളെ തനിച്ചാക്കി പോയ ദിവസം, അയാൾ തകർന്നടിയുമെന്ന് കരുതിയിരുന്ന ചുരുക്കം ബന്ധുക്കളുടെയും പരിചയക്കാരുടെയും മുന്നിൽ ഉറച്ചു നിന്ന വികാരശൂന്യമായ മുഖം അയാളുടേതായിരുന്നു.

ചിത എരിഞ്ഞു തീരുന്നതിനു മുമ്പ് മുറിയിൽ കയറിയിരുന്ന അയാളെ നോക്കി ആളുകൾ നന്ദികെട്ട മകനെന്ന് വിധിയെഴുതി, തിരിച്ചുപോയി. താൻ എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് അത്ഭുതപ്പെട്ട്, അയാൾ നഖം കൊണ്ട് മരകസേര കൈയ്യിൽ കോറി വരച്ചു കൊണ്ടിരുന്നു.

വലിയ വീടിന്റെ നിശബ്ദത തന്നെ വിഴുങ്ങും മുമ്പ് നഗരത്തിലെ ചെറിയ ഫ്ളാറ്റിലേക്ക് അയാൾ മാറിയതും അതിനെ തുടർന്നായിരുന്നു. ആ വീടിനോടു അയാൾക്കൊട്ടും മമത തോന്നിയിരുന്നില്ല. ആ വീട് എന്നല്ല, അയാൾ ജീവിച്ചിരുന്ന ഒരു നാടിനോടും വീടിനോടും പഠിച്ചിരുന്ന സ്കൂളുകളോടും അയാൾക്ക് പ്രത്യേകിച്ച് മമത തോന്നിയിരുന്നില്ല.

നഗരത്തിലെ ആശുപത്രിയിലേക്ക് സൈറൺ മുഴക്കി പായുന്ന ആംബുലൻസുകളും നിരത്തുകളിലെ വാഹനാപകടങ്ങളും സംഘട്ടനങ്ങളും അയാളെ അസ്വസ്ഥനാക്കി.

അഴുകുന്ന മാലിന്യങ്ങൾ നിറയുന്ന വെള്ളക്കെട്ടുകളിൽ, ദുർഗന്ധത്തിനോടൊപ്പം പൊന്തിവന്നവരുന്ന ജഡങ്ങളും തീവണ്ടിചക്രങ്ങൾക്കിടയിൽ ചതഞ്ഞരഞ്ഞ അനാഥപ്രേതങ്ങളും, അയാളുടെ മുന്നിലെ നീതി ലഭിക്കാത്തവരുടെ നിരയുടെ നീളം കൂട്ടിവരച്ചു. അയാൾ അവരെയോർത്ത് വേദനിച്ചു. ഇനിയും ഒരു മാത്ര പോലും മറ്റൊരു ദുഃഖം കേൾക്കാനും അറിയാനും ത്രാണിയില്ലെന്ന് അയാൾ ഉറപ്പിച്ചു. യുദ്ധവാർത്തകൾ കാണുമ്പോൾ, ഈ ലോകം എങ്ങനെയിത്ര ക്രൂരമാകുന്നുവെന്ന ചിന്ത അയാളെ വേട്ടയാടി.

ഭാഷ നഷ്ടപ്പെടുമ്പോൾ, അയാൾ ഒറ്റയ്ക്ക് പൊട്ടിക്കരത്തു.

ഉറക്കം നഷ്ടപ്പെട്ട രാത്രിക്കു ശേഷവും കൃത്യസമയത്തിന് അയാൾ ഓഫീസിലെത്തി. ഫയലുകളിലും കമ്പ്യൂട്ടറിലും പരതുന്നതിനിടയിൽ അയാൾ സ്വയം നഷ്ടപ്പെട്ടു. അന്ന് മുഴുവൻ, പാർവതി അയാളെ ശ്രദ്ധിക്കുകയായിരുന്നു. ജോലിസമയം തീരാൻ അരമണിക്കൂർ കൂടിയെ ഉണ്ടായിരുന്നുള്ളൂ.

ഉള്ളം കൈയ്യിൽ തല താങ്ങിയിരിക്കുന്ന അയാളോട് പാർവതി ചോദിച്ചു.
“എന്താ സുഖമില്ലെ?”

അയാൾ ഒന്നും പറയാതെ, സുഖമില്ലെന്ന മട്ടിൽ തല കുലുക്കി.

എന്തു പറ്റി?, അവൾ ശബ്ദം താഴ്ത്തി, അയാളുടെ അടുത്തേക്ക് നീങ്ങി.

“മനസ്സിൽ വല്ലാതെ വിഷമം തോന്നുന്നു, ഇനിയും എനിക്ക് വയ്യ”, അയാളുടെ സ്വരം ഇടറി.

“ങേ… എന്താണ് പറയുന്നത്? നമുക്ക് സംസാരിക്കാം “, അവൾ പരിഭ്രമിച്ചിരുന്നു.

“പാർവതി മാഡം, സൂപ്രണ്ട് വിളിക്കുന്നു “, പ്യൂൺ ചില്ലുമറക്കപ്പുറം നിന്ന് അവളെ വിളിച്ചു.

പാർവതി, എഴുന്നേറ്റു സൂപ്രണ്ടിന്റെ ക്യാബിനിലേക്ക് നടന്നു. അവൾ കൂടെക്കൂടെ പിന്തിരിഞ്ഞു അയാളെ നോക്കുന്നുണ്ടായിരുന്നു.

കാലം തെറ്റി വന്ന മഴ, ആർത്തലച്ചു പെയ്തു. പതിവിനേക്കാൾ നേരത്തെ ഇരുട്ടിന്റെ പാളി നഗരത്തിനു മുകളിൽ ഇടറി വീണു. ഫ്ളാറ്റിന്റെ ചെറിയ ബാൽക്കണിയിലേക്കയാൾ ഇറങ്ങിനിന്നു. നഗരം ഏറെക്കുറെ ഉറങ്ങി തുടങ്ങിയിരിക്കുന്നു. എങ്കിലും നിരത്തിൽ കുറച്ച് വാഹനങ്ങളുണ്ട്.

ഏലിയറ്റ് എന്ന മനുഷ്യനെ ഈ ലോകത്തിൽ ഭയവും ആധിയും ദുഃഖവുമല്ലാതെ മറ്റൊന്നും കാത്തിരിക്കുന്നില്ല, അയാൾ ഉറപ്പിച്ചു. തന്നെ വേട്ടയാടുന്ന വ്യഥകളിൽ നിന്നും രക്ഷപ്പെടാൻ അയാൾ കൊതിച്ചു.

അയാൾ മഴയിലേക്ക് ഇറങ്ങി, ഓരം ചേർന്ന് വേഗത്തിൽ വണ്ടിയോടിച്ചു.

വിട്ടൊഴിയാൻ മടിക്കുന്ന വ്യഥയായി, ചില്ലിൽ വന്നു പതിക്കുന്ന മഴത്തുള്ളികൾ. തുടച്ചുമാറ്റിയിട്ടും കാഴ്ച മറച്ച്, മഴവെള്ളം ചില്ലിനു മുകളിലൂടെ ഒലിച്ചിറങ്ങി.

ഏറെക്കുറെ വിജനമായിരിക്കുന്ന റെയിൽപ്പാതയുടെ പരിസരത്തെത്തിയപ്പോൾ വാഹനം നിർത്തിയിട്ട് അയാൾ പാളത്തിലേക്ക് ഇറങ്ങി നടന്നു. അടുത്ത നിമിഷം, തന്നെ പുൽകുന്ന മരണത്തിനോടുള്ള ഭ്രാന്തമായ ആവേശത്തിൽ അയാൾ കാലുകൾ പെറുക്കിവെച്ചു. ഇന്ന് തന്റെ അസ്വസ്ഥതകൾക്ക് അവസാനമാകുകയാണ്, ഉന്മാദം അണപൊട്ടി, അയാൾ ഉറക്കെ തലയറഞ്ഞ് ചിരിച്ചു.

ഒരു നിമിഷം, അയാളുടെ കണ്ണുകൾ ഉടക്കിയ കാഴ്ച. പാളത്തിൽ ഒരു യുവതിയേയും കുഞ്ഞിനേയും അയാൾ കണ്ടു . യുവതി, കുഞ്ഞിനെ ചുവപ്പ് ഷാൾ കൊണ്ടു തന്റെ ശരീരത്തിൽ ഉറപ്പിച്ചു കെട്ടിയിരിക്കുന്നു. അലറി കരയുന്ന കുഞ്ഞിന്റെ കരച്ചിലിനെ തോൽപ്പിക്കുന്ന തീവണ്ടിയുടെ ഇരമ്പൽ അടുത്തുവന്നു. ഇരുമ്പുപാളങ്ങളുടെ പ്രകമ്പനം, അയാളെ വിറ കൊള്ളിച്ചു, അയാൾ ഓടി.

യുവതിയെ പാളത്തിൽ നിന്നും തൊഴിച്ചു മാറ്റി. കുഞ്ഞ് ദൂരെ തെറിച്ചു വീണു. തീവണ്ടി അവരെ കടന്നുപോയി. അയാൾ ബോധരഹിതനായി നിലത്തുവീണു.

പാതയോരത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനം കണ്ട്, ആ വഴി കടന്നുപോയ ടാക്സി ഡ്രൈവർ ഇറങ്ങി നോക്കിയതായിരുന്നു. മഴയിൽ കുതിർന്ന് പാളത്തിൽ കിടന്നിരുന്ന യുവാവിനെ അയാൾ ബുദ്ധിമുട്ടി വലിച്ചുമാറ്റി. അയാളെ കയറ്റിയിരുത്തി, പോലീസ് സ്റ്റേഷനിലേക്ക് വാഹനമോടിച്ചു.

യുവാവിന്റെ ഫോണിൽ നിന്നും ലഭിച്ച പാർവതിയുടെ നമ്പറിൽ, ഘനമുള്ള ശബ്ദം യുവാവിനെ കുറിച്ച് അവളോടു തിരക്കി.

അവളുടെ കാൽവിരലുകളിലൂടെ വിറയൽ പാഞ്ഞു. ഏലിയറ്റ് എന്ന വ്യക്തിയിൽ അവളുടെ സംശയം, സ്ഥിരീകരിക്കപ്പെട്ടു.

“അയാൾ, കുറച്ചു നാളായി വളരെ ഡിസ്റ്റർബ്ഡ് ആയിരുന്നു, സർ”, അവളുടെ വാക്കുകളിൽ സന്ദേഹമില്ലായിരുന്നു.

ആശുപത്രിയിലെ വെള്ളവിരിപ്പുകളുള്ള മെത്തയിൽ കിടന്ന്, ഏലിയറ്റ് സൈക്കാട്രിസ്റ്റിനോടു സംസാരിച്ചു.

“ഞാൻ ആ യുവതിയേയും കുഞ്ഞിനേയും മരണത്തിൽ നിന്നും രക്ഷിച്ചതാണ്, ആ ഒരു നിമിഷം എത്രയോ വിലപ്പെട്ടതായിരുന്നു, ഒരു നിമിഷം വൈകിയെങ്കിൽ… എനിക്ക് ഓർക്കാൻ കൂടി വയ്യ ഡോക്ടർ “, അയാളുടെ മുഖം ആധിയിൽ ചുവന്നു.

ഡോക്ടർ ശാന്തനായി സംസാരിച്ചു. “അതൊരു ഡില്യൂഷ്യനായി കൂടെ ഏലിയറ്റ്? നിങ്ങൾ പാളത്തിൽ തനിച്ചായിരുന്നു എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?”

“ഡിലൂഷ്യൻ?”, അയാളുടെ സ്വരമിടറി.

“യഥാർത്ഥത്തിൽ ഇല്ലാത്ത കാര്യങ്ങൾ കാണുന്നതും ശബ്ദം കേൾക്കുന്നതുമായ അവസ്ഥ. അതെ, ഏലിയറ്റ്, നിങ്ങൾ ഒറ്റയ്ക്കായിരുന്നു. മറ്റെല്ലാം നിങ്ങളുടെ തോന്നലുകൾ മാത്രമായിരുന്നു. വിലപ്പെട്ട നിമിഷത്തിൽ നിങ്ങളുടെ ജീവനു തുണയായത് മറ്റൊരാളാണ്.”

ഡോക്ടറുടെ സൗമ്യമായ മുഖത്തേക്ക് അയാൾ പകച്ചു നോക്കി.

“അല്ല, ഡോക്ടർ, ആ കുഞ്ഞിന്റെ പുരികത്തിന്റെ അറ്റത്ത് രണ്ടു തുന്നലുകൾ ഉണങ്ങിയ പാടുണ്ട്, ഞാൻ വ്യക്തമായി കണ്ടിരുന്നു. ചുവന്ന ഷാൾ…” അയാൾ ചാടിയെണീറ്റ് മുറിയിൽ ഉലാത്തി.

“ഏലിയറ്റ്, നിങ്ങൾ വിശ്രമിക്കൂ, നമുക്ക് നാളെ സംസാരിക്കാം. ഇപ്പോൾ അധികം ആലോചിക്കേണ്ട”, ഡോക്ടർ അയാളുടെ കൈത്തലം ചേർത്തമർത്തി.

രണ്ടാഴ്ചയോളം നീണ്ട ചികിത്സയിൽ, അയാളുടെ മനസ്സിന്റെ ഉളളറകളിലേക്ക് ഡോക്ടർ കടന്നുചെന്നു. വിഭ്രാന്തിയുടെ നൂൽപ്പാലത്തിൽ സഞ്ചരിക്കുന്ന പല രോഗികളേയും ചികിത്സിച്ച ഒരാൾക്ക് അതു സാധ്യമായിരുന്നു.

“അയാളെ വിഴുങ്ങിയ ഭയം, പാർവതിയോടും കുഞ്ഞിനോടും തോന്നിയ ഇഷ്ടം പോലും തുറന്നു പറയുവാൻ അയാളെ അനുവദിച്ചില്ല. പാർവതി ആഗ്രഹിക്കുന്ന പോലെ സന്തോഷമുള്ള ജീവിതം സംഭവിച്ചില്ലെങ്കിലോ എന്ന ആശങ്കയാണ് അയാളെ അലട്ടിയിരുന്നത്.
അയാൾ പാളത്തിൽ കണ്ടെന്ന് വിശ്വസിക്കുന്ന യുവതി നിങ്ങൾ തന്നെയാണ്. പല ദിവസങ്ങളായി, ഏലിയറ്റിന്റെ മനസ് ഞാൻ വായിച്ചറിയുകയായിരുന്നു”, ഡോകടറുടെ വാക്കുകൾ അവളെ അതിശയിപ്പിച്ചില്ല, ഏലിയറ്റിന്റെ ഉൾഭയം അവളും മനസ്സിലാക്കാൻ തുടങ്ങിയിരുന്നു.

“ഈ അവസ്ഥയ്ക്ക്, സാഹചര്യങ്ങൾ, പാരമ്പര്യം, ശീലങ്ങൾ, ഹോർമോണുകൾ അങ്ങനെ അനവധി കാരണങ്ങളുണ്ട്. ചിലപ്പോൾ ഒരു ശാസ്ത്രത്തിനും വിശദീകരണം നൽകാൻ കണ്ടെത്താൻ സാധിക്കാത്ത സ്വഭാവപ്രത്യേകതകളുമാകാം. ഇതെല്ലാം അകാരണമായി ഭയത്തിന്റെ ഇരുളിലേക്ക് മനുഷ്യമനസ്സിനെ തളച്ചിടും. സാധാരണകാർക്ക് നിസ്സാരമെന്നു തോന്നുന്ന ചെറിയകാര്യങ്ങൾ പോലും അവരെ മുറിപ്പെടുത്തും. ചിലപ്പോൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി, തീർത്തും നിർവികാരമായി പെരുമാറുകയും ചെയ്യാം.”

“ഉം…, ഇനി മുന്നോട്ട് എന്തു ചെയ്യണം, ഡോക്ടർ ?”

“മരുന്നുകൾക്കും ചുറ്റുമുള്ള കരുതലുള്ള മനുഷ്യർക്കും ഒരു പരിധി വരെ മാറ്റിയെടുക്കാവുന്ന മാനസികാവസ്ഥ മാത്രമാണിത്.” ഡോക്ടർ ശ്രദ്ധയോടെ തന്നെ കേട്ടിരിക്കുന്ന യുവതിയെ കണ്ടു.

പാർവതി, ഏലിയറ്റിനരികൽ വന്നിരുന്നു.
“ഈ സ്നേഹിക്കാന്ന് പറഞ്ഞാൽ വല്യ ഉപദ്രവാണ് അല്ലേ?”, എന്റെ സ്വന്തമല്ലട്ടോ, ഞാൻ ഒരിടത്ത് വായിച്ചതാണ്.

“എന്ത്?”, സ്വരത്തിലും ഭാവത്തിലും അയാൾ ആശങ്ക പങ്കുവെച്ചു.

“എന്നാല് ആ ഉപദ്രവം, ഞാൻ സഹിക്കാമെന്ന് തീരുമാനിച്ചു.” അവൾ അയാളോടു കൂടുതൽ ചേർന്നിരുന്നു.

“ഏയ്, സഹതാപം കൊണ്ടല്ല, എനിക്ക് ഏലിയറ്റിനെ മനസ്സിലാക്കാൻ സാധിക്കും, എനിക്ക് നിങ്ങളെ ഒരുപാടിഷ്ടമാണ്.”

അവൾ ചിരിച്ചു. ഒരു കാട് ഒന്നാകെ പൂത്തുലഞ്ഞ പോലെ അയാൾക്ക് തോന്നി.

Ref: T.S. Eliot: A popular figure of modernist poetry and author of ‘The Waste Land’. He often used pessimistic language in his works.

Poutine – പൂട്ടീൻ

#ഒരു നിമിഷം.

7
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

38 Comments

  1. venus geetham on September 23, 2026 11:47 AM

    വാക്കുകൾ കൊണ്ട് നായകൻ്റെ ചിത്രമെഴുതിയ കഥ ഏറെയിഷ്ടം. ആശംസകൾ

    Reply
    • Joyce Varghese on September 23, 2026 5:31 PM

      Thank you, Dr.Venus.🙏

      Reply
  2. Shreeja R on September 22, 2026 11:39 PM

    ഗംഭീരം 👌👌👌

    Reply
    • Joyce Varghese on September 23, 2026 5:31 PM

      shreeja, 🙏❤️

      Reply
  3. Sani John on September 22, 2026 8:36 PM

    മൊബൈൽ ഫോണിന്റെ ചെറിയ സ്ക്രീനിൽ ഇടയ്ക്കിടെ വരുന്ന പരസ്യങ്ങളുടെ ശല്യം ‘അക്ഷമയോടെ’ സഹിച്ച്‌ പേജുകൾ സ്ക്രോൾ ചെയ്ത്‌ കഥ മുഴുവൻ വായിച്ചുകഴിഞ്ഞപ്പോൾ മനസ്സിൽ വന്ന അഭിപ്രായം: അതിഗംഭീരം! ജോയ്സിക്കുള്ള അഭിനന്ദനത്തോടൊപ്പം ആശംസകളും.

    Reply
    • Joyce Varghese on September 22, 2026 8:41 PM

      Sani, സന്തോഷം. Formal ആയൊരു നന്ദി പറയുന്നില്ല. പരസ്യം ശല്യം ചെയ്യുന്നുണ്ടല്ലേ. എന്നാലും വായിച്ചല്ലോ. സ്നേഹം.

      Reply
  4. Rani Varghese on September 22, 2026 7:42 PM

    മനുഷ്യമനസ്സിന്റെ വിഹ്വലതകളിലൂടെ കടന്നു പോയ രചന… Super

    Reply
    • Joyce Varghese on September 22, 2026 8:42 PM

      Rani varghese, thank u.
      🙏❤️

      Reply
  5. Sabira on September 22, 2026 4:36 PM

    സൂപ്പറാക്കി. നല്ല കയ്യടക്കത്തോടെ കഥ മുഴുവനാക്കി. ❤️❤️

    Reply
    • Joyce Varghese on September 22, 2026 5:52 PM

      Sabira, സ്നേഹം dear.❤️

      Reply
  6. ജിനാസ് വേലാണ്ടി on September 21, 2026 10:51 AM

    ഇപ്പോഴാണ് വായിച്ചത്..
    സൂപ്പർ കഥ..

    Reply
    • Joyce Varghese on September 22, 2026 5:53 PM

      ജിനാസ്, thank you.🙏

      Reply
  7. SHEEJITH C K on September 19, 2026 5:35 PM

    ഇന്നത്തെ ലോകത്ത് കാപട്യമില്ലാത്ത, നിസ്വാർത്തരായ ചില മനുഷ്യർ ഏലിയറ്റിനെ പോലെ യായിരിക്കും. അവർ സമൂഹത്തിൽ ഒറ്റപ്പെടും, കിറുക്കനെന്ന് തെറ്റിദ്ധരിക്കപ്പെടും. ഏതായാലും കഥയിൽ അവനെ മനസ്സിലാക്കുന്ന ഒരുകൂട്ട് അവന് ലഭിച്ചതിൽ സന്തോഷമുണ്ട്👌. എലിയറ്റ് എന്ന പേരും വ്യത്യസ്ഥമായ ശൈലിയും ഒരു വായനക്കാരന് കൌതുകം ഉണ്ടാക്കുന്നതാണ്. ബാല്യകാലത്തിൽ ഉണ്ടാവുന്ന അനുഭവങ്ങളും ഒറ്റപ്പെടലും ആളുകളുടെ സ്വഭാവത്തിൽ സ്വാധീനം ചെലുത്തും. കഥയും എഴുതിയ ശൈലിയും, കഥാപാത്രങ്ങളും ഒരുപാടിഷ്ടമായി. ❤️👍

    Reply
    • Joyce Varghese on September 19, 2026 8:20 PM

      Sheejith ഒത്തിരി നന്ദി.
      നല്ല മനുഷ്യർക്കാണ് മറ്റുള്ളവരുടെ ദുഃഖത്തിൽ തോന്നുക.
      🙏

      Reply
  8. Sreekumari S on September 19, 2026 3:17 PM

    Eilot എന്ന് കഥാപാത്രം മനസ്സിൻറെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ബാല്യകാലത്ത് മനസ്സിനു ഏൽക്കുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും നമ്മുടെ ഉള്ളിൽ നമ്മളോടൊപ്പം വളരുന്നു എന്നുള്ളതാണ്. അന്തർമുഖിയായ അമ്മയ്ക്ക് ജനിച്ച ആ കുട്ടി ഇങ്ങനെയല്ലേ ആകു. അയാളുടെ ഉള്ളിൽ പാർവതിയെക്കാൾ ആ കൊച്ചു കുട്ടിയോട് സ്നേഹം തോന്നിയതും അയാളുടെ കുട്ടിക്കാലത്തെ അനുഭവങ്ങൾ ആയിരിക്കാം നന്നായി എഴുതി ജോയ്സ്.

    Reply
    • Joyce Varghese on September 19, 2026 8:23 PM

      ശ്രീകുമാരി, thank you.🙏
      ഒരാളുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന പല ഘടകങ്ങളുമുണ്ടല്ലോ. ബാല്യവും അതിൽ ഒന്നാണ്. ഈ വാക്കുകൾ ഹൃദയത്തോടു ചേർത്തു വെയ്ക്കുന്നു. സ്നേഹം.❤️🫂

      Reply
  9. Reetha Jose on September 19, 2026 9:21 AM

    സാധാരണ ക്കാരിൽനിന്ന് വൃതൃസ്ഥനായ, മൂഖംമൂടിയില്ലാത്ത,സ്വാർത്ഥതയില്ലാത്ത മനൂഷൃരെസമൂഹംകാണൂന്നത്,അയാൾക്ക് എന്തോ ബൂദ്ധീക്ക് തകരാറൂണ്ടെന്നായിരിക്കൂം. മറ്റൂള്ളവരൂടെ ദൂഖംസ്വയം എറ്റെടൂക്കൂന്നവർ വിരളമാണ് എലിയറ്റ് മദനൻ എന്നകഥാപാത്രം വായിച്ചപ്പോൾതിൻമനിറഞ്ഞ ഈലോകത്തിൽ ഇതൂപോലെയൂള്ള മനൂഷൃരൂംഉണ്ടല്ലോ എന് ലോകത്തിൽ നൻമ അവശേഷിക്കുന്നൂണ്ട് എന്നൂവിളിച്ചൂപറയൂന്നൂ.ആകൂഞ്ഞിനെ പറ്റി മദനൻ ഒത്തിരി വേദനിച്ചപ്പോൾമനസ്സ് അയാളെ കൂട്ടിക്കൊണ്ടൂപോയത് റെയിൽവേ ട്രാക്കിൽ ലേക്ക്. കൂഞ്ഞിനെ രക്ഷിക്കാൻ ഒരൂപോംവഴി കണ്ടെത്തിയപ്പോൾ.അതിൽ അയാൾ അയാളെപോലൂംമറന്നൂവെന്നത് അതിശയമാണ്.കൂഞ്ഞീൻ്റെ അമ്മക്കൂപോലൂംകഞ്ഞിനെ കൂറിച്ചില്ലാത്തചിന്ത,ആകൂലത,മദനന് ഉണ്ടായിയെന്നത് ഏന്നെ വളരെ ചിന്തിപ്പിച്ചൂ.ഇങ്ങിനെയൂം ചിന്തിക്കൂന്ന മനൂഷൃർ!കഥയല്ല ഒരൂസംഭവം കണ്ടപോലെയാണ് തോന്നിയത്. ഭംഗിയായി എഴൂതി യിരിക്കൂന്നൂ.നല്ലഭാവീയൂണ്ട് ജോയ്സ്.സംഭവകഥപോലെ!

    Reply
    • Joyce Varghese on September 19, 2026 8:27 PM

      Rita chechi. സ്നേഹം .❤️
      നന്മയുള്ള മനുഷ്യരും ജീവിതത്തിൽ നേടാൻ അറിയുന്നവരും അമലും ഏലിയറ്റും പോലെ വ്യത്യസ്തരായിരിക്കും. പക്ഷെ അവരെ മനസ്സിലാക്കുന്നവർ ചുരുക്കം പേരുണ്ടാകും.
      🫂🙏

      Reply
  10. മിനി സുന്ദരേശൻ on September 19, 2026 2:05 AM

    കപടതകൾ ഇല്ലാത്ത ആമനുഷ്യന് കൂട്ട് കിട്ടിയല്ലോ …._… വ്യത്യസ്തമായ കഥ….. മികച്ച അവതരണം👍❤️

    Reply
    • Joyce Varghese on September 19, 2026 5:50 AM

      മിനി സുന്ദരേശൻ, വായനക്കും ഈ വാക്കുകൾക്കും നന്ദി. 🙏❤️

      Reply
  11. Nishiba M on September 18, 2026 6:40 PM

    മനോഹരം. ഒറ്റപ്പെടലിൽ ചേർത്തു നിർത്താനൊരു കരം. നന്നായി എഴുതി..

    Reply
    • Joyce Varghese on September 18, 2026 7:29 PM

      Nishiba, thank you. 🙏❤️

      Reply
  12. Nandakmar Varier on September 18, 2026 6:15 PM

    ഒറ്റപ്പെടുത്തലിൽ ഒറ്റയ്ക്ക് പെട്ട്
    ഒറ്റയ്ക്കൊതുങ്ങി വാണിടാനായ്
    ചുറ്റും തിരിയും ഭൂമിക്കു മദ്ധ്യേ
    ചുറ്റിത്തിരിയുന്നിതെത്ര പേരോ

    Reply
    • Joyce Varghese on September 18, 2026 7:30 PM

      സത്യം.
      Thank you, Nandakumar.🙏

      Reply
  13. Thara Subhash on September 18, 2026 5:17 PM

    ഒരു Pessimistic mood create ചെയ്യാൻ, Eliot എന്ന പേര് വളരെ സഹായിച്ചു. TS Eliot ൻ്റെ കവിതകളെ സ്നേഹിച്ച അമ്മ, അയാളിലെ അന്തർമുഖത്വവും, മാനസിക പിരിമുറുക്കങ്ങളും എങ്ങുനിന്നുവന്നു , എന്ന വിശ്വസനീയമായ സൂചനയും നൽകുന്നു. മനുഷ്യൻ്റെ മനോവ്യാപാരങ്ങളെ വിശകലനം ചെയ്യലാണല്ലോ , ഏറ്റവും ബുദ്ധിമുട്ടുള്ള പണി.ജോയ്സ് ഈ കഥയിൽ കയ്യടക്കത്തോടെ അതു ചെയ്തിട്ടുണ്ട്. ഇഷ്ടപ്പെട്ടു.👌👏👏♥️♥️

    Reply
    • Joyce Varghese on September 18, 2026 7:34 PM

      Thara, ഒത്തിരി നന്ദി, 🙏. എഴുതി കഴിഞ്ഞാൽ, കഥ വായനക്കാരന്റെ സ്വന്തമാണ്. ഞാൻ എഴുതുമ്പോൾ, മനസ്സിൽ കണ്ടത്, കൃത്യമായി വായനയിൽ കാണുമ്പോൾ, മനസ്സിൽ ഏറെ സന്തോഷം തോന്നുന്നു.
      സ്നേഹം.🫂❤️

      Reply
  14. silvymichael73@gmail.com on September 18, 2026 1:23 PM

    എലിയറ്റ് വൈകാരിക തലത്തിൽ വ്യത്യസ്തനായിരുന്നു; കഥയുടെ തലത്തിലും👌👌👌🫂

    Reply
    • Joyce Varghese on September 18, 2026 3:58 PM

      Thank you, silvy🙏❤️

      Reply
  15. Electa Joeboy on September 18, 2026 10:01 AM

    സത്യത്തിൽ Eliot ഒരു യഥാർത്ഥ മനുഷ്യൻ ആയിരുന്നിരിക്കണം. ഈ കപട ലോകത്തിലെ മുഖംമൂടികൾ അണിയാൻ താൽപ്പര്യമില്ലാത്ത, സമൂഹത്തെ ബോധ്യപ്പെടുത്താൻ ഒന്നും ചെയ്യാൻ തുനിയാത്ത, ഇരുളടഞ്ഞ ഭൂതകാലം കൊണ്ട് ഉൾവലിഞ്ഞ ഒരു പാവം. നല്ലൊരു കുട്ടിക്കാലം മുന്നോട്ടുള്ള ജീവിതത്തിൽ എന്നും ഒരു മുതൽക്കൂട്ട് തന്നെയാണ്. അതിനും ഒരു ഭാഗ്യം വേണം.

    മൗനവും വീർപ്പുമുട്ടലുകൾ പോലും. തിരിച്ചറിയുന്നൊരു കൂട്ട് അയാളെ തീർച്ചയായും ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരും. ഒത്തിരി ഇഷ്ടമായി.. 🌹🌹🌹🥰🥰

    Reply
    • Joyce Varghese on September 18, 2026 3:59 PM

      Electa, അതെ, ഏലിയറ്റിലെ നന്മ, പാർവതി തിരിച്ചറിയുന്നു. വായനക്കും വാക്കുകൾക്കും നന്ദി.🙏❤️

      Reply
  16. Seji on September 17, 2026 11:13 PM

    വ്യത്യസ്തമായ ഒരു കഥ . 🥰🥰🥰

    Reply
    • Joyce Varghese on September 17, 2026 11:43 PM

      seji, thanks dear.🙏
      ❤️

      Reply
  17. Haripulloor on September 17, 2026 10:52 PM

    വ്യത്യസ്തമായ ഒരു കഥ. ഇഷ്ടപ്പെട്ടു. ❤️

    Reply
    • Joyce Varghese on September 17, 2026 11:43 PM

      Thank you, Hari🙏

      Reply
  18. Suma Jayamohan on September 17, 2026 9:44 PM

    നന്നായിരിക്കുന്നു ജോയ്സ്❤️👌
    മനുഷ്യ മനസ്സിൻ്റെ യാത്രകൾ എങ്ങോട്ടൊക്കെയാണെന്ന് ആർക്കാണ് പ്രവചിക്കാൻ സാധിക്കുക അല്ലേ? ഡിപ്രഷൻ വല്ലാത്തൊരവസ്ഥ തന്നെ
    എന്നത്തെയും പോലെ നല്ല കഥ❤️👌🌹

    Reply
    • Joyce Varghese on September 17, 2026 10:22 PM

      Suma, ഒത്തിരി വായനക്ക് നന്ദി.🙏
      അതെ, ശരീരത്തിനേക്കാൾ അസുഖം ബാധിക്കുന്നത് മനസ്സിനാണ്.
      സ്നേഹം ഡിയർ.🫂

      Reply
  19. Vishnu K K on September 17, 2026 9:07 PM

    കൊള്ളാം, വ്യത്യസ്തമായ ഒരെഴുത്ത്👏👏

    Reply
    • Joyce Varghese on September 17, 2026 9:34 PM

      vishnu, thank you.🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.