Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മൃഗം
  • ആകാശത്തിന്റെ ആകൃതി.
  • ഭൂപടം
  • പ്രണയം
  • കഥ
  • ഹൗസ് വൈഫ്‌ ബുക്ക്‌ റിവ്യൂ
  • ചരിത്രത്തിന്റെ ഭാരം
  • മദർ മേരി കമ്സ് ടു മീ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, October 24
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൃഗം
കഥ ബന്ധങ്ങൾ

മൃഗം

By Binu VargheseOctober 24, 2026No Comments3 Mins Read2 Views
Bookmark Now
Please login to bookmark Close

No account yet? Register

സുഹൃത്തുക്കൾ തമ്മിൽ അവിചാരിതമായുണ്ടായ ചെറിയൊരു തർക്കം…
ആ വാക്കേറ്റത്തിനും, ഉന്തിനും തള്ളിനുമൊടുവിൽ അപ്രതീക്ഷിതമായി അതു സംഭവിച്ചു.. അൻഷെന്ന ചെറുപ്പക്കാരന്റെ  തള്ളലിൽ അവന്റെ സുഹൃത്ത് ജിൻസൺ പിന്നിലെ ഭിത്തിയിൽ പോയി തലയിടിച്ചു ബോധരഹിതനായി നിലം പതിച്ചു. ആളുകൾ കൂടി, പോലീസ് കേസായി,  പരിക്കുകളോടെ സുഹൃത്ത് ഹോസ്പിറ്റലിലും, വെറും ഇരുപത്തൊന്നു വയസ്സുകാരൻ അൻഷിന്റെ ജീവിതമാണ് അതോടുകൂടി തകർന്നടിഞ്ഞത്. ന്യൂയോർക്കിലെ തണുത്തുറഞ്ഞ ജയിലിന്റെ കറുത്ത മതിലുകൾക്കുള്ളിലേക്ക് അവൻ തള്ളപ്പെട്ടു.

ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ടപ്പെട്ട അൻഷ്, പത്തൊൻപതുകാരിയായ അനിയത്തിക്ക് ജ്യേഷ്ഠൻ മാത്രമായിരുന്നില്ല, അവരുടെ മാതാപിതാക്കളുടെ അപകട മരണത്തോടെ, അവനവൾക്കു ഏക ആശ്രയമായിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും വീടുവിട്ടു നിൽക്കാത്ത ആ ചെറുപ്പക്കാരന്, കൈകാലുകളിലെ ഇരുമ്പുചങ്ങലകളുടെ ഭാരത്തേക്കാൾ നെഞ്ചുപിടയ്ക്കുന്നതായിരുന്നു പ്രിയപ്പെട്ടവരിൽ നിന്നുള്ള ഈ അകൽച്ച.​

ആ കൊച്ചുവീട്ടിൽ അവർ രണ്ടുപേർക്കുമൊപ്പം മറ്റൊരു ജീവൻ കൂടിയുണ്ടായിരുന്നു, സ്വീറ്റി’ എന്ന പേർഷ്യൻ പൂച്ച. മൂന്ന് വർഷങ്ങൾക്ക് മുൻപ് ദത്തെടുത്ത ആ കുഞ്ഞു ജീവൻ പിന്നീട് അൻഷിന്റെ ശ്വാസം പോലെയായി മാറി. ഊണിലും ഉറക്കത്തിലും അവൾ അൻഷിന്റെ കൂടെത്തന്നെയുണ്ടായിരുന്നു. ജയിലിന്റെ ഇരുണ്ട അറകളിൽ കിടക്കുമ്പോഴും അൻഷിന്റെ ഉറക്കം കെടുത്തിയത് തണുപ്പായിരുന്നില്ല, പകരം തനിക്കായി കാത്തിരിക്കുന്ന സഹോദരിയെയും സ്വീറ്റിയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു.

​അങ്ങനെ തടവുകാരെ കാണാനുള്ള ആ ദിനം വന്നു. കാത്തിരിപ്പിനൊടുവിൽ അൻഷിന്റെ അനിയത്തി ജയിൽ സന്ദർശകമുറിയിലെത്തി. തടവുകാരെ കാണാനുള്ള പ്രത്യേക അനുമതിയോടെ അവൾ സഹോദരനെ കാണാൻ സ്വീറ്റിയെയും കൂടെക്കൂട്ടിയിരുന്നു.

​കൈകാലുകളിൽ ചങ്ങലകളാൽ ബന്ധിതനായി, കട്ടിയുള്ള ഗ്ലാസ് ജനലിനപ്പുറത്ത് അൻഷ് വന്നുനിന്നു. മറുതലയ്ക്കൽ, അനിയത്തിയുടെ കൈകളിൽ ഇരുന്ന സ്വീറ്റിയെ കണ്ടതും അൻഷിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഗ്ലാസ്സ് പാനലിനു മുകളിലൂടെ തടഞ്ഞുനിൽക്കുന്ന മതിൽ തിരിച്ചറിഞ്ഞതുപോലെ സഹോദരിയോടൊപ്പം സ്വീറ്റിയും അസ്വസ്ഥയായി കരയാൻ തുടങ്ങി. കണ്ണുനീർ തടഞ്ഞുനിർത്താനാവാതെ അൻഷ് തൻ്റെ വിറയ്ക്കുന്ന കൈകൾ ആ ഗ്ലാസിൽ അമർത്തി. അപ്പുറത്ത് സ്വീറ്റിയും തൻ്റെ കുഞ്ഞുപാദങ്ങൾ ആ ചില്ലിൽ ചേർത്തുവെച്ചു. ചില്ലിന്റെ തണുപ്പിനിടയിലൂടെ രണ്ടു ജീവനുകളുടെ ആത്മബന്ധം വിങ്ങിപ്പൊട്ടി.

​”ടൈം ഓവർ! പ്ലീസ് ഗോ ഇൻസൈഡ്!”, കാവൽക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ പരുക്കൻ ശബ്ദം ആ മുറിയിൽ മുഴങ്ങി.

സന്ദർശന ​സമയമവസാനിച്ചിരിക്കുന്നു… ഒരു അനുസരണയുള്ള നായ്കുട്ടിയെപോലെ തിരികെ നടക്കാൻ തുടങ്ങുമ്പോൾ അൻഷിന്റെ നെഞ്ച് തകരുന്നത് പോലെ തോന്നി. മറുതലയ്ക്കൽ അൻഷ് അകലുന്നത് കണ്ട സ്വീറ്റി, അനിയത്തിയുടെ കൈകളിൽ നിന്ന് കുതറിമാറി, ഗ്ലാസ് ജനലിലേക്ക് ഉള്ളിലേക്ക് നോക്കി അലമുറയിട്ട് കരഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ കാണാനാവാതെ ഒരു കുഞ്ഞിനെപ്പോലെ നീറിപ്പുകയുന്ന ആ പൂച്ചയുടെ നിലവിളി കേട്ട് അൻഷ് ആകെ തളർന്നുപോയി.

​ആ കാഴ്ച കണ്ടു അവിടെ നിന്ന സന്ദർശകരുടെയും മറ്റു തടവു പുള്ളികളുടെയും കാവൽക്കാരനായ ഉദ്യോഗസ്ഥന്റെ പോലും  മിഴികൾ ഈറനണിഞ്ഞു. കർക്കശ്യക്കാരനായ ആ ഗാർഡിന്റെ മനസ്സിൽപോലും ഏതോ ഒരു അജ്ഞാത സ്പർശത്താൽ അലിവുതോന്നി. അയാൾ ആരുമറിയാതെ, ആ ഗ്ലാസ് വിൻഡോ ചെറുതായൊന്ന് അകത്തിക്കൊടുത്തു… വായു ചെറുതായി ഉള്ളിലേക്ക് കടക്കത്തക്ക വളരെ ചെറിയൊരു വിടവ്.

​അടുത്ത നിമിഷം! ആ കുഞ്ഞു വിടവിലൂടെ ഒരു മിന്നൽ പോലെ സ്വീറ്റി ഉള്ളിലേക്ക് ചാടിക്കയറി! അവൾ അൻഷിന്റെ തോളിലേക്ക് വലിഞ്ഞുകയറി, അവന്റെ കഴുത്തിൽ തലചായ്ച്ച് ഉറക്കെ കരയാൻ തുടങ്ങി. വർഷങ്ങളായി പിരിഞ്ഞുപോയ രണ്ടു കമിതാക്കൾ വീണ്ടും കണ്ടു മുട്ടുന്ന പോലെ ! ചങ്ങലകൾ ബന്ധിച്ച കൈകൾ കൊണ്ട് അൻഷ് തന്റെ പൂച്ചയെ നെഞ്ചോട് ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു.

​പക്ഷേ, ആ അനുഗ്രഹീത നിമിഷങ്ങൾ വാനിൽ അലിഞ്ഞുതീരുമ്പോഴേക്കും തിരികെ പോകാനുള്ള സമയം അതിക്രമിച്ചിരുന്നു. നെഞ്ചിലെ ചൂടിൽ നിന്ന് സ്വീറ്റിയെ വേർപെടുത്തി സഹോദരിക്ക് കൈകളിൽ കൊടുക്കുമ്പോൾ അൻഷിന്റെ ഹൃദയം ശരീരത്തിൽ നിന്ന് പറിഞ്ഞുപോരുന്നതുപോലെ തോന്നി.

​വിറയ്ക്കുന്ന കൈകളാൽ അവൻ തൻ്റെ കണ്ണുനീരിൽ കുതിർന്ന ആ കുഞ്ഞു ജീവനെ അനിയത്തിയുടെ വിതുമ്പുന്ന കരങ്ങളിലേക്ക് പതുക്കെ കൈമാറി.

​”മോനെ… എന്റെ സൂട്കേസിൽ ചിലവിനുള്ള തുക ഞാൻ സൂക്ഷിച്ചിട്ടുണ്ട്, അറിഞ്ഞു കണ്ടു ചിലവാക്കുക, അതുപോലെ ഇവളെ നന്നായി നോക്കണം…” തൊണ്ടയിടറി, ഒരു വാക്കുപോലും പൂർത്തിയാക്കാനാവാതെ അവൻ വിതുമ്പിപ്പോയി.

​തന്നിൽ നിന്ന് വീണ്ടും അകന്നുപോകുന്ന തന്റെ ലോകത്തെ നോക്കി സ്വീറ്റി ദീനമായി വീണ്ടും കുഞ്ഞു കൈകൾ നീട്ടി. അനിയത്തിയുടെ നെഞ്ചിൽ കിടന്ന് അവൾ നീറിപ്പുകഞ്ഞു. ഇനി ആ കാഴ്ച നോക്കിനിൽക്കാൻ തനിക്ക് ശേഷിയില്ലെന്ന തിരിച്ചറിവിൽ, അൻഷ് തിരിഞ്ഞുനടന്നു.

​കണ്ണീരിൽ കുതിർന്ന കാഴ്ചകൾക്കപ്പുറം, ഇരുണ്ട ഇടനാഴിയിലേക്ക് അവൻ നടന്നു നീങ്ങി. ഓരോ അടിവെയ്ക്കുമ്പോഴും അവന്റെ കണ്ണുനീർ തുള്ളികൾ ആ തണുത്ത തറയിലേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു. അവനു പിന്നിൽ ആ കനത്ത ഇരുമ്പുകതകുകൾ അടഞ്ഞ ശബ്ദത്തേക്കാൾ ഉറക്കെ, ആ ജയിൽമുറിയിൽ മുഴങ്ങിയത് അവന്റെ നെഞ്ചുപൊട്ടിയുള്ള വിതുമ്പലുകളായിരുന്നു….

1
Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.