Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • Belonging
  • രണ്ടു ചിത്രങ്ങൾ
  • കരുണ
  • ചിരിക്കാൻ മറന്നുപോയൊരാൾ
  • ദ മെറ്റിൽഡ മർഡർ കേസ് – ഒരു ആസ്വാദന കുറിപ്പ്
  • ലാവണ്യം
  • എന്റെ ഓർമ്മകളിലെ കുട്ടിക്കാലം
  • ബാല്യകാലസ്മൃതികളിലെ ഒരു ഭരണിക്കഥ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, November 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » Belonging
ജീവിതം പുസ്‌തകം

Belonging

By Krcreji ChandyNovember 14, 2026No Comments3 Mins Read2 Views
Bookmark Now
Please login to bookmark Close

No account yet? Register

ശ്രീമതി സോണിയാ ഗാന്ധിയുടെ രാഷ്ട്രീയവിശ്വാസങ്ങളോടോ കോൺഗ്രസ് പാർട്ടിയുടെ നിലപാടുകളോടോ ഉള്ള താൽപര്യമല്ല ഈ പുസ്തകം വായിക്കാൻ പ്രേരണയായത്. ഒരു നേതാവിന്റെ ആത്മകഥ എന്നതിലുപരി, അതിന്റെ സാഹിത്യപരമായ ആഖ്യാനസൗന്ദര്യവും വ്യക്തിജീവിതത്തിന്റെ വൈകാരികമായ ആവിഷ്കാരവുമാണ് എന്നെ ആകർഷിച്ചത്. പ്രത്യേകിച്ചും, പ്രണയം, കുടുംബബന്ധങ്ങൾ, സാംസ്കാരികമായ പൊരുത്തപ്പെടൽ, വേർപാട്, ഓർമകൾ തുടങ്ങിയ മാനുഷികാനുഭവങ്ങളെ എങ്ങനെ അവതരിപ്പിക്കുന്നു എന്നറിയാനുള്ള കൗതുകം. സ്വകാര്യത ഏറെക്കാലം കാത്തുസൂക്ഷിച്ചുപോന്ന ഒരാൾ തന്റെ ജീവിതത്തിലെ ഇത്തരം അനുഭവങ്ങളും നിർണായക വഴിത്തിരിവുകളും തുറന്നെഴുതുന്നു. അതാണ് ഈ പുസ്തകത്തിന്റെ പ്രസക്തി. ഇംഗ്ലീഷ് ഭാഷയിൽ പ്രാഥമികജ്ഞാനമുള്ള ഒരാൾക്ക് പ്രാപ്യകുന്ന തരത്തിലുള്ള ലളിതമായ എഴുത്ത് എടുത്തുപറയേണ്ടുന്ന സവിശേഷതയാണ്.

പുസ്തകത്തിന്റെ തുടക്കം സോണിയയുടെ കൗമാരകാലത്തെ ഇറ്റലിയിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. രണ്ടാം ലോകമഹായുദ്ധാനന്തര ഇറ്റലിയിലെ സാധാരണ കുടുംബാന്തരീക്ഷത്തിൽ വളർന്ന സോണിയ മൈനോ, കേംബ്രിഡ്ജിലെ ഒരു ഗ്രീക്ക് റെസ്റ്റോറന്റിൽവെച്ചാണ് രാജീവിനെ പരിചയപ്പെടുന്നത്. ആ കൂടിക്കാഴ്ചയെ വിശേഷിപ്പിക്കുന്നത് “a bolt of lightning”, ഇറ്റാലിയൻ ഭാഷയിൽ “un colpo di fulmine” എന്നാണ്. ആദ്യദർശനത്തിലെ പ്രണയത്തിൽനിന്നാരംഭിച്ച്, രണ്ടു വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നുള്ള വ്യക്തികൾ ഒരുമിച്ച് ജീവിതം കെട്ടിപ്പടുക്കുന്നതിലേക്കുള്ള യാത്രയാണ് ആദ്യഭാഗം. ചേതൻ ഭഗത്തിന്റെ Two States നെ ഓർമിപ്പിക്കുന്ന രംഗങ്ങൾ ഇവിടെ കാണാം. എന്നാൽ Two States പ്രണയത്തിന്റെ സാമൂഹികമായ അതിരുകളെക്കുറിച്ചാണെങ്കിൽ, Belonging പ്രണയത്തിലൂടെ രൂപപ്പെടുന്ന ആത്മബന്ധത്തിന്റെയും സ്വത്വത്തിന്റെയും ആഴങ്ങളെക്കുറിച്ചാണ്.

ബോളിവുഡ് സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന ഈ ഭാഗം ശ്രദ്ധിക്കുക: “It was a St. Valentine’s Day, I still remember when I opened the door to him, his gasp, which gave me goosebumps. At the party, I could see on the face of some of the girls their disappointment when he walked in with me”.

സോണിയയുടെ ഇംഗ്ലീഷ് ഭാഷാപ്രയോഗങ്ങളെ രാജീവ് സ്നേഹപൂർവം കളിയാക്കുന്ന സന്ദർഭങ്ങൾ ഈ ബന്ധത്തിലെ ലാളിത്യവും അടുപ്പവും വെളിപ്പെടുത്തുന്നു. “chicken… kitchen”, “brain wave… wave of brain” തുടങ്ങിയ വാക്കുകളെച്ചൊല്ലിയുള്ള തമാശകൾ അവരുടെ ബന്ധത്തിലെ നർമം നിറഞ്ഞ സ്വകാര്യനിമിഷങ്ങളിലേക്കുള്ള ജാലകങ്ങളാണ്.

ഇറ്റലിയിൽനിന്ന് ഇന്ത്യയിലേക്കുള്ള സോണിയയുടെ ജീവിതപരിവർത്തനം പുസ്തകത്തിലെ മറ്റൊരു പ്രധാന പ്രമേയമാണ്. പുതിയ ഭാഷയും ഭക്ഷണരീതികളും വസ്ത്രധാരണവും ആചാരങ്ങളും കുടുംബബന്ധങ്ങളും ക്രമേണ സ്വന്തം ജീവിതത്തിന്റെ ഭാഗമായി മാറുന്നു. ആദ്യകാലത്തെ അപരിചിതത്വവും ഏകാന്തതയും പിന്നിട്ട് ഇന്ത്യയെ സ്വന്തം വീടായി സ്വീകരിക്കുന്ന അനുഭവം ഇവിടെ ഹൃദയസ്പർശിയായി ആവിഷ്കരിക്കപ്പെടുന്നു. ഇന്ത്യൻ ഭക്ഷണത്തിലെ മസാലകളോടും എരിവിനോടുമുണ്ടായിരുന്ന ആദ്യകാല വിമുഖതയും പിന്നീട് ആ ഭക്ഷണരീതികളുമായി ഇഴുകിച്ചേർന്നതും രസകരമായി വിവരിക്കുന്നു. തന്തൂരി ചിക്കൻ ആദ്യമായി രുചിച്ച അനുഭവത്തെക്കുറിച്ച് പറയുമ്പോൾ, “One bite, and my mouth was on fire!”, ആ അനുഭവത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.

ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള ഓർമകൾ പുസ്തകത്തിന്റെ ശ്രദ്ധേയമായ ഭാഗമാണ്. പ്രധാനമന്ത്രിയെന്ന പൊതുപ്രതിച്ഛായയ്ക്കപ്പുറം, സ്നേഹിക്കുകയും ദേഷ്യപ്പെടുകയും കുടുംബത്തെ ചേർത്തുപിടിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായി അവർ പ്രത്യക്ഷപ്പെടുന്നു. രാജീവ്–സഞ്ജയ് ബന്ധത്തിലെ ആദ്യകാല അടുപ്പവും പിന്നീട് രൂപപ്പെട്ട അകൽച്ചയും കുടുംബജീവിതത്തിലെ സംഘർഷങ്ങളും ഇതോടൊപ്പം കടന്നുവരുന്നു.

സോണിയയുടെയും രാജീവിന്റെയും പ്രണയകഥ, ഇന്ദിരാഗാന്ധിയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ചിത്രം, ഒടുവിൽ കോൺഗ്രസ്സിനെയും ആർ.എസ്.എസ്.-നെയും സമകാലിക രാഷ്ട്രീയത്തെയും കുറിച്ചുള്ള വിവരണങ്ങൾ എന്നിങ്ങനെ ഈ പുസ്തകത്തെ മൂന്ന് ഭാഗങ്ങളായി വേർതിരിച്ചുകാണാം.

ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടത് സോണിയയുടെ ജീവിതത്തിലെ അതീവ വേദനാജനകമായ അനുഭവമാണ്. ആ ദുഃഖത്തെക്കുറിച്ച് അവർ എഴുതുന്ന വാക്കുകൾ ഹൃദയഭേദകമാണ്: “Both of us were shocked and heartbroken. We held each other tight. I cried my heart out. Rajiv, in spite of his stiff upper lip, wept copiously.”

അമ്മായിയമ്മയായ ഇന്ദിരാഗാന്ധിയുമായുള്ള ബന്ധം, രാജീവിനോടൊപ്പമുള്ള കുടുംബജീവിതം, മക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും വളർച്ച തുടങ്ങിയവയിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കുടുംബത്തിന്റെ സ്വകാര്യജീവിതത്തിലേക്ക് വായനക്കാരന് പ്രവേശനം ലഭിക്കുന്നു. പൊതുവേദികളിൽ ശക്തയും കർക്കശക്കാരിയുമായി പ്രത്യക്ഷപ്പെട്ടിരുന്ന ഇന്ദിരാഗാന്ധിയുടെ വ്യക്തിജീവിതത്തിലെ വ്യത്യസ്തമായ ചില മുഖങ്ങളും സോണിയയുടെ ഓർമകളിലൂടെ പുറത്തുവരുന്നു.

എന്നാൽ ഈ ജീവിതകഥയിൽ സന്തോഷത്തേക്കാൾ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ച ചില ദുരന്തങ്ങളുണ്ട്. ഇന്ദിരയുടെയും രാജീവിന്റെയും വധങ്ങൾ സൃഷ്ടിച്ച ആഘാതവും അതിനുശേഷമുള്ള ജീവിതവും ഈ ഓർമക്കുറിപ്പിന് വൈകാരികമായ ഖനം നൽകുന്നു. രാജീവിന്റെ വധത്തിനുശേഷം നേരിട്ട ഏകാന്തതയും മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ഈ ജീവിതകഥയെ കേവലമായ ഒരു രാഷ്ട്രീയ ഓർമക്കുറിപ്പിൽനിന്ന് വ്യത്യസ്തമാക്കുന്നു. രാജീവിന്റെ മരണശേഷം ഇറ്റലിയിലേക്ക് മടങ്ങാൻ കുടുംബാംഗങ്ങൾ നിർദേശിച്ചിട്ടും ഇന്ത്യയിൽ തുടരാനുള്ള തീരുമാനം ഈ നാടുമായുള്ള അവരുടെ വൈകാരികബന്ധത്തിന്റെ ആഴമായിട്ടാണ് വിവരിച്ചിരിക്കുന്നത്.

വ്യക്തിപരമായ ദുഃഖത്തിൽനിന്ന് പൊതുജീവിതത്തിന്റെ ഉത്തരവാദിത്വത്തിലേക്കുള്ള അവരുടെ പരിവർത്തനം പുസ്തകത്തിലെ പ്രധാനപ്പെട്ടൊരു അധ്യായമാണ്. വിദേശജന്മം രാഷ്ട്രീയവിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ സാഹചര്യത്തിൽത്തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വന്തം ഇടം കണ്ടെത്തിയ അനുഭവങ്ങളും പുസ്തകം പങ്കുവയ്ക്കുന്നു. 2004-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിപദം ഏറ്റെടുക്കാതെ ഡോ. മൻമോഹൻ സിങ്ങിനെ ആ സ്ഥാനത്തേക്ക് നിർദേശിച്ച തീരുമാനത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. വായനക്കാർക്ക് സ്വന്തം അഭിപ്രായങ്ങൾക്കനുസരിച്ച് യോജിക്കാം വിയോജിക്കാം.

ഒരു കോളേജ് കുമാരിയുടെ സ്വകാര്യമായ പ്രണയകഥ എങ്ങനെയാണ് ഒരു വലിയ രാജ്യത്തിന്റെ രാഷ്ട്രീയചരിത്രവുമായി കൂടിച്ചേരുന്നതെന്ന് വായനയിലൂടെ നമുക്ക് മനസ്സിലാക്കാനാകും.

ഈ പുസ്തകത്തിന്റെ കേന്ദ്രപ്രമേയം belonging എന്ന വാക്കിൽത്തന്നെയുണ്ട്. ജന്മംകൊണ്ടു ലഭിക്കുന്നതല്ല, സ്നേഹത്തിലൂടെയും അനുഭവങ്ങളിലൂടെയും നഷ്ടങ്ങളിലൂടെയും ജീവിതത്തിലെ തിരഞ്ഞെടുപ്പുകളിലൂടെയും ആർജിച്ചെടുക്കുന്നതാണ് ഒരിടത്തോടുള്ള ആത്മബന്ധം.

വർഷങ്ങളുടെ, പ്രായത്തിന്റെ, ഭൂരിപക്ഷത്തിന്റെയൊക്കെ കണക്കുകൾ പറയുന്നിടത്ത് ഗുരുതരമായ പിശകുകൾ വന്നിട്ടുണ്ട് എന്ന വിമർശനം വിസ്മരിക്കുന്നില്ല. ഇതൊക്കെ ആർക്കും ഗൂഗിളിന്റെ സഹായത്തോടെ പരിശോധിക്കാവുന്നതാണ്. അടുത്ത പതിപ്പിൽ തിരുത്തുമെന്ന് പ്രത്യാശിക്കുന്നു. പ്രസാധകൻ ഇത്രത്തോളം ഉദാസീനനാവാൻ പാടില്ല.

എന്നിരുന്നാലും രാഷ്ട്രീയചരിത്രത്തോട് വിയോജിപ്പുകളോ വിമർശനങ്ങളോ പുലർത്തുന്ന വായനക്കാർക്കുപോലും സ്നേഹത്തിന്റെയും നഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും ഈ വ്യക്തിഗതമായ ആഖ്യാനം മികച്ച വായനാനുഭവം നൽകുമെന്നതിൽ സംശയമില്ല.

കെ. ആർ. സി  @

 

0
Krcreji Chandy
  • Website

Iam cool

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.