Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • പരിഭവം സുഗുണൻ
  • എന്റെ പേരിൽ മറ്റൊരാൾ
  • നീയെന്റെ പ്രാർത്ഥന കേട്ടു
  • ജീവിത പാഠങ്ങൾ
  • ഹൃദയത്തിലേക്ക് കയറിയ യാത്രക്കാരി
  • അഴക്
  • വില
  • കാലാവധി
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, October 21
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീയെന്റെ പ്രാർത്ഥന കേട്ടു
ഓർമ്മകൾ ജീവിതം

നീയെന്റെ പ്രാർത്ഥന കേട്ടു

By Kavalloore MuraleedharanOctober 21, 2026No Comments3 Mins Read12 Views
Bookmark Now
Please login to bookmark Close

No account yet? Register

അയാൾക്ക്‌ എന്നെ തീരെ ഇഷ്ടമല്ല, എനിയ്ക്കും ഏതാണ്ട് അങ്ങനെത്തന്നെയൊക്കെത്തന്നെ. ഇനിയിപ്പോ ഈ വയസ്സാംകാലത്ത് കാലുപിടിച്ചൊന്നും ജീവിക്കാൻ എന്നെ കിട്ടുകയില്ല. എനിക്കാരുടെയും ഔദാര്യങ്ങളോ സഹായങ്ങളോ വേണ്ടാതാനും. എനിക്കൊരു നല്ല ജോലിയുണ്ട് അതുമതി എനിക്കാരുടെയും മുമ്പിൽ കൈനീട്ടാതെ ജീവിക്കാൻ.

ജോലിയില്ലാത്ത പെണ്ണുങ്ങൾ കൈനീട്ടിയെന്നു വരും, അതവരുടെ ഗതികേട്, അല്ലാതെന്ത് പറയാൻ. ഒരു ജീവിതകാലം മുഴുവൻ അടിമയായിരിക്കാൻ എന്നെക്കിട്ടില്ല, ഞാൻ എന്റെ സ്വാതന്ത്ര്യങ്ങൾ നന്നായി ആഘോഷിക്കുന്ന ഒരു വ്യക്തിയാണ്.

എവിടെപോകുന്നു വരുന്നു എന്നൊന്നും ബോധിപ്പിക്കാൻ എന്നെക്കിട്ടില്ല, പറയാൻ സൗകര്യവുമില്ല. അയാൾ എന്നോട് പറഞ്ഞിട്ടല്ലോ ഇഷ്ടമുള്ളയിടങ്ങളിൽ ഒക്കെ പോകുന്നതും വരുന്നതും. അപ്പോൾ പിന്നെ ഞാൻ എന്റെ ടൂർ ഡയറി സൂക്ഷിക്കണമെന്ന് പറയാൻ, അത് വീടിന്റെ മൂലയിൽ ഒരു നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം എന്ന് പറയാൻ നിങ്ങൾക്ക് എന്ത് അധികാരം.

നിങ്ങളെ ഞാൻ ചോദ്യം ചെയ്യാറില്ല, നിങ്ങൾ എന്നെയും ചോദ്യം ചെയ്യരുത്, അത് ദുഃസ്വാതന്ത്ര്യമല്ല, നിങ്ങളുടെ സ്വകാര്യതയിലേക്ക് ഞാൻ കടന്നു കയറുന്നില്ല, നിങ്ങളും കടന്നു വരരുത്.

ഒന്നും ഒളിച്ചു വെയ്ക്കുകയല്ല, ആ കാലമൊക്കെ കടന്നുപോയില്ലേ. നഷ്ടപ്പെട്ടുപോയ ജീവിതം ഒരിക്കലും തിരിച്ചു പിടിക്കാനാവില്ലല്ലോ. എന്നാൽ ഇനിയുള്ളത്, അല്ലെങ്കിൽ അവശേഷിക്കുന്നത് എന്റെ ഇഷ്ടത്തിനനുസരിച്ചു എന്നെ ജീവിക്കാൻ അനുവദിച്ചുകൂടെ.

കാലം ആരെയും കാത്തുനിൽക്കുന്നില്ല, കാലനും. അവന്റെ വരവിനു മുമ്പേ ജീവിതം ഒന്നാഘോഷിക്കണം. ആഘോഷിക്കണം എന്ന് പറയുമ്പോൾ അടിച്ചുപൊളിക്കുകയെന്നല്ല. ഇഷ്ടമുള്ള സ്ഥലങ്ങൾ കാണണം, ഇഷ്ടമുള്ള യാത്രകൾ ചെയ്യണം, ഇഷ്ടമുള്ള ഭക്ഷണങ്ങൾ വാങ്ങി കഴിക്കണം, അലസമായി ഉറങ്ങാൻ കഴിയണം, ആരും ഉണർത്താതെ, അലാറങ്ങൾ മുഴങ്ങാതെ അങ്ങനെ.

പറ്റിയാൽ സ്കൂളിലും കോളേജിലും പഠിച്ചിരുന്ന കൂട്ടുകാരുമായി കൂട്ടായ്മകൾ ഉണ്ടാക്കണം. എല്ലാവരും ഏതാണ്ട് തന്നെപ്പോലെയൊക്കെത്തന്നെയൊക്കെയാകും. വളരെ കുറച്ചുപേർ മാത്രമേ സ്വപ്‍നം കണ്ടിരുന്ന ജീവിതം ജീവിക്കുന്നുള്ളൂ, അതും ചിലപ്പോൾ ഉണർന്നെണീക്കുമ്പോൾ അതൊരു സ്വപ്‍നം മാത്രമാവാനും മതി.

കഴിഞ്ഞ ആഴ്ച പഴയ ഒരു കൂട്ടുകാരിയെ വിളിച്ചപ്പോൾ അവർ ജിമ്മിൽ പോകുന്നുണ്ടെന്നും, നീന്താൻ പോകുന്നുണ്ടെന്നും അവരുടെ ഉടലഴക് സൂക്ഷിക്കുന്നതിൽ അഭിമാനിക്കുന്നു എന്നും പറഞ്ഞു. തനിയ്ക്കും അതൊക്കെ ചെയ്യണം. അടിമുടിയൊന്നു മാറാനുണ്ട്.

ആരോഗ്യം തീർച്ചയായും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പറ്റിയാൽ വേഗം ഒരു ഫുൾ ചെക്ക് അപ്പ് ചെയ്യണം. എന്ത് ആരോഗ്യ പ്രശ്നങ്ങൾക്കും എത്ര ബില്ല് കിട്ടിയാലും പണിയെടുക്കുന്ന സ്ഥാപനം തനിയ്ക്ക് തിരിച്ചു തരുന്നതാണ്. പക്ഷേ താനതൊന്നും ശരിയായി ഇതുവരെ ഉപയോഗപ്പെടുത്തിയില്ല. തനിക്കിഷ്ടമുള്ള വസ്ത്രങ്ങളും, യാത്രപോകാൻ ഇഷ്ടമുള്ള കാറും വാങ്ങണം. ഇനിയാരെ കാത്തിരിക്കാൻ, ആരോട് അനുവാദം ചോദിയ്ക്കാൻ.

വീടിനടുത്തുള്ള വലിയ ആശുപത്രിയിൽ വിളിച്ചു ചോദിച്ചപ്പോൾ എല്ലാതരം പരിശോധനകളും ഉൾക്കൊള്ളുന്ന പാക്കേജ് ഉണ്ട്, അതിലിപ്പോൾ കാൻസർ പരിശോധനയും ചേർത്തിട്ടുണ്ടെന്ന് അറിയിച്ചപ്പോൾ അതാകാം എന്ന് തോന്നി. ഇനിയിപ്പോൾ കാൻസർ ഉണ്ടോ എന്ന് നേരത്തെ തിരിച്ചറിഞ്ഞാൽ നല്ലതല്ലേ, ബാക്കി ആഗ്രഹങ്ങൾ അതിവേഗം പൂർത്തീകരിക്കാമല്ലോ.

ഏതാണ്ട് പകുതി ദിവസം നീണ്ടുനിൽക്കുന്ന പരിശോധനകൾ ആയിരുന്നു. പരിശോധനയ്ക്കായി കാത്തിരുന്നപ്പോൾ തന്റെ രക്തസമ്മർദ്ദം അറിയാതെ കൂടിയോ എന്ന് തോന്നി.

അല്ലെങ്കിലും അനാവശ്യചിന്തകളാണ് തന്നെ മഥിക്കുന്നത്. മറ്റുള്ളവരുടെ എല്ലാത്തരം വർത്തമാനങ്ങൾ കേൾക്കാൻ തന്റെ കാതുകൾ തുറന്നു കൊടുക്കുകയും, പിന്നെ അതിനെക്കുറിച്ചു ചിന്തിച്ചു അലോസരപ്പെടാനുമാണ് തന്റെ വിധി. താനെന്തിനാണ് എല്ലാവരെയും കേട്ടുകൊണ്ടേയിരിക്കുന്നത്? മറ്റുള്ളവരുടെ പ്രശ്നങ്ങൾ തനിയ്ക്കു തീർക്കാവുന്നതല്ല, അഥവാ ഒരു പരിഹാരം താൻ കണ്ടെത്തിയാലും അവർ അത് അംഗീകരിക്കാറും ഇല്ല.

എന്നിട്ടും എല്ലാവർക്കും വിളിക്കാനും പരാതികളും പരിഭവങ്ങളും പറയാനും താൻ മാത്രമേയുള്ളൂ, അല്ലെങ്കിൽ തന്നെ മാത്രമേ ശല്യപ്പെടുത്തുന്നുള്ളൂ. അതേ സമയം തന്റെ വിഷമങ്ങളും പരിഭവങ്ങളും പറയാൻ മറ്റാരും ഇല്ലതാനും.

കാൻസർ ടെസ്റ്റ് കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുന്നതായിരുന്നു ഏറ്റവും സമ്മർദ്ദം നൽകിയ നിമിഷങ്ങൾ. കൂടെ ആരുംതന്നെയില്ല, അഥവാ തനിയ്ക്ക് കാൻസർ ഉണ്ടെങ്കിൽ താൻ തകർന്നുപോകുമോ. ഇല്ല, തീർച്ചയായും പേടിക്കും, എനിക്കിനി അധിക സമയമില്ല എന്ന യാഥാർത്ഥ്യം മനസ്സിനെ പഠിപ്പിക്കാൻ കുറച്ചു സമയമെടുത്തേയ്ക്കും. എന്തായാലും നേരിട്ടല്ലേ മതിയാകൂ. ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ ഒരാശ്വാസമാകുമായിരുന്നു.

ചിരിച്ചുകൊണ്ടാണ് ഡോക്ടർ കാൻസർ റിസൾട്ട് തന്നത്. ഒന്നും പേടിക്കാനില്ല, കാൻസർ ഉള്ളതിന്റെയോ, അതിന്റെ തുടക്കത്തിന്റെയോ യാതൊരു അംശവും പരിശോധനകളിൽ കാണുന്നില്ല. ധൈര്യമായി പുതിയ കാർ വാങ്ങി ഇഷ്ടമുള്ളിടത്തൊക്കെ യാത്ര ചെയ്യൂ.

ഡോക്ടറോട് നന്ദി പറഞ്ഞു പിരിയുമ്പോൾ വളരെയധികം സന്തോഷം തോന്നി. മഹീന്ദ്രയുടെ ഓഫീസിൽ വിളിച്ചു പുതിയ കാറിന്റെ ഓർഡർ നൽകി. അഡ്വാൻസ് അവിടെനിന്നുതന്നെ ട്രാൻസ്ഫർ ചെയ്‌തു.

വീട്ടിൽ ചെല്ലുമ്പോൾ അയാൾ പൂമുഖത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു.

ടെസ്റ്റൊക്കെ ചെയ്തീട്ട് എന്താണ് റിസൾട്ട്?

ഇന്നുവരെ തനിക്ക് സുഖമാണോ എന്നുപോലും അന്വേഷിക്കാത്ത മനുഷ്യനാണ്, ഇന്നെന്തുപറ്റി എന്ന് ഞാൻ തീർച്ചയായും കൗതുകം പൂണ്ടു.

ഞാൻ മുഴുവൻ റിസൾട്ടുകളും അയാൾക്ക്‌ കൊടുത്ത് മുകളിലേയ്ക്ക് കയറിപ്പോയി. കൊടുക്കുമ്പോൾത്തന്നെ റിസൾട്ടുകൾ വളരെ സന്തോഷപൂർവ്വം തുറന്നുനോക്കുന്നത് കണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ താഴെ നിന്ന് ഒരു പാട്ട് കേട്ടു: “നീയെന്റെ പ്രാർത്ഥന കേട്ടു………!”

എന്തായിരിക്കാം അതിന്റെ അർത്ഥം? ചിലപ്പോൾ കാൻസർ റിസൾട്ട് ശരിയായി മനസ്സിലായി കാണില്ല!!!!!!!

@കാവല്ലൂർ മുരളീധരൻ

1
Kavalloore Muraleedharan

Working and living in Riyadh, Saudi Arabia. Actively writing, published ten books as of now. Dedicated to write.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.