Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മനസ്സെന്ന മായികലോകം
അറിവുകൾ പ്രചോദനം മാനസികാരോഗ്യം

മനസ്സെന്ന മായികലോകം

By Nishiba MOctober 11, 2023Updated:December 4, 202313 Comments2 Mins Read311 Views
Bookmark Now
Please login to bookmark Close

No account yet? Register

മനസ്സിനെ അടുത്തറിയുമ്പോഴാണ് അതെത്ര വിചിത്രമാണെന്ന് നമ്മൾ തിരിച്ചറിയുന്നത്. ചിന്തകളുടെ ഒരു സഞ്ചയം തന്നെയാണ് മനസ്സ്. ശാസ്ത്രീയമായി പറയുമ്പോൾ തലച്ചോറിന്റെ പ്രവർത്തനമാണ് മനസ്സ് എന്ന പ്രതിഭാസമെന്നു പറയാം. അതൊരു പരിധി വരെ ശരിയുമാണ്. നമ്മുടെ ശരീരവും മനസ്സുമായി അഭേദ്യമായ ബന്ധമാണ്. ഒന്നിലുണ്ടാവുന്ന മാറ്റങ്ങൾ മറ്റേതിനെ ആഴത്തിൽ സ്വാധീനിക്കും. ശാരീരികമായ പല അസുഖങ്ങളുടേയും ഹേതു മാനസികപ്രയാസങ്ങളാവുന്നത് അതുകൊണ്ടാണ്.അതേ സമയം ശാരീരിമായ അസുഖങ്ങളെ പൊരുതി തോൽപ്പിക്കുന്ന മനകരുത്തുകൾ നമ്മുക്കെന്നും മാതൃകയാവാറുണ്ട്.

മനസ്സിനെ അടുത്തറിയാൻ നമ്മൾ ശ്രമിക്കും തോറും അതു വഴുതിമാറിക്കൊണ്ടേയിരിക്കും. അതിന്റെ ശക്തി നമ്മളറിയുന്നത് പലപ്പോഴും പ്രതിസന്ധിഘട്ടങ്ങളിലാണ്. അതിജീവനം മാത്രം മുന്നിൽ ദൃശ്യമാവുമ്പോൾ എവിടെ നിന്നെന്നറിയാത്ത വിപദിധൈര്യം കൈവരുന്ന അനുഭവങ്ങളുണ്ടാവാറില്ലേ. ഒരുപക്ഷേ അതുകടന്നുപോയാൽ പിൻ തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം ബാക്കിയാക്കുന്ന അനുഭവങ്ങൾ. പ്രതിസന്ധികൾ ജീവിതത്തിന്റെ ഉരകല്ലാവുന്നതും അതുകൊണ്ടു തന്നെ.

നമ്മുടെ വളർച്ചയുടെ ഘട്ടങ്ങളിൽ, ഉരുവപ്പെടുന്ന കാഴ്ച്ചപ്പാടുകളും വളർന്നുവരുന്ന സാഹചര്യങ്ങളും പഠിച്ചെടുക്കുന്ന കാര്യങ്ങളുമൊക്കെ നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കുന്നതും അതുകൊണ്ടു തന്നെയാണ്. ഇന്നത്തെ ലോകം പിൻതുടരുന്നതും അതേ സത്യത്തെയാണ്. യുവതലമുറയുടെ മനസ്സിൽ പ്രത്യേകമായ മതരാഷ്ട്രീയസാമുദായികചിന്തകളുടെ വിത്തു വിതയ്ക്കുക. അങ്ങനെ അവരെ മാനസികമായി പൂർണ്ണമായി അടിമകളാക്കുക. എന്നാൽ അവരൊരിക്കലും അങ്ങനെയൊരു കാര്യം തിരിച്ചറിയില്ല. മയക്കു മരുന്ന് പോലുള്ള ലഹരി മാഫിയകളും ലക്ഷ്യം വെക്കുന്നത് നിഷ്ക്രിയരായ ഒരു സമൂഹത്തേയാണ്.

ഓർമ്മകൾ തന്നെയാണ് നമ്മുടെ ജീവിതത്തിന്റെയാധാരം. അതില്ലാതായാൽ എല്ലാം ശൂന്യമാവും. ശാരീരികമായ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പോലും കഴിയാതെ നമ്മൾ തളർന്നു പോവും. നമ്മുടെ ജീവിതശൈലിയും സമ്മർദ്ദവും ഭക്ഷണശീലവുമെല്ലാം നമ്മളെ പതിയെ മറവി രോഗങ്ങളിലേക്ക് നയിക്കുന്നുവെന്നു പഠനങ്ങൾ തെളിയിക്കുന്നു. വിശ്രമവും വ്യായാമവും കിട്ടാക്കനിയാവുമ്പോൾ ശാരീരികവും മാനസികവുമായ ആരോഗ്യം ക്ഷയിക്കുന്നു. ആരോഗ്യപൂർണ്ണമായ മനസ്സും ശരീരവും പരസ്പരപൂരകമാണ്.

ചിന്തകൾ നമ്മുടെ മാനസിക വികാസത്തിനു അത്യന്താപേക്ഷിതമാണ്. എന്നാൽ അതു അധികമായാൽ അതു നമ്മെ ജീവനോടെ ചുട്ടെരിക്കും. ഉമിത്തീയിലെരിയുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കും. അതാണ് മനസ്സിന്റെ വിഷാദമെന്ന ചുഴി. പ്രത്യക്ഷത്തിൽ വലിയ കാരണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുംതോറും ആഴത്തിലാണ്ടു പോവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. ഒരുപക്ഷേ ചുറ്റുമുള്ള മാനസിക സമ്മർദ്ദങ്ങളും നിന്നും രക്ഷനേടാൻ മനസ്സിന്റെ ഒളിച്ചോട്ടമാവാം വിഷാദം. അടിച്ചമർത്തലുകളുടെ ബഹിർസ്ഫുരണങ്ങളാണ് മനസ്സുകൈവിട്ടുപോവുന്ന ഓരോ വ്യക്തികളും. അതിനു നമ്മളടങ്ങുന്ന സമൂഹവും സാമൂഹിക സാഹചര്യങ്ങളും കാഴ്ച്ചപ്പാടുകളും തന്നെയാണ് കാരണം.

മനസ്സടക്കവും കയ്യടക്കവും കൂർമ്മബുദ്ധിയുമൊക്കെ കൊണ്ടു ഈ ലോകം കീഴടക്കുന്ന പ്രതിഭകളെ നമ്മൾ കാണാറില്ലേ. അതിനു പ്രായഭേദമുണ്ടാവാറില്ല. കഠിനാദ്ധ്വാനത്തിന്റേയും പരിശ്രമത്തിന്റേയും ഉപോൽപ്പന്നമാണ് അങ്ങനെയുള്ള ഓരോ വ്യക്തിത്വങ്ങളും. നിരന്തരമായ ശ്രമങ്ങളിലൂടെ മനസ്സിനെ വരുതിയിലാക്കുന്ന സാധനയാണ് അവരിൽ കഴിവുകളായി പരിണമിക്കുന്നത്. എന്നാൽ ചിലതൊക്കെ ജന്മസിദ്ധമായ കഴിവുകളായി നമ്മുടെയുള്ളിൽ ഉരുവപ്പെടാറുണ്ട്.

മെന്റലിസം, മാജിക്, ഹിപ്നോട്ടിസം പോലുള്ള പ്രക്രിയകളിൽ അന്യരുടെ മനസ്സിനെ സ്വാധീനിക്കാനുള്ള അസാധാരണ പാടവം അതു പരിശീലിക്കുന്നവർ പ്രകടിപ്പിക്കാറുണ്ട്. ഒരു തരം കബളിപ്പിക്കൽ പോലെ മനസ്സിനെ നിയന്ത്രിക്കുന്ന രീതി. ഒരിക്കലും പിടിതരാത്ത അത്ഭുതങ്ങളാണ് മനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാക്കിയാക്കുന്നത്. നിർവചനങ്ങൾക്കതീതമായ മായികലോകം തന്നെയാണ് മനസ്സ്. നിങ്ങളുടെ അനുഭവങ്ങളും ചിന്തകളും പങ്കുവെക്കൂ.

★★★നിഷിബ എം നിഷി★★★

Post Views: 18
6
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

13 Comments

  1. Sunandha Mahesh on October 27, 2023 8:20 PM

    ഈ മനസ്സ് എന്താണ്.. സത്യമായിട്ടും അറിയില്ല.

    നല്ലൊരു എഴുത്ത് 👍

    Reply
    • Nishiba M on October 27, 2023 11:45 PM

      സ്നേഹം സന്തോഷ😍

      Reply
  2. Joyce Varghese on October 13, 2023 2:54 AM

    മനസ്സ് എന്ന മാന്ത്രികച്ചെപ്പ്…
    നന്നായി എഴുതി.
    👍

    Reply
    • Nishiba M on October 27, 2023 12:52 AM

      സ്നേഹം സന്തോഷം 😍

      Reply
      • Sreeja Ajith on October 31, 2023 5:19 PM

        👌👌

        Reply
        • Nishiba M on October 31, 2023 5:25 PM

          സ്നേഹം സന്തോഷം

          Reply
  3. Silvy Michael on October 12, 2023 2:27 PM

    സത്യം.. നിർവചനങ്ങൾക്കതീതമാണ് മനസ്സ്. അതിൽ പോസിറ്റീവ് സംഭവങ്ങൾ മാത്രം നിറയ്ക്കാനായാൽ അതൊരു വിജയമാണ്

    Reply
    • Nishiba M on October 12, 2023 3:06 PM

      അതേ,സത്യം. സ്നേഹം സന്തോഷം😍

      Reply
      • അനാമിക s on October 26, 2023 8:32 PM

        അതേ നിർവചനങ്ങൾക്ക് അതീതമായ മായികലോകം, നല്ലെഴുത്ത് ❤️🥰🥰

        Reply
        • Nishiba M on October 27, 2023 12:52 AM

          സ്നേഹം സന്തോഷം 😍

          Reply
      • Nishiba M on October 27, 2023 12:50 AM

        സ്നേഹം സന്തോഷം 😍

        Reply
  4. Nafs nafs on October 12, 2023 11:34 AM

    wow !!. നല്ലെഴുത്ത് ഡിയർ🔥🔥🙌🙌🙌

    Reply
    • Nishiba M on October 12, 2023 3:06 PM

      സ്നേഹം സന്തോഷം 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.