Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പരിഹാസത്തിന്റെ ചോദ്യശരങ്ങളേറ്റു വെന്തുരുകുന്നവർ
ജീവിതം

പരിഹാസത്തിന്റെ ചോദ്യശരങ്ങളേറ്റു വെന്തുരുകുന്നവർ

By മന്ന മെരീസSeptember 22, 2023Updated:December 4, 202313 Comments5 Mins Read322 Views
Bookmark Now
Please login to bookmark Close

No account yet? Register

വിവാഹ വാർഷിക ദിനമായതുകൊണ്ട് വൈകുന്നേരം തിരക്കൊഴിഞ്ഞ സമയം നോക്കി മാതാവിൻറെ പള്ളി പോയി പ്രാർത്ഥിക്കാമെന്ന് കരുതി. അവിടെ ചെന്നപ്പോഴുണ്ട്, കുറച്ച് പ്രായമായവരൊക്കെ പ്രാർത്ഥിക്കാൻ വന്നിരിപ്പുണ്ട്. പ്രത്യക്ഷത്തിൽ മറ്റുള്ളവരുടെ കണ്ണിൽ സന്താനഭാഗ്യം കൈവരിക്കാത്തതുകൊണ്ട്, ദൈവാനുഗ്രഹം ഇല്ലാത്ത സ്ത്രീ എന്ന് മറ്റുള്ളവർക്ക് എന്നെക്കുറിച്ച് തോന്നുമെങ്കിലും ശരിക്കും പറഞ്ഞാൽ അനുഗ്രഹങ്ങൾ നിറഞ്ഞ ഒരു ജീവിതം ആണ് ദൈവം എനിക്ക് തന്നിട്ടുള്ളത്. അങ്ങനെ ആ ജീവിതമോർത്ത് നന്ദി പറയാൻ എല്ലാവർഷവും ഞങ്ങളെ ഒന്നിപ്പിച്ച തിരുസന്നിധിയിൽ ഞങ്ങൾ എത്തുക പതിവാണ്.
“മോളേ അന്ന, ഒന്ന് നിന്നേ… ചോദിക്കട്ടെ. എങ്ങോട്ടാ ധൃതിയിൽ?”
ശബ്ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കി. എനിക്ക് നേരിയ പരിചയമുള്ളൊരു ആന്റി ആണ്. പല പരിപാടിക്കും ഞാൻ കണ്ടിട്ടുണ്ട്.

”എന്താന്റി?”

”അതെ മോളേ, വീട്ടിൽ അപ്പച്ചനും അമ്മച്ചിക്കും സുഖമല്ലേ? പിന്നെ മോളെ കാണുമ്പോഴൊക്കെ എപ്പോഴും ചോദിക്കണമെന്ന് വിചാരിക്കും. ഇതുവരെ കുട്ടികളൊന്നും…”

ഞാൻ വെറുതെ അവരെ നോക്കി ഒന്ന് ചിരിച്ചു. ഇനി അവിടെ നിന്നാൽ പൊതുവേ സംസാരപ്രിയയായ അവർക്ക് സംസാരിക്കാനുള്ള നല്ലൊരു വിഷയമായിരിക്കും എന്റേത്. പുള്ളിക്കാരുടെ ബന്ധത്തിൽ കുട്ടികൾ ഉണ്ടാവാൻ വൈകിയ ദമ്പതികൾക്കും അവർക്ക് സന്താനഭാഗ്യം നൽകി അനുഗ്രഹിച്ച പുണ്യാളന്മാരുടെയും  അവരെ ചികിത്സിച്ച ഡോക്ടർമാരും തുടങ്ങി ഇന്നു മുഴുവൻ ഞാൻ കേട്ടാലും തീരാത്ത വിശേഷങ്ങൾ ഉണ്ടാവും. എന്തായാലും തക്ക സമയത്ത് കെട്ടിയോൻ വന്നതുകൊണ്ട് ഞാനാ പരുക്കിൽ നിന്ന് തല്ക്കാലം രക്ഷപ്പെട്ടു.

വർഷങ്ങൾക്കു മുമ്പ് ഇതുപോലെ സ്നേഹമയിയായ നാട്ടുകാരുടെ ഉത്കണ്ഠ നിറഞ്ഞ ഉപദേശങ്ങളും ബന്ധുക്കളുടെ ചോദ്യങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പലരുടെയും കളിയാക്കലുകളും കേട്ട് ഞാൻ ഡിപ്രഷൻ്റെ പടിക്കൽ വരെ എത്തിയിട്ടുണ്ട്. അതിലേക്ക് കാലിടറി വീണു പോകാതെ, എന്നെ ചേർത്തുപിടിച്ചത്
രണ്ടു വീട്ടുകാരുടെ പിന്തുണയും ഒപ്പം എന്റെ ഏറ്റവും വലിയ ശക്തിയായ കെട്ടിയോനും എനിക്ക് പകർന്നു തന്ന കരുതലും സ്നേഹവുമാണ്. നമ്മളെ ചേർത്തുപിടിക്കാൻ ഒരാളുണ്ടെങ്കിൽ, ഒരു നോവുകളും നമ്മളെ ബാധിക്കില്ല.

വിവാഹം കഴിഞ്ഞപ്പോൾ തീരെ മെലിഞ്ഞ ശരീരപ്രകൃതമുള്ള എനിക്ക് കുറച്ച് ആരോഗ്യം ഉണ്ടായിട്ടു മതി കുഞ്ഞുങ്ങൾ എന്ന തീരുമാനത്തിലെത്തി ഞങ്ങൾ. അങ്ങനെ ഞങ്ങൾ സന്തോഷിച്ചു ആടിപ്പാടി നടക്കുന്നത് കണ്ടപ്പോൾ, എന്റെ ഒക്കത്തും തോളിലുമായി കുഞ്ഞുങ്ങളെ കാണാത്തതിന്റെ വിഷമം നാട്ടുകാർക്കും ബന്ധുക്കൾക്കും തുടങ്ങി. അവരുടെ ആധികൾ പതിയെ ചോദ്യങ്ങളും ഉപദേശങ്ങളും നിർദ്ദേശങ്ങളുമായി ഒരു ചോദ്യാവലി തന്നെ തയ്യാറാക്കി ഞങ്ങളെ ബുദ്ധിമുട്ടിച്ചു തുടങ്ങി.

ശരീരത്തിന് ആരോഗ്യം വച്ചു കഴിഞ്ഞപ്പോൾ ഒരു കുഞ്ഞിനെ സ്വപ്നം കണ്ട ഞങ്ങൾക്ക് അതിനുള്ള പ്രതീക്ഷ നൽകി ഗ്രീൻ സിഗ്നൽ കാണിച്ചുവെങ്കിലും ആ പ്രതീക്ഷയ്ക്ക് അധികം ആയുസ്സ് ഉണ്ടായില്ല.

മാസംതോറും അവൾ ഒഴുക്കുന്ന ചുവന്ന അടയാളങ്ങളും സഹിക്കുന്ന വേദനയും ഒരു അമ്മയാകാൻ വേണ്ടിയുള്ള ഒരു സ്ത്രീയുടെ കാത്തിരിപ്പാണെന്ന് ആരോട് പറയാൻ. സ്വന്തമായി ഒരു കുഞ്ഞ് എന്ന സ്വപ്നവുമായി ചികിത്സയ്ക്കായി ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകൾ കയറിയിറങ്ങുമ്പോൾ, അവിടുത്തെ കാത്തിരിപ്പുകളും വിവിധതരം ഹോർമോൺ ചികിത്സകളും സ്‌കാനിംഗുകളും അതിജീവിക്കാൻ കഴിയാതെ പലതരം മാനസിക ഘടകങ്ങളും. ഇതൊക്കെ വഴിയായി പലപ്പോഴും നമ്മൾ എന്തിനെന്നോ ഏതെന്നോ അറിയാതെ, ഒരു കാരണവുമില്ലാതെ കണ്ണുനീർ വെറുതേ  ഒഴുക്കും.

ചികിത്സകൾക്ക് പോകുമ്പോൾ പിരിയഡ്സിന് മുമ്പ് നമ്മൾ ഓരോ മാസവും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് ആയിരിക്കും. ലക്ഷങ്ങൾ മുടക്കി ചികിത്സിച്ചിട്ടും സാങ്കേതികമായ വിദ്യകൾ പരാജയപ്പെട്ടു തളർന്ന അവസ്ഥയിൽ നമ്മൾ നിരാശയുടെ പടുകുഴിയിൽ ആയിരിക്കും.

ഒരു സ്ത്രീക്ക് കുഞ്ഞിനെ പ്രസവിച്ച് പാലൂട്ടി മാതൃത്വം നുകരാൻ ആഗ്രഹമുള്ളതുപോലെതന്നെ, താരാട്ടുപാടി താലോലിച്ച് കൈപിടിച്ച് കൊണ്ടുനടന്ന് പിതൃത്വം ആസ്വദിക്കാൻ ഒരു പുരുഷനും ആഗ്രഹമുണ്ടാകും. ഇതൊന്നും സംഭവിക്കാതെ പോകുന്ന ദമ്പതികളുടെ അവസ്ഥയിലാണ് ആ സങ്കടത്തെ ഇരട്ടിപ്പിക്കുന്ന “വിശേഷമായില്ലേ..?” എന്ന നാട്ടുകാരുടെ അറു ബോറൻ ചോദ്യങ്ങൾ. അതും എല്ലാ വഴികളും അടഞ്ഞ് തീരെ പരാജയപ്പെട്ട് തളർന്നിരിക്കുന്ന അവസ്ഥയിൽ.

ഇത്തരം നാട്ടുകാരുടെ സ്നേഹ പരിഹാസത്തിന്റെ ചോദ്യശരങ്ങളേറ്റു വെന്തുരുകുമ്പോൾ വീണ്ടും ഉള്ളതെല്ലാം വിറ്റ് അവർ ഓടുന്നു, മധുരം കിനിയുന്ന മാതൃത്വം സ്വപ്നം കണ്ട് . ഗർഭധാരണം, പ്രസവം എന്നത് മനുഷ്യർ ആഗ്രഹിച്ചത് കൊണ്ട് മാത്രം സാധിക്കില്ല.

കുറച്ചുനാളത്തേക്ക് കുട്ടികൾ വേണ്ട എന്ന നിങ്ങളുടെ തീരുമാനം തെറ്റായിപ്പോയി… അതുകൊണ്ടാണ് പിന്നീട് കുട്ടി ഉണ്ടാകാതെ പോയത് എന്നൊക്കെ കാണുമ്പോഴൊക്കെ മുള്ളും മുനയും വെച്ച് സംസാരിച്ചവരുണ്ട്.കുറച്ചുനാൾ കഴിഞ്ഞ് കുട്ടികൾ മതി എന്ന് തീരുമാനിച്ചവർക്കെല്ലാം കുട്ടികൾ ഉണ്ടാവാതെ ഇരുന്നിട്ടില്ലല്ലോ. അതുപോലെ തന്നെ ആശുപത്രികൾ തോറും ഒരു കുഞ്ഞെന്ന സ്വപ്നമായി കയറിയിറങ്ങുന്നവർ എല്ലാവരും നേരത്തെ കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ചവരും അല്ല. ആൾക്കാരുടെ ജീവിത സാഹചര്യങ്ങളും അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ആശയങ്ങളും ഒക്കെ വ്യത്യസ്തമാണ്. ഇതൊന്നുമറിയാതെ മറ്റുള്ളവരുടെ ജീവിതം പുറമെ നിന്നു നോക്കി കണ്ടിട്ട് അതിനെ വിലയിരുത്തുന്നതും കുറ്റപ്പെടുത്തുന്നതും തെറ്റല്ലേ…?

ഗർഭധാരണം ദൈവത്തിൻറെ വരദാനമാണെന്നും സ്വാഭാവികമായി പ്രകൃതിദത്തമായി സംഭവിക്കുന്നതാണെന്നും അറിയാം. എന്ന് വെച്ച് ഒട്ടും ആരോഗ്യവും തൂക്കവും ഇല്ലാതിരുന്ന ഞാൻ ഇത്തിരി ആരോഗ്യമുള്ള ശരീരം വെച്ചിട്ട് മതി കുട്ടികൾ എന്ന് തീരുമാനിച്ചതും പിന്നീട് ഞങ്ങൾക്കത് ലഭിക്കാതിരുന്നതും നമ്മൾ കുറ്റമാണോ ? രണ്ടുപേരും ഒരുപോലെ ആഗ്രഹിക്കുമ്പോഴാണ് ഒരു കുട്ടി വേണ്ടത് എന്ന തീരുമാനം തെറ്റാണോ? മാതൃത്വം മഹനീയമാണെങ്കിലും നമ്മളും കൂടി അതിനോട് ശാരീരികമായും മാനസികമായും പൊരുത്തപ്പെടണം. അതിനുള്ള അനുചിതമായ സമയം നമുക്ക് നമ്മൾ കൊടുക്കുന്നത് എങ്ങനെ തെറ്റാവും?

കല്യാണം കഴിഞ്ഞ് ഒട്ടും പ്രതീക്ഷിക്കാതെ ഉടനെ തന്നെ പ്രഗ്നന്റ് ആയി, അതിനോട് പൊരുത്തപ്പെടാനാകാതെ അബോർഷൻ എന്ന തീരുമാനത്തിൽ അതിന് ശ്രമിച്ചിട്ട് കഴിയാതെ പോയി പ്രസവിച്ചപ്പോൾ ട്രീറ്റ്മെന്റിലൂടെ റിക്കവർ ചെയ്ത ഒരു സുഹൃത്തിനെ കണ്ടിട്ടുള്ള എക്സ്പീരിയൻസ് ആവാം ചിലപ്പോൾ ഞങ്ങളെ അങ്ങനെ ചിന്തിപ്പിച്ചത്, ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകണമെങ്കിൽ നല്ല ആരോഗ്യമുള്ള ശരീരം വേണം എന്ന ധാരണയും.

നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന വിവിധതരം സമ്മർദ്ദങ്ങൾ നമ്മുടെ പരിധിയിൽ നിൽക്കുന്നില്ല എന്നത് ചുറ്റിനും കൂടി നിൽക്കുന്നവരെ മനസ്സിലാക്കി കൊടുക്കാൻ സാധിക്കില്ലല്ലോ. വെറുതെയിരിക്കുമ്പോൾ നമ്മൾ സ്വയം സങ്കൽപ്പിച്ചു കൂട്ടുന്ന ഒരു തോന്നലുകളായാണ്, പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത ഇത്തരം വിഷമങ്ങളെ മറ്റുള്ളവർ കാണുന്നത്. മനസ്സീന്ന് വേണ്ടാത്ത ചിന്ത എടുത്തുമാറ്റിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്ന് നമ്മളെ കാണുന്നവർ നിസ്സാരമായി ഉപദേശിച്ചു കളയും.

അങ്ങനെ പെട്ടെന്ന് കുടഞെറിയാൻ പറ്റുന്ന ഒന്നല്ല ഇതുപോലെ വിഷാദമെന്ന് ആ അവസ്ഥയിലൂടെ കടന്നു പോയവർക്ക് മാത്രമേ അത് അറിയാൻ സാധിക്കൂ. അനുഭവിച്ചവർക്ക് മാത്രം. എന്നാലും അന്നൊക്കെ കുളിമുറിയിൽ കേറിനിന്ന് മനസ്സ് തണുക്കുംവരെ ഒരുപാട് കരഞ്ഞിട്ടുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ മുൻപിൽ നിശബ്ദത പാലിക്കുന്നവർ സ്വയം കരഞ്ഞു തീർക്കാറാണ് പതിവ് എന്നാണ് ഇതുവരെ എനിക്ക് തോന്നിയിട്ടുള്ളത്.

സുഖത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും പരസ്പര സ്നേഹത്തോടും വിശ്വാസത്തോടും കൂടി ജീവിച്ചു കൊള്ളാം എന്നായിരുന്നു ഞങ്ങളുടെ വിവാഹ ഉടമ്പടി. ഒപ്പം; ദൈവം തരുന്ന മക്കളെ സ്വീകരിച്ചു വളർത്തിക്കൊള്ളാം എന്നും. ദൈവം തന്നില്ല.. ഞങ്ങൾക്ക് പരാതിയില്ല. ‘താൻ പാതി ദൈവം പാതി’ എന്നല്ലേ ചൊല്ല്. നമ്മൾ നമ്മുടെ കടമകൾ ചെയ്തു. ദൈവം നമുക്ക് വിധിക്കാത്തതുകൊണ്ട് ഗർഭം ധരിച്ച് പ്രസവിച്ചു പാലൂട്ടി വളർത്താനുള്ള യോഗം കിട്ടിയില്ല. അതിൽ ഇപ്പോൾ എന്നല്ല , അന്നും സങ്കടമില്ല. പക്ഷെ, നമ്മളെ അത്രയധികം സ്നേഹിക്കുന്ന നമ്മൾ വേണ്ടപ്പെട്ടവർ നമുക്കില്ലാതെ പോയതിനെയോർത്ത് വിഷമിക്കുന്നത് നമുക്കു സങ്കടമാണ്. എന്നുവച്ച് ദൈവത്തെ ഭീഷണിപ്പെടുത്തിയോ നിരന്തരം ശല്യപ്പെടുത്തിയോ ഒന്നും വാങ്ങാനും ഞങ്ങൾ ആളല്ല.

ദൈവം എനിക്ക് വാരിക്കോരി തന്നത് മുഴുവൻ ബോണസ് ആണ്. കുട്ടികളില്ലാതെ പോയതിന്റെ പേരിൽ പരാതി പറയാനും സങ്കടപ്പെടാനും ഒരു അവകാശവും ഇല്ലാത്തവൾ.

മക്കളില്ല എന്ന് വെച്ച് ആരുടെയും ജീവിതം വ്യർത്ഥമായി പോകുന്നില്ല. എത്രയോപേർ വൃദ്ധസദനത്തിൽ ജീവിക്കുന്നു. എത്രയോ വൃദ്ധ ദമ്പതികൾ ധാരാളം വീടുകളിൽ ഒത്തിരി മക്കൾ ഉണ്ടായിട്ടും ആരും കൂടെ ഇല്ലാതെ നോക്കാൻ ആളില്ലാതെ തനിയെ കഴിയുന്നു.

പരസ്പരം മത്സരിച്ച് സ്നേഹിക്കുന്ന ദമ്പതികൾക്കിടയിൽ സ്നേഹം പകുത്തു നൽകാനൊരു കുഞ്ഞില്ല എന്നത് ഒരിക്കലും അവരുടെ തെറ്റല്ല എന്ന് അറിയുക. അതുപോലെ ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരം വിഷമങ്ങളും പ്രതിസന്ധികളും ഒന്നിന്റെയും അവസാനമല്ല. എത്ര ഇരുണ്ട തുരങ്കങ്ങൾക്കപ്പുറവും വെളിച്ചം നമ്മെ കാത്തിരിക്കുന്നുണ്ട്. നമ്മൾ അത് കണ്ടെത്തണമെന്ന് മാത്രം. കണ്ടെത്തിയാൽ ആ ജീവിതം വളരെ മനോഹരമായിരിക്കും.

ഇത്തരം കഠിനമായ സാഹചര്യങ്ങൾ കൂടി കടന്നു പോകുമ്പോൾ നമ്മുടെ മനസ്സിന് കൂടുതൽ ബലം കിട്ടും. കാലം എല്ലാനോവുകൾക്കും മരുന്നാകും. അതിനാല് ജീവിതത്തെ അതിൻറെ തനതായ ഒഴുക്കിൽ പോകാൻ സമ്മതിക്കുക.

അറിഞ്ഞോ അറിയാതെയോ കഴിവതും നമ്മൾ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക്, ആർക്കും ഉപകാരമില്ലാത്ത മറിച്ച് മാനസിക ബുദ്ധിമുട്ടുകൾ മാത്രം ഉണ്ടാക്കുന്ന, ഇത്തരം ചോദ്യാവലികളും ഉപദേശങ്ങളുമായി കടന്നുചെല്ലാതിരിക്കുക. അതല്ലേ നല്ലത്?🥰

ചിത്രം കടപ്പാട് : ഗൂഗിൾ 
🖋️ മന്ന മെരീസ

Post Views: 27
12
മന്ന മെരീസ

വായന ഏറെ ഇഷ്ടം

13 Comments

  1. Syamala Haridas on August 9, 2025 9:56 AM

    നന്നായിട്ടുണ്ട്

    Reply
  2. Seena Navaz on September 24, 2023 11:12 AM

    ജീവിതം എന്നത് ഒരിക്കലും നമ്മൾ പ്രതീക്ഷിക്കുന്നതോ സ്വപ്നം കാണുന്നതോ ആയിരിക്കില്ല. എങ്കിൽ തന്നെയും നമ്മുടെ ഇഷ്ടത്തിനും താല്പര്യത്തിനും ആയിരിക്കണം മുൻഗണന… മറ്റുള്ളവരെ തൃപ്തിപ്പെടുത്തി ജീവിക്കുമ്പോൾ അത് നമ്മുടെ ജീവിതം ആകില്ലല്ലോ…. നല്ലെഴുത്ത് 🥰🌹

    Reply
    • Manna Mereeza on September 24, 2023 3:54 PM

      Thank you 😘 ❤️

      Reply
      • അനാമിക s on September 27, 2023 5:18 PM

        ചില ആളുകൾ അങ്ങനാണ്, അന്യരുടെ ജീവിതത്തിൽ ആവശ്യമില്ലാത്ത ചോദ്യങ്ങളും ഉപദേശങ്ങളുമായി പിന്നാലെ കൂടുന്നവർ. അത് അവർക്കെത്രമാത്രം ബുദ്ധിമുട്ടാവുമെന്ന് ഒരിക്കലും ചിന്തിക്കാത്തവർ. നല്ലെഴുത്ത് 🥰👌

        Reply
        • Nishiba M on September 27, 2023 8:00 PM

          അതേ, സത്യം

          Reply
        • Manna Mereeza on September 27, 2023 8:30 PM

          Thank you so much 🥰❤️

          Reply
        • Manna Mereeza on September 27, 2023 9:21 PM

          🙏💖

          Reply
  3. Sabira latheefi on September 23, 2023 11:29 AM

    ഒരു വയസ്സിന്റെ മാത്രം വിത്യാസമുള്ള മൂന്നുമക്കൾ ഉള്ളത് കൊണ്ടു ഒരു പരിപാടിക്കും പോകാൻ മടിയായ ഒരുവൾ ആയിരുന്നു ഞാൻ. വഷളൻ രൂപത്തിലുള്ള ചോദ്യങ്ങളെ പേടിച്ചിട്ട്. നല്ല എഴുത്ത്. സമൂഹം അങ്ങനെ ആണ്. അതിനു അർഹിക്കുന്ന പരിഗണന മാത്രം കൊടുത്താൽ മതി

    Reply
    • Manna Mereeza on September 23, 2023 12:26 PM

      Thanks dear 😘….ദൈവത്തിൻറെ ചില തീരുമാനങ്ങൾ ആദ്യം നമ്മളെ കരയിപ്പിക്കുമെങ്കിലും, അത് നമ്മുടെ നല്ലതെന്ന് കരുതിയാൽ തീരും സങ്കടങ്ങൾ🙏❤️

      Reply
      • Suma Jayamohan on July 29, 2024 7:31 AM

        പലരും അങ്ങനെയാണ്. Body shaming പോലെ ഒരു തരം സാഡിസം .നമ്മുടെ ശരീരവും ജീവിതവും നമ്മുടെ മാത്രമാണ്. ഒരു പാടു കാര്യങ്ങൾ neglect ചെയ്യാൻ പഠിച്ചാലേ നമുക്ക് മന:സമാധാനവും സന്തോഷവും കിട്ടൂ.
        നന്നായി എഴുതി❤️👌💐

        Reply
    • Silvy Michael on October 1, 2023 6:33 PM

      തനിക്ക് കുട്ടിയുണ്ടായത് തന്റെ മിടുക്കുകൊണ്ടല്ല എന്ന് ഇത്തരം ആന്റിമാർ എന്നാ മനസിലാക്കുക…. നല്ലെഴുത്ത് dear 👏♥️♥️

      Reply
      • Manna Mereeza on October 1, 2023 7:01 PM

        🥰❤️

        Reply
        • Joyce on August 8, 2025 7:08 PM

          നല്ലെഴുത്ത്👍.
          ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കാതിരിക്കാൻ എങ്കിലും മറ്റുള്ളവർ ശ്രദ്ധിക്കണം. കിട്ടിയ സൗഭാഗ്യങ്ങളെ കുറിച്ച് സന്തോഷവതിയായിരിക്കുന്ന പ്രകൃതം എത്ര വിലയേറിയതാണ്. എഴുത്തും ഈ വ്യക്തിയേയും ഇഷ്ടപ്പെട്ടു.
          👍🥰

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.