Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അന്ന് ശരിയ്ക്കും കണ്ടു.
അനുഭവം ത്രില്ലർ

അന്ന് ശരിയ്ക്കും കണ്ടു.

By Sreeja NSeptember 26, 2023Updated:September 26, 202312 Comments3 Mins Read240 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്നൊരു തിങ്കളാഴ്ചയായിരുന്നു. ഓഫീസിലെ പ്ലാൻ ചെയ്തു തുടങ്ങുന്ന പണികളിൽ പലതും നടക്കില്ലെന്നു ഉറപ്പിച്ചു തുടങ്ങിയ തിങ്കളാഴ്ച അവസാനിക്കാൻ പോകുന്ന സമയം. രാത്രി ഏകദേശം ഏഴര ആയിക്കാണും, ഓഫീസിൽ നിന്നിറങ്ങി ഹോസ്റ്റലിലേയ്ക്ക് നടക്കുകയായിരുന്നു ഞാൻ. പോകുന്ന വഴിയിൽ ചെലപ്പോൾ സ്ട്രീറ്റ് ലൈറ്റ് പണി മുടക്കുമെന്ന് പേടിയുള്ളതുകൊണ്ട് മൊബൈലിലെ ടോർച്ച് ഓൺ ചെയ്തുവെച്ചിരുന്നു. റോഡിൽ നിന്നും ഉള്ളിലേയ്ക്കുള്ള വഴിയിലൂടെ പത്തു പതിനഞ്ചുമിനിറ്റോളം പോകണം ഹോസ്റ്റലിലെത്താൻ. വിജനമായ ഇടവഴിയിൽ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ ഒരു സ്ത്രീയെ കണ്ടു, വെളുത്ത വേഷമായിരുന്നു അവർക്ക്.

റോഡ് സൈഡിൽ ഇരുന്നു പച്ചക്കറി വിൽക്കുകയായിരുന്നു അവർ. വഴിയിൽ കുരയ്ക്കുന്ന തെരുവുനായകളെ കാണുമ്പോഴുള്ള പേടി കുറഞ്ഞിരുന്നത് ഇതുപോലെ ഏതെങ്കിലും ആൾക്കാരെ കാണുമ്പോഴായിരുന്നു. അങ്ങനെ അവിടെ ഒരാളുണ്ടല്ലോന്ന് മുൻപിൽ എന്നു വിചാരിച്ചു സമാധാനിച്ചു മുന്നോട്ട് നടന്നു. സാധാരണ ആ പോകുന്ന വഴിയിൽ ആരെയെങ്കിലും കണ്ടാൽ അവരുടെ പിന്നാലെ എന്നാൽ ചെറിയൊരു അകലവുമിട്ടു നടന്നു ഹോസ്റ്റലിൽ എത്താറാണ് പതിവ്.

നടക്കുന്നതിനിടയിൽ ഫോൺ റിംഗ് ചെയ്തപ്പോൾ എടുത്തുനോക്കി. ശ്രീദേവിയാണ്, ആദ്യം കിട്ടിയ ജോലിസ്ഥലത്തുവെച്ചു പരിചയപ്പെട്ടവർ.കുറച്ചുനേരം സംസാരിച്ചു. അതിനിടയിൽ മുൻപിലേയ്ക്ക് നോക്കിയപ്പോൾ നേരത്തെ കണ്ട അതേ ദൂരത്തിൽ ആ സ്ത്രീ ഇരിയ്ക്കുന്നു. ഞാൻ സംശയത്തോടെ നിന്നു, ഇത്രേം നേരമായിട്ടും ഞാൻ രണ്ടടിപോലും നടന്നില്ലേ എന്ന് തോന്നി. ഫോണിൽ നോക്കിയപ്പോൾ പതിനഞ്ചു മിനിറ്റോളം അവളോട്‌ സംസാരിച്ചിരുന്നു.

അപ്പോൾപ്പിന്നെ ഞാൻ എങ്ങനെ, അതും ഇവരെ നേരത്തെ ഏകദേശം ഇതേ ദൂരത്തിൽ കണ്ടതല്ലേ. രണ്ടടി കൂടി നടന്നപ്പോൾ ഹോസ്റ്റലിന്റെ പേര് കണ്ടു. ആ സ്ത്രീ ചിലപ്പോൾ എന്റെ മുൻപിൽ നടന്നുപോയിട്ടുണ്ടാകും. ഫോൺ കൈയിലുണ്ടെങ്കിൽ പിന്നെ പൊതുവേ ഒന്നും ശ്രദ്ധിക്കില്ലല്ലോ എന്നൊക്കെ ആലോചിച്ചുനടന്നു അവരുടെ അടുത്തെത്തി. അവർ അവിടെയിരുന്നു എന്തൊക്കെയോ പിറുപിറുക്കുന്നതുപോലെ തോന്നി. ഒന്നുശ്രദ്ധിച്ചപ്പോൾ “ഞാനൊരു പാഠം പഠിപ്പിയ്ക്കും, വെറുതെ വിടില്ല”എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അടുത്തുകൂടി നടന്നപ്പോൾ നല്ല ഭസ്മത്തിന്റെ വാസന വരുന്നുണ്ടായിരുന്നു. നടന്നു നടന്നു ഒടുവിൽ ഗേറ്റിലെത്തി തിരിഞ്ഞൊന്നു നോക്കിയപ്പോൾ ആരുമില്ല അവിടെയെങ്ങും.
ചെലപ്പോൾ വീട്ടിൽപോയിട്ടുണ്ടാകും.

എന്തായാലും നന്നായി, ഒരാൾ വഴിയിലുണ്ടല്ലോ എന്ന സമാധാനം ഉണ്ടായിരുന്നുലോ ഹോസ്റ്റലിൽ എത്തും വരെ. എന്നൊക്കെ ആലോചിച്ചു കൈയും കാലും കഴുകി പ്ലേറ്റ് എടുത്തു ചോറുണ്ണാൻ പോയി. എന്നേക്കൂടാതെ ശ്രീമയിയും കൂടിയേ കഴിയ്ക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. പതിവുപോലെ എന്തൊക്കെയുണ്ട്, ഇന്ന് വരാൻ വൈകിയോ എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു, വഴിയിലൊരു സ്ത്രീ പച്ചക്കറിയുമായി ഇരിയ്ക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് സമാധാനമായി നടന്നുപോന്നു. അവൾ പേടിയോടെ ചോദിച്ചു “ആ സ്ത്രീ വെളുത്ത സാരിയാണോ ഉടുത്തിരുന്നത്?കണ്ടാൽ ഏകദേശം അൻപതു വയസ്സ് കഴിഞ്ഞുകാണുമോ? ആരോടെന്നില്ലാതെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നോ?“ നിനക്കെങ്ങനെ അവരെ ഇത്ര കൃത്യമായി അറിയാം. നീ അവരെ മുൻപ് കണ്ടിട്ടുണ്ടോ?“ എന്റെ ആ ചോദ്യത്തിന് മറുപടിയായി അവളുടെ പ്ലേറ്റ് താഴെ വീണു, വലിയൊരു ചിലും ശബ്ദത്തോടെ.

ഒരു ഗ്ലാസ്സ് വെള്ളമെടുത്തു കുടിച്ചുകൊണ്ട് അവൾ പറഞ്ഞു “നീ ഇന്ന് കണ്ടത് ഒരു സാധാരണ സ്ത്രീയല്ലടോ . അവരെ പലരും ഇതുപോലെ കണ്ടിട്ടുണ്ട്. വെളുത്ത വേഷത്തിൽ റോഡരികിൽ പച്ചക്കറിയുമായി ഇരിയ്ക്കുന്നതായിട്ട്.ആരെയെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോയെന്നു അറിയില്ല. പക്ഷേ നീ ഇപ്പോൾ പറഞ്ഞതുപോലെ എത്ര നടന്നാലും അതേ ദൂരത്തിൽ അവർ ഇരിയ്ക്കുന്നതുപോലെ തോന്നിയിട്ടുണ്ട് പലർക്കും. എത്തേണ്ട സ്ഥലത്തെത്തിയാൽ പിന്നെ കാണാതെയാകും.മനസ്സിൽ പേടി തോന്നില്ല, പിന്നെയാലോചിക്കുമ്പോൾ മനസ്സിലാകും എന്തോ പ്രശ്നമുണ്ടെന്ന്. ഇനി കഴിയുന്നതും നേരത്തെ വരണം. ഇരുട്ടാകുന്നതിനുമുൻപ് ഹോസ്റ്റലിൽ എത്തിക്കോളൂ. ഇനിയും ഇതേ ആളെ കണ്ടാൽ ഇത്ര ധൈര്യം തോന്നില്ല നടക്കാൻ “.

“ഇക്കാലത്തും ഇത്രയധികം അന്ധവിശ്വാസവും കൊണ്ടുനടക്കുന്നോ “എന്നൊക്കെ പറഞ്ഞു കളിയാക്കി ഞാൻ റൂമിലേയ്ക്ക് നടന്നു. അവരുടെ മുഖം ഒന്നു വരച്ചുനോക്കാൻ വെറുതെ ഒരു ശ്രമം നടത്തിനോക്കി. വരയ്ക്കാനറിയാത്തതുകൊണ്ട് ഒന്നും നടന്നില്ല. മനസ്സിൽ വരച്ചിട്ട ആ മുഖം മായ്ക്കാനും പറ്റുന്നില്ല. ലൈറ്റ് ഓഫ് ചെയ്യാൻ തോന്നിയില്ല. അതെങ്ങനെയാ “കണ്ണടച്ചാൽ ബ്രഹ്മദത്തൻ നോക്കി നിൽക്കെ ആ രണ്ടു കൈകൾ “ എന്നുതന്നെ മനസ്സിൽ തങ്ങിനിന്നു. പിറ്റേന്ന് ഓഫീസിൽ പോകുമ്പോൾ ശ്രീമയി ചോദിച്ചു, “ഇന്നലെ ലൈറ്റ് ഓഫ് ചെയ്തില്ലേ. റൂമിൽ ലൈറ്റ് കണ്ടുവല്ലോ “.
“ഓ അതോ ഞാനൊരു സിനിമ കാണുകയായിരുന്നു.പകുതി നിർത്തിവെച്ചിരുന്ന ഒരു ഹൊറർ മൂവി കണ്ടുതീർത്തു.”അതുകേട്ടപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു, നേരത്തെ പോന്നോളൂ ഇനിമുതൽ.
എന്തായാലും “ഹേയ് താൻ വിചാരിയ്ക്കുന്നതുപോലെ എനിയ്ക്ക് പേടിയൊന്നുമില്ല“ എന്നും പറഞ്ഞു ഉടൻതന്നെ ലീവെടുത്തു നാട്ടിൽപ്പോയി ചരട് ജപിച്ചു കൈയിൽ കെട്ടിച്ചു. വെറുതെ ഒരു രസത്തിന്, അല്ലാ ധൈര്യത്തിന്..

കഥ തുടരും….

<!–more–>

<!–more–>

Post Views: 20
5
Sreeja N

I like to write short stories. Most of the writings will be with parakayapravesam.

12 Comments

  1. Sreeja on September 27, 2023 10:31 PM

    അല്ല. വെറും ഭാവനയാണ്.🙏😊

    Reply
  2. സുജാത നായർ on September 27, 2023 9:10 AM

    നന്നായി എഴുതി ശ്രീജ👍🏼വായിക്കുന്ന കാര്യങ്ങൾ visualise ആവുക പതിവാണല്ലോ പലർക്കും. എന്തുകൊണ്ടോ എന്റെ ഗ്രാമത്തിലെ ഒരു വിജനവീഥി ആണ് മുഴുവൻ വായിച്ചു തീരും വരെ മനസ്സിൽ വന്നത്. അത് ഭീതി കൂട്ടി. ഇനി അതുവഴി ഇരുട്ടിൽ ഒറ്റക്ക് വരുന്ന കാര്യം ഗോവിന്ദാ… 😆😁

    Reply
    • Sreeja N on September 27, 2023 9:46 AM

      Thank you🙏

      Reply
      • സിന്ധു on October 1, 2023 3:36 PM

        Superb ശ്രീജ 👌👌👌
        പച്ചക്കറി വിൽക്കുന്നവരെ വരെ പേടിക്കേണ്ട അവസ്ഥ ആയി 🙄🤦‍♀️

        Reply
    • Sreeja N on September 27, 2023 9:47 AM

      Thank you🙏😂😂

      Reply
    • Shreeja R on November 14, 2023 4:46 PM

      👌👌

      Reply
  3. Jasna Basheer on September 27, 2023 7:45 AM

    Sreeja ❤️ നന്നായി പേടിച്ചു അല്ലെ 😀നന്നായി എഴുതി ❤️

    Reply
    • Sreeja N on September 27, 2023 8:06 AM

      ഭാവനയിൽ പേടിച്ചു 😂thank you🙏

      Reply
    • Sreeja on October 1, 2023 3:41 PM

      😂😂😂thank you🙏🙏

      Reply
  4. Reshma Lechus on September 26, 2023 10:13 PM

    ന്നിട്ട് 😄

    Reply
    • Sreeja N on September 27, 2023 8:12 AM

      എന്നിട്ട്, അടുത്ത ദിവസം രാവിലെ തന്നെ വൈകുന്നേരം അതുവഴിയേ പോകുമ്പോൾ വിളിയ്ക്കാനുള്ള കൂട്ടുകാരിയുടെ നമ്പർ ആദ്യമേ ഒന്നു ഡയൽ ചെയ്തു, മിസ്സ്ഡ് കാൾ ആകും മുൻപേ കട്ട്‌ ചെയ്തു. വേഗം വിളിയ്ക്കാലോ. പക്ഷേ നടന്നു തുടങ്ങിയപ്പോഴേയ്ക്കും ഫോണിലെ ചാർജ് ഭാഗ്യംകൊണ്ട് തീർന്നു. പിന്നെ ഒന്നും നോക്കിയില്ല. ഒറ്റ ഓട്ടത്തിന് ഹോസ്റ്റൽ ഗേറ്റിൽ എത്തി.
      ധൈര്യം കൂട്ടിനുണ്ടായിരുന്നതുകൊണ്ട് കൈയിലെ തണുപ്പ് ജപിച്ച ചരടിലേയ്ക്ക് പടർന്നിരുന്നു.

      Reply
      • Neethi Balagopal on September 27, 2023 9:45 PM

        ശരിക്കും നടന്നതാണോ? എനിക്ക് പേടിയൊന്നുംല്ല കേട്ടോ😁

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.