Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അച്ഛന്റെ പെണ്ണുകാണൽ
ജീവിതം വിവാഹം വീട്

അച്ഛന്റെ പെണ്ണുകാണൽ

By Sruthi SreedharSeptember 26, 2023Updated:September 28, 20236 Comments2 Mins Read139 Views
Bookmark Now
Please login to bookmark Close

No account yet? Register

ഗൾഫുകാരൻ ഇളയമോളെ പെണ്ണ് കാണാൻ വരുന്ന സന്തോഷം അമ്മമ്മ അയൽവാസികളെയും ബന്ധുക്കളെയും നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുടെയും കണ്ണ് ചെക്കനെ തിരയുവായിരുന്നു. പഴയ അംബാസിഡർ കാറിൽ 5 ചെറുപ്പക്കാർ ഇറങ്ങി വരുന്നത് അമ്മ (പെണ്ണ്) മുകളിലെ റൂമിൽ നിന്നും ജനാല വഴി കണ്ടു. കൂട്ടത്തിൽ മെലിഞ്ഞു വെളുത്ത പൊടിമീശ ചെറുക്കൻ നാണത്തോടെ ഇറങ്ങി വന്നു. കൂട്ടുകാരികൾ അമ്മയെ കളിയാക്കി. ചെക്കൻ കൊള്ളാലൊ…സജിയെ…(അമ്മേടെ വീട്ടിലെ വിളിപ്പേരാ). അമ്മ നാണത്തോടെ മുഖം കുനിച്ചു. ചായ കൊടുക്കൽ സമയം ആയി.”സജീ…” മൂത്ത ഏട്ടത്തിയമ്മ നീട്ടിവിളിച്ചു. അമ്മ സ്റ്റെപ് ഇറങ്ങി താഴെ വന്നു.

വല്യമാമനെ അമ്മ വിളിക്കുന്നത്‌ കുട്ട്യേട്ടാ…എന്നാണ്. മൂപ്പർക്ക് ഒരു ഗൾഫുകാരൻ അനിയത്തിയെ പെണ്ണ് കാണാൻ വന്ന സന്തോഷം മുഴുവൻ മുഖത്തുണ്ട്. ചായ കുടിക്കൂ…മാമൻ എല്ലാവരോടും പറഞ്ഞു.

അമ്മ (പെണ്ണ്) നാണം ഉള്ളതു കൊണ്ട് ആരുടെയും മുഖത്ത് നോക്കാൻ മടി. പെട്ടന്ന് ചായ എല്ലാവർക്കും  കൊടുത്തു അകത്തേക്ക് പോകാൻ തിടുക്കം കൂട്ടി. അച്ഛൻ അമ്മയെ നോക്കി തുടങ്ങിയതും..ആരോ പറയുന്നത്‌ കേട്ടു…അവർക്കെന്തേലും സംസാരിക്കാൻ കാണും.

അമ്മ (പെണ്ണ്) പെട്ടന്ന് മുകളിലെ റൂമിലേക്ക് പോയി. കൂട്ടുകാരികളെ കാണാനില്ലല്ലോ അവിടെയൊന്നും. അമ്മ പെട്ടന്ന് തന്നെ താഴോട്ടിറങ്ങി. എല്ലാവരും നോക്കി ചിരിക്കുന്നു. ഏട്ടത്തിയമ്മ പെട്ടന്ന് മുന്നിൽ വന്നു ചോദിച്ചു, ഇഷ്ടായോ..നിനക്ക്‌? നീ ചെക്കനെ കണ്ടോ? അമ്മ പറഞ്ഞു, “ഇല്ല..അതിലാരാ? ശരിക്കും കണ്ടില്ല…” അമ്മ വിഷമത്തോടെ പറഞ്ഞു. അതിനിടയിൽ അമ്മായി(ഏട്ടത്തിയമ്മ) മാമനോട് എന്തോ  ചെവിയിൽ പറയുന്നുണ്ടാരുന്നു.

സജീ..നീ മുകളിലെ റൂമിൽ പോയി തീപ്പെട്ടി എടുത്തിട്ടു വാ. ഏട്ടത്തിയമ്മ പറഞ്ഞു. അമ്മ കേട്ട പാതി കേൾക്കാത്ത പാതി തീപ്പെട്ടി എടുക്കാൻ ഓടി മുകളിലെക്കു ചെന്നു. റൂമിൽ എത്തുന്നതിനു തൊട്ടു മുമ്പേ 😍 അച്ഛൻ കൈ കോണിപ്പടിയിൽ വിലങ്ങനെ വച്ചു നിന്നു. അമ്മ മുഖത്തേക്കു നോക്കി. ഗൾഫുകാരൻ ചെക്കൻ. ഒറ്റ നോട്ടമേ നോക്കിയുള്ളൂ. പൊടിമീശ,ഇരുണ്ടനിറം, വെള്ളമുണ്ട്,ഫുൾ കൈ ഷർട്ട്‌…(അച്ഛൻ)😍….എവിടേക്കാ? ആദ്യ ചോദ്യം. പേടിച്ചിട്ടാണോ എന്തൊ..അമ്മ ഒന്നും മിണ്ടിയില്ലത്രേ. മുഖത്തുപോലും ശരിക്കും നോക്കാൻ പറ്റിയില്ല. ഇപ്പോഴും അമ്മ ഇതൊക്കെ പറയുമ്പോൾ കേൾക്കാൻ നല്ല രസാ.

പിന്നെ പെണ്ണ് ചെക്കനെ കാണുന്നത് കല്യാണ പന്തലിൽ വെച്ചാ. അച്ഛൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന(കാഞ്ചിപുരം പട്ടുസാരി) സാരിയൊക്കെ ഉടുത്ത്… അച്ഛൻ അമ്മേടെ കഴുത്തിൽ  താലി ചാർത്തിയതും… അങ്ങനെ അങ്ങനെ ഓരോ കഥകൾ. അമ്മ എപ്പോഴും പറയും… നിങ്ങളൊക്കെ ഭാഗ്യം ചെയ്തോരാ. കെട്ടുന്നതിനു മുൻപ് ചെക്കനെ കാണാം. സംസാരിക്കാം. ഇടക്ക് എനിക്കു തോന്നാറുണ്ട്. ആ പറച്ചിലിൽ പരിഭവം നിറയുന്നുണ്ടോ എന്ന്. എന്നാലും അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടാറുണ്ടത്രേ…. അച്ഛൻ ഇടക്കിടക്ക് കൊടുത്തു വിടുന്ന ഗൾഫ് സാധനങ്ങൾ കയ്യിൽ കിട്ടുമ്പോൾ. അച്ഛന്റെ കൈപ്പടയിൽ എഴുതിയ ഗ്രീറ്റിംഗ് കാർഡുകൾ. അതു ഫ്രണ്ട്സിനെ കാണിക്കുമ്പോൾ… ഡ്രെസ്സ് കൊടുത്തു വിടുന്നത് നാട്ടുകാരെ കാണിക്കുമ്പോൾ… ആ ഫീൽ.. അതൊന്നു വേറെതന്നെയാ. അമ്മ പറയും. നാട്ടിൽ മൊത്തം അങ്ങനെ പാട്ടായി… സജിനി കെട്ടാൻ പൊകുന്നത് ഒരു ഗൾഫ് കാരനെയാ!

അങ്ങനെ അച്ഛൻ അമ്മയെ കെട്ടി. കോഴിക്കോട്ടൂന്നും മലപ്പുറത്തേക്ക് ഒരു പെണ്ണിനെ കൊണ്ട് വന്നു. വെളുത്തു മെലിഞ്ഞു കൊലുന്നനെയുള്ള സുന്ദരി. നീളമുള്ള ഒട്ടും ചുരുൾ ഇല്ലാത്ത മുടി. ഗൾഫുകാരന്റെ ഭാര്യ. കൈ നിറയെ ഗൾഫ് പണം. ആ പത്രാസിൽ അങ്ങനെ നടന്നു അമ്മ കുറേകാലം.

ഇടക്ക് അച്ഛനും അമ്മയും പിണങ്ങുമ്പോൾ അമ്മ പറയാറുണ്ട്…”ഞാൻ വിചാരിച്ചതു നിങ്ങടെ ഫ്രണ്ട് ആണ് ചെക്കൻ എന്നായിരുന്നു. എന്നെ എന്റെ വീട്ടുകാരും നിങ്ങളും പറ്റിച്ചതാ എന്നൊക്ക” അവസാനം കെട്ടിയതോ… അതൊക്കെ പറയുമ്പോളും അച്ഛന്റെ മുഖത്തു ഒരു നാണം. ഒരു കള്ളച്ചിരി നിറയും. അതു കാണാൻ നല്ല രസാ….

Post Views: 18
5
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

6 Comments

  1. Sunandha Mahesh on October 6, 2023 11:01 AM

    😄😄👍
    Good

    Reply
    • Sruthi Sreedhar on October 9, 2023 8:30 PM

      ❤️❤️

      Reply
  2. Sreeja N on September 27, 2023 8:54 PM

    നല്ല എഴുത്ത്.

    Reply
    • Sruthi Sreedhar on September 27, 2023 11:16 PM

      😍❤️

      Reply
      • Nishiba M on October 5, 2023 4:22 PM

        മനോഹരം. ഹൃദ്യമായ ഓർമ്മകൾ

        Reply
        • SRUTHI K C on October 5, 2023 7:58 PM

          ❤️😍

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.