എല്ലാ ചേരുവകളും കൃത്യമായി ചേർത്തിട്ടും
മധുരം ഒരുപൊടിക്ക് കൂട്ടിയിട്ടും
ഏലക്കായയുടെ സുഗന്ധം മേമ്പൊടി ചേർത്തിട്ടും
അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് ചേർത്തിട്ടും
ജീവിതപ്പായസത്തിന് മടുപ്പിന്റെ വാട്ടരുചി മാത്രം ബാക്കിയാവുന്നതെന്തു കൊണ്ടെന്ന ചോദ്യത്തിനൊരുത്തരമേയുള്ളൂ,
മറ്റുള്ളവർക്കായി സ്നേഹരുചി പകരുമ്പോൾ ആത്മസ്നേഹത്തിന്റെ ഇത്തിരി ഉപ്പ് കൂടി കുടഞ്ഞിടണം.
ഇല്ലെങ്കിൽ രുചികെട്ടുപോവും ഓരോ പായസമധുരവും.
***നിഷിബ എം നിഷി***
1 Comment
ഏറെ സ്നേഹം സന്തോഷം