Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയോന്മീലനം
കഥ

പ്രണയോന്മീലനം

By ദേവദാസ്September 24, 2023Updated:December 4, 202310 Comments2 Mins Read267 Views
Bookmark Now
Please login to bookmark Close

No account yet? Register

കിഴക്ക് പകലിൻ്റെ പുനർജന്മത്തിന് ഇനിയും നാഴികകൾ ബാക്കി. പക്ഷേ, ആളും ആരവവും വന്നു നിറഞ്ഞു കഴിഞ്ഞു. എന്നും അങ്ങനെയാണ്. അമ്പലത്തിലെ ആദ്യ മണിനാദത്തിനും മുൻപേ, കിളികൾ ഉണർന്ന് സംസാരിക്കുന്നതിനും മുൻപേ ആളുകളെത്തും. അവരെക്കാൾ മുൻപേ പുരോഹിതൻമാർ എത്തിയിട്ടുണ്ടാവും. മരിച്ചവർക്ക് സ്വർഗ്ഗത്തിലേക്ക് വഴി തെളിച്ച് ജീവിക്കാൻ വഴി തേടുന്നവർ.

ഓരോ പുരോഹിതനു മുന്നിലും ക്യൂവിൽ ആളുകൾ. പുരോഹിതൻ്റെ കൈയും ചുണ്ടും യാന്ത്രികമായി ചലിക്കുന്നു. അതിനൊപ്പം, മുന്നിലിരിക്കുന്നയാൾ നിർവികാരമായ മനസ്സും മുഖവുമായി, അർത്ഥമറിയാത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി ചുണ്ടിളക്കുന്നു; കർമ്മങ്ങൾ ചെയ്യുന്നു. പിന്നെ പടവുകളിറങ്ങി ചീന്തിലയ്ക്കൊപ്പം മുങ്ങി നിവർന്ന്, ഓർമ്മകളെ കഴുകിക്കളഞ്ഞ് കയറിപ്പോകുന്നു. വെയിലുറയ്ക്കുന്നതോടെ കടവിൽ ആളൊഴിയും. പിന്നെ കാറ്റും കടലും  വലിയ ആൽമരവും കിളികളും മാത്രം കൂട്ടിന്.

കടലിലേക്കിറങ്ങിപ്പോവുന്ന കല്പപടവുകളുടെ മുകളറ്റത്ത്,   പറ്റെ വെട്ടിമാറ്റിയ മരത്തിൻ്റെ വേരിൽ നിന്നും പൊടിച്ചു പൊന്തിയ ചെറുതൈയുടെ തണലിൽ കഴിഞ്ഞ പന്ത്രണ്ടു വർഷമായി അയാൾ ആ കാഴ്ചകൾ കണ്ടിരിക്കുന്നു – സൂര്യൻ അവസാനമായി കരയെയും കടലിനെയും നോക്കി കണ്ണടയ്ക്കും വരെ. അപ്പോൾ ഇരുളിൽ ഓർമ്മകൾ നക്ഷത്രങ്ങളായി തെളിയും.

ആൽമരത്തിൻ നിന്ന് പൊഴിയുന്ന ഇലകൾ പടവുകളിൽ വീണ് പാറിപ്പോകുന്നു. മരത്തിൻ്റെ നിഴലിനപ്പുറം ശാന്തമായ കടൽ പരപ്പിലെ ഓളങ്ങളിൽ നിലാവിൻ്റെ തിളക്കം.
“നിൻ്റെ കണ്ണുകൾ കടലിലെ നിലാവു പോലെ തിളങ്ങുന്നു, കേട്ടോ ” – ഒരിക്കൽ അയാൾ അവളോടു പറഞ്ഞു.
“ഇന്നലെ ഏത് സീരിയലാ കണ്ടത്?” ചിരിച്ചു കൊണ്ടവൾ ചോദിച്ചു.
ബീച്ചിലെ അക്കേഷ്യ മരത്തിൻ്റെ തണലിലെ ബഞ്ചിൽ സൗഹൃദവും കടൽകാറ്റിലെ ഉപ്പും നുണഞ്ഞിരിക്കുകയായിരുന്നു അവർ.

അതിനും ഒരു മാസം മുൻപ്, ഒരു വൈകുന്നേരം അതേ ബെഞ്ചിലിരിക്കുമ്പോഴാണ് അവളെ ആദ്യമായി അയാൾ കണ്ടത് – കടൽ തിരയ്ക്കു മുകളിൽ സഹായം തേടി ഉയർന്നു നിൽക്കുന്ന രണ്ടു കൈകളായി. പിന്നെ ആശുപത്രിയിൽ, അയാളുടെ മുന്നിൽ   അബോധത്തിൽ നിന്ന് ഉണർവിലേക്ക് പതിയെ തുറന്നു വന്ന രണ്ടു കണ്ണുകളായി.

അന്ന് രാത്രി ബീച്ചിൽ നിന്ന് തിരികെപ്പോകുമ്പോൾ, ബൈക്കിൻ്റെ പിറകിലിരിക്കുന്ന അവളോട് അയാൾ ചോദിച്ചു: “ഒരു ഐ ടി ഗുമസ്തൻ്റെ കാമുകിയായിരിക്കാൻ ആശുപത്രി ജീവനക്കാരിയായ നീ തയ്യാറാണോ?”
അവൾ മറുപടി ഒന്നും പറഞ്ഞില്ല. പക്ഷേ, അയാളുടെ തോളിൽ വച്ചിരുന്ന അവളുടെ കൈൾ അയാളെ വരിഞ്ഞു; അവളുടെ ഉച്ഛ്വാസം അയാളുടെ കവിളിൽ പ്രണയമായി പടർന്നു.

പടിക്കെട്ടിലൂടെ ഒരു കറുത്ത പല്ലി ഓടി വന്നു. അതിൻ്റെ പിന്നാലെ വന്ന പൂച്ചയുടെ കണ്ണുകൾ ഇരുട്ടിൽ തിളങ്ങുന്നുണ്ടായിരുന്നു. പൂച്ചയുടെ കൈ പതിഞ്ഞപ്പോഴേ പല്ലി വാൽ മുറിച്ചിട്ടിട്ട് ഓടി ഇരുളിലെവിടെയോ ഒളിച്ചു.

12 വർഷം മുൻപ് ഇവിടേക്ക് യാത്ര തിരിച്ചത് അച്ഛനും അനുജനും ഒപ്പമാണ്. ആശുപത്രിയിലെത്തി അവളെക്കണ്ട് യാത്ര പറയണം എന്നുണ്ടായിരുന്നു. നടന്നില്ല. കൂടെ വരുന്നവർ പറയുന്നത് അനുസരിക്കുവാൻ മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളല്ലോ. യാത്രയിൽ ഉടനീളം അവളെ കാണാൻ കഴിയാത്തതിൻ്റെ ദുഃഖമായിരുന്നു അയാൾക്ക്.

സത്യത്തിൽ താൻ പോയി കണ്ടിരുന്നെങ്കിലും അവൾ അയാളോട് മിണ്ടുമായിരുന്നോ? എന്താരാലോചനയാണ് – അയാളോർത്തു. എങ്ങനെ മിണ്ടാനാണ്.  വരിഞ്ഞ കൈകൾ അയയുന്നത് താനറിഞ്ഞതല്ലേ. കാറിൻ്റെ ബോണറ്റിൽ തെറിച്ചു വീണുരുണ്ട് റോഡിൽ തലയിടിച്ചു വീഴുന്നത് കണ്ടതല്ലേ. മരുന്നുകളുടെ മണമുള്ള മുറിയിൽ തുറക്കാൻ താക്കോലില്ലാത്ത അബോധത്തിൻ്റെ അഴിക്കൂട്ടിൽ കിടക്കുന്ന അവളെങ്ങനെ തന്നെ ഓർക്കാനാണ്; കാണാനാണ്; തിരിച്ചറിയാനാണ്. കാത്തിരിക്കുന്നത് അറിയാനാണ്.

നിന്നെക്കാണാൻ കഴിഞ്ഞെങ്കിൽ – അയാൾ വിചാരം കൊണ്ടു. പല്ലിയുടെ മുറിഞ്ഞു കിടന്ന വാലിൻ്റെ പിടച്ചിൽ’ നിന്നിരുന്നു. അപ്പോൾ, കടലിൽ നിന്നടിച്ച കാറ്റിൽ അരയാലിൽ നിന്ന് ഒരില കൂടി പടിക്കെട്ടിൽ പാറി വീണു.

അവൾ വരാൻ നേരമായി എന്നയാളിറഞ്ഞു.

Post Views: 28
8
ദേവദാസ്

10 Comments

  1. Sobha Narayanasharma on September 26, 2023 3:07 PM

    മനോഹരം എഴുത്ത് ❤️🙏🌹

    Reply
  2. Sunandha Mahesh on September 26, 2023 12:48 PM

    Good

    Reply
  3. Nithya Lekshmi LL on September 25, 2023 12:07 AM

    🔥🔥🔥touching ❤️

    Reply
  4. പറയൂല on September 24, 2023 7:13 PM

    കൊള്ളാം മാഷേ

    Reply
    • ദേവദാസ് on September 24, 2023 7:24 PM

      പറയൂല എന്നു പറഞ്ഞിട്ടും പറഞ്ഞല്ലോ.. Thanks: 😄🤩

      Reply
  5. Santhoshkumar.K on September 24, 2023 7:03 PM

    💖

    Reply
  6. Vaidhehi on September 24, 2023 1:47 PM

    Super 🥰🥰

    Reply
    • Soumya Sachin on September 24, 2023 7:10 PM

      ❤️❤️

      Reply
      • Jees Kaitharam on September 25, 2023 8:45 PM

        Nice one

        Reply
    • Thasmeer Muhammed on September 24, 2023 7:16 PM

      ❣️❣️❣️❣️❣️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.