Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയം അവസാനിക്കുമ്പോൾ
പ്രണയം

പ്രണയം അവസാനിക്കുമ്പോൾ

By Sruthi SreedharOctober 9, 2023Updated:October 12, 20235 Comments4 Mins Read134 Views
Bookmark Now
Please login to bookmark Close

No account yet? Register

അവൻ അന്നുരാത്രി ഒരു പോള കണ്ണടച്ചില്ല.. കരഞ്ഞു.. മതിവരുവോളം നേരം വെളുക്കുന്നതുവരെ.. അവൻ മനസ്സിൽ ഉറപ്പിച്ചു. നാളെ നേരം വെളുക്കുമ്പോൾ പുതിയൊരു ജീവിതം ആയിരിക്കണം. അവളില്ലാത്ത, അവളുടെ ഓർമകൾ ഇല്ലാത്ത ജീവിതം..

കോളേജിൽ ഫസ്റ്റ് ഇയർ തുടങ്ങിയപ്പോഴേ അവന്റെ ശ്രദ്ധ അറിയാതെ ആ പെൺകുട്ടിയിലേക്കായി. ഇടക്കെപ്പോഴോ അവളും നോക്കി ചിരിച്ചു. അവളുടെ കണ്ണുകളിൽ അവന്റെ നോട്ടം ഉടക്കി.

പിന്നീടുള്ള 3 വർഷങ്ങൾ അവന് അവളും, അവൾക്ക് അവനുമില്ലാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ. പ്രണയം വല്ലാത്ത ഒരു ലഹരിയായിരുന്നു ഇരുവർക്കും. ക്യാമ്പസ്‌ പ്രണയം ആവോളം എൻജോയ് ചെയ്തു 2 പേരും.

ചുറ്റുമുള്ളോർക്കെല്ലാം അസൂയ ഉണ്ടാക്കും വിധം അവർ പ്രണയിച്ചു. പ്രണയത്തിനിടയിലും നല്ല മാർക്കോടെ പാസ്സായി, 2 പേർക്കും നല്ല ജോലിയും ലഭിച്ചു.

കല്യാണത്തെ കുറിച്ച് അവൻ സംസാരിച്ചെങ്കിലും അവൾ കുറച്ച് സമയം കൂടെ കഴിയട്ടെ എന്ന് പറഞ്ഞു. ‘ശരിയാ ജോലി കിട്ടിയതല്ലേ ഉള്ളൂ.. കുറച്ച് വർഷങ്ങൾ കൂടെ എൻജോയ് ചെയ്യണം. ഒന്ന് ലൈഫ് സെറ്റ് ആക്കിയിട്ട് ചിന്തിക്കാം’ അവനും തീരുമാനിച്ചു.

ദൂരം അവർക്കൊരു പ്രശ്നമല്ലാതായി. വീഡിയോ കാൾ, നേരം വെളുക്കുന്നതുവരെയുള്ള ചാറ്റിങ്ങ് എല്ലാം അവരുടെ പ്രണയത്തെ കൂടുതൽ സുന്ദരമാക്കി. മാസത്തിൽ 2 തവണ ഒരുമിച്ച് കാണാനുള്ള അവസരം അവർ ആവോളം ആസ്വദിച്ചു. മനസുകൊണ്ടും ശരീരം കൊണ്ടും അവർ സന്തോഷം പങ്കിട്ടു.

ഫോൺ റിങ് ചെയ്യുന്നു. അവൾ ആയിരിക്കും. ജോലിക്കിടയിൽ അവൻ തിരക്കി
“എന്തെടാ?”
“ഒന്ന് കാണണം.. എത്രയും പെട്ടെന്ന്”
പിന്നൊന്നും ആലോചിച്ചില്ല. അവൻ ബൈക്ക് എടുത്തു അവൾ പറഞ്ഞ പ്ലേസിൽ എത്തി. അവളുടെ സൗണ്ടിൽ എന്തോ മാറ്റം അവന് തോന്നി. പൊതുവെ ഒന്നിനേയും പേടിയില്ലാത്തവളാ.. ഇന്ന് എന്തു പറ്റി !

“ടാ.. ഞാൻ.. നീ എങ്ങനെ എടുക്കുമെന്ന് അറിയില്ല.. ”

“വാട്ട്‌ ഹാപ്പെൻഡ് ?? എന്താ ഒരു സ്റ്റാർട്ടിങ് ട്രബിൾ! പറയടാ.. ”

“നോ ഡിയർ.. ഐ വാണ്ട്‌ ടെൽ യു സംമ്തിങ്.

എനിക്ക് എന്തും പറയാനുള്ള ഫ്രീഡം നീ തന്നിട്ടുണ്ട്. സോ.. ഒരുപാട് ചിന്തിച്ചു.. എനിക്കിനി പറ്റില്ല.

‘നമുക്ക് പിരിയാം. ‘

യു ആർ മൈ ബെസ്റ് ഫ്രണ്ട്. ഇനി എന്നും അങ്ങനെ ആയിരിക്കും. ”

അവൾ പറഞ്ഞ് നിർത്തി.

കുറച്ചു സമയം 2 പേരും മിണ്ടാതിരുന്നു.

“ഡാ നീ എന്താ ഒന്നും പറയാത്തെ?”

എനിക്ക് പെട്ടെന്ന് പോണം. ചെന്നിട്ട് അർജെന്റ്  മീറ്റിംഗ് ഉണ്ട്. ഞാൻ വിളിക്കാം. ഓകെ..

അവൾ അതും പറഞ്ഞ് തിരിഞ്ഞു നടന്നു.

കുറച്ചു നേരം അവൻ അതുപൊലെ ഒറ്റ നിൽപ്പാരുന്നു. എന്തു ചെയ്യണം അറിയില്ല. തന്റെ എല്ലാമായിരുന്നവൾ.. തന്റെ ജീവന്റെ പാതിയായിരുന്നവൾ.. എന്തുപറ്റി..

അവൻ ചുറ്റും നോക്കി. തിരക്കുപിടിച്ചു നടക്കുന്ന ആളുകൾക്കിടയിലും ഒറ്റ പെട്ട പോലെ.. ഒന്നുറക്കെ കരയാൻ തോന്നുന്നു.. ഇല്ല.. പെട്ടെന്ന് തന്നെ തന്റെ ഫ്ലാറ്റിലെത്തണം.. അവൻ ബൈക്കിൽ കയറി.

സ്പീഡ് എത്ര നിയന്ത്രിച്ചിട്ടും കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല. ചീറി പാഞ്ഞുവരുന്ന ബസ്സും ലോറിയും അവനു വേണ്ടി സൈഡ് കൊടുത്തു. ഡ്രൈവർമാർ എന്തൊക്കെയോ ചീത്ത പറയുന്നു.. അവൻ ഒന്നും അറിയുന്നില്ല.

റൂമിൽ എത്തിയതും വണ്ടിയുടെ കീ ഒറ്റയേറ്.. ബെഡ്ഡിൽ കമഴ്ന്ന് കിടന്നു. ‘ഞാൻ എത്ര സ്നേഹിച്ചതാ.. എന്തിനായിരുന്നു അവൾ.. ‘ ദേഷ്യവും സങ്കടവും ഒരുമിച്ച് ഒറ്റകരച്ചിലായിരുന്നു.

അവൾ തന്നെ ചതിച്ചു. അവന്റെ മനസ്സിൽ പെട്ടെന്ന് ദേഷ്യം മൂത്ത് ഒരു തരം പകയായി. എന്നെ പറ്റിച്ചു ഇനി നീ സുഖമായി ജീവിക്കണ്ട. എത്ര നിസ്സാരമായാണ് അവൾ എന്നെ ഒഴിവാക്കിയത്. അവൾക്ക് എങ്ങനെ പറ്റുന്നു ഇതിനെല്ലാം.

അവൻ ഫോൺ എടുത്തു അവളുടെ പഴയ ഫോട്ടോസ്, മെസ്സേജസ്സ് എല്ലാം ഒന്നൂടെ നോക്കി. എത്രയോ രാവുകൾ പകലുകൾ ഒരുമിച്ച്..

എപ്പോഴും അവളാണ് പറയാറുള്ളത്

‘നീയില്ലാത്ത ജീവിതം എനിക്ക് ഓർക്കാനെ വയ്യാന്ന്. മരിക്കുവാണേലും ഒരുമിച്ച്’ എന്നിട്ട്..

അന്ന് രാത്രി അവൻ കുറേ കരഞ്ഞു. അവൾ ജീവിതത്തിൽ വന്നപ്പോൾ എല്ലാം നല്ല മാറ്റങ്ങളായിരുന്നു. ജീവിതത്തിൽ ഒരു അടക്കവും ഒതുക്കവും വന്നപോലെ. അവളോടുള്ള പ്രണയ ലഹരിയിൽ ബാക്കിയെല്ലാ ദുശ്ശീലങ്ങളും അവൻ അവസാനിപ്പിച്ചു.

ആ അവൾ പറ്റിച്ചു പോയി. വിടില്ല ഞാൻ. അവൻ പെട്ടെന്ന് ഫോണിൽ ഏതോ വീഡിയോ തപ്പിക്കൊണ്ടിരുന്നു. അവൻ ആഗ്രഹിച്ചത് കയ്യിൽ കിട്ടിയതും അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി പടർന്നു.

അവളുടെ ജീവിതം ഇനി ഞാൻ തീരുമാനിക്കും.. ഈ വീഡിയോ എന്റെ കയ്യിൽ ഇരിക്കുന്നതുവരെ. അവൻ എന്തോ ഓർത്തിട്ടെന്നവണ്ണം നിഗൂഢമായി പുഞ്ചിരിച്ചു. സമയമാവട്ടെ..

പിന്നീടുള്ള ദിവസങ്ങളിൽ അവൻ പക തീർത്തുകൊണ്ടിരുന്നു. അവൾ നിർത്തിച്ച ദുശ്ശീലങ്ങൾ ഓരോന്നും വീണ്ടും തുടങ്ങി. രാവിലെ മുതൽ രാത്രി വരെ എത്രയെത്ര സിഗരറ്റാ വലിച്ചു തീർക്കുന്നത്. ഓഫീസ് കാര്യങ്ങളിൽ ശ്രദ്ധ കുറഞ്ഞു വന്നു. അവൻ അവസാന കുപ്പിയിലെ ബ്രാന്റിയും വലിച്ചു കുടിച്ചു..

രാവിലെ ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് ഉണർന്നത്. നോക്കുമ്പോൾ രാവിലെ അല്ല.. നട്ടുച്ച 12 30. അമ്മയാണല്ലോ.. അവൻ ബെഡിൽനിന്നും എഴുന്നേൽക്കാതെ തിരിച്ചു വിളിച്ചു.
“എന്താ അമ്മേ”

“മോനേ എത്ര നാളായി.. നീ പെട്ടെന്ന് വീട്ടിലോട്ട് വന്നേ.. ഇത്തവണ കുടുംബക്ഷേത്രത്തിൽ തൊഴാൻ പോകണം ഒരുമിച്ച്. ”

“ഞാനില്ല. അമ്മെ എനിക്ക് തിരക്കാ”

“വന്നേ പറ്റൂ.. കൂടുതലൊന്നും പറയണ്ട”
അതും പറഞ്ഞ് അമ്മ ഫോൺ കട്ട്‌ ചെയ്തു.

ഫോൺ വെച്ചതും.. അവൻ എഴുന്നേറ്റു.. ഇന്നലെ ഓരോന്നൊക്കെ ചിന്തിച്ച്..

റൂം എല്ലാം വൃത്തികേടായി കിടക്കുന്നു. എന്തൊരു കോലമാ.. അവിടെയും ഇവിടെയും സിഗരറ്റ് കുറ്റികൾ, ബോട്ടിലുകൾ, ഫുഡ് വേസ്റ്റ്,അലക്കാനുള്ള തുണികൾ..

അവൻ പതിയെ എല്ലാം വൃത്തിയാക്കാൻ തുടങ്ങി. റൂം ഫുൾ ക്ലീൻ ചെയ്തു. തുണികൾ എല്ലാം അലക്കാനിട്ടു.. തണുത്ത വെള്ളത്തിൽ ഷവറിനുള്ളിൽ കുളിക്കുമ്പോഴും അവളുടെ ഓർമകൾ അവനെ അലട്ടിക്കൊണ്ടേയിരുന്നു.
…………………………..

അമ്മയും അച്ഛനും എന്തോ പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിക്കുന്നു. അവൻ അപ്പോഴാണ് ഓർത്തത്.. താൻ തന്റെ ജീവിതം ഒരാളിലേക്ക് മാത്രമായി ഒതുക്കിയിരുന്നു. ചുറ്റുമുളളതൊന്നും കാണാറില്ല, ശ്രദ്ധിക്കാറില്ല. അമ്മ, അച്ഛൻ, അനിയൻ.. അവർ തരുന്ന സ്നേഹം.

അവൻ വീടിനു പുറത്തോട്ടിറങ്ങി. അനിയൻ കുറേ ലവ് ബേർഡ്സിനെ വളർത്തുന്നു. കൂടെ അവന്റെ പെറ്റ് ആയ കൈസർ,ചില്ലുകൂട്ടിലെ മീനുകൾ.. ഇതെല്ലാം പണ്ടുമുതലേ അവന്റെ കൂടെ ഉണ്ട്. ഇതിനൊക്കെ ഇത്രേം സൗന്ദര്യം ഉള്ളത് ഇപ്പോഴാ ശ്രദ്ധിക്കുന്നെ. അവൻ പതുക്കെ ചിരിച്ചു.. തനിക്കും ജീവിക്കണം.. ജീവിതം ഒന്നേയുള്ളൂ.. അത് മനോഹരമാക്കാൻ പറ്റുന്നത്ര മനോഹരമാക്കണം.

പെട്ടെന്നാണ് അച്ഛൻ വന്ന് കൈ തോളിലിട്ട് പതുക്കെ അടുത്തോട്ട് ചേർത്തു നിർത്തി.

“അതേയ് നിന്റെ അനിയൻ പറഞ്ഞല്ലോ നിന്നെ ഏതോ പെണ്ണ് തേച്ചിട്ട് പോയെന്ന് എടാ.. നിന്റെ പ്രായത്തിൽ ഞങ്ങൾക്കും സംഭവിച്ചിട്ടുണ്ട് ഇതൊക്ക. കുറച്ചൂടെ പ്രായമാകുമ്പോൾ ഇതെല്ലാം ഓർക്കാൻ ഒരു രസമാ.. ന്റെ മോൻ ഇനി അതോർത്തു വിഷമിക്കേണ്ട.. നിനക്കുള്ളത് നിന്നെതേടി വരും. ഓകെ”

അച്ഛൻ അതും പറഞ്ഞ് തിരിച്ചു നടന്നു. കുറച്ചു ജാള്യത അനുഭവപ്പെട്ടോ.. അവൻ പതുക്കെ അനിയനെ അടുത്തു വിളിച്ചു.
‘നിന്നോട്.. ആരാ.. ‘

മുഴുവനാക്കിയില്ല.. അനിയന്റെ മറുപടി വന്നു..

“അമ്മ പറഞ്ഞു.. ”

ഇന്നലെ രാത്രി അമ്മ കാര്യം തിരക്കിയപ്പോൾ എല്ലാം പറയേണ്ടി വന്നു തനിക്ക്. അമ്മ ഒന്ന് കെട്ടിപിടിച്ചപ്പോൾ തന്റെ സകല നിയന്ത്രണവും വിട്ട് കരഞ്ഞു.. മനസ്സിന്റെ ഭാരമെല്ലാം പോയി. ഫ്രീ ബേർഡ് ആയപോലെ.

അമ്പലത്തിൽ തൊഴുത് മടങ്ങുമ്പോൾ അവൻ ഓർത്തു. താൻ എന്തോ മറന്നല്ലോ.. അതെ അവൻ ഫോൺ എടുത്തു.. ഗാലറി തുറന്നു അവന്റെയും അവളുടെയും സോകാര്യ ഫോട്ടോസും വിഡിയോസും എല്ലാം ഡിലീറ്റ് ചെയ്തു. എന്നിട്ട് പതിയെ മനസ്സിൽ പറഞ്ഞു..

‘ഷി ഈസ്‌ മൈ ഫ്രണ്ട്.. നോട് എനിമി’

# ഫോട്ടോ കടപ്പാട് – ഗൂഗിൾ

Post Views: 42
3
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

5 Comments

  1. JalajaNarayanan on October 29, 2023 3:14 AM

    ഇതു എല്ലാരും മനസ്സിലാക്കിയാൽ ലോകം എത്ര നന്നായിപോയേനെ. അല്ലേ? നന്നായിട്ടോ എഴുത്ത് ❤️❤️❤️

    Reply
  2. Sruthi Sreedhar on October 28, 2023 9:54 PM

    😍❤️

    Reply
  3. Divya Sreekumar on October 28, 2023 4:36 PM

    നന്നായിട്ടുണ്ട് ശ്രുതി, പുതുതലമുറ മനസ്സിലാക്കേണ്ട വസ്തുത.അസ്സലായി എഴുതി👍💜

    Reply
    • Sruthi Sreedhar on October 28, 2023 9:53 PM

      ❤️😍

      Reply
  4. Sunandha Mahesh on October 28, 2023 3:40 PM

    സൂപ്പർ..
    നല്ലൊരു മെസ്സേജ് 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.