Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അല്ലേലും മെലിഞ്ഞ് പെൻസിൽ പോലിരുന്നിട്ടെന്തിനാ?
ആരോഗ്യം പ്രചോദനം

അല്ലേലും മെലിഞ്ഞ് പെൻസിൽ പോലിരുന്നിട്ടെന്തിനാ?

By മന്ന മെരീസSeptember 19, 2023Updated:December 4, 202313 Comments7 Mins Read330 Views
Bookmark Now
Please login to bookmark Close

No account yet? Register

“ല്ലേ… അമ്മയെന്താ രാവിലെ ഇടത്തോടാണോ എണീറ്റേ? കാലത്തെ തന്നെ ആരോടാ ഈ പിറുപിറുപ്പ്?”

 ങാ.. അതെടാ, നിന്റെ ചത്തുപോയ തന്തയോട്. എന്തേ? ഹ് മ്മ്.. കാര്യം പന്തിയല്ലെന്ന് കണ്ട  ഡേവിസ് പതിയെ അവിടുന്ന് തലയൂരി.

“ങാ… മിണ്ടാണ്ട് പൊക്കോ. അല്ലേൽ രാവിലെ തന്നെ എൻറെ വായിന്ന് ശ്രുതി കേക്കും നീ”

അമ്മേ, ചായ ഇട്ടില്ലേ? 

ഹും… അതിന് നിൻറെ കെട്ടിലമ്മ ശൃംഗാരി എണീറ്റോ?

“ഓ… അതാണപ്പോൾ കാര്യം”

        *** **** ****

”ല്ലേ…. എന്തോന്നാടി രാവിലെ തന്നെ കണ്ണാടിയുടെ മുൻപിൽ കസർത്ത് കാണിക്കുന്നേ. നീ വേഗം പോയി ചായ ഇട്ടേ. ദേ മ്മടെ പുഞ്ചിരിയമ്മ നല്ല ദേഷ്യത്തിലാ”

യ്യോ… കഷ്ടം! ആ തള്ളയ്ക്ക് ആരാ ഇത്ര നല്ലപേരിട്ടെ?

“ഓ പേര് വന്ന വഴി ആലോചിക്കാതെ നീയൊന്ന് ചായ ഇടെടി പെണ്ണേ”

ദേ… ഇച്ചാ നോക്കിയേ, ഈയിടെയായി എൻറെ വയർ വല്ലണ്ടങ്ങ് ചാടുന്നില്ലേ? കഴിഞ്ഞ ദിവസം ഓഫീസിൽ പുതുതായി വന്ന നിള ചോയ്ക്യ… മാഡത്തിന് എത്ര മാസമായിന്ന്? അത് കേട്ടതും ഞാൻ വല്ലാണ്ടായി.പോരാത്തതിന് കൂടെയുള്ളതുങ്ങളുടെ ഒരു വളിച്ച ഇളിയും. അതും പോരാഞ്ഞിട്ട് ആ വായ് നോക്കി നമ്പറിന്റെ വക ഒരു ചോദ്യവും

”ല്ലേ.. റിതു, ഇട്ടിരിക്കുന്ന ഡ്രസ്സിന്റെ മുകളിൽ വയറിങ്ങനെ പ്രോജക്റ്റ് ചെയ്തു നിന്നാൽ കാണുന്നവർ എങ്ങനെ ചോദിക്കാതിരിക്കും ?”

ശ്ശോ! അൽപ്പം വയർ ഉണ്ടായത് എന്റെ കുറ്റാ.

“ഏയ്…ഒരിക്കലുമല്ല. ടി പെണ്ണേ വല്ലവരും  വാരിവലിച്ച് തിന്നാൽ നീ തടിക്കുമോ?”

 ഒന്ന്പോ… ഇച്ചാ കളിയാക്കാതെ. എന്തോ ചെയ്യാനാ? കല്യാണം കഴിക്കുമ്പോൾ തോട്ടികമ്പ് പോലിരുന്ന ഞാൻ രണ്ടു പെറ്റപ്പോഴേക്കും പുഷ്ടി കൂടി കഷ്ടമായി.ലോകസുന്ദരി പട്ടം കിട്ടിയ ഐശ്വര്യ റായി ഒന്ന് പെറ്റപോഴെയ്ക്കും തടിച്ചു. പിന്നെയാ… എവിടെയോ കിടക്കുന്ന സൗന്ദര്യമെന്ന് പറയാൻ കാര്യമായിട്ട് ഒന്നുമില്ലാത്ത ഞാൻ!

വള്ളിപോലിരുന്നപ്പോൾ,സാരിയുടുത്താൽ ‘കോലേൽ തുണിചുറ്റിയപോലെ’ എന്ന് കളിയാക്കി, ഇപ്പൊൾ ദേ എന്തിട്ടാലും പരിഹാസം. ഇടുന്ന ചുരിദാറിന്റെയും ബ്ലൗസിന്റെയും അതിരുകുറ്റി മാറ്റി ഇപ്പോൾ ഒട്ടും തുമ്പില്ല. റിപ്പയറിന് ചെല്ലുമ്പോഴേ അഡ്വാൻസ് ആയിട്ട് എൻറെ പതിവ് ഡയലോഗ് ഉണ്ട് “എന്തു ചെയ്യാനാ? ഇപ്പോഴത്തെ കോട്ടൻ തുണികളൊക്കെ ഓരോ അലക്കിനും ചുരുങ്ങി കൊണ്ടിരിക്കാ. അല്ലാണ്ട് പിന്നെ”

 ഓ… എന്റെ ചക്കര, ഗുണ്ടൂസ് ആണേലും കാണാൻ ക്യൂട്ട് അല്ലേ ?അങ്ങേർ എന്റെ കവിളത്ത് നുള്ളി.

“ഉവ്വ് ഉവ്വ് വ്വേ .. ഉറുമ്പരിക്കാതെ നോക്കണേ”(അശരീരി)

ഓ.. അതൊക്കെ ശരിയാ, ന്നാലും എത്രന്നുവച്ചാ ഈ കളിയാക്കലുകൾ കേക്കുന്നെ?

“ന്റെ പൊന്നേ, നീയിങ്ങനെ ശോകമടിക്കാതെ… നമ്മുടെ നിത്യ മേനോനും വിദ്യാബാലനും ഒക്കെ തടിച്ചിട്ടല്ലേ? എന്നിട്ടെന്താ വല്ല കുഴപ്പമുണ്ടോ?”

“ഹും….. വെറുതെയല്ല പൊന്നിന് വിലയിടിഞ്ഞേ” (അശരീരി)

“അമ്മേ, കഴിഞ്ഞയാഴ്ച നിങ്ങൾ എന്റെ പിടിഎ മീറ്റിങ്ങിന് വന്നപ്പോൾ കൂട്ടുകാരി പറയുവാ നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടാൽ പത്തുപോലാന്ന്. അതോണ്ട് ഒന്നുകിൽ അമ്മ തടി കുറയ്ക്കണം അല്ലേൽ അച്ഛാ പെൻസിൽ കമ്പ് ഷേപ്പ് മാറ്റി പിടിക്കണം”

ആഹാ എങ്ങനുണ്ട്? വന്നുവന്ന് ഞാഞ്ഞൂലും തലപൊക്കി തുടങ്ങി. നാലാം ക്ലാസിൽ പഠിക്കുന്ന ഇളയ സന്താനത്തിന്റെ കമന്റാ. “ ഇതെന്നാടാ… ചാക്കിൽ വെച്ചിരിക്കുന്ന ഗോതമ്പോ?പെട്ടെന്നെടുത്ത് തൂക്കം കൂട്ടാനും കുറയ്ക്കാനും?”

അമ്മേ… നീന്തിയാൽ തടി കുറയും. എൻറെ കൂട്ടുകാരൻറെ അമ്മ നീന്താൻ പോകുന്നുണ്ടല്ലോ. ങാ… എന്നാപ്പിന്നെ തിമിംഗലമൊക്കെ എന്നേ മെലിഞ്ഞേനെ. ഒന്ന് പോടാ… കൊച്ചനെ.

 അതൊക്കെ വിട് . നീ വാ നമുക്കൊന്ന് നടന്നിട്ട് വരാം “അതേ… എങ്ങോട്ടാ രണ്ടും കൂടി രാവിലെ?”

ഓ…എങ്ങോട്ടുമില്ലേ, വെറുതെയൊന്ന് നടന്നേച്ച് വരാമെന്നെ.

“ശരി.. ശരി.. പക്ഷേ, അമ്പലത്തിൽ ഉത്സവമായതു കൊണ്ട് അതിൻറെ മുമ്പിൽ കൂടി ഒന്നും പോയേക്കരുത്. നാട്ടുകാർ പിടിച്ച് എഴുന്നള്ളിപ്പിന് നിർത്തും ”

“പരട്ട കെളവി. ഈ തള്ളേ ഇന്ന് ഞാൻ.. കുറെ നേരമായി വല്ലാതെയങ്ങ് കൗണ്ടറടിച്ച് കേറുന്നു”(ആത്മ)

അങ്ങനെ ആകെ മൊത്തം മറ്റുള്ളവരുടെയും എൻറെയും വീക്ഷണകോണിൽ ശരീരത്തിൻറെ ചില ഭാഗങ്ങൾ അധികമായെന്ന് കണ്ടപ്പോൾ സ്വാഭാവികമായും എൻറെ വണ്ണം കുറയ്ക്കാമെന്ന് ഞാനും ചിന്തിച്ചു തുടങ്ങി. അതിനുള്ള എളുപ്പ മാർഗ്ഗമെന്ന നിലയിൽ മൂന്നുനേരത്തെ കഴിപ്പ് ഒരു നേരമാക്കി ചുരുക്കിയിട്ടും ടയർ പോലിരിക്കുന്ന വയറും തടിച്ച ശരീരവും ഒട്ടും ഉടഞ്ഞില്ല. ഇത്തിരി കൂടിയെങ്കിലേ ഉള്ളൂ.

എപ്പോഴും കിടക്കറ വാതിലിൽ ഒളിഞ്ഞു നിന്ന് നമ്മുടെ സംഭാഷണത്തിന് അശരീരി മുഴക്കുമെങ്കിലും അമ്മായിയമ്മ എന്നോടുള്ള സ്നേഹം കൂടുതൽ കാരണം ഒരു ചെറിയ ടിപ്സ് പറഞ്ഞു. ചോറ്, ബേക്കറിപലഹാരം,മധുരം, എനിക്കേറ്റവും ഇഷ്ടപെട്ട ജങ്ക് ഫുഡ്സ് ഇവയൊന്നും കണ്ടാൽ തിരിഞ്ഞു നോക്കരുത്. പിന്നെ രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് നാരങ്ങ, ഇഞ്ചി പ്ലസ് ഒരു  സ്പൂൺ തേൻ ചേർത്തു കുടിക്കുക. ചായ നിർബന്ധമാണേൽ ഗ്രീൻ ടീ കുടിക്കുക. പ്രാതൽ ഒഴിവാക്കിയാൽ ആരോഗ്യത്തിന് നന്നല്ല. അതിന് ഉച്ചഭക്ഷണം ഒഴിവാക്കി, രാവിലെ റാഗി പൂട്ടും രാത്രി ഓട്സ് മതി. വിശക്കുമ്പോൾ ഇഷ്ടം പോലെ വെള്ളം കുടിച്ചോളൂ.

ഇപ്പോൾ, ഇതു വായിക്കുന്ന നിങ്ങൾ ഓർക്കുന്നത്; എന്ത് നല്ല അമ്മായിയമ്മ ന്നല്ലേ. അതൊക്കെ ശരിയാ. നാവിനിത്തിരി ഏരീ കൂടുതലാന്നേ ഉള്ളൂ. അത് വളച്ചാ ചൊറിയണ തിന്ന പോലെ എന്തേലും പറയും.എങ്കിലും ആൾ ഈ ഭക്ഷണം ഒക്കെ നല്ലപോലെ നോക്കുന്ന കൂട്ടത്തിലാ.ഈ പ്രായത്തിലും ആൾ നല്ല മെലിഞ്ഞ സുന്ദരിയാ.

ഓഫീസിൽ ചെല്ലുമ്പോൾ ചായസമയത്ത് കിട്ടുന്ന എൻ്റെ ഫേവറേറ്റ് പരിപ്പ് വട എന്നെ മാടി വിളിക്കുമ്പോൾ, ആ പ്രലോഭനത്തിൽ ഒന്നും വീഴാതെ കണ്ണടച്ച് സുകൃത ജപം ചൊല്ലിയിട്ടും എൻറെ തടിക്ക്, ങേ ഹ്…. കുറയാൻ ഒട്ടും താല്പര്യമില്ലാത്തപോലെ.

തടിച്ചി എന്നുള്ള വിളി ആദ്യമൊക്കെ കേൾക്കുമ്പോൾ രസവും സാമ്പാറുമെന്നൊക്കെ തോന്നുമെങ്കിലും പിന്നെ അത് കുടിച്ചിറക്കാൻ പറ്റാത്ത കഷായമാകും. മനസ്സിൽ തറച്ചുകയറുന്ന അണിയാവും. വിദേശരാജ്യങ്ങളിൽ ആളുകൾ പരസ്പരം കാണുമ്പോൾ ‘ഹായ് സുഖമാണോ?’  അതേസമയം ഇവിടെ നാട്ടിൽ ആണെങ്കിൽ, ന്റെ കൊച്ചെ നീ അങ്ങ് തടിച്ചല്ലോ? മുടി പോയല്ലോ? കറുത്തല്ലോ? മെലിഞ്ഞല്ലോ? ഇങ്ങനെ ഓരോ കുറ്റങ്ങൾ പറഞ്ഞു കൊണ്ടാണ് നമ്മളെ വരവേൽക്കുന്നെ. ഇതിൽനിന്ന് അവർക്ക് കിട്ടുന്ന മാനസിക സന്തോഷം എന്താണോ എന്തോ? ഇനി എന്ത് ചെയ്തു തടി കുറയ്ക്കും എന്നൊക്കെ ആലോചിച്ചു കിടന്നു. പണ്ടാരം ഉറക്കം വരണ്ടേ😏.

രാവിലെ എണീറ്റ് റോഡിലൂടെ നടക്കാമെന്ന് വച്ചാ മനുഷ്യർ വിചാരിക്കും എനിക്ക് കൊളസ്ട്രോൾ, ഷുഗർ, ഇത്യാദി പണക്കാർക്കുള്ള എല്ലാ രോഗങ്ങളും ഉണ്ടെന്ന്.വെറുതെ എന്തിനാ അവരെ സന്തോഷിപ്പിക്കുന്നത്.അങ്ങനെ ഓരോന്നോർത്ത് വിഷമിച്ചു നടക്കുന്ന അവസരത്തിൽ സുംബാ ഡാൻസ്, യോഗയൊക്കെ ബെസ്റ്റ് ആണെന്ന്, എൻ്റെയൊരു സഹപ്രവർത്തക റെക്കമെന്റ് ചെയ്തു.

യോഗ.. നമ്മുടെ ഉള്ളിലെ ടെൻഷൻ കുറയ്ക്കാനും എനർജി പ്രദാനം ചെയ്യാനും സഹായിക്കുമത്രേ. മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണകരമാണെന്ന്. യോഗ ചെയ്താൽ ശാരീരികവും മാനസികവുമായ എല്ലാ പ്രശ്നങ്ങളും സോൾവാകുമത്രെ. ശരിയാ… ഞാനും ഓർത്തു; എൻറെ ഇഷ്ട നായികയായ സംയുക്ത വർമ്മ തല കീഴായും കാലു മേലെയും വെച്ച് കിടക്കുന്ന യോഗാസനം ഒക്കെ ഞാൻ കണ്ടിട്ടുണ്ട്(അവർക്ക് ശ്വാസം കിട്ടുന്നുണ്ടോ ആവോ എനിക്കറിയില്ല… ചെയ്തു നോക്കിയാൽ അറിയാം)

അങ്ങനെ കുളിരുള്ള പ്രഭാതത്തിൽ മൂടിപ്പുതച്ചു ഉറങ്ങാൻ കൊതിച്ച ഞാൻ, ടയറുകൾ ഇല്ലാത്ത അഴകാർന്ന ശരീരം സ്വപ്നം കണ്ട് എങ്ങനേലും തടി കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ ദയാനന്ദൻ മാഷിന്റെ യോഗ ക്ലാസ്സിൽ ചേർന്നത്. അതാകുമ്പോൾ വല്യ ചെലവില്ല. ചെന്ന് നോക്കിയപ്പോഴുണ്ട്, കുറെ പ്രായം ചെന്ന ഉണക്കകമ്പ് പോലിരിക്കുന്ന അമ്മച്ചിമാർ. ഏതോക്കെയോ ആസനത്തിൽ കറങ്ങിത്തിരിഞ്ഞ് അവസാനം ‘ശവാസനം’. അത് പിന്നെ എല്ലാവർക്കും ഇഷ്ടപ്പെടുമല്ലോ. എന്താണേലും എന്തോ എനിക്ക് പറ്റിയ കൂട്ടില്ലാത്തോണ്ട് ആണെന്ന് തോന്നുന്നു,എനിക്ക് യോഗ മടുത്തു.

എന്നാൽ പിന്നെ സുംബ ഡാൻസ് ഒന്ന് പരീക്ഷിച്ചു കളയാമെന്ന് കരുതി,അവിടെ ചെന്നപ്പോഴുണ്ട്; നല്ല തരുണിമണികളായ സുന്ദരികൾ ‘നാക്ക് പുക്ക്’ പാട്ടുമിട്ട് റംസാൻ ദിൽഷയെ പോലെ ആടി തിമിർക്കുന്നു.ആഹാ.. കൊള്ളാമല്ലോ! പണ്ടേ ഡാൻസിൻറെ അസ്കിത ഉള്ളതുകൊണ്ട് ഞാനും ആവുന്ന വിധം തിമിർത്ത് ആടി.എന്തോ ചെയ്യാനാ, വീട്ടിൽ വന്നപ്പോൾ ശരീരത്തിന് നല്ല വേദന. അങ്ങനെ കുറച്ച് മാസങ്ങൾ പരിശ്രമിച്ചിട്ടും ശരീരം നല്ല റബ്ബർവളയം പോലെ ഫ്ലെക്സിബിൾ ആയെന്നല്ലാതെ തടിയ്ക്ക് വല്യ കുറവൊന്നും തോന്നിയില്ല.

അങ്ങനെയിരിക്കുമ്പോഴാണ് വീട്ടിൽ പണിക്ക് വരുന്ന ചേച്ചി ജിം എനിക്ക് സജസ്റ്റ് ചെയ്യുന്നത്. ചേച്ചി സ്ഥിരമായി അടുക്കള പണിക്ക് പോകുന്ന വീട്ടിലെ കൊച്ചമ്മ അവിടെ പോയി സ്ലിം ആയത്രെ. എന്നാൽ ഞാനും റിമി ടോമിയെ പോലെ സീറോ സൈസ് ആയിട്ട് തന്നെ കാര്യം എന്നുവച്ച് വണ്ടി അടുത്തുള്ള ജിമ്മിലേക്ക് വിട്ടു. പോരാത്തതിന് മാസം 5000 രൂപ കൊടുത്തു പേഴ്സണൽ ട്രെയിനറെയും വെച്ചു. ഇത് അമ്മായിയമ്മ പറയുന്നത് എന്താണെന്ന് വെച്ചാൽ, കാശും മുടക്കി വായിൽ കൊള്ളാത്ത പേരുള്ള ഏതാണ്ടൊക്കെ (പിസ, ബർഗറ്  ഒക്കെയാ പുള്ളിക്കാരി ഉദ്ദേശിച്ചെന്ന് തോന്നുന്നു) വാരി വലിച്ച് തിന്നിട്ട് ദഹിക്കാഞ്ഞിട്ട് പോകുന്നതാണെന്ന്. ഓ ഞാനത് കാര്യമാക്കിയില്ല.

ആദ്യമൊക്കെ ഒടുക്കത്തെ ആത്മവിശ്വാസമാണ്. ട്രെയിനർ പറയുവാ, ഇതിലും വലിയ തടിച്ചിയൊക്കെ അങ്ങേർ നയൻതാര ആക്കിയെന്നു. ആഹാ, അപ്പോഴേക്കും എൻറെ കോൺഫിഡൻസ് ലെവൽ അങ്ങ് വളർന്നു പന്തലിച്ചില്ലേ? അങ്ങനെ ഞാനും സ്വപ്നം കണ്ടു തുടങ്ങി. മഞ്ജുവാര്യർ ഷർട്ടും സ്‌കർട്ടും ഇട്ട് നടന്നതുപോലെ, ഞാനും നല്ല ഗമയ്ക്ക് അതൊക്കെ ഇട്ടു നടന്ന് ഫോട്ടം പിടിച്ച് ഇൻസ്റ്റായിലും എഫ്‌ബിയിലുമൊക്കെ പോസ്റ്റിടുന്നത്.  അങ്ങനെ ജിമ്മിൽ പോയി സൈക്കിൾ, ട്രെഡ്മിൽ , ഡംബൽ… പിന്നെ കിണറ്റിൽ വെള്ളം കോരുന്ന കപ്പിയും കയറും പോലത്തെ സാധനങ്ങൾ ആഞ്ഞുവലിച്ചു. ഇതിലും നല്ലത് വീട്ടിലെ കിണറ്റിന് വെള്ളം കോരുന്നതാണെന്ന് തോന്നിപ്പോയി. ആഹാ അത്രേ ഉള്ളോ? എന്ത് രസം!

ഒരാഴ്ച കഴിഞ്ഞതും അങ്ങേരുടെ വിധം മാറി. എല്ലാ എക്സർസൈസു ഉപകരണങ്ങളുടെയും ലെവൽ കൂട്ടി അങ്ങേർ. പിന്നെയോ ഇതൊന്നും പോരാഞ്ഞിട്ട് പുഷ് അപ്പ് എടുക്കണം. അപ്പോഴുള്ള എൻറെ കിതപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു, കൂടെയുള്ള  ചുള്ളന്മാരൊക്കെ എന്നെ ഒരു നോട്ടം നോക്കും. അന്നേരം ഞാൻ ഒരു ഇളി പാസാക്കും. അത്രയല്ലേ ഈ പാവം എന്നെക്കൊണ്ട് പറ്റൂ!അതും പോരാഞ്ഞിട്ട് എന്റെ കൂടെ തന്നെ സപ്പോർട്ട് ആയിട്ട് ആ ഇൻസ്ട്രക്ടർ നിൽക്കും. അപ്പൊ പിന്നെ ചെയ്യാതെ നിവൃത്തിയില്ലല്ലോ!

അങ്ങനെ ഒരുതരത്തിൽ അവിടെ കിടന്ന ഉപകരണങ്ങളുമായി മല്ലിട്ട് ക്ഷീണിച്ചു. എല്ലാം കഴിഞ്ഞ് പോകാൻ നേരം എന്റെ കയ്യിൽ ഒരു ഡയറ്റും തന്നു. നിർബന്ധമായും താനിത് ഫോളോ ചെയ്യണം. തനിക്ക് ബിഎംഐ കൂടുതലാണ്, അരക്കെട്ട് കുറയ്ക്കണം. ഇതിനൊക്കെ ഇതേ വഴിയുള്ളൂ. അങ്ങേരുടെ പറച്ചിൽ കേട്ടാൽ തോന്നും, ഞാൻ ഈ BMI ഇഷ്ടത്തോടെ എന്റെ ദേഹത്ത് വിളിച്ചു കയറ്റിയതാണെന്ന്. അവസാനം അവിടെ പോകാൻ തോന്നിയ  നേരത്തെ പഴിച്ചു കൊണ്ട് ഞാൻ അത് വേണ്ടന്ന് വെച്ചു.

എല്ലാ എക്സസൈസിലും ഞാൻ ആയുധം വെച്ച് കീഴടങ്ങി എന്ന് കണ്ടപ്പോൾ വിജയശ്രീലാളിതയായ എൻറെ അമ്മായിമ്മ വക സാരോപദേശം.. അതല്ലേലും അങ്ങനെ ആണല്ലോ. വീണു കിടക്കുന്നവനെ ചവിട്ടാൻ എളുപ്പമല്ലേ?

എടി, കൊച്ചെ! നമ്മുടെ വീട്ടിൽ പണിക്ക് വരുന്ന സുലുവിന്റെ ശരീരം എന്തഴകാണെന്ന് നോക്കിയിട്ടില്ലേ? ആ അഴകളവിന്റെ രഹസ്യം എന്താണെന്ന് നീ ആലോചിച്ചിട്ടുണ്ടോ?

ഉം… എന്താ ?

ങാ.. അങ്ങനെ ചോദിക്ക്. അവൾ ദിവസം കുനിഞ്ഞുമുറ്റം തൂക്കുന്നത് കണ്ടിട്ടില്ലേ ? തന്നെയുമല്ല കുനിഞ്ഞ് അല്ലേടി അവൾ തറയൊക്കെ തുടയ്ക്കുന്നെ? കുറച്ച് നാളത്തേക്കെങ്കിലും നീ ഇതൊക്കെയൊന്ന് ശ്രമിച്ചു നോക്കിയാൽ, അതായത് കുനിഞ്ഞു നടുവളച്ച് കുറ്റി ചൂലുകൊണ്ട് എന്നും മുറ്റം തൂത്തേ… അതുപോലെ കുറച്ചു നാളത്തേക്ക് വാഷിങ്മെഷീൻ ഒഴിവാക്കി ആ അലക്ക് കല്ലേൽ തുണി അങ്ങട്ട് തിരുമിക്കേ… നിൻറെ തടിയൊക്കെ പമ്പ കടക്കും. ആനക്കാല് പോലിരിക്കുന്ന നിൻറെ കൈ ഉണ്ടല്ലോ; നല്ല വാഴപ്പിണ്ടി പോലെ സുന്ദരമാകും. ഈ ആപ്പിൾ ഷേപ്പിൽ ഇരിക്കുന്ന വയർ ഒക്കെ ആലില പോലെയാകും.

 ഇനി ഇതൊന്നുമായില്ലെങ്കിൽ തന്നെ, നിന്റെ മനസ്സിന് സുഖം കിട്ടും. ശരീരത്തിന് നല്ല അയവും വരും. ഒന്നുകൂടി വിശദമായി പറഞ്ഞാൽ നിനക്ക് കുനിയാനും നിവരാനും എല്ലാം എളുപ്പമാകും. നടക്കുമ്പോൾ കിതക്കില്ല.മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ തരുന്നതാണ് ഞാനീ പറഞ്ഞ വ്യായാമം ഒക്കെ. അതൊന്നും എത്ര കാശ് കൊടുത്തു ജിമ്മിൽ പോയാലും കിട്ടില്ല. അതുപോരെ പെണ്ണേ? പിന്നെ ഒരു കാര്യം, ഭക്ഷണം കുറച്ചത് കൊണ്ട് ശരീരത്തിന് ക്ഷീണം തോന്നാതിരിക്കാനായിട്ട് നമ്മുടെ പറമ്പിൽ ഉള്ള കപ്പളങ്ങയും കുമ്പളങ്ങയും ഒക്കെ എടുത്ത് ജ്യൂസ് ഉണ്ടാക്കി കഴിച്ചോളൂ. വല്ലപ്പോഴും കരിക്കും ആകാം.

“അമ്മച്ചിയെ.. മെലിയാനായിട്ട് വാഴപ്പിണ്ടിനീർ ബെസ്റ്റാ. എൻറെ കെട്ടിയോൾക്ക് ഞാൻ കൊടുത്ത് പരീക്ഷിച്ചിട്ടുള്ളതല്ലേ!”(ഇപ്പോ വന്ന കമന്റ് ഞങ്ങടെ പറമ്പിലെ പണിക്കാരൻ വിനായകന്റെ വക. ല്ലേ അവന്റെ വക ടിപ്‌സ് ഒന്നും കിട്ടിയില്ലന്ന് വേണ്ട. കയ്യിൽ ഒരു വാഴപ്പിണ്ടിയും ഉണ്ട്)

അങ്ങനെ അവസാനം അമ്മച്ചിയുടെ ജിമ്മിൽ ചേർന്നപ്പോൾ പൊന്നത്തടിയും കുടവയറും ഇല്ലാത്ത, ആൾക്കാർ കണ്ടാൽ വലിയ കുറ്റം പറയാത്ത, ഒരു ഫ്രയിമിലാണ് ഞാനിപ്പോൾ നടക്കുന്നത്.

നമ്മുടെ വണ്ണം കൊണ്ട് ആരോഗ്യത്തിന് ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ മറ്റുള്ളവരുടെ കളിയാക്കലുകളെ അവഗണിക്കുക. പറയുന്നവർ എല്ലാ കാലത്തും പറഞ്ഞുകൊണ്ടിരിക്കും .ചിലർ മാറുമായിരിക്കും. എന്നാലും മറ്റൊരു വ്യക്തിയുടെ ശരീരത്തെ നോക്കി ചിരിക്കാനോ കളിയാക്കാനോ നമുക്കാർക്കും അവകാശമൊന്നുമില്ല എന്ന് ഓർക്കുന്നതും നല്ലതാണെന്ന് തോന്നുന്നു. എൻറെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ടെങ്കിൽ ഹാഷ്ടാഗ് ഇട്ട് കൂടെ കൂടാം 🥰

🖋️മന്ന മെരീസ

Post Views: 26
12
മന്ന മെരീസ

വായന ഏറെ ഇഷ്ടം

13 Comments

  1. Shreeja R on October 22, 2025 4:12 PM

    മനോഹരം ❤️

    Reply
  2. Thara Subhash on October 21, 2025 7:26 PM

    നല്ലെഴുത്ത്..നമുക്ക് ജോലി ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ, കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ എന്തിനാണു വേവലാതി അല്ലേ?
    മറ്റുള്ളവരെ ശ്രദ്ധിക്കുകേ വേണ്ട.❤️❤️❤️

    Reply
  3. Joyce Varghese on October 21, 2025 5:40 PM

    നല്ല blog. ആദ്യം വേണ്ടത് ആളുകളുടെ പരിഹാസം അവഗണിക്കുക എന്നതാണ്. മിതമായ ഡയറ്റും അത്യാവശ്യം തടിയനങ്ങുന്ന ജോലികളും മതിയെന്ന ആശയത്തോടു യോജിക്കുന്നു.👍👏

    Reply
  4. Jalaja N on September 29, 2024 8:09 AM

    മനോഹരം ❤️

    Reply
  5. Nafs nafs on September 22, 2023 5:22 PM

    #മന്നാമരീസാ
    👏👏👏💪💪💪

    Reply
    • Manna Mereeza on September 22, 2023 6:24 PM

      Thanks 😘❤️

      Reply
  6. Meera Anand on September 22, 2023 11:11 AM

    എഴുത്തു മനോഹരം ..❤️❤️

    Reply
    • Manna Mereeza on September 22, 2023 12:32 PM

      Thanks ❤️

      Reply
    • Suma Jayamohan on October 21, 2025 1:49 PM

      ❤️❤️🌹👌

      Reply
  7. Sunandha Mahehs on September 22, 2023 10:56 AM

    👍👍

    Reply
    • Manna Mereeza on September 22, 2023 12:31 PM

      🥰❤️

      Reply
  8. Sabira latheefi on September 19, 2023 4:21 PM

    😍😍

    Reply
    • Manna Mereeza on September 19, 2023 6:45 PM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.