Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചെറുമഴകൾ
അനുഭവം ബന്ധങ്ങൾ

ചെറുമഴകൾ

By dhanya InduSeptember 29, 2023Updated:October 22, 20237 Comments2 Mins Read239 Views
Bookmark Now
Please login to bookmark Close

No account yet? Register

ചിലപ്പോഴൊക്കെ ലിഫ്റ്റില്‍ വെച്ചു കാണും. ആദ്യമൊക്കെ ചിരിയില്‍ ഒതുങ്ങിയ ആ പരിചയം പിന്നീട് പേരും വീടുമൊക്കെ ചോദിക്കുന്നതില്‍ എത്തി. അങ്ങനൊരു അവധിക്കാലത്ത്, ഫ്ലാറ്റില്‍ മിക്കവാറും നാട്ടിലേക്ക് പോയൊരു രാത്രിയില്‍, ഡ്യൂട്ടി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് നോട്ടിസ് ബോര്‍ഡില്‍ കണ്ടത് …… നമ്പര്‍ ഫ്ലാറ്റിലെ …. മരിച്ചു പോയെന്ന്. മരിച്ചത് സ്ഥിരമായി ലിഫ്റ്റില്‍ കാണാറുള്ള ആന്‍റിയാണ്. മരിച്ചവരെ കാണാൻ എനിക്ക് സങ്കടമാണ്, സാധാരണ ഞാനങ്ങനെ മരിച്ച വീടുകളിൽ പോകാറില്ല. ഇനിയഥവാ പോകുമെങ്കിൽ തന്നെ സംസ്കാരം കഴിഞ്ഞ ശേഷം മാത്രമാണ് പോകാറ്. പക്ഷെ എനിക്കവരെ അവസാനമായി കാണണമെന്ന് തോന്നി.

ഒരു കണ്ണാടിക്കൂടിൻ്റെ തണുപ്പിലവർ ശാന്തമായി ഉറങ്ങുന്നു. തൊട്ടടുത്ത് ഇരിപ്പുണ്ട് ഒരനക്കവും ഇല്ലാതെ ആ അങ്കിള്‍. ഓര്‍മയിലെ അവര്‍ എപ്പോഴും എന്തെങ്കിലും പറഞ്ഞു ചിരിക്കുന്നവരാണ്. പ്രണയം സിനിമ കാണാന്‍ പോയപ്പോ തൊട്ടടുത്ത സീറ്റില്‍ അവരും ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ കൈകള്‍ കോര്‍ത്തു പിടിച്ചു ഓട്ടോ കാത്തിരുന്നത് കണ്ടിട്ടുണ്ട്. അന്നവരെയും കൂട്ടി ഹോട്ടലില്‍ പോയി മസാൽ റോസ്റ്റ് കഴിച്ചിട്ടുണ്ട്. അന്നു മുതല്‍ എന്നെ ക്ഷണിച്ചിട്ടുണ്ട് അവരുടെ ഫ്ലാറ്റിലേക്ക്. ഇവളുടെ ഡികൊക്ക്ഷന്‍ കോഫി ഉഗ്രന്‍ ആണെന്ന് അഭിമാനത്തോടെ അവരുടെ തോളില്‍ പിടിച്ചു പ്രണയം നിറഞ്ഞ കണ്ണുകളോടെ അഭിനന്ദിക്കുന്നത് കണ്ടിട്ടുണ്ട്…

ഞാന്‍ ചെല്ലുമ്പോള്‍ അവിടെ അഞ്ചോ ആറോ പേര്‍ മാത്രം. അത്രയും കുറച്ചുപേര്‍ മാത്രമുള്ള മരണവീട് ആദ്യായാണ് കാണുന്നത്. ഒന്നും പറയാതെ അങ്കിളിന്റെ അരികില്‍ പോയിരുന്നു. അദ്ദേഹമൊന്നു തിരിഞ്ഞു നോക്കി പഴയ ഇരിപ്പ് തുടര്‍ന്നു. ഭംഗിയായി അലങ്കരിച്ച ഫ്ലാറ്റ് നിറയെ അവരുടെ ഫോട്ടോകള്‍ തൂക്കിയിരുന്നു. കല്യാണ ഫോട്ടോകള്‍ ,വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വെച്ചെടുത്ത ഫോട്ടോകള്‍. ഒന്നും പോസ് ചെയ്ത് എടുത്തതല്ല. കുറച്ചുനേരം നിന്ന് പോകാമെന്നു വെച്ച് എണീറ്റപ്പോള്‍ അങ്കിള്‍ പറഞ്ഞു ആ റൂമില്‍ ഒരു ഫോട്ടോ ഇരിപ്പുണ്ട് ,അതൊന്നു എടുത്തോണ്ട് തരാമോയെന്നു. ഞാനതെടുക്കാൻ ആ റൂമിലേക്ക് നടന്നു. അതവരുടെ കിടക്കറയായിരുന്നു.

ഒരു കുന്നിനു താഴെ യുവാവായ അങ്കിള്‍ യുവതിയായ ആന്റിയെ എടുത്തു നില്‍ക്കുന്ന ഫോട്ടോ. ഹണിമൂൺ സമയത്തെങ്ങാനും എടുത്തതായിരിക്കണം. ഞാനാ ഫോട്ടോ എടുത്തുവന്ന് അങ്കിളിനു നേരെ നീട്ടി. മനസും ശരീരവും നിറഞ്ഞുകവിഞ്ഞ സങ്കടത്തോടെ അദ്ദേഹമാ ഫോട്ടോ വാങ്ങി തെരുതെരെ ഉമ്മവെച്ചു.

ആ ഫോട്ടോയും പിടിച്ച് മൃതദേഹത്തിനടുത്തിരിക്കുന്ന ആ മനുഷ്യനെ വിട്ടു പോകാന്‍ എന്തുകൊണ്ടോ തോന്നിയില്ല.

അര മണിക്കൂറിനുള്ളില്‍ ആ വീട്ടില്‍ ഞാനും അങ്കിളും മരിച്ച ആന്റിയും മാത്രമായി. പേടി തോന്നിയെങ്കിലും അങ്കിള്‍ ഉണ്ടല്ലോ എന്നോര്‍ത് സമാധാനിച്ചു. എല്ലാരും പോയി കഴിഞ്ഞപ്പോ ആ മനുഷ്യന്‍ പൊട്ടിക്കരഞ്ഞു. ആ ആൻ്റിയെ പെണ്ണ് കാണാന്‍ പോയപ്പോ മുതലുള്ള കാര്യങ്ങള്‍ പറഞ്ഞു. കല്യാണ പുടവ നീല മതിയെന്ന് ഒരു കുറിപ്പ് ഇലയടയ്ക്കുള്ളില്‍ വെച്ചു അറിയിച്ചത്, രാത്രി കിടക്കുമ്പോള്‍ നെറ്റിയിലൊട്ടിച്ച ചുവന്ന പൊട്ടെടുത്ത് തന്റെ കവിളില്‍ ഒട്ടിക്കുന്നത്, അയക്കുന്ന കത്തുകളില്‍ വേറെ ആര്‍ക്കും കാണാന്‍ പറ്റാത്ത ഇടങ്ങളില്‍ ഉമ്മ എന്നെഴുതി വെക്കുന്നത്, മധുവിധുക്കാലത്ത് കുതിരപുറത്തു നിന്ന് വീണപ്പോള്‍ എണീറ്റ്‌ നിന്ന് ആദ്യം ചിരിച്ചതും പിന്നെ കരഞ്ഞതും….ആ ഓര്‍മകളുടെ തിളക്കം എന്നെയും കരയിച്ചു. പുലര്‍ച്ചെ എപ്പോഴോ അവരുടെ മകന്‍ വരുന്ന വരെ അങ്കിള്‍ പറഞ്ഞു കൊണ്ടേയിരുന്നു, ഇടയ്ക്കിടെ അവരുടെ നെറ്റിയില്‍ തലോടി കൊണ്ടേയിരുന്നു…

പിറ്റേദിവസം ഓഫീസില്‍ നിന്ന് തിരിച്ചെത്തി വീണ്ടും ആ വീട്ടിലേക്ക് പോയി. കുറച്ചൂടി ആളുകള്‍ ഉണ്ടായിരുന്നു അന്നവിടെ. അച്ഛന്‍ കിടക്കുവാണ് എന്ന് മകന്‍ അറിയിച്ചു. ഒന്ന് കണ്ടോട്ടെ എന്ന് പറഞ്ഞു ഞാനാ മുറിയിലേക്ക് കയറി. അതേ ഫോട്ടോയിലേക്ക് നോക്കിയിരിക്കുന്ന അങ്കിള്‍. അമ്മയെ കാണാതെ ഒറ്റയ്ക്കായി പോയ ഒരു കുഞ്ഞിൻ്റെ മുഖമായിരുന്നു അപ്പോൾ അങ്കിളിന്. ഞാന്‍ പിന്നെ വരാമെന്ന് പറഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങി വല്ലാതെ സങ്കടം വന്ന് എൻ്റെ നെഞ്ച് വിങ്ങാൻ തുടങ്ങി.

‘മോള്‍ ഇവടെ വന്നിരിക്ക് ‘
എന്റെ കയ്യെടുത്ത് പിടിച്ചു മുഖത്തേക്ക് നോക്കി അങ്കിള്‍ മെല്ലെ പറഞ്ഞു,
‘നന്ദിയുണ്ട് മോളെ…ഇന്നലെ തനിച്ചാക്കി പോകാതിരുന്നതിനു….’ അങ്കിൾ ബാക്കി പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.

വലിയൊരു കരച്ചില്‍ വന്നെന്നെ മൂടി. ഞങ്ങൾ രണ്ടാളും കെട്ടിപ്പിടിച്ചു കരഞ്ഞു.

Post Views: 26
9
dhanya Indu

Female, Half Malayali Half Tamilian

7 Comments

  1. Shreeja R on October 22, 2023 4:51 PM

    ഒറ്റപ്പെടൽ എന്ന തീവ്രനൊമ്പരം 👌👌

    Reply
  2. Suma Jayamohan on October 20, 2023 6:55 AM

    കണ്ണു നിറഞ്ഞു. സ്നേഹം അങ്ങനെയാണ്❤️❤️👌

    Reply
  3. Aathira Sethu on October 20, 2023 12:16 AM

    👌👌കരയിപ്പിച്ചു എന്നെ

    Reply
  4. Manna Mereeza on October 7, 2023 7:03 PM

    Good one 👍🥰

    Reply
    • Jisha Johnson on October 20, 2023 12:01 PM

      കണ്ണും മനസ്സും നിറഞ്ഞു. 👌🥰

      Reply
  5. Sunandha Mahesh on September 29, 2023 1:22 PM

    ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ…
    കരയുമ്പോൾ കൂടെ കരയാൻ നിൻനിഴൽമാത്രം വരും…

    എത്ര അർത്ഥവത്തായ വാക്കുകൾ 👍.
    നന്നായി എഴുതി 👌

    Reply
    • dhanya Indu on September 29, 2023 1:29 PM

      Exactly

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.