Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • പ്രണയത്തെയും സ്നേഹത്തെയും തോൽപ്പിക്കുന്ന അലസത
  • ഒരേ മുഖങ്ങൾ, രണ്ടു സ്വഭാവങ്ങൾ
  • കുടജാദ്രി
  • നിങ്ങൾക്ക് മരിക്കാതിരിക്കാമോ?
  • എന്റെ പേരിൽ മറ്റൊരാൾ
  • ഇബ്രാഹിം ഇക്കയുടെ ഓട്ടവും നടത്തവും
  • മടി
  • അനിയൻ പ്രാവ്.
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, October 19
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുടജാദ്രി
കഥ ചരിത്രം / പൗരാണികശാസ്ത്രം

കുടജാദ്രി

By Kavalloore MuraleedharanOctober 19, 2026No Comments4 Mins Read6 Views
Bookmark Now
Please login to bookmark Close

No account yet? Register

വളരെ പെട്ടെന്നായിരുന്നു ആ തീരുമാനം. ഇതിനുമുമ്പ്‌ കൊല്ലൂരിൽ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ. അവധിയ്ക്ക് വരുമ്പോൾ പലപ്പോഴും കരുതും, കൊല്ലൂരിൽ പോകണം, എന്തോ നടക്കാറില്ല. ഒരു തവണ ടിക്കറ്റ് ബുക്ക് ചെയ്തതുമാണ്. വളരെ ചെറിയ അവധിയ്ക്ക് വരുന്നതിന്റെ കുഴപ്പമാണ്, എത്തേണ്ടയിടത്തൊന്നും പലപ്പോഴും എത്തിച്ചേരാൻ കഴിയാറില്ല.

കൊല്ലൂരിൽ പോയില്ലെങ്കിലും അമ്മയുടെ അനുഗ്രഹം എപ്പോഴും തനിക്കൊപ്പമുണ്ടെന്ന് അയാൾക്കറിയാം. ഒരു ധ്യാനംപോലെ അല്ലെങ്കിൽ ഒരു പ്രാർത്ഥനപോലെ താൻ എഴുതുന്ന ഓരോ വരിയും അമ്മ എഴുതിക്കുന്നതുതന്നെയാണെന്ന് അയാൾക്കുറപ്പുണ്ട്.

അതിനാൽ വന്നിറങ്ങിയ അന്നുതന്നെ അയാൾ കൊല്ലൂരിലേയ്ക്ക് തിരിച്ചു. യാത്രയുടെ ക്ഷീണംകൊണ്ട് ബസ്സിൽ കയറിയതും അയാൾ ഉറങ്ങിപ്പോയിരുന്നു. യാത്ര അധികവും രാത്രിയായതിനാൽ കാഴ്ചകൾ നഷ്ടമായതിൽ അയാൾക്ക്‌ വിഷമം തോന്നിയില്ല. എല്ലാ യാത്രകളും കണ്ണുകൾ തുറന്നു പിടിച്ചു കാണാറുള്ളതാണല്ലോ.

പിന്നിലേയ്ക്ക് ഓടുന്ന കാഴ്ചകൾ, മുന്നിലേയ്ക്ക് നീങ്ങുന്ന ജീവിതം, ഒന്നും നമ്മുടെ കൈപ്പിടിയിലോ നിയന്ത്രണങ്ങളിലോ അല്ല. ഒന്നും നിയന്ത്രിക്കാനാവില്ല എന്നതാണ് സത്യം. ചിലതെല്ലാം പ്രതീക്ഷിക്കാതെ ഭാഗ്യംപോലെ നമ്മുടെ ജീവിതത്തിൽ വന്നുചേരുന്നതാണ്.

ഇത്തവണ മൂന്നു നേരവും പൂജകളിൽ പങ്കെടുക്കണം തൊഴണം എന്നത് അയാൾ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. താമസിക്കുന്ന ഹോട്ടലിലോ, ഭക്ഷണം കഴിക്കുമ്പോഴോ, ചുറ്റുമുള്ള ഒരു മനുഷ്യനെയും അയാൾ ശ്രദ്ധിച്ചില്ല. അല്ലെങ്കിൽ തന്റെ ശ്രദ്ധ മുഴുവൻ ഈ തീർത്ഥാടനത്തിൽ തന്നെയാകണം എന്നയാൾ മുമ്പേ ഉറപ്പിച്ചിരുന്നു. അത്തരം തീരുമാനങ്ങൾ അയാൾ മനഃപൂർവം എടുക്കുന്നതാണ്. പരിപൂർണ്ണ സമർപ്പണം. ആത്മാവും മനസ്സും ചിന്തകളും അമ്മയുടെ പാദങ്ങളിലേയ്ക്ക് സമർപ്പിച്ചു അമ്മ നിത്യവും തരുന്ന അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും എന്നും തന്നിൽ നിറഞ്ഞു നിൽക്കാനും അതിന്റെ മാസ്മരികതയിൽ എപ്പോഴും ലയിക്കാനും അയാൾ പരിശ്രമിച്ചിരുന്നു.

ഓരോ വരിയും എഴുതിത്തീരുമ്പോഴും, അനർഗളമായി തന്നിലേക്കൊഴുകിച്ചേരുന്ന കഥകളും സന്ദർഭങ്ങളും വാക്കുകളും വിവരണങ്ങളും എല്ലാം അമ്മയുടെ അനുഗ്രഹങ്ങൾ മാത്രമാണ്. ചിന്തകളിൽപോലും ഇല്ലാത്ത കാര്യങ്ങൾ കഥയായിപ്പിറക്കുമ്പോൾ ഒരു അതീന്ദ്രിയശക്തിയുടെ സാന്നിധ്യം അയാൾ അനുഭവിച്ചിരുന്നു.

സൗപർണ്ണികയിൽ മുങ്ങിത്താഴുമ്പോൾ മനസ്സ് ഏകാഗ്രമാക്കാനും വെള്ളത്തിന്റെ ഒഴുക്കിന്റെ നാദം തന്റെ ഉള്ളിലേയ്ക്ക് ഒഴുകിയിറങ്ങാനും അയാൾ അനുവദിച്ചിരുന്നു. തന്നിലേയ്ക്ക് അരിച്ചിറങ്ങുന്ന തണുപ്പും ഉണർവ്വും യാത്രകളുടെ ക്ഷീണത്തെ അയാളിൽ നിന്ന് തുടച്ചു മാറ്റിയിരുന്നു.

തന്റെ ആദ്യപുസ്തകം സരസ്വതിമണ്ഡപത്തിൽ അമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അമ്മയെ കാണാൻ വരാൻ വൈകിയതിൽ അയാൾ അമ്മയോട് ക്ഷമ ചോദിച്ചു. സാരമില്ല, ജോലിത്തിരക്കല്ലേ എന്നാരോ കാതിൽ മന്ത്രിച്ചതുപോലെ.

വിറയ്ക്കുന്ന കൈവിരലുകളിലൂടെ അമ്മയുടെ അനുഗ്രഹം അയാൾ അനുഭവിച്ചുകൊണ്ടേയിരുന്നു.

മൂന്നു നേരത്തെ പൂജകളിൽ പങ്കെടുത്ത് നാമജപയാത്രകളിൽ അമ്പലം ചുറ്റിവന്നു പ്രസാദ ഊട്ട് കഴിച്ചു, കഷായം കുടിച്ചു ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ അയാൾക്ക്‌ വലിയൊരു അനുഭൂതി തോന്നി. അമ്മയുടെ ദർശനവും അനുഗ്രഹവും നന്നായി ലഭിച്ചതിൽ അത്യാഹ്ലാദത്തോടെ അയാൾ ഉറങ്ങാൻ കിടന്നു.

അതിരാവിലെ ഉണർന്നുള്ള ദർശനം കഴിഞ്ഞു അയാൾ കുടജാദ്രിയിലേയ്ക്ക് പുറപ്പെടാൻ തയ്യാറായി. ആദിശങ്കരന്റെ സർവ്വജ്ഞപീഠം കാണണം, അവിടെ മനമുരുകി പ്രാർത്ഥിക്കണം.

ജീപ്പിന്റെ മുന്നിലെ സീറ്റിൽ ഇരിപ്പുറപ്പിക്കുമ്പോൾ കുടജാദ്രി മലനിരകളുടെ കാഴ്ചകൾ മനസ്സിലേയ്ക്ക് ആവാഹിക്കണം എന്നതായിരുന്നു അയാളുടെ ഉള്ളിൽ. മറ്റുള്ള യാത്രക്കാർക്കോ ഡ്രൈവർക്കോ ചെവികൊടുക്കാതെ ഏകാഗ്രമായി കാതുകൾ കൂർപ്പിച്ചു ദൃഷ്ടികളിലേയ്ക്ക് ചേർത്തു. ആ മലനിരകളിലൂടെ ആദിശങ്കരൻ നടന്നു കയറുന്നതും, ആ മലമുകളിൽ നിന്ന് ലോകം മുഴുവൻ നോക്കിക്കാണുന്നതും, ജീവന്റെ, ജീവിതത്തിന്റെ അർത്ഥതലങ്ങൾ തന്റെ ഉള്ളിലേയ്ക്ക് ആത്മാവിലേക്ക് സംഗ്രഹിച്ചെടുക്കുന്നതും അയാൾക്കനുഭവിച്ചെടുക്കാൻ കഴിഞ്ഞു.

“ജീപ്പ് ഇനി മുമ്പോട്ടു പോകില്ല, ഇനി നടക്കണം സ്വാമി.” ഡ്രൈവർ അയാളെ തട്ടി വിളിച്ചു. അപ്പോൾ മാത്രമാണ് അയാൾ ചിന്തകളിൽ നിന്നുണർന്നത്.

മുന്നോട്ട് നടക്കുമ്പോൾ അയാളുടെ ചിന്തകൾ ആദിശങ്കരനെക്കുറിച്ച് മാത്രമായിരുന്നു. അറിവിന്റെ നെറുകയിലേയ്ക്ക് നടന്നു കയറുമ്പോൾ കാതുകളും കണ്ണുകളും എത്ര ഏകാഗ്രമായിരിക്കണം. ചൂഴ്ന്നിറങ്ങുന്ന ചിന്തകളും, വേർതിരിച്ചെടുക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളും ആദിശങ്കരനിൽ വിരിയുന്ന ജ്ഞാനത്തിന്റെ മന്ദഹാസങ്ങളും അയാൾ സ്വയം നുകർന്നെടുക്കുകയായിരുന്നു.

മൂലസ്ഥാനക്ഷേത്രം, നാഗതീർത്ഥക്കുളം, കാലഭൈരവിക്ഷേത്രം എന്നിവ പിന്നിടുമ്പോൾ അവിടെനിന്നും ലഭിച്ച കമ്പനങ്ങളുടെ അനുരണങ്ങൾ മുകളിലേയ്ക്കു കയറുംതോറും ഉള്ളിൽ നിറഞ്ഞുകവിയുന്ന അനുഭൂതികളുടെ തുടക്കമാണെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു.

കനത്ത കാറ്റിൽ പിടിച്ചു നിൽക്കാൻ അയാൾ വിഷമിച്ചു, കാറ്റ് തന്നെക്കൂടി പറത്തിക്കൊണ്ടുപോകുമോ എന്നയാൾ സംശയിച്ചു.

ഗണപതി ഗുഹയ്ക്ക് മുന്നിൽ നിന്ന് കൈവശം കരുതിയിരുന്ന എണ്ണയും തിരിയും വെച്ച് വിളക്ക് കത്തിച്ചു. ഒരു പ്രകാശം തന്നിലേയ്ക്ക് വന്നു നിറഞ്ഞതായി അയാൾക്ക് അനുഭവപ്പെട്ടു. കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ, മുന്നിൽ കണ്ടിരുന്ന രൂപം, ഉള്ളിൽ നിറഞ്ഞു തിളങ്ങി.

സർവ്വജ്ഞപീഠം കണ്ടിറങ്ങുന്ന മനുഷ്യരുടെ വർത്തമാനങ്ങൾ. എന്നാൽ അയാൾ ആരെയും കാണുന്നില്ല, അവരെല്ലാം ഒരു നിഴലായി മാത്രം അയാളെ കടന്നുപോകുന്നു. അയാളുടെ ലക്‌ഷ്യം മാത്രമാണ് മുന്നിൽ.

ഇതാ, മുന്നിൽ സർവ്വജ്ഞപീഠം. അയാൾ കൈകൾ മുകളിലേക്കുയർത്തി ആദിശങ്കരനെ മനസ്സിൽ ധ്യാനിച്ചു. തന്നിൽ നിറയുന്ന കമ്പനങ്ങൾ അയാൾ തിരിച്ചറിഞ്ഞു. സർവ്വജ്ഞപീഠം മൂന്നു തവണ വലം വെച്ച് അയാൾ പുറത്തെ തറയിൽ ചമ്രംപടിഞ്ഞിരുന്നു, കണ്ണുകൾ അടച്ചു ധ്യാനിച്ചു. ഒരു ഇളംകാറ്റ്‌ അയാളെ ഇറുകെപ്പുണർന്നു. ഒരു ദീർഘനിശ്വാസം അയാളിൽ നിന്ന് പുറത്തേയ്ക്ക് വളരെ പതുക്കെ പതുക്കെ അന്തതീക്ഷത്തിലേയ്ക്ക് വിലയം പ്രാപിച്ചു.

 

സർവ്വജ്ഞപീഠത്തിൽ തന്റെ പുസ്തകം സമർപ്പിച്ചു നിറഞ്ഞ കണ്ണുകളുമായി അയാൾ തിരിച്ചു നടന്നു. സത്യത്തിൽ അയാൾ അപ്പോൾ വിഭ്രമാത്മകമായ ഒരു അവസ്ഥയിൽ ആയിരുന്നു. അചഞ്ചലമായ മുഖം. താഴേക്കയാൾ അതിവേഗമാണ് ഇറങ്ങിയത്. ചുറ്റുമുള്ള മനുഷ്യരുടെ നിഴലുകൾ കടന്നു അയാൾ വേഗം നടക്കുകയാണ്. “സ്വാമി, പതുക്കെ, താഴേയ്ക്ക് വീണുപോകും” എന്നയാൾ കേട്ടിരുന്നു. അപ്പോഴേയ്ക്കും കാലുതെന്നി, താൻ വീഴുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു, കയറുമ്പോൾ കണ്ട താഴ്‌വാരങ്ങളുടെ ആഴം, ഭയം ഒരു കൊടുങ്കാറ്റായി തന്നെ വിഴുങ്ങുകയാണെന്ന് അയാൾക്ക്‌ തോന്നി. പെട്ടെന്ന് ഒരു കൈ അയാളെ ശക്തിയോടെ പിടിച്ചു, അയാൾക്ക്‌ ബോധം നഷ്ടമാകുന്നതുപോലെ തോന്നി.

മുഖത്ത് വീണ വെള്ളം അയാളുടെ ഓർമ്മകളെ ഉണർത്തി. കണ്ണ് തുറന്നപ്പോൾ മുന്നിൽ ഒരു സ്ത്രീയുടെ മുഖം. “മുരനല്ലേ” അവർ ചോദിച്ചു. “അതെ” എന്ന് അയാൾ കണ്ണുകൾകൊണ്ട് പറഞ്ഞു. ഓർമ്മയുണ്ടോ എന്നെ? എന്ന് ചോദിച്ചു അവർ ഒരു കള്ളച്ചിരി ചിരിച്ചു. ഓർമ്മകളിൽ നിന്ന് ആ മുഖം അയാൾ പരതിയെടുത്തു, “രേണുക മേനോൻ”. അതേ “രേണു”, “നിന്റെ രേണു”. അത് കേട്ടപ്പോൾ അയാളുടെ മുഖം വിടർന്നു, സന്തോഷം നിറഞ്ഞു. കിടന്നിരുന്ന അയാൾ പകുതിയെഴുന്നേറ്റ്, പാറയിൽ ചാഞ്ഞിരുന്നു.

രേണു ഒറ്റയ്ക്കാനോ വന്നത്? അതേ, പഠിക്കുമ്പോൾ എന്നെ ഒപ്പം കൂട്ടാമെന്ന് പറഞ്ഞു ഒരാൾ പറ്റിച്ചിരുന്നു, ഞാനിപ്പോഴും അയാളെ തേടി നടക്കുകയാണ്. എന്നും എപ്പോഴും അയാളെ തേടിയുള്ള യാത്രയാണ്, മലയിറങ്ങിവരുന്ന നിന്നെ ഞാൻ ദൂരെനിന്ന് കണ്ടിരുന്നു. നീ മറ്റേതോ ലോകത്തിലൂടെ സഞ്ചരിക്കുന്നതുപോലെയായിരുന്നു നിന്റെ മുഖം, എന്റെ അടുത്തെത്തിയതും പെട്ടെന്ന് നിന്റെ ബോധം മറഞ്ഞു, കാലുകൾ തെന്നി, പെട്ടെന്ന് നിന്നെ എനിക്ക് പിടിക്കാൻ കഴിഞ്ഞു, ഞാനിപ്പോഴും പഴയ കായികതാരം തന്നെയാണെന്ന് നിന്നെപ്പിടിച്ചുയർത്തിയപ്പോൾ എനിക്കോർമ്മ വന്നു.

ഞാനിവിടെ ഇരിക്കാം, രേണു മുകളിൽ പോയി വരൂ. വേണ്ട, ഞാൻ എത്രയോ തവണ ഇവിടെ വന്നതാണ്. ഇത്രയും നാൾ തേടി നടന്ന ഒരാൾ മുന്നിലിരിക്കുമ്പോൾ, എനിക്ക് ഇനി മറ്റൊന്നും കണ്ടെത്താനില്ല.

താഴേയ്ക്ക് വീണപ്പോൾ അയാളുടെ തുറന്നു കിടന്ന ബാഗിൽ നിന്നും പുസ്തകം ചൂണ്ടിക്കാണിച്ചു രേണു പറഞ്ഞു, ഈ സർവ്വജ്ഞപീഠത്തിൽ വെച്ച് എനിയ്ക്ക് കിട്ടാവുന്ന ഏറ്റവും നല്ല സമ്മാനം, നീ തന്നെ നിന്റെ കൈകൾകൊണ്ട് തരൂ മുരൻ.

അയാൾ രണ്ടുകൈകൾ നീട്ടി തന്റെ പുസ്തകം രേണുവിന്റെ വിടർന്ന കൈകളിൽ സർപ്പിച്ചു.

ഇവിടെയാണ്, ഈ കൈകളിൽത്തന്നെയാണ് ഞാൻ ഈ പുസ്തകവും ജീവിതവും സമർപ്പിക്കേണ്ടത്.

@കാവല്ലൂർ മുരളീധരൻ

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

1
Kavalloore Muraleedharan

Working and living in Riyadh, Saudi Arabia. Actively writing, published ten books as of now. Dedicated to write.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.