Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • നാഗനന്ദിനി നാഗയക്ഷി – 1
  • ഉണ്ണിയേശുവിന്റെ ചിരി
  • കൃതജ്ഞതയോടെ
  • സ്നേഹത്തിന്റെ ശേഷിപ്പുകൾ
  • എന്താണ് കുറവ്?
  • ഇണക്കത്തിലേക്കുള്ള ദൂരം
  • ദീപങ്ങളുടെ ഉത്സവം : ചരിത്രവും ഐതിഹ്യങ്ങളും
  • അതിരപ്പിള്ളി – മലക്കപ്പാറ:
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, November 9
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹത്തിന്റെ ശേഷിപ്പുകൾ
കഥ ജീവിതം ബന്ധങ്ങൾ

സ്നേഹത്തിന്റെ ശേഷിപ്പുകൾ

By സിന്ധു അപ്പുക്കുട്ടൻNovember 9, 20263 Comments7 Mins Read109 Views
Bookmark Now
Please login to bookmark Close

No account yet? Register

കാലം തെറ്റി പൂത്ത കണിക്കൊന്നയിതളുകളിലേക്ക് മഴത്തുള്ളികൾ മുത്തുമണികളായി പെയ്തിറങ്ങുന്നതും നോക്കി ബാൽക്കണിയിലെ ചാരുകസേരയിൽ ചാഞ്ഞുകിടക്കുമ്പോഴാണ് ഗേറ്റ് കടന്ന് ഒരു ചുവന്നകുട മുറ്റത്തേക്ക് നടന്നുകയറുന്നത് അമ്പിളി കണ്ടത്.

മുഖമപ്പാടെ ചുവപ്പിന്റെ മറവിലായിരുന്നെങ്കിലും, മഴ നനയാതെ ഉയർത്തിപ്പിടിച്ച സാരിഞൊറിവുകൾക്കിടയിലൂടെ അവൾ വ്യക്തമായിത്തന്നെ കണ്ടു. വളഞ്ഞുരുണ്ട, വിരലുകളില്ലാത്ത ഇടതുകാൽ!

കുഞ്ഞാപ്പുവിന്റെ കല്യാണം ഈ മഴയിൽ നനഞ്ഞുകുതിരുമോ എന്ന വേവലാതിയായിരുന്നു ഇത്രനേരവും മനസ്സിൽ നിറഞ്ഞുനിന്നിരുന്നത്. എന്നാൽ ചുവന്ന കുടയ്ക്കു കീഴിൽ ഉമ്മറത്തേക്ക് നടന്നടുക്കുന്നത് അതിലും വലിയ വേവലാതിയാണല്ലോ എന്നവൾ ഈർഷ്യയോടെ ഓർത്തു.

നാട്ടിലേക്ക് വരാൻ തോന്നിയ ആ നിമിഷത്തെ അവൾ മനസ്സുകൊണ്ട് ശപിച്ചു.

കുഞ്ഞാപ്പുവിന്റെ കല്യാണം ഗുരുവായൂരിൽ വെച്ച് മതിയെന്ന് അമ്മയുടെ ആഗ്രഹമായിരുന്നു. കേട്ടപ്പോൾ എതിർക്കാനൊന്നും തോന്നിയില്ല. ഏറിവന്നാൽ ഒരാഴ്ചത്തെ കാര്യമല്ലേ. അതുകഴിഞ്ഞാൽ തിരികെപ്പോകാമല്ലോ എന്നൊരു ആശ്വാസത്തിലായിരുന്നു അവൾ.

പക്ഷേ വിചാരിച്ചതിനുമപ്പുറം എന്തൊക്കയോ വരാനിരിക്കുന്നു എന്ന് തോന്നിപ്പോകുകയാണ്.

വേദനയോടെ ഉതിർന്നു വീണ ദീർഘനിശ്വാസം അവളുടെ കണ്ണുകളെ ഈറനണിയിച്ചു.

മുകളിലേക്കുള്ള ഗോവണിപ്പടികളിലൂടെ പതിഞ്ഞൊരു കാൽപ്പെരുമാറ്റം അടുത്തെത്തുന്നതറിഞ്ഞ് അവൾ മുഖം അമർത്തിത്തുടച്ച് കസേരയിലേക്ക് ഒന്നുകൂടി ചാഞ്ഞിരുന്നു.

“ഒന്നവിടെവരെ വന്നിട്ട് പോവോ? ഏച്ചിയും മോനും വന്നൂന്നറിഞ്ഞതുമുതൽ പറയുന്നതാ. ഒന്ന് കാണാൻ കൊതിയാകുന്നു ന്ന്. ഇപ്പൊ അതൊരു വാശി പോലെയായിട്ടുണ്ട്. ആഹാരം പോലും കഴിക്കുന്നില്ല മോനേം കൂട്ടി ഒന്ന് വന്നാൽ മാത്രം മതി.”

ശാലിനിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. പക്ഷേ കണ്ണുകൾ തുളുമ്പുന്നുണ്ടായിരുന്നില്ല. കരഞ്ഞ് കണ്ണുനീർ വറ്റിക്കാണണം.

“നീയിനിയും ഈ വാശിയും പിണക്കവും കൊണ്ടുനടക്കാതെ ഒന്നവിടെവരെ പോയിട്ട് വാ. വരാനുള്ളതൊക്കെ വന്നു. അതുകൊണ്ട് നിനക്കു നന്മമാത്രേ വന്നിട്ടുള്ളൂ. അനുഭവിച്ചത് മുഴുവൻ ഇവളല്ലേ. അവനാണെങ്കിലും ഇന്നോ നാളെയോ എന്നറിയാതെ ഒരേ കിടപ്പ് കിടക്കുവല്ലേ. നീ മോനെയും കൂട്ടി ഒന്ന് പോയിട്ട് വാ. എന്തൊക്കെ പറഞ്ഞാലും ചന്ദ്രൻ അവന്റെയച്ഛനല്ലേ.”

ശാലിനിയുടെ പിന്നിൽനിന്ന് അമ്മ അവൾക്കു മുന്നിലേക്ക് നീങ്ങിനിന്നു.

“ഞാൻ വരാം.”

ആരുടെയും മുഖത്തേക്ക് നോക്കാതെ അത്രമാത്രം പറഞ്ഞിട്ട് അമ്പിളി എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.

അമ്മ പിന്നെയും എന്തൊക്കെയോ ശാലിനിയോട് പറയുന്നതും അവൾ വിങ്ങിക്കരയുന്നതും മുറിക്കുള്ളിലിരുന്ന് അവൾ കേട്ടു.

ഒരുകാലത്ത് ഒരേപത്രത്തിലുണ്ട്, ഒരേപായിൽ കിടന്നുറങ്ങിയ രണ്ടുപേരാണ് ഇന്ന് അന്യരെപ്പോലെ… അമ്പിളിയുടെ മനസ്സൊന്നു തേങ്ങി.

പിറ്റേന്ന് ഉച്ചയോടെ തൊടിയിൽനിന്ന് വാഴയില വെട്ടിക്കൊണ്ടുവന്നപ്പോൾ അമ്മയുടെ ചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരി മിന്നിമറയുന്നത് അവൾ കണ്ടു.

വാട്ടിയ വാഴയിലയിലേക്ക് ചോറും കറികളുമെല്ലാം ശ്രദ്ധയോടെ വിളമ്പി പൊതിഞ്ഞുകെട്ടുമ്പോഴേക്കും കുഞ്ഞാപ്പു യാത്രയ്ക്കുള്ള ഒരുക്കങ്ങളോടെ അടുക്കളയിലെത്തി.

“അമ്മമ്മ വരുന്നുണ്ടോ ചിറ്റയുടെ വീട്ടിലേക്ക്?”

അടുക്കളയിലെ കനത്ത നിശ്ശബ്ദതയിലേക്ക് കുഞ്ഞാപ്പുവിന്റെ ചോദ്യം ഒരു പൂത്തിരിപോലെ കത്തിപ്പടർന്നു.

“ഇല്ല മോനേ… നിങ്ങള് പോയിട്ട് വാ. അമ്മമ്മയ്ക്ക് എപ്പോ വേണേലും അങ്ങോട്ട് പോകാലോ.”

കാറിലിരിക്കുമ്പോൾ ചോറുപൊതിയിൽനിന്നുയർന്ന കൊതിപ്പിക്കുന്ന മണം അവളുടെ ഓർമ്മകളെ വർഷങ്ങൾക്കപ്പുറത്തേക്ക് കൈപിടിച്ചുകൊണ്ടുപോയി.

“അമ്പിളിയേച്ചീ… ഇന്നത്തെ ചോറ് ഇച്ചിരിപോലും എനിക്ക് കിട്ടിയില്ലാട്ടോ. രാജിയും മോളിയും കൂടി കയ്യിട്ടുവാരി മുഴുവനും തീർത്തു. ഏച്ചി ഉണ്ടാക്കിത്തരുന്ന പൊതിച്ചോറിന് അസാധ്യ രുചിയാണെന്നാ അവരൊക്കെ പറയുന്നേ.”

ശാലിനി രാവിലെ തയ്യൽ ക്ലാസ്സിലേക്ക് പോകുമ്പോൾ അവൾക്കുള്ള പൊതിച്ചോറ് കെട്ടിയിരുന്നത് അമ്പിളിയായിരുന്നു. വീട്ടിലിരിക്കുന്ന ദിവസവും അവൾ അമ്പിളിയെക്കൊണ്ട് പൊതിച്ചോറ് കെട്ടിക്കും. അത് അമ്പിളിയുടെ കൈകൊണ്ട് വാരിക്കഴിക്കുകയും ചെയ്യും.

അമ്പിളിയേച്ചിയുടെ സ്നേഹം മുഴുവനും ഇതിലുണ്ട്. അതാ ഇതിനിത്ര രുചി.

ഇടയ്ക്കിടെ ശാലിനി അവളോട് പറയും.

അമ്മ പുലർച്ചെതന്നെ ജോലിക്കിറങ്ങും. പിന്നെയുള്ള അടുക്കള ജോലികളൊക്കെയും അവളുടെ ഉത്തരവാദിത്തമായിരുന്നു .

കമ്പിയൊടിഞ്ഞതും ശീല കീറിയതുമായ കുടകളുമായി വരാന്തയിലിരിക്കുന്ന അച്ഛൻ ഇടയ്ക്കിടെ അവളെ നീട്ടിവിളിക്കും.

“അമ്പിളീ … അച്ഛനൊരു ചായകൂടി വേണമല്ലോടീ.”

ശാലിനിക്കും എല്ലാറ്റിനും അമ്പിളിയേച്ചിതന്നെ വേണം. അമ്പിളിക്കവൾ അനിയത്തിയല്ലായിരുന്നു. ഒരു മകളോടുള്ള സ്നേഹവും കരുതലുമായിരുന്നു അവൾക്ക്.
കൂട്ടത്തിൽ, കാലിന് സ്വാധീനമില്ലാത്ത കുട്ടിയെന്ന പരിഗണനയും സ്നേഹവും ലാളനയും അമ്പിളിയിൽ നിന്ന് വേണ്ടുവോളം ലഭിച്ചിരുന്നു ശാലിനിക്ക്.

കുടകൾ നന്നാക്കിക്കൊടുത്താൽ കിട്ടുന്ന കൂലിയുടെ പാതി അച്ഛനവളുടെ കൈകളിൽ ഏൽപ്പിക്കും, നീ സൂക്ഷിച്ചു വെച്ചോടി കൊച്ചേയെന്നും പറഞ്ഞ്.

അമ്മയും അങ്ങനെതന്നെ. വീട്ടുജോലിയിൽനിന്ന് കിട്ടുന്ന ശമ്പളത്തിൽനിന്നൊരു പങ്ക് അവൾക്കായി മാറ്റിവെക്കും.

പ്രീ ഡിഗ്രി തോറ്റതോടെ പഠിത്തം നിർത്തിയ അമ്പിളിയായിരുന്നു ആ വീട്ടിലെ ഗൃഹനാഥ.

ചെറിയ പ്രായതതിലും ഓരോരുത്തരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ്, ആരുടെയും മുഖം വാടാതെ ആ ചെറിയ കുടുംബത്തിന്റെ ജീവിതചക്രം തിരിക്കാൻ അവൾക്ക് അസാധാരണമായൊരു മിടുക്കുണ്ടായിരുന്നു.

അന്നൊന്നും അവൾക്കറിയില്ലായിരുന്നു, താൻ ഇത്രയധികം സ്നേഹിച്ചും ചേർത്തുപിടിച്ചും വളർത്തിയെടുത്ത ആ കുടുംബം ഒരുനാൾ ഓർമ്മകളുടെ മുൾവഴികളിലൂടെ തന്നെ വലിച്ചിഴക്കുമെന്ന്.

ചന്ദ്രേട്ടന്റെ ആലോചന വന്നപ്പോൾ തീരെ താല്പര്യമില്ലയിരുന്നു.

കല്യാണം കഴിഞ്ഞാൽ അച്ഛനെയും അമ്മയെയും വിട്ടു പോകണമല്ലോയെന്ന ചിന്ത തന്നെ അവളെ വല്ലാതെ വേദനിപ്പിച്ചു.

ശാലിനിക്ക് പറ്റിയ ആരെങ്കിലുമുണ്ടെങ്കിൽ കൊണ്ടു വരാൻ പറയമ്മേ. അവൾക്കല്ലേ ഒരു ജീവിതം വേണ്ടത്.

അവൾ അമ്മയോട് ചിണുങ്ങി.

ആദ്യം നിന്റെ കാര്യം കഴിയട്ടെ. വരുന്നവൻ നല്ലതാണെങ്കിൽ അവളുടെ കാര്യങ്ങൾക്ക് ഒരാങ്ങളയുടെ സ്ഥാനത്ത് നിന്നോളുമല്ലോ.

അതായിരുന്നു അമ്മ കണ്ട ഗുണം.

ചന്ദ്രേട്ടൻ സ്നേഹസമ്പന്നനായിരുന്നു. ടൗണിൽ ടാക്സിയോടിക്കുകയായിരുന്നു അയാൾ. സ്വന്തമെന്ന് പറയാൻ ആരുമില്ലായിരുന്നു അയാൾക്ക്. ചെറുപ്പത്തിലെ അച്ഛനുമമ്മയും നഷ്ടപ്പെട്ടപ്പോൾ അനാഥനായിത്തീർന്ന ഒരുവൻ.

ആദ്യത്തെ അപരിചിതത്വം മാറിയപ്പോൾ അമ്പിളി അയാളെ സ്നേഹംകൊണ്ട് പൊതിഞ്ഞു പിടിച്ചു. ചില സമയത്തവൾ അയാൾക്ക് അമ്മയായി, മറ്റു ചിലപ്പോൾ അയാളുടെ ഹൃദയം കവർന്ന പ്രണയിനിയായി. അയാൾക്കു ചുറ്റിലും കൊഞ്ചി നടക്കുന്നൊരു മകളുമായി മറ്റു ചിലനേരങ്ങളിൽ.

സ്നേഹമെന്നത് ഒരു ഇരുവഴി പാതയാണെന്നും, രണ്ടിടത്തേക്കും ഒരുപോലെ യാത്ര ചെയ്യുമ്പോഴാണ് അത് ലക്ഷ്യത്തിലെത്തുന്നതെന്നും അവൾക്ക് കാട്ടിക്കൊടുത്തത് അയാളായിരുന്നു.

ശാലിനിയോടുള്ള അവളുടെ സ്നേഹവും അവളുടെ ഭാവിയെച്ചൊല്ലിയുള്ള ആകുലതകളും കാണുമ്പോൾ അവൾക്ക് വേണ്ടി നല്ലൊരാളെ നമുക്ക് കണ്ടെത്താമെന്ന് വാക്കുകൊടുത്തു.

അമ്മ പറഞ്ഞത് സത്യമായി, ചന്ദ്രേട്ടൻ ശാലിനിയെ തന്റെ കുഞ്ഞനിയത്തിയായി കണ്ടു തുടങ്ങിയല്ലോ എന്നോർത്ത് അമ്പിളി ആശ്വാസം കൊണ്ടു.

കുഞ്ഞാപ്പുവിനെ പ്രസവിച്ചു കിടക്കുന്ന സമയത്തായിരുന്നു ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന ജീവിതനദിയിൽ വലിയൊരു ചുഴി രൂപപ്പെട്ടതും, അതിൽപ്പെട്ട് ഒരു കുടുംബം മൊത്തം തകർന്നടിഞ്ഞതും.

മൂന്നു മാസം തികഞ്ഞതു കൊണ്ട് അമ്മ വീണ്ടും പണിക്ക് പോയിത്തുടങ്ങിയിരുന്നു. ശാലിനി വീട്ടിലിരുന്ന് തയ്യൽ ജോലികൾ ചെയ്യുന്നു.

ഒരു ദിവസം രാവിലെ കുഞ്ഞിന് ചെറിയൊരു പനിക്കോൾ കണ്ടപ്പോൾ അവനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി. തിരികെ വരും വഴി അമ്മ, പ്രസവ ശുശ്രൂഷ ചെയ്യുന്ന വീട്ടിലേക്ക് പോകുകയും ചെയ്തു.

രാവിലെ ചന്ദ്രനെ വിളിച്ചെങ്കിലും ഓട്ടമുണ്ട് എന്ന മറുപടിയാണ് കിട്ടിയത്.

ഓട്ടോയിൽ വീടിനു മുന്നിൽ വന്നിറങ്ങുമ്പോൾ കാറ്‌ മുറ്റത്ത്‌ കിടപ്പുണ്ട്.

പാവം, ധൃതി പിടിച്ച് ഓടിപ്പോന്നതാകും എന്ന ചിന്തയോടെ അകത്തേക്ക് കയറാൻ നോക്കുമ്പോൾ മുൻവാതിൽ അടഞ്ഞു കിടക്കുന്നു. പതിയെ തള്ളിയപ്പോഴാണ് അത് അകത്തു നിന്ന് കുറ്റിയിട്ടിരിക്കുകയാണെന്ന് മനസ്സിലായത്.

വരാന്തയിൽ അച്ഛന്റെ കുടകളും പണിയായുധങ്ങളും നിശബ്ദരായി ഇരിപ്പുണ്ട്.

ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി. നൂറു നൂറു ചിന്തകൾ കടന്നൽ കൂട്ടങ്ങളെപ്പോലെ ചുറ്റിലും കിടന്നു മുരണ്ടു.

ശാലൂ….

അവൾ അലറിക്കൊണ്ട് വാതിലിൽ ആഞ്ഞാഞ്ഞ് ഇടിച്ചു.

ഏറെനേരം കഴിഞ്ഞാണ് ആ വാതിൽ തുറക്കപ്പെട്ടത്.

ഒരു കുറ്റവാളിയെപ്പോലെ തല കുനിച്ച് ചന്ദ്രൻ അവൾക്ക് കയറാനായി ഒരു വശത്തേക്ക് മാറി നിന്നു.

വിറളിപിടിച്ച കാറ്റുപോലെ അകത്തേക്ക് പാഞ്ഞു കയറുമ്പോൾ കാലിടറി.

ആ ഇടർച്ചയിൽ, കുഞ്ഞാപ്പുവിനെയും കൊണ്ട് കമിഴ്ന്നടിച്ച് വീണത്, അഴിഞ്ഞുലഞ്ഞു നിൽക്കുന്ന ശാലിനിയെ കണ്ടപ്പോഴാണ്. അവൾ ഒളിക്കാനൊരിടം പരതുകയായിരുന്നു.

എത്ര നേരം ആ കിടപ്പ് കിടന്നു എന്നറിയില്ല. കരഞ്ഞു കരഞ്ഞ് കുഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയിരുന്നു.

പുറത്ത് അച്ഛന്റെ ഉറക്കെയുള്ള പാട്ട് കേൾക്കാം. ഷാപ്പിലെ കള്ള് മുഴുവൻ വലിച്ചുകേറ്റിയിട്ടുണ്ട്.

അയാൾ അതിനുള്ള കാശും കൊടുത്ത് അച്ഛനെ ഒഴിവാക്കിയതാണെന്ന തിരിച്ചറിവ് വന്നപ്പോൾ ഭ്രാന്തിയെപ്പോലെ അലറാൻ തോന്നി അവൾക്ക്..

അമ്മയെത്തിയ നേരത്താണ് ശാലിനി കഴുത്തിലൊരു കുരുക്കിട്ട് വയ്യാത്ത കാലും വലിച്ച് കഴുക്കോലിലേക്ക് എത്തിപ്പിടിക്കാൻ നോക്കുന്നത് കണ്ടത്.

പതം പറച്ചിലുകളുടെയും നെഞ്ചത്തടിയുടെയും അവസാനം, അവളെടുത്തോട്ടെ അമ്മേ. അവൾക്ക് കാല് വയ്യാത്തതല്ലേ. ചന്ദ്രേട്ടൻ നല്ല സ്നേഹമുള്ളൊനാ. അവളെ പൊന്നുപോലെ നോക്കിക്കൊള്ളും എന്ന് പറഞ്ഞ് അമ്പിളി ഇരുവഴി നിറഞ്ഞൊഴുകിയ ആ സ്നേഹത്തെ ഒറ്റ ദിശയിലേക്കാക്കി പിന്തിരിഞ്ഞു നടന്നു.

ശാലിനിയെയും കൊണ്ട് അയാൾ പടിയിറങ്ങിപ്പോകുന്നത് നോക്കി നിൽക്കുമ്പോൾ വല്ലാത്തൊരു ശൂന്യതയായിരുന്നു മനസ്സിൽ.

ഏച്ചീ, എനിക്കൊരു തെറ്റുപറ്റിപ്പോയി. എന്നോട് ക്ഷമിക്കണേയെന്ന കരച്ചിൽ അവളുടെ കാതുകളിൽ വീണതുമില്ല.

കാലം മായ്ച്ചു കളയാത്ത ആ മുറിവും പേറി ചുരുണ്ടു കൂടി കിടന്ന നാളുകൾക്ക് ദൈർഘ്യമേറെയായിരുന്നു.

ഇനിയും ജീവിച്ചേ മതിയാകു എന്ന തിരിച്ചറിവു വന്നപ്പോഴേക്കും കുഞ്ഞാപ്പു സ്കൂളിൽപ്പോയിത്തുടങ്ങിയിരുന്നു. പിന്നെപ്പിന്നെ അവളും അമ്മയ്‌ക്കൊപ്പം വീട്ടുജോലിക്കിറങ്ങി.

അങ്ങനെയാണ് മേഴ്‌സി ഡോക്ടററുടെ വീട്ടിലെ ജോലി അവൾക്ക് കിട്ടിയത്. ഡോക്ടറുടെ ദുബായിലുള്ള മകൾ പ്രസവിച്ചു കിടന്നപ്പോൾ അവളെ നോക്കാനായി അങ്ങോട്ട് പോകുമോ എന്ന ചോദ്യത്തിന് പെട്ടന്നൊരു മറുപടി പറയാൻ കഴിഞ്ഞില്ല. കുഞ്ഞിനെ കാണാതെ എങ്ങനെയാ എന്ന ചിന്തയായിരുന്നു മനസ്സിൽ.

കാര്യമറിഞ്ഞപ്പോൾ അമ്മ അവളെ ഉപദേശിച്ചു.

നല്ലൊരു കാര്യാ മോളേ. ഇവിടെയിപ്പോ അച്ഛനും വയ്യാതായി. ഞാനിനി എത്രകാലം ഈ ഓട്ടപ്പാച്ചിലും കൊണ്ട് നടക്കും എന്നാർക്കറിയാം. കുഞ്ഞിനെ ഞാൻ നോക്കിക്കൊള്ളാം. ഇതുകൊണ്ട് നീ രക്ഷപെടുമെങ്കിൽ നല്ല കാര്യമല്ലേ.

കുഞ്ഞിനെ പിരിയുന്നതോർത്ത്‌ ഒരുപാട് വേദനിച്ചെങ്കിലും, സ്നേഹം അഭിനയിച്ച് തോൽപ്പിച്ചവർക്ക്‌ മുന്നിൽ നിവർന്നു നിന്ന് ജീവിച്ചേ മതിയാകൂ എന്ന വാശിയിൽ, പിന്നത്തെയാഴ്ച അവൾ പോകാൻ റെഡിയായി.

ആറുമാസത്തോളം അവിടെ ജോലി ചെയ്തു കഴിഞ്ഞപ്പോൾ, അവരുടെ തന്നെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റം കിട്ടി.

ദൈവം കൂടെയുണ്ടെന്നു തോന്നിപ്പിച്ച നാളുകളായിരുന്നു അത്.

പത്തു വർഷങ്ങൾ കഴിഞ്ഞുപോയത് വളരെ പെട്ടന്നായിരുന്നു.

പഴയ വീട് പൊളിച്ച് പുതിയതൊന്ന് ഉണ്ടാക്കിയെടുത്തു.

ആയിടെ അമ്മ വിളിക്കുമ്പോഴൊക്കെ ശാലിനിയുടെ വിശേഷങ്ങൾ പറയാൻ തുടങ്ങി.

അവളുടെ മകൻ ആക്സിഡന്റിൽ മരിച്ചതും, മറ്റൊരു അപകടത്തിൽ ചന്ദ്രേട്ടൻ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു കിടപ്പിലായതും അറിഞ്ഞപ്പോൾ മനസ്സൊന്നു പിടഞ്ഞു.

ഒരിക്കൽ സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിച്ചവരാണ് രണ്ടുപേരും.

നാട്ടിലേക്കയക്കുന്ന പൈസയിൽ ചെറിയൊരു തുക ശാലിനിക്കായി അമ്മയെ ഏൽപ്പിച്ചു.

ഡിഗ്രി കഴിഞ്ഞപ്പോൾ കുഞ്ഞാപ്പുവിനെയും ദുബായിലേക്ക് കൊണ്ടു വന്നു.

അവനൊരു ജോലി കിട്ടിയപ്പോൾ എല്ലാം മതിയാക്കി നാട്ടിൽ കൂടണം എന്ന് വിചാരിച്ചതായിരുന്നു. അച്ഛന്റെ മരണശേഷം അമ്മയും ഒറ്റക്കായിരുന്നു വീട്ടിൽ. പക്ഷേ വേദനിപ്പിക്കുന്ന ഓർമ്മകൾ അവളെയാ ചിന്തകളിൽ നിന്ന് പിന്നോട്ട് വലിച്ചു.

ശ്രേയയുടെ വീട്ടുകാർ കല്യാണം തിരുവനന്തപുരത്തു വെച്ച് നടത്തണം എന്ന് പറഞ്ഞപ്പോൾ അത് സമ്മതിച്ചതായിരുന്നു. അപ്പോഴാണ് ഗുരുവായൂർ വെച്ചു മതി എന്ന ആഗ്രഹം അമ്മ പറഞ്ഞത്. എപ്പോഴോ അങ്ങനെയൊരു വഴിപാട് അമ്മ നേർന്നിരുത്രേ.

തിരുവനന്തപുരം വരെ യാത്രചെയ്യാനുള്ള ആരോഗ്യമൊന്നും അമ്മക്കില്ല എന്ന ഒഴികഴിവും പറഞ്ഞു.

ചോരക്കുഞ്ഞായി കയ്യിലിരുന്ന് കരഞ്ഞ കുഞ്ഞാപ്പു ഇന്ന് അവന്റെ കയ്യിൽ താങ്ങി തന്നെ കൊണ്ട് നടക്കുന്നു. അവൾ വാത്സല്യത്തോടെ അവന്റെ മുഖത്തേക്ക് തല തിരിച്ചു നോക്കി.

വലിയൊരു മഴത്തുള്ളി കാറിന്റെ ചില്ലിലേക്ക് ചരൽക്കൂട്ടംപോലെ വന്നു പതിച്ചപ്പോൾ അവളൊന്നു ഞെട്ടി.

“എന്തൊരു മഴയാ. ചിറ്റയുടെ വീടിന്റെ മുറ്റം വരെ കാറ്‌ പോകില്ല ന്ന് തോന്നുന്നു.”

കുഞ്ഞാപ്പു കാറിന്റെ സ്പീഡ് കുറച്ചുകൊണ്ട് പറഞ്ഞു.

മകൻ മരിച്ചതിന് ശേഷം അവളും ചന്ദ്രേട്ടനും പഴയ വീട് കൊടുത്തിട്ട് പുതിയത് ഒരെണ്ണം വാങ്ങിയെന്ന് അമ്മ പറഞ്ഞതോർമ്മ വന്നു.

പഴയ വീടിന് മുറ്റത്തോളം വീതിയുള്ള വഴിയുണ്ടായിരുന്നു.

കാറ് നിന്നത് പാടവരമ്പ് പോലെ തോന്നിക്കുന്ന ഒരു വഴിയുടെ തുടക്കത്തിലായിരുന്നു.

ഇനിയങ്ങോട്ട് ഇറങ്ങി നടക്കണം. അമ്മ അവിടെയിരിക്ക്. ഞാൻ കുടയുമായി അപ്പുറത്തേക്ക് വരാം.

കുഞ്ഞാപ്പു മഴവിൽ വർണ്ണങ്ങളുള്ള കുട നിവർത്തി മഴയിലേക്കിറങ്ങി. അവൾ പൊതിച്ചോറ് മഴയിൽ നനഞ്ഞു പോകാതെ കൈത്തണ്ടയിൽ ചേർത്ത് പിടിച്ചു.

വീടിനു മുന്നിലെത്തി വിളിച്ചപ്പോൾ വാതിൽ തുറന്നത് ശാലിനിയായിരുന്നു.

എല്ലുന്തി ആകെ ചടച്ചുപോയൊരു രൂപം. സന്തോഷമോ, സങ്കടമോ എന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്തൊരു ഭാവമായിരുന്നു മുഖത്ത്.

പണ്ട് എത്ര സുന്ദരിയായിരുന്നു അവൾ. കാലിന്റെ വൈകല്യം മാത്രമേ അവൾക്കൊരു കുറവായി തോന്നിയിട്ടുള്ളു. വിടർന്ന കണ്ണുകളും, മുട്ടൊപ്പം നീളമുള്ള മുടിയും അവൾക്ക് ഏറെ ചന്തം നൽകിയിരുന്നു.

ഏച്ചീ എന്ന വിളിയോടെ അവൾ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ, ചോറു പൊതി അവളുടെ കയ്യിൽ വെച്ചു കൊടുത്തു അമ്പിളി.

ആദ്യമൊന്നു പകച്ചെങ്കിലും, ശാലിനി അത് വാങ്ങി ചന്ദ്രന്റെ കട്ടിലിനരികിൽ ചെന്നിരുന്നു.

ഓരോ ഉരുളയും വാരിക്കഴിക്കുമ്പോൾ ശാലിനിയുടെ കണ്ണുകൾ ചോർന്നൊലിക്കുകയായിരുന്നു.

ഏച്ചി കെട്ടിത്തരുന്ന പൊതിച്ചോറുണ്ണാൻ വേണ്ടിയായിരുന്നു അന്ന് തയ്യൽപഠിക്കാൻ പോയത് പോലും. എന്നാലും അത് പഠിച്ചതുകൊണ്ട് ഇന്ന് ജീവിതം ഉന്തിയുരുട്ടി കഴിഞ്ഞു പോകുന്നുണ്ട്.

അവൾ കണ്ണീരിലും പുഞ്ചിരിച്ചു.

ചന്ദ്രൻ അമ്പിളിയെയും കുഞ്ഞാപ്പോവിനെയും നോക്കി ചുണ്ടുകൾ കടിച്ചു പിടിച്ച് കിടക്കുകയായിരുന്നു. അവൾ ഓരോ ഉരുള അയാൾക്കും കൊടുത്തു.

കുഞ്ഞാപ്പു, അച്ഛന്റെ അനുഗ്രഹം വാങ്ങ്.

അമ്പിളി കയ്യിൽ കരുതിയിരുന്ന വെറ്റിലപ്പാക്കും, കുറച്ചു രൂപയും അവന്റെ കയ്യിൽ കൊടുത്തു.

കുഞ്ഞാപ്പു അത് ചന്ദ്രന്റെ കൈകളിൽ വെച്ചു കൊടുത്ത് കാലിൽ തൊട്ട് നമസ്കരിച്ചു.

ചികിത്സകൊണ്ട് ഏട്ടന് എണീറ്റ് നടക്കാനാകുമെങ്കിൽ നമുക്ക് നല്ലൊരു ഡോക്ടറെ കണ്ട് ട്രീറ്റ്മെന്റ് എടുക്കാം. പിന്നെ നിങ്ങളീ പാടത്തിനു നടുവിൽ കിടക്കണ്ട. വീട്ടിൽ അമ്മ തനിച്ചല്ലേ. അങ്ങോട്ട് പോരേ. ആശുപത്രിയിൽ പോകാനൊക്കെ അവിടെ താമസിക്കുന്നതാ സൗകര്യം.

പോകാനിറങ്ങുമ്പോൾ അമ്പിളി ചന്ദ്രനോടും ശാലിനിയോടുമായി പറഞ്ഞു.

വേണ്ട ചേച്ചി. ഞങ്ങൾക്കിവിടെയാ സന്തോഷം. എന്റെ മോൻ പോയപ്പോ അവന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന വീടും, അവന്റെ മുറിയും, അവന്റേതായ ഓരോ സാധനങ്ങളും ഞങ്ങളെ വീർപ്പുമുട്ടിച്ചു തുടങ്ങിയപ്പോഴാ എല്ലാം വിറ്റുപെറുക്കി ഇങ്ങോട്ട് വന്നത്. ഇവിടെ അയൽവക്കവും, ആൾപെരുമാറ്റവും കുറവാണെങ്കിലും വലിയൊരു സമാധാനമുണ്ട്. സുഖമുള്ള ഒരു ശാന്തത. ഇത് വിട്ട് ഇനിയെങ്ങോട്ടുമില്ല.

എന്റെ ഏച്ചിയുടെ പിണക്കം മാറിയല്ലോ.. അതും ഇരട്ടി സന്തോഷമായി ഞങ്ങൾക്ക്.

ഏച്ചി എന്നെ ശപിച്ചിട്ടില്ല എന്നെനിക്കറിയാം. എന്നാലും ദൈവമെന്നെ ശപിച്ചു കളഞ്ഞു ചേച്ചി.. അതല്ലേ എന്റെ മോൻ…. കണ്ടു കൊതിതീരും മുൻപ്….

ശാലിനി പൊട്ടിക്കരഞ്ഞു കൊണ്ട് അമ്പിളിയെ കെട്ടിപ്പിടിച്ചു.

കരയല്ലേ മോളേ.. കരയല്ലേ മോളേ എന്ന് പിറുപിറുത്തുകൊണ്ട് അമ്പിളി അവളേ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ച് മുടിയിൽ തഴുകിക്കൊണ്ടിരുന്നു.

വർഷങ്ങൾ നീണ്ടുനിന്ന ഒരു പിണക്കം ഇണക്കമായി മാറുന്നത് കണ്ടു നിന്ന കുഞ്ഞാപ്പുവിന് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി.

ചന്ദ്രനും, താൻ പോയാൽ അവളിനി ഒറ്റക്കാകില്ലല്ലോയെന്ന ആശ്വാസ നിശ്വാസമുതിർത്ത് ആർത്തലച്ചു കരഞ്ഞുകൊണ്ടിരുന്നു. കണ്ണിൽ നിന്നും ഒരു തുള്ളിപോലുമിറ്റിക്കാതെ.

#എന്റെരചന
#പിണക്കവും ഇണക്കവും

3
സിന്ധു അപ്പുക്കുട്ടൻ
  • Website

എഴുത്തും, വായനയും പാട്ടും വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു വീട്ടമ്മ… പൊന്നൂസിന്റെ സ്വന്തം അമ്മക്കുട്ടി

3 Comments

  1. hari pulloor on November 9, 2026 10:18 PM

    എന്നത്തേയും പോലെ കണ്ണ് നനയിക്കുന്ന കഥ. ❤️

    Reply
  2. Joyce Varghese on November 9, 2026 6:38 PM

    നല്ല രചന. വെറുക്കാൻ കഴിയാത്ത, സ്നേഹത്തിന്റെ കനൽ സഹോദരിയുടെ ഉള്ളിൽ ഉണ്ടായിരിക്കണം. പിണക്കം മാറി ഇണക്കമായത് ആ സ്നേഹമാണ്.❤️👍

    Reply
  3. Thara Subhash on November 9, 2026 5:20 PM

    നല്ല കഥ . തീവ്രമായ അനുഭവങ്ങളുടെ തീയിൽ വെന്തിട്ടും സ്‌നേഹത്തിനു മുന്നിൽ ക്ഷമിച്ചു കൊടുക്കുന്ന സഹോദരി👌👏👏♥️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.