Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അശോകന്റെ അപരൻ
  • ♨️സൂര്യൻ്റെ നിഴൽ♨️
  • എൻ്റെ അനന്തമായ നോഡുകൾ (The infinite nodes of me)
  • മനസ്സിലേക്ക് പടർന്നവൾ
  • സുബൈറിന്റെ ഡയറിക്കുറിപ്പുകൾ: ഗോവ, വിജയപുര, ബാങ്കോക്ക് Part 2
  • കാൽപ്പാദങ്ങൾ പിന്തുടരുമ്പോൾ
  • ജാലകം
  • മൃഗം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, October 25
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അശോകന്റെ അപരൻ
കഥ പ്രണയം വിവാഹം

അശോകന്റെ അപരൻ

By ജിനാസ് വേലാണ്ടിOctober 25, 2026No Comments5 Mins Read3 Views
Bookmark Now
Please login to bookmark Close

No account yet? Register

അസ്തമയസൂര്യന്റെ ചുവപ്പ് പടർന്ന ആകാശത്തിന് താഴെ കടൽ ഇരമ്പി മറിയുന്നുണ്ട്. തലശ്ശേരിയിലെ, കടൽത്തീരത്തോട് ചേർന്ന പാർക്കിലെ, സിമെന്റ് ബെഞ്ചിലിരുന്ന്, അശോകൻ ദൂരേക്ക് നോക്കി. അറബിക്കടലിൽ നിന്ന് വീശിയടിച്ച തണുത്ത കാറ്റിൽ അവന്റെ മുടിയിഴകൾ, പാറിപറന്നു. തൊട്ട് മുന്നിലെ കരിങ്കൽ കെട്ടിയ കടൽ ഭിത്തിക്ക് മുകളിൽ ഇരുന്ന് സൂര്യസ്തമയം കാണുന്ന ആളുകൾ. പാർക്കിന് വെളിയിൽ നാഷണൽ, ഹൈവേയുടെ വശങ്ങളിൽ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും നിരത്തിവെച്ച, ഉന്തുവണ്ടികൾ. ചൂടുള്ള കല്ലുമ്മക്കായ, വറക്കുന്നതിന്റെ മണം വായുവിൽ പടരുന്നുണ്ട്. 

അശോകന്റെ ഓർമയിൽ അവളായിരുന്നു. ആതിര. തന്റെ അയൽക്കാരി, തന്റെ കാമുകി. 

നാളെ ഈനേരമാകുമ്പോൾ അവൾ മറ്റൊരാളുടെ സ്വന്തമാകും. അശോകൻ ഒന്ന് കണ്ണടച്ചു. നെഞ്ചിൽ ഒരു കനൽ ഉരുകിപ്പടരുന്നത് പോലെ തോന്നി അവന്. എന്ത് വന്നാലും കൂടെ ഉണ്ടാകും എന്ന് പറഞ്ഞവൾ എത്ര പെട്ടെന്നാണ് മാറിപോയത്. 

ഒന്നിച്ചു പാർക്കിൽ പോയപ്പോളോ, ഒന്നിച്ചു സിനിമക്ക് പോയപ്പോളോ, അരുതാത്ത രീതിയിൽ ഞാനവളുടെ ദേഹത്ത് തൊട്ടിട്ടില്ല. ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല. പ്രേമം അല്ലാതെ മറ്റൊരു വികാരവും എനിക്ക് അവളോട് ഉണ്ടായിട്ടില്ല. 

എന്നിട്ട് അവൾ എന്നോട് പറയുകയാ. ഞാൻ ബസ്സിൽ നിന്ന് അവളോട് മോശമായി പെരുമാറി എന്ന്. എന്നെ ഒഴിവാക്കാൻ അവൾ കണ്ടെത്തിയ മാർഗമായിരിക്കാം. 

ജീവിതത്തെ കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോൾ മനസ്സ് മാറിയതാവാം. സാമ്പത്തികമായി അവളെക്കാൾ ഏറെ താഴെയാണ് ഞാൻ. അവളുടെ അച്ഛൻ കണ്ടെത്തിയ ചെറുക്കൻ ഏതോ ക്യാഷുള്ള വീട്ടിലെ പയ്യനാണ്. നല്ലൊരു പയ്യനുമായി ആലോചന വന്നപ്പോൾ, അവൾ ജീവിതത്തെ പറ്റി ബുദ്ധിപൂർവം ചിന്തിച്ചതാവാം. 

അല്ലാതെ ഞാൻ അവളോട് ഇതുവരെ അങ്ങനെ മോശമായി ഒന്നും, പെരുമാറിയിട്ടില്ലല്ലോ. എന്നാലും എന്റെ ആതിര അങ്ങനെ ചെയ്യുമോ?

അവളുടെ കണ്ണുകളിൽ എന്നോടുള്ള സ്നേഹത്തിന്റെ തിരയിളക്കം ഞാൻ എത്ര തവണ കണ്ടിരിക്കുന്നു. 

ഇനി എന്റെ അതേ രൂപവും പേരും എല്ലാം ഉള്ള മറ്റൊരാൾ അവളെ ശല്യം ചെയ്തോ?അങ്ങനെ ഒരാളെ എന്റെ നാട്ടിൽ ഞാനിതുവരെ കണ്ടിട്ടില്ല. എന്റെ നാട്ടിൽ വെച്ചാണല്ലോ, ആതിരയോട് അങ്ങനെ ഒരാൾ ബസ്സിൽ വെച്ചു മോശമായി പെരുമാറിയത്. 

അവൾ തടഞ്ഞപ്പോൾ, എന്താ പ്രശ്നം, ഇതെല്ലാം ഈ അശോകന് സ്വന്തമല്ലേ എന്ന് പറഞ്ഞത്രേ. 

ഒന്നുകിൽ അവൾ കള്ളം പറയുന്നു. 

അല്ലെങ്കിൽ ഇതിന് പിന്നിൽ എന്തോ ചതി ഉണ്ട്. എന്തായാലും, ഇനി ഒന്നും ചിന്തിച്ചിട്ട് കാര്യമില്ല. നാളെ അവൾ മറ്റൊരാൾക്ക് സ്വന്തമാകും. എങ്കിലും എന്റെ നിരപരാധിത്വം അവളുടെ മുമ്പിൽ തെളിയിക്കാൻ കഴിയണേ എന്ന് അശോകൻ മനസ്സിലാഗ്രഹിച്ചു പോയി. 

താഴെ അലതല്ലി വരുന്ന തിരമാലകൾ പാർക്കിന്റെ അടിവാരത്തിലെ വൻപാറകെട്ടുകളിൽ വന്നിടിച്ചു വെളുത്ത നുരകളായി ചിതറുന്നുണ്ട്. പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയസൂര്യനെ മറച്ചു കൊണ്ട് കറുത്ത മേഘങ്ങൾ പതുക്കെ ഉരുണ്ട് കൂടുന്നുണ്ടായിരുന്നു. അറബിക്കടലിന്റെ ആഴങ്ങളിൽ നിന്ന് തണുത്തുറഞ്ഞ ഒരു കാറ്റ് വീശിയടിച്ചു. വരാനിരിക്കുന്ന മഴയുടെ മണമുള്ള നനവുള്ള കാറ്റ്. 

അശോകാ, നീ ഇവിടെ ഇരിക്കാണോ?. 

കൂട്ടുകാർ ഓടിവന്നു അശോകന്റെ അടുത്തിരുന്നു. എടാ. നിന്റെ അതേ മുഖഛായ ഉള്ള ഒരുത്തൻ ഒപ്പിച്ച പണിയാടാ ഇത്. അവനെ കൊണ്ട് ആരാ ഈ പണി ചെയ്യിച്ചത് എന്ന് അറിയണം. ആരായാലും ശരി, എല്ലാം ആതിരയെ അറിയിക്കണം. താലി കെട്ട് നടക്കുന്നതിനു മുമ്പ് നീയും ആതിരയും കല്യാണവീട്ടിൽ നിന്ന് മുങ്ങും. എന്താ ഓക്കേ അല്ലേ. 

എടാ വൈകി പോയെടാ. ഇനി ഒന്നും വേണ്ടാ. ആതിര എന്നെ വിശ്വസിച്ചില്ലല്ലോ. ഇനി നിങ്ങള് പറഞ്ഞാൽ വിശ്വസിക്കുമോ? കല്യാണദിവസം ഒളിച്ചോടിയാൽ അത് വലിയ സീൻ ആകും. അതിനൊന്നും ഞാനില്ല. 

എന്റെ നിരപരാധിത്ത്വം അവളെ അറിയിക്കണമെന്നുണ്ട്. 

നിന്റെ നിരപരാധിത്ത്വം അറിഞ്ഞാൽ അവള് കല്യാണവീട്ടിൽ നിന്ന് നിന്റെ കൂടെ ഇറങ്ങി വരുമെടാ ഉറപ്പ്. അതിന് ആ കള്ളപന്നിയെ കയ്യിൽ കിട്ടിയില്ലെടാ. അവനെ കയ്യിൽ കിട്ടിയാലേ, സത്യങ്ങൾ പുറത്ത് വരികയുള്ളൂ. 

കൂട്ടുകാരനിൽ ഒരുവൻ മുഷ്ട്ടിചുരുട്ടി അക്ഷമനായി കൊണ്ട് മുരണ്ടു. പെട്ടെന്ന് കാറ്റിന്റെ അകമ്പടിയോടെ മഴ പെയ്ത് തുടങ്ങി. അശോകനും കൂട്ടുകാരും പാർക്കിൽ നിന്ന് ഓടി പുറത്തുള്ള ഒരു ഷോപ്പിന്റെ വരാന്തയിലേക്ക് കയറി നിന്നു. 

പിറ്റേന്ന് ആതിരയുടെ കല്യാണദിവസം. അശോകനും കൂട്ടുകാരും കല്യാണത്തിന് അവിടെ ഉണ്ട്.. താലികെട്ട് ചടങ്ങ് വധുവിന്റെ വീട്ടിൽ വെച്ചാണ്. വരന്റെ വീട്ടിൽ നിന്ന് കുറച്ചധികം ആളുകൾ ആ വീട്ടിലേക്ക് വന്നു. 

കല്യാണ ചെക്കന്റെ കൂടെ വന്നവരിലെ ഒരാളെ കണ്ട് അശോകൻ ഞെട്ടി. 

തന്റെ അതേ മുഖഛായ ഉള്ള ഒരാൾ. അതേ അവൻ തന്നെയാകും, എന്റെ ആതിരയെ തെറ്റിദ്ധരിപ്പിച്ചത്. അവൻ ചുറ്റും ആതിരയെ അന്വേഷിച്ചു. 

താലികെട്ടാൻ നേരമാണ്. അവൾ വീടിന്റെ ഉള്ളിലായിരിക്കും. അശോകൻ അകത്ത് ചെന്ന് ആതിരയെ കണ്ടു. അവൻ തന്റെ മൊബൈലിൽ എടുത്ത ഫോട്ടോ ആതിരയെ കാണിച്ചു. ഇതാണ് എന്റെ അപരൻ. നിന്നെ തെറ്റിദ്ധരിപ്പിച്ചത് അവനാണ്. ആള് വാതിൽക്കൽ ഉണ്ട്. സംശയമുണ്ടെങ്കിൽ പോയി കണ്ടോളൂ. അശോകൻ പറഞ്ഞു. 

ആതിര വാതിൽക്കലേക്ക് ഒളിഞ്ഞു നോക്കി. അതേ, ശരിക്കും അശോകേട്ടനെ പോലെ ഉണ്ട്. ഇയാള് തന്നെയാണ് എന്നെ ബസ്സിൽ നിന്ന് ശല്യം ചെയ്തത്. ഇതിൽ എന്തോ ചതി ഉണ്ട്. അല്ലാതെ അയാള് എന്തിനാ നമ്മള് ഭാര്യ ഭർത്താക്കന്മാർ ആകാൻ പോകുകയല്ലേ, പിന്നെന്താ ശരീരത്തിൽ തൊട്ടാൽ എന്നൊക്കെ പറഞ്ഞത്? എന്നെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയല്ലേ? അശോകൻ ആളത്ര ശരിയല്ല എന്ന് എന്റെ അച്ഛൻ ഈ സംഭവത്തിന്‌ ശേഷമാ പറഞ്ഞത്. അച്ഛൻ അറിഞ്ഞു കൊണ്ടുള്ള നാടകം ആകുമോ? എന്നെ പ്രണയത്തിൽ നിന്ന് അകറ്റാൻ. 

അവൾ വേഗം അശോകന്റെ അടുത്ത് എത്തി. നീ എന്നെ കൊണ്ട് പോകുമെങ്കിൽ ഇപ്പോൾ ഞാൻ നിന്റെ കൂടെ വരാം. 

വേണ്ടാ ആതിരേ. വൈകി പോയി. ഞാൻ പറഞ്ഞപ്പോൾ നീ എന്നെ, വിശ്വസിച്ചില്ലല്ലോ. ചെക്കനും വീട്ടുകാരും താലികെട്ടാൻ വന്ന് നിക്കണ നേരത്ത് ഒരു ഒളിച്ചോടി കല്യാണം. അതൊന്നും വേണ്ടാ. നിന്റെ തെറ്റിദ്ധാരണ മാറിയല്ലോ അതുമതി എനിക്ക്. അവൻ അവിടുന്ന് പുറത്തേക്ക് പോകാൻ ഒരുങ്ങി. കൂട്ടുകാർ അവനെ തടഞ്ഞു. 

അവളുടെ കഴുത്തിൽ അവൻ താലികെട്ടുന്നത് സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടേ നീ പോകാവൂ. അല്ലെങ്കിൽ അവൾ നിന്റെ മനസ്സിൽ നിന്ന് ഒരിക്കലും പോകില്ല. അവള് മറ്റൊരാളുടെ ഭാര്യയാണ് എന്ന ബോധം നിന്റെ മനസ്സിന് ഉണ്ടാകണമെങ്കിൽ, താലികെട്ട്നീ കാണണം. ചില സത്യങ്ങൾ കണ്ണ് കൊണ്ട് കണ്ടാലേ മനസ്സിന് ഉൾകൊള്ളാൻ കഴിയൂ. കൂട്ടുകാർ, നിർബന്ധിച്ചപ്പോൾ അശോകൻ താലികെട്ട് കാണാൻ കാത്തിരുന്നു. 

ഒടുവിൽ താലികെട്ടിന്റെ സമയമായി. തന്നെക്കാൾ കുറച്ചധികം പ്രായം തോന്നിക്കുന്ന ഒരാൾ ആതിരയുടെ കഴുത്തിൽ താലികെട്ടുന്നതും അവൾ കണ്ണടച്ച് നിക്കുന്നതും അശോകൻ നോക്കി നിന്നു. പിന്നെ അവിടെ നിക്കാൻ അവന് കഴിഞ്ഞില്ല. അവൻ തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് നടന്നു. 

ആതിരയുടെ, തെറ്റിദ്ധാരണ മാറിയതിന്റെ ആശ്വാസവും നഷ്ടപ്രണയത്തിന്റെ വേദനയും, അവന്റെ മനസ്സിന്റെ തുലാസിൽ ഇരു തട്ടിലും തൂങ്ങിയപ്പോൾ, നഷ്ടപ്രണയത്തിന്റെ വേദനയുള്ള തട്ട് താണ് കിടന്നത് കൊണ്ടാകും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത്. 

അവൻ നേരെ വീടിന്റെ ഉള്ളിലെ അവന്റെ മുറിയിൽ പോയി, കട്ടിലിൽ മുഖമമർത്തി കിടന്നു പൊട്ടിക്കരഞ്ഞു. അവന്റെ അമ്മ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 

അവന്റെ വേദന അവൻ കരഞ്ഞു തീർക്കട്ടെ, അവർ മകന്റെ മുറിയിലേക്ക് പോയതേ ഇല്ല. 

ദിവസങ്ങൾ കടന്ന് പോയി. ഭർത്താവിന്റെ വീട്ടിലേക്ക് പോയ ആതിര ഇടക്ക് ഭർത്താവിനോടൊപ്പം സ്വന്തം വീട്ടിലേക്ക് വരാറുണ്ട്. 

ഒരു ദിവസം അയൽക്കാരനായ അശോകന്റെ വീട്ടിലും അവർ വന്നു. 

അവൾ ഹാപ്പിയാണ്. 

സന്തോഷജീവിതം. 

പിന്നെ തനിക്ക് മാത്രമായി എന്ത് നഷ്ടപ്രണയം. അവന്റെ മനസ്സിൽ നിന്നും നഷ്ട്ട പ്രണയത്തിന്റെ വേദന അറിയാതെ ഉരുകി ഇല്ലാതാകുന്നതിന്റെ ആശ്വാസം അവനനുഭവിച്ചു. 

അവർ യാത്ര പറഞ്ഞിറങ്ങി. ഇറങ്ങാൻ നേരം അവൾ അശോകന്റെ ചുമലിൽ ഒരു തട്ട് തട്ടി ഇറങ്ങി പോയി. 

അതൊരു ആശ്വസിപ്പിക്കലായിരുന്നോ. അവർ വന്ന ആഡംബര കാർ മുറ്റത്ത് നിന്ന് തിരിച്ചു തിരികെ പോയി. 

രണ്ട് ദിവസം കഴിഞ്ഞു അവളുടെ അമ്മ തന്റെ അമ്മയോട് സ്വകാര്യം പറയുന്നത് അവൻ കേട്ടു. അശോകനെ എന്റെ മോളിൽ നിന്നകറ്റാൻ അതിയാന് അശോകന്റെ ഒരു ഡ്യൂപ്പിനെ കിട്ടിയിരുന്നു. മനോജ്‌ എന്നാ അവന്റെ പേര്. അശോകൻ എന്ന് കള്ളം പറഞ്ഞാ അവൻ എന്റെ മോളെ ബസ്സിൽ നിന്ന് ശല്യം ചെയ്തത്. അങ്ങനെ ബസ്സിൽ നിന്ന് ശല്യം ചെയ്യാൻ ഒന്നും അതിയാൻ പറഞ്ഞില്ല. എങ്ങനെ എങ്കിലും എന്റെ മോളെ പ്രണയത്തിൽ നിന്ന് പിന്മാറ്റാൻ എന്തെങ്കിലും ഒരു സൂത്രം ഒപ്പിക്കാനേ പറഞ്ഞുള്ളൂ. അതിയാൻ പറഞ്ഞിട്ടാ ആ അപരൻ എന്റെ മോളിൽ നിന്നും അശോകനെ അകറ്റിയത്. കാഞ്ഞ ബുദ്ധിയാ അങ്ങേരുടേത്. 

അതിന് എന്റെ മോന് കാര്യം പറഞ്ഞാൽ മനസ്സിലാകും ശാരദേ. താലികെട്ടിന് മുമ്പ് ഒളിച്ചോടാം എന്ന് നിന്റെ മോള് പറഞ്ഞിട്ട്, എന്റെ മോൻ പിന്മാറിയതാ. അവനങ്ങനെ തീരെ ബോധോം കഥേം ഇല്ലാത്തോനല്ല. 

അശോകൻ എല്ലാം ഉള്ളിൽ നിന്ന് കേട്ടു. എല്ലാം അവളുടെ അച്ഛന്റെ തന്ത്രങ്ങളായിരുന്നു അല്ലേ. എന്ത് തന്നെയായാലും അവള് ഹാപ്പി ആണല്ലോ. ഞാനും ഒക്കെ ആണ്.. 

പിന്നെയും ഒന്ന് രണ്ട് വർഷം കഴിഞ്ഞാണ് അശോകന്റെ വിവാഹം കഴിഞ്ഞത്. അവന്റെ ഭാര്യയായി അശ്വതി അവന്റെ ജീവിതത്തിലേക്ക് വന്നു. 

ആതിരയുടെ അത്ര നിറമില്ലെങ്കിലും എന്തോ ഒരു അഴക് അശ്വതിക്ക് ഉണ്ടായിരുന്നു. തന്റെ വരവറിഞ്ഞു ചിലവഴിക്കുന്നവൾ. 

അതിൽ നിന്നും പിശുക്കി പിന്നെയും തനിക്ക് ബുദ്ധിമുട്ട് വരുമ്പോൾ പിശുക്കി മാറ്റി വെച്ച പൈസ എടുത്ത് എനിക്ക് തരുന്നവൾ. ആഗ്രഹങ്ങൾ അല്ലാതെ ഒന്നിനും അത്യാഗ്രഹം ഇല്ല. 

ദൈവം അനുഗ്രഹിച്ചു തന്ന പെണ്ണ്. അവൻ തന്റെ ഭാര്യയെ പ്രണയിച്ചു തുടങ്ങി. 

സത്യത്തിൽ ആ അപരൻ തനിക്ക് നഷ്ടമല്ല, ലാഭമാണ് തന്നത് എന്ന് അശോകൻ മനസ്സിലാക്കി. തനിക്ക് ചേർന്ന പെണ്ണിനെ തനിക്കും, ആതിരക്ക് ചേർന്ന പുരുഷനെ ആതിരക്കും കിട്ടാൻ കാരണം ആ അപരൻ ആണ്. പ്രണയകാലത്തെ മധുരം ഒന്നും ചിലപ്പോൾ ജീവിതത്തിന് ഉണ്ടാകണമെന്നില്ല. 

അവൾ സമ്പന്നതയിൽ ജീവിച്ചവളാണ്. അവൾ ആശിച്ച പോലൊരു ജീവിതം കിട്ടാതെ വരുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ഉടലെടുക്കും. എന്നാൽ എന്റെ അശ്വതി അങ്ങനെ അല്ല.. അവളുടെ സ്നേഹവും കരുതലും, ഒരു ഗൃഹനായികയുടെ മിടുക്കും എല്ലാം കാണുമ്പോൾ ചേരേണ്ടവർ തമ്മിൽ തന്നെയാണ് ചേർന്നത് എന്നവന് മനസ്സിലായി. 

ആ അപരൻ നഷ്ടത്തിനു വന്നവൻ അല്ല. ഐശ്വര്യം കൊണ്ട് വന്നവനാണ്. 

എന്റെ സ്വന്തം അച്ചുവിനെ തനിക്ക് കിട്ടാൻ, കാരണക്കാരനായ അപരന് അവൻ മനസ്സിൽ ആയിരം വട്ടം, നന്ദി പറഞ്ഞു. 

#എന്റെരചന

#കൂട്ടക്ഷരങ്ങൾ

വിഷയം : എന്റെ പേരിൽ മറ്റൊരാൾ. 

 

0
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.