“ടേക് യുവർ ഓൺ വെയ്റ്റ് “
വളരെ വർഷങ്ങൾക്കുമുൻപ് സീ ടിവിയിൽ വന്നുകൊണ്ടിരുന്ന ‘ഡാൻസ് ഇൻഡ്യ ഡാൻസ് (DID) ‘ എന്ന റിയാലിറ്റി ഷോയിലെ നർത്തകൻ നർത്തകിയെ എടുത്തുപൊക്കിയപ്പോൾ ബാലൻസ് തെറ്റി ചെറുതായൊന്നിടറിയതു കണ്ട് ജഡ്ജിമാരിലൊരാളായ ടെറൻസ് ലൂയിസ് അവർക്ക് കൊടുത്ത ഉപദേശമായിരുന്നത്. ഒരാൾ മറ്റൊരാളെ എടുത്തു പൊക്കുമ്പോൾ അവർ സ്വയം അവരുടെ ഭാരംതാങ്ങുക എന്ന ടെക്നിക്.. അപ്പോൾ എടുത്തു പൊക്കുന്നയാൾക്ക് ഭാരക്കൂടുതൽ അനുഭവപ്പെടില്ല എന്ന്.
അതെങ്ങനെയെന്നും എന്താണ് സ്വയം ഭാരം താങ്ങുന്നതിലെ വ്യത്യാസം എന്നും എനിക്ക് മനസിലായില്ല, എന്റെ അമ്മ വീണു കൈയൊടിഞ്ഞ് ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിക്കിടക്കയിലാവും വരേയ്ക്കും. അമ്മയ്ക്ക് സർജറി കഴിഞ്ഞദിവസം, എഴുന്നേൽക്കാനോ മറ്റൊന്നിനും സാധിക്കാതെവന്നപ്പോൾ കൂടെയുണ്ടായിരുന്ന ഞാൻ വല്ലാതെ ബുദ്ധിമുട്ടി. അഡ്ജസ്റ്റ് ചെയ്യുന്ന തരം ബെഡ് അല്ലാത്തതുകൊണ്ട് അമ്മയ്ക്ക് വെള്ളം കുടിക്കണമെങ്കിൽ തല പൊക്കിക്കൊടുക്കണം. അമ്മ സ്വയം ഒട്ടും ശ്രമിക്കില്ല. വയ്യായിട്ടാവും. മുഴുവൻ ഭാരവും താങ്ങേണ്ടിവരുമ്പോൾ തലപോലും പൊക്കാൻ വയ്യാത്ത അവസ്ഥ. കൈയിലൊരു സർജറി കഴിഞ്ഞ ഒരാൾക്ക് അത്യാവശ്യം അവരവരുടെ ഭാരം താങ്ങാൻ പറ്റില്ലേ? തീർച്ചയായും സാധിക്കും, ശ്രമിച്ചാൽ.. അന്ന് അമ്മയെ രണ്ടുമൂന്നുപേരൊക്കെ താങ്ങിയാണ് പൊക്കിയിരുന്നത്. അപ്പോഴൊക്കെ ഞാൻ ടെറൻസിന്റെ വാക്കുകൾ ഓർത്തു..
“ഹോൾഡ് യുവർ വെയ്റ്റ്.. ദാറ്റീസ് ദ ടെക്നിക് “
അതുംകഴിഞ്ഞ് ആറേഴുവർഷം മുൻപ് എന്റെ അമ്മായിഅമ്മ ആശുപത്രിക്കിടക്കയിൽ ആയപ്പോഴും അതേ അവസ്ഥയിൽ കൂടെ ഞാൻ വീണ്ടും കടന്നുപോയി. അമ്മയ്ക്ക് തീരെ വയ്യാത്ത അവസ്ഥയിൽ, നടുവേദന കൊണ്ടു കഷ്ടപ്പെടുന്ന ഞാൻ, പിടിച്ചുപൊക്കി ഇരുത്താനും വെള്ളവും ആഹാരവും കൊടുക്കാനും മറ്റും ഏറെ പാടുപെട്ടു. അതും അമ്മ അത്രയും മെലിഞ്ഞതായിട്ടു കൂടി.. അപ്പോഴേക്കും ആ പറഞ്ഞതിന്റെ പ്രായോഗികത എനിക്ക് വ്യക്തമായിരുന്നു.
പക്ഷേ ഇത് അയാൾ പറഞ്ഞ ആ വാചകങ്ങളുടെ ഒരു വശംമാത്രം. ഇതിന് വേറൊരു തലംകൂടിയുണ്ട്. അതായത് പലപ്പോഴും പ്രശ്നങ്ങൾക്കുമുന്നിൽ പകച്ചു നിൽക്കേണ്ടി വരുമ്പോൾ അല്ലെങ്കിൽ പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവരുമ്പോൾ ഒക്കെ അടുപ്പമുള്ളവരുടെ അടുത്ത്, നമ്മുടെ ഉള്ളിലെ ഭാരമെല്ലാം കുടഞ്ഞിടുന്ന സ്വഭാവം പലർക്കും ഉണ്ടാവാം. ഒരിത്തിരി ആശ്വാസമോ ധൈര്യമോ അവരുടെ ചെറിയ തലോടലോ ഒക്കെ സമാധാനമായി പകരം കിട്ടിയേക്കാം. എന്നിരുന്നാലും എന്നും സങ്കടങ്ങൾ പറഞ്ഞു കരയുന്ന ഒരാളെ സഹിക്കാൻ അധികകാലം ആരും കാണില്ല എന്നതും വാസ്തവം ആണ്. ചുറ്റും നെഗറ്റിവിറ്റി പരത്തുന്ന ഒരാൾ എന്നുമാത്രമായിരിക്കും അവർക്ക് നമ്മേ പറ്റിയുള്ള ധാരണ. എപ്പോഴും കൂടെയുണ്ടാവുമെന്നും താങ്ങാവുമെന്നും പറയുമെങ്കിലും പലർക്കും അതിനു കഴിയാറില്ല. അവർ നമ്മുടെ സാമീപ്യത്തിൽ നിന്നും അകന്നുമാറി പോയ്ക്കൊണ്ടിരിക്കും. അതുണ്ടാവാതെ നോക്കാൻ നമ്മുടെ മനസ്സിന്റെ ഭാരം സ്വയം ചുമന്നേ മതിയാവൂ. ചിരിച്ച മുഖത്തോടെ പ്രശ്നങ്ങളെ സ്വയം നേരിടാൻ!. അതിന്റെ ഭാരംചുമന്ന് ബാലൻസ് തെറ്റാതെ, ഇടറിവീഴാൻ അനുവദിക്കാതെ, മറ്റാരെയും വിഷമിപ്പിക്കാതെ, ആരിൽനിന്നും താങ്ങും തണലും പ്രതീക്ഷിക്കാതെ, ഉള്ള് വെന്തുനീറിക്കരിഞ്ഞാലും വേറാരെയും ആശ്രയിക്കാതിരിക്കാൻ നാം സ്വയം ശീലിച്ചെടുത്തേ മതിയാവൂ.. അതുമൊരു കഴിവാണ്. അല്ലേ?
തുടക്കത്തിൽ ബുദ്ധിമുട്ടു തോന്നിയേക്കാം : ആരുമില്ലെന്ന ചിന്ത പേടിപ്പെടുത്തിയക്കാം. ജീവിക്കാൻ വിഷമം അനുഭവപ്പെടാം. ജീവിതം അവസാനിപ്പിക്കാനുള്ള തോന്നൽ ശക്തമാവാം. എന്നാൽ , ഒറ്റയ്ക്ക് പിടിച്ചുനിന്ന് കരുത്തു തെളിയിക്കണം. തിരിഞ്ഞു നോക്കുമ്പോൾ തന്നെത്താൻ അഭിമാനം തോന്നണം.. പിച്ചവെക്കാൻ തുടങ്ങുന്ന കുഞ്ഞിനെ ശ്രദ്ധിച്ചിട്ടുണ്ടോ?. എത്രപ്രാവശ്യം വീണാലും എഴുന്നേറ്റ് നടക്കാൻ ശ്രമിക്കില്ലേ. ആദ്യമാദ്യം വീണിടത്ത്നിന്ന് ചുറ്റുമൊന്നുനോക്കും. ആരും താങ്ങിയില്ലെങ്കിലും താനേ എഴുന്നേറ്റു പിച്ചവെക്കും. അവസാനം ലോകം കീഴടക്കിയമട്ടിൽ നടന്നു മുന്നേറുകതന്നെ ചെയ്യും. ഏതു പ്രതികൂലസാഹചര്യത്തേയും കാലാവസ്ഥയെയും നേരിട്ട് മണലാരണ്യത്തിന്റെപോലും ഉൾത്തടങ്ങളിലൂടെ സഞ്ചരിച്ച് ജലം ശേഖരിച്ച് അതിജീവനത്തിന്റെ പാത കാണിച്ചുതരുന്ന ചില ഒറ്റച്ചെടികളെ കണ്ടിട്ടില്ലേ?. അതുപോലെ… നമുക്കും ജീവിക്കാൻ പഠിക്കാം.. ഒറ്റയ്ക്കാണെന്നു മനസ്സിലായാൽ എന്തും ചെറുക്കാനുള്ള ശേഷിയും കരുത്തും കൂടുകയേ ഉള്ളൂ. അതു മനസ്സിലാക്കിയാൽ മതി.. അപ്പോ എങ്ങനെയാ? :എല്ലാവരും മനസിൽ കുറിച്ചിടുകയല്ലേ? :.
“ടേക് യുവർ ഓൺ വെയ്റ്റ് ! ഹോൾഡ് യുവർ വെയ്റ്റ് ആൻഡ് റിലാക്സ് !! “.
നീതി.
26 Comments
ചേച്ചീ… ഒരുപാടു ഇഷ്ട്ടായി. Inspiring 😍😍
Thank you so much dear
അതെ. പ്രധാനമായും ഇനിയുള്ള കാലം ഓരോ മനുഷ്യരും അതിജീവനം അവനവനിൽ നിന്ന് പ്രാപ്തമാക്കിയേ പറ്റൂ.
മൂല്യവത്തായ പോസ്റ്റ് 👌👌
👌👌
Thanks a lot 🥰
Thank you🥰
Thank you so much
സന്തോഷം നൽകിയ എഴുത്തു്
Thank you so much Mini🥰
അർത്ഥവത്തായ ലേഖനം
Thanks Lekhachechi🥰
സങ്കടങ്ങൾ ഒരിക്കൽ മാത്രമേ സഹിക്കാൻ കഴിയൂ. പറയാതെ അതിൽനിന്നു കരകയറാനുള്ള അവരുടെ ശ്രമങ്ങൾ കാണുമ്പോഴാണ് നമുക്ക് അവരോട് സ്നേഹം തോന്നുന്നതും ഒരു കൈത്താങ്ങ് ആകാൻ നമ്മൾ ആഗ്രഹിക്കുന്നതും. വളരെ നല്ല പോസ്റ്റ് ❤
സന്തോഷം യശോദേച്ചി🥰
വളരെ സത്യം. ചുറ്റുമുള്ള നല്ലകാര്യങ്ങൾ കാണാതെ, ചെയ്യാവുന്ന കാര്യങ്ങൾ പോലും ചെയ്യാതെ എപ്പോഴും ഇങ്ങിനെ ആവലാതികൾ മാത്രം പറഞ്ഞു വരുന്നവരെ ഞാനും ചിലപ്പോൾ മാറ്റിനിർത്താറുണ്ട്.. നല്ല എഴുത്ത്
ഒറ്റയ്ക്കു നിൽക്കാൻ പഠിക്കണം. 🥰
ഇതാണ് മോട്ടിവേഷൻ👍👌👌❤️
Thanks a lot dear🥰
👍👍👍
🥰🙏
സ്വയം താങ്ങാവുക
🥰
ബ്യൂട്ടിഫുൾ മെസ്സേജ്..
എനിക്കിഷ്ട്ടായി 👍
Thank you so much Sunanda🥰
മനോഹരം പ്രചോദനം പകരുന്ന രചന… 👌👌
ഒരുപാട് സന്തോഷം നിഷി🥰
Meaningful write up.
👌👏
Thank you