സുരേഷിൻ്റെ ചേച്ചിയാണോ, സുരേഷിൻ്റെ അമ്മയാണോ?
ആവർത്തിച്ചു കേൾക്കുന്ന ചോദ്യങ്ങളാണ് അവളെ ജിമ്മിലെ പരീക്ഷണങ്ങളിലേയ്ക്കും ഗവേഷണങ്ങളിലേയ്ക്കും തള്ളിവിട്ടത്.
ഇൻ്റർമിറ്റൻഡ് ഫാസ്റ്റിങ്ങ് അവതാളത്തിലാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഭർത്താവിനോടും വീട്ടുകാരോടും സന്ധിയില്ലാ സമരം ചെയ്ത് ശരീരത്തിലെ മടക്കുകൾ ഓരോന്നായി വിടപറയുന്നേരം ബാക്കിയാവുന്ന ഭക്ഷണപദാർത്ഥങ്ങൾക്കു നേരേ മുഖം തിരിക്കാത്ത ഭർത്താവിൻ്റെ ദേഹത്ത് അവ ചേക്കേറുന്നത് അവൾ നിസ്സംഗതയോടെ കണ്ടു.