Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ ഒരു മനോഹരദിനം
അനുഭവം

എന്റെ ഒരു മനോഹരദിനം

By Sruthi SreedharSeptember 26, 2023Updated:September 28, 202314 Comments4 Mins Read203 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഒരു ദിവസം മൊബൈൽ ഇല്ലാതെ ജീവിക്കാൻ.. പറ്റുവാണേൽ ഒന്നല്ല ഇനിയങ്ങോട്ടുള്ള തന്റെ ജീവിതത്തിൽ ആ സാധനം വേണ്ട. എന്റെ സാംസങ് മൊബൈൽ ഒന്ന് കയ്യിലെടുത്തു മനസ്സിനൊരു വിങ്ങൽ. സാരമില്ല ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചു. സിം ഊരി മാറ്റി പഴയ പേഴ്സിൽ വെച്ചു. അപ്പോ നാളെ മുതൽ മൊബൈൽ ഇല്ലാത്ത എന്റെ ദിനം തുടങ്ങുന്നു.

രാവിലെ മോനെ സ്കൂളിൽ പറഞ്ഞയക്കണം അതുകൊണ്ട് തന്നെ ഹസ്ബൻഡ് വിളിച്ചുണർത്തി.”എണീക്ക് 6 30 ആയി”. മുഖത്തെ പുതപ്പു മാറ്റി കൈ നീട്ടി അടുത്തുള്ള കുഞ്ഞു ടേബിളിൽ തപ്പി. പെട്ടന്നാണ് ഓർത്തത് “അയ്യോ ഇനി ഞാൻ ഫോൺ ഉപയോഗിക്കില്ലല്ലോ”😇

ചാടി എണീറ്റ് ചുമരിലെ ക്ലോക്കിൽ നോക്കി സമയം 6 😅. അല്ലേലും എന്റെ കെട്ടിയോൻ അങ്ങനാ രാവിലെ എണീക്കാൻ മടിയുള്ള എന്നെ നന്നായി മനസിലാക്കുന്ന ആളാ…സോ ഫോൺ, അലാറം ഇല്ലേലും നോ പ്രോബ്ലം.

അങ്ങനെ മോൻ സ്കൂളിലും ഹസ്ബൻഡ് ഓഫീസിലും പോയി. തനിക്ക് കിട്ടുന്ന ഫ്രീ ടൈം ഇനി എങ്ങനെ മൊബൈൽ ഇല്ലാതെ…ഓ ടീവി കാണാലൊ, പിന്നെ കുറച്ചു ചെടികളെല്ലാം മാറ്റി ഗാർഡൻ ഒന്ന് പുതുക്കണം. ഡോണ്ട് വറി മനസ്സിൽ പ്ലാൻ അങ്ങ് കിടക്കുവല്ലേ…😄

ടീവി നോക്കി റിമോർട് എടുത്തു. അപ്പോഴാ ഓർത്തത് ഇതൊക്കെ ഓൺ ചെയ്യുന്നത് മോന് കാർട്ടൂൺ ഇട്ടുകൊടുക്കാനാണല്ലോ എന്ന്. ന്യൂസ് എപ്പോ വേണേലും ഫോണിൽ അറിയുന്നുണ്ട്. പിന്നെ ഫിലിം കാണാൻ മാസത്തിൽ 2 വട്ടം. അതും പ്രൈം,നെറ്റ്ഫ്ലിക്സ് മാത്രം.

ബ്രേക്ഫാസ്റ് കഴിക്കുന്നതിനിടയിൽ ഏതോ ചാനൽ നോക്കി ഇരുന്നു. മനസ്സിനു അപ്പോഴും ഒരു വിമ്മിട്ടം. ഏയ് എനിക്ക് തോന്നുന്നതാ 😅 എന്നാലും ഓർത്തു ആരൊക്കെ വാട്സാപ് മെസ്സേജസ് അയച്ചിരിക്കും? എഫ് ബി,ഇൻസ്റ്റ ഇടക്കിടക്ക് നോക്കുന്ന ഞാൻ…ഇനിയിപ്പോ 😅

ഓരോന്ന് ആലോചിക്കുന്നതിനിടയിൽ മുകളിലേക്ക് നോക്കി “ഫാൻ നിറയെ പൊടി ആണല്ലോ. ഒന്നു തുടച്ചു വൃത്തിയാക്കാം” അല്ലേലും വീട് ഒന്ന് ക്ലീനാക്കാം. മനസ്സിൽ നിറയെ ചെയ്യാനുള്ള ജോലികൾ കുമിഞ്ഞു കൂടി.

വീടെല്ലാം ക്ലീനക്കിയപ്പോഴേക്കും ടൈം കുറേ ആയി. ഹസ്ബൻഡ് ഇടക്ക് വിളിക്കുന്നതാ… ഇനിയിപ്പോ വല്യമ്മയുടെ ഫോണിൽ വിളിച്ചു പറഞ്ഞാൽ മതി. എന്തേലും അത്യാവശ്യമാണേൽ ഞാൻ പറഞ്ഞിരുന്നു. എന്നാലും ഞാൻ ഫോൺ കൈ കൊണ്ട് തൊടില്ല. മനസ്സിൽ ഉറച്ച തീരുമാനം എടുത്തു.

ഉച്ച 12 ആയി മോൻ സ്കൂളിൽ നിന്നും വന്നു. “ന്യൂ അസ്സസ്മെന്റ് വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട് നോക്കാൻ…” അവൻ വന്നപാടെ  പറഞ്ഞു.”പണി ആയല്ലോ ദൈവമേ” 😇

സാരല്യ വല്യമ്മയെ കൊണ്ട് റെഡി ആക്കാം. ഞാൻ മനസ്സിൽ ഓർത്തു. എന്നാലും ഞാൻ തൊടില്ല തൊടില്ല തൊടില്ല…എന്നോടാണോ കളി…😉

വല്യമ്മേ…ഒന്ന് ഏട്ടനെ വിളിച്ചു കുറച്ചു കാര്യങ്ങൾ പറയൂ. ഞാൻ ലിസ്റ്റ് ഇട്ടു കൊടുത്തു. ഇന്ന് ഉച്ചക്ക് മുൻപ് വരാന്ന് പറഞ്ഞിരുന്നു.

“ഇതൊന്നും ഇവിടെ നടക്കില്ല. നിനെക്കെന്താ ഭ്രാന്താണോ?” ഫോൺ വിളിക്കുന്നതിനിടയിൽ വല്യമ്മയുടെ മുഖത്തെ ഇഷ്ടക്കേട് മനസിലായി.

“ശരിയാ ഞാൻ മാത്രം മൊബൈൽ ഇല്ലാതെ ശരിയാവില്ലല്ലോ..” എന്റെ ചിന്തകൾ എന്നെ അലട്ടി.

ആദ്യമായ് ഗാർഡനിൽ ഇരുന്ന് ചെടികളെ നോക്കി ഞാൻ സംസാരിച്ചു. പൂമ്പാറ്റകൾ പാറി നടക്കുന്നു, കിളികളുടെ സൗണ്ട് കേൾക്കാൻ എന്ത് രസാ…

ഹസ്ബൻഡ് വന്നപാടെ പറഞ്ഞു “നിന്റെ ചേച്ചി വിളിച്ചിരുന്നു. പിന്നെ ഗൾഫിലുള്ള ബെസ്റ് ഫ്രണ്ടും. ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു” അവർ ചിരിച്ചു തകർത്തെന്നും.🙄 അവർ പണ്ടേ പറയും എനിക്കിത്തിരി വട്ടുണ്ടെന്ന്. ഇനിയിപ്പോ ഇതുമതി.🤣

എന്നാലും ഞാൻ ഓർത്തു ഒരു ദിവസം എന്നെ മിസ്സ് ചെയ്തവർ വെറും 2 പേർ മാത്രം. അങ്ങനെ വരില്ലല്ലോ? 😅🙄 ബാക്കിയുള്ള എന്റെ ഫ്രണ്ട്‌സ്?

ഇൻസ്റ്റ ഫോളോവേഴ്സ്,എന്റെ റീൽസ് കാണുന്നവർ അവരൊക്കെ വെയ്റ്റ് ചെയ്തിരിക്കില്ലേ? ഒരു ദിവസമല്ലേ ആയുള്ളൂ…😔
ഉച്ച ഉറക്കത്തിനു മുൻപ് ഫോണിൽ നോക്കിയിരുന്ന ഞാൻ അന്ന്  എന്റെ കണ്ണുകൾക്ക് റെസ്റ്റ് കൊടുത്തു.

ഉച്ചക്ക് ശേഷം ഹസ്ബൻഡ്,മോൻ എല്ലാരും വീട്ടിലുണ്ട്. ഞാൻ നോക്കുമ്പോൾ ഹസ്ബൻഡ് ഫോണിൽ നോക്കിയിരിക്കുന്നു. നോക്കാനുള്ള ടെന്റൻസി…വേണ്ട ഞാൻ പതുക്കെ എന്റെ  കിച്ചൺ തിരക്കുകളിൽ മുഴുകി.

പാത്രങ്ങൾക്കൊക്കെ ഒരു തിളക്കം. കുറേ നാളായി വിചാരിച്ചിരുന്നു അവയെല്ലാം തേച്ചു മിനുക്കി എടുക്കാൻ. ഇപ്പോഴാണ് ടൈം കിട്ടിയത്.

മീൻകാരൻ വന്നു. ഇന്ന് ലേറ്റ് ആണല്ലോ 😇. കാശു കൊടുക്കാൻ നേരം അയാൾ പറഞ്ഞു..”ഗൂഗിൾ പേ അല്ലേന്ന്?”😅 ഫോൺ ഉപയോഗിക്കുന്നില്ല പറഞ്ഞാൽ കളിയാക്കും. ഞാൻ പറഞ്ഞു “പറ്റ് മതി പിന്നെ തരാന്ന്”.

“അല്ല ഈ വീട്ടിൽ ആരും സംസാരിക്കില്ലേ? ” എനിക്ക് ദേഷ്യം വന്നു.

മോൻ ഫോണിൽ
ഹസ്ബൻഡ് ഫോണിൽ
വല്യമ്മ ഫോണിൽ
ഞാൻ മാത്രം അവരെ നോക്കി ഇരിക്കുന്നു.🤨

ചെയ്തു തീർക്കേണ്ട കാര്യങ്ങൾ എല്ലാം കഴിഞ്ഞു. വീട് ഇപ്പോൾ പഴയതിനെക്കാളും മനോഹരം. ബട്ട്‌ അതൊന്ന് കണ്ട് അടുത്തു വന്ന് “ഗുഡ് ജോബ്” എന്ന് പറയാൻ ആരുമില്ലെ ഇവിടെ?😇 അതിന് ഈ വീട്ടിലുള്ളോർ അറിഞ്ഞോ ആവോ…ഞാൻ ചെയ്ത പണികൾ കാണാൻ ആർക്കാ സമയം. എല്ലാരും ഫോണിൽ അല്ലേ…പിന്നെങ്ങനാ… 🙄

അടുത്ത വീട്ടിലെ രമേച്ചിയെ ഒന്നു കണ്ടാലോ? അപ്പോഴാ ശ്രദ്ധിച്ചത് അവരെ വീട് പുതിയ പെയിന്റ് അടിച്ചല്ലോ…അതെപ്പോ?

എന്തായാലും വേണ്ടില്ല. തൊട്ടടുത്ത സൂപ്പർ മാർക്കറ്റിലേക്ക് ഒന്നു പോയി നോക്കാം. കുറേ നാളായി ആളുകളെയൊക്കെ കണ്ടിട്ട്. ഫോണിൽ വിളിച്ചു ലിസ്റ്റ് കൊടുത്താൽ എല്ലാം വീട്ടിൽ എത്തിച്ചു തരും. സാധാരണ അതാ പതിവ്.

പുറത്തോട്ടിറങ്ങി.ചുറ്റിലും നോക്കി. നടക്കുന്നവർ, ഇരിക്കുന്നവർ, ബസ് കാത്തു നിക്കുന്നവർ ,സ്കൂൾ കുട്ടികൾ എല്ലാവരും ഫോണിൽ നോക്കുന്നു. ആരും എന്നെ നോക്കുന്നില്ല. തൊട്ടടുത്ത് കണ്ട കാക്കയും പൂച്ചയും എന്നെ നോക്കുന്നുണ്ടോ? ഒരു അത്ഭുത ജീവിയെപോലെ! ഏയ് എനിക്കു തോന്നിയതാ…ഞാൻ ഒറ്റക്ക് ചിരിച്ചു.

ആരും  ചുറ്റിലുള്ളതൊന്നും അറിയുന്നില്ല.
എല്ലാവരും ഫോണിൽ നോക്കിയിരിക്കുന്നു.ഒരു ബസ് വന്നു. ഡ്രൈവറെ നോക്കി അയാളും തനിക്കു കിട്ടിയ കുറച്ചു ടൈം ഫോണിൽ നോക്കി ഇരിക്കുന്നു അയാളുടെ മറ്റേ കൈ സ്റ്റിയറിങ്ങിൽ…അറിയാതെ ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടുമോ! 🙄 എന്റെ ടെൻഷൻ. പെട്ടെന്ന് തന്നെ സാധനങ്ങൾ വാങ്ങി തിരിച്ചു പോന്നു.

വൈകീട്ട് ഹസ്ബൻഡും ഞാനും അടുത്തുള്ള പാർക്കിൽ പോയി. എന്റെ നിർബന്ധം. പുള്ളിക്കാരൻ പറയുവാ എന്താ അവിടെ പോയിട്ട് നീ എപ്പോഴും പോകുന്നതല്ലേ  എന്ന്! 😟മടിയൻ. വീട്ടിൽ വെറുതെ ഫോണിൽ കുത്തികൊണ്ടിരിക്കാൻ ഞാൻ സമ്മതിച്ചില്ല.

പാർക്കിൽ പഴയപോലെ ആളുകൾ ഇല്ല. കുറച്ചു കോളേജ് പിള്ളേർ സെൽഫി എടുക്കുന്നു. ഞാൻ ഓർത്തു. ഒരു സെൽഫി എടുക്കാത്ത ദിവസം പോലും എനിക്കില്ലാരുന്നു.😒😌 ആ ഞാൻ ഫോൺ ഇല്ലാതെ…

ഹസ്ബൻഡ് ഫോൺ നോക്കാൻ പോയതും എന്നെ നോക്കി പിന്നെ ഫോൺ തിരികെ  പോക്കറ്റിൽ ഇട്ടു. ഒന്നു കണ്ണുരുട്ടി അതാ…🤣

ഇന്ന് കുറേ നാളുകൾക്ക് ശേഷം ഞാനും ഹസ്ബൻഡും കുറേ സംസാരിച്ചു. പഴയ ഓർമ്മകൾ…മോൻ, ഭാവി പരുപാടികൾ… ഒരുപാട് ഒരുപാട്…മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം. പഴയ ഒരു നോവൽ വായിച്ചത് ഓർത്തു ‘ആലിസ് ഇൻ വണ്ടർലാൻഡ്’. അതെ… അതേ അനുഭൂതി. എന്തൊക്കെയോ തിരിച്ചുകിട്ടിയപോലെ…ഞാനും എന്റെ പുതിയ ലോകവും… പറന്നു നടക്കുന്ന കുഞ്ഞു കുട്ടിയെ പോലെ…💃💃

അതിനിടയിൽ ഹസ്ബൻഡ് പറഞ്ഞു “നീ ഇന്ന് പതിവിലും കൂടുതൽ സുന്ദരി ആയിരിക്കുന്നല്ലോ” 😍 എന്ന്.

ഫോൺ കയ്യിലില്ലാഞ്ഞാൽ എന്തൊക്കെ കാണും,എന്തൊക്കെ പറയും… ഞാൻ ഉറക്കെ ചിരിച്ചു…കൂടെ എന്റെ ഹസ്ബൻഡും…😍

അതിനിടക്കെപ്പോഴോ അസ്തമിക്കാനായ സൂര്യൻ ചുവപ്പുകലർന്ന മഞ്ഞവെളിച്ചത്തിൽ ഞങ്ങളെ എത്തി നോക്കി…

Post Views: 26
3
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

14 Comments

  1. Shreeja R on October 22, 2023 2:45 PM

    മനോഹരം 👌👌

    Reply
    • Sruthi Sreedhar on October 28, 2023 9:56 PM

      ❤️😍

      Reply
  2. Reshma lechus on October 21, 2023 11:57 AM

    ഫോൺ ഇല്ലാതെ ഒരു ദിവസം എത്ര മനോഹരം ആണല്ലേ! പൂക്കളോട് സംസാരിച്ചാൽ അവരും തിരിച്ചു സംസാരിക്കുന്നത് പോലെ തോന്നും. എനിക്ക് ഇഷ്‌ടാ ഞാൻ ചിലപ്പോ, പൂക്കൾ ചുമരിനോടും ഡയറി ചില സമയത്ത് എഴുതുമ്പോൾ അതിനോട് പോലും സന്തോഷങ്ങളും പരിഭവങ്ങളും പറയാറുണ്ട്. എന്തോ അത് കാണുന്നവർക്കും കേൾക്കുന്നവർക്കും വട്ട് ആണെന്ന് തോന്നും. ഇടയ്ക്ക് അങ്ങനെയാ ഓരോന്ന് ഇങ്ങനെ ചെയ്തു കൊണ്ടിരിക്കണം. ഫോൺ ഇല്ലാത്ത ഒരു ദിനം എത്ര മനോഹരാമായിട്ടാ പറഞ്ഞിരിക്കുന്നത്.

    Reply
    • Sruthi Sreedhar on October 28, 2023 9:56 PM

      😍❤️

      Reply
  3. lekha on October 19, 2023 1:07 PM

    രസിച്ചു വായിച്ചു 😍😍

    Reply
    • Sruthi Sreedhar on October 28, 2023 9:55 PM

      😍❤️

      Reply
  4. Sunandha Mahesh on October 19, 2023 12:51 PM

    Excellent

    Reply
    • Sruthi Sreedhar on October 28, 2023 9:55 PM

      😍❤️

      Reply
  5. Aathira Sethu on October 19, 2023 11:06 AM

    ഞാനും ഓർക്കും ഫോൺ ഒന്നുമില്ലാത്ത കാലം എത്ര നല്ലതായിരുന്നു.വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും ,സംസാരിക്കും.ഇപ്പൊ എല്ലാവരും കുനിഞ്ഞിരിപ്പല്ലേ ..!!
    എവിടെ നോക്കിയാലും ആരും പരസ്പ്പരം സംസാരിക്കുന്ന പോലും കാണാറില്ല .

    നന്നായി എഴുതി ശ്രുതി 🫰👌👌♥️

    Reply
    • Sruthi Sreedhar on October 28, 2023 9:55 PM

      ❤️😍

      Reply
  6. Nafs nafs on September 30, 2023 2:24 PM

    മനോഹരമായിട്ടെഴുതി👏👏👏🥰

    Reply
    • SRUTHI K C on October 1, 2023 11:46 AM

      😍❤️

      Reply
  7. Sabira latheefi on September 28, 2023 11:28 AM

    എന്റെ ഒരു നടക്കാത്ത സ്വപ്നം. നന്നായി എഴുതി

    Reply
    • SRUTHI K C on September 29, 2023 12:28 PM

      ❤️😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.