Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സിസേറിയൻ ഓർമ്മകൾ
കഥ ഗർഭം

സിസേറിയൻ ഓർമ്മകൾ

By DarsarajOctober 12, 2023Updated:October 13, 20232 Comments8 Mins Read631 Views
Bookmark Now
Please login to bookmark Close

No account yet? Register

Back to 2017

തല്ക്കാലം കുഞ്ഞുങ്ങൾ ഒന്നും ഇപ്പോഴേ വേണ്ടാന്ന് കട്ട തീരുമാനം എടുത്ത ആ രാത്രി, ആ നശിച്ച രാത്രി.

എടി സുഷൂ, നമുക്ക് ഒരു രണ്ട് വർഷം കൂടി ഫാമിലി പ്ലാനിങ് നടത്താം. എന്നിട്ട് മതി കുഞ്ഞുങ്ങൾ. എന്ത് പറയുന്നു?

പിന്നെന്താ, എനിക്ക് എപ്പോഴേ സമ്മതം. ഏട്ടനും ഈ ഗൾഫൊക്കെ മതിയാക്കി ഇവിടെ വല്ല ജോലിയും നോക്ക്. ഒന്നുമില്ലേലും എന്നും കാണെങ്കിലും ചെയ്യാല്ലോ?

യേയി….. യേയി, വെറുതെ ഇരിക്ക്. ഇക്കിളാവുന്നു.

എന്റെ മോളെ. രണ്ട് വർഷം കാണാതെ ഇരുന്നിട്ട് ഈ വയറ്റിൽ ഇങ്ങനെ മുറുകെ പിടിക്കുമ്പോൾ ഉള്ള സുഖം, എന്നും കണ്ടാൽ കിട്ടുമോ?

അതില്ല. എന്ന് കരുതി ഇന്ന് അഭ്യാസം ഒന്നും വേണ്ടാട്ടോ. പിരിയഡ്സ് കഴിഞ്ഞ് 10 ദിവസം ആയതേ ഉള്ളൂ.

ആഹാ 10 ആയോ? ഇപ്പോൾ ശരിയാക്കിത്തരാം.

അയ്യോ എന്റേൽ ഗുളിക ഒന്നുമില്ല. പോയേ മാറി.

ഞാനും പച്ചയാടി.

അയ്യോ വേണ്ടാ, നമ്മുടെ പ്ലാനിങ്🙆‍♀️

നീയൊന്നു ചുമ്മാതിരി, 10 ദിവസം ആയില്ലേ? കുഴപ്പം ഒന്നുമില്ല.

🎵തിരിച്ചു പോവൂ, ഒന്ന് പോവൂ ഓമലാളെ
ചപലമീ മോഹം വ്യാമോഹം🎵

വേണ്ട ഏട്ടാ, ലാലേട്ടൻ പറയുന്നത് കേൾക്ക്.

ഇപ്പോൾ എറിഞ്ഞു പൊട്ടിക്കും ഞാൻ ആ റേഡിയോ. ലാലേട്ടാ വെരി വെരി സോറി……..

🎵നിലയറിയാതിന്നു നീ പോരുമെങ്കില്‍
പഴിക്കുമല്ലോ നമ്മളേ ലോകമെന്നും
വരും കാലമെല്ലാം മറന്നൊന്നും ചെയ്യേണ്ട
പോരേണ്ട പോരേണ്ട എന്നോമലേ🎵

ആരും പഴിക്കാൻ പോണില്ല നീ അവിടെ അടങ്ങി കിടക്ക്.

ഏട്ടാ………………

ശുഭം ❣️

****************************************

അങ്ങനെ കട്ട ഫാമിലി പ്ലാനിങ്ങിന്റെ ഫലമായി പിറ്റേ മാസം രണ്ട് പേര് എന്നിൽ നിന്നും പൊടിയും തട്ടി ടാറ്റ പറഞ്ഞു പോയി.

ഒന്ന് തിരികെ ഗൾഫിൽ പോയ എന്റെ കെട്ടിയോനും മറ്റൊന്ന് ഏഴാം ക്ലാസ്സ്‌ മുതൽ എന്റെ ആജന്മ ശത്രു ആയി മാറിയ ആർത്തവവും.

ഏട്ടാ, ലാലേട്ടൻ അന്ന് പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. എല്ലാം കയ്യിൽ നിന്നും പോയി.

ആയാ?

Mmmmm 🙈

ദൈവമേ 🙏🏻 😘😘😘

എനിക്ക് സിസേറിയൻ മതി.
എനിക്ക് പ്രസവവേദന ഒന്നും സഹിക്കാൻ പറ്റില്ല. സുഖപ്രസവം എന്നൊക്കെ പേരേ ഉള്ളൂ, ഒരു സുഖവും കാണില്ല എന്നാ മായ പറഞ്ഞത്. പിന്നെ ചന്ദ്രേട്ടന്റെ ‘C’ യും എന്റെ (സുഷമ ) ‘S’ ഉം കൂടെ ചേരുമ്പോൾ CS അല്ലേ? ഏട്ടനോ ആ സമയം കൂടെ കാണില്ല. CS ആയിട്ടെങ്കിലും നമ്മൾ ഒരുമിച്ച് നിൽക്കട്ടെ.

അതൊക്കെ അന്നേരത്തെ സിറ്റുവേഷൻ പോലെ അല്ലേ മോളെ? ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട.

നമുക്ക് എന്തായാലും ഹോസ്പിറ്റലിന്റെ മോഡേൺ ഫെസിലിറ്റിയോ പൈസയോ നോക്കാതെ “നോർമൽ ഡെലിവറി” Suggest ചെയ്യുന്ന ഏതേലും ഡോക്ടറിനെ കാണിക്കാം. അറ്റ കൈ പ്രയോഗം പോലെ മാത്രം സിസേറിയൻ നോക്കിയാൽ മതി. നോർമലിന് അന്നേരത്തെ ആ വേദനയെ കാണൂ എന്റെ സുഷൂ.

സത്യം പറ നിങ്ങളുടെ പഴയ കാമുകി ഗീതാഞ്ജലിയുമായി നിങ്ങൾക്ക് ഇപ്പോഴും കോൺടാക്ട് ഉണ്ടല്ലേ? അവൾ കഴിഞ്ഞ മാസം പെറ്റ് എഴുന്നേറ്റ ശേഷം കഥ മൊത്തം വിളമ്പിയ മട്ടുണ്ടല്ലോ.

വെച്ചിട്ട് പോടീ പുല്ലേ.

ആ പോവാ… നോക്കിക്കോ എന്റെ കുഞ്ഞിനും കൊക്കിനും ജീവൻ ഉണ്ടെങ്കിൽ ഞാൻ സിസേറിയനെ ചെയ്യൂ. അങ്ങനെ ഞാൻ വേദന കൊണ്ട് പുളയുന്നത് താൻ കാണേണ്ട…

ഹലോ… ഹലോ…. വെച്ചിട്ട് പോയോ? ആ പോയ്ക്കോ…..

അങ്ങനെ ആ ദിവസം വന്നെത്തി.

ഏട്ടാ, ഡെലിവറിക്ക് കേറുകയാണ്. പ്രാർത്ഥിക്കണം. ഏട്ടന്റെ ആഗ്രഹം പോലെ നോർമൽ ആയിരിക്കും. എനിക്ക് നല്ല പേടിയാകുന്നു.

ഒന്നുമില്ല മോളെ, ഏട്ടൻ കൂടെയുണ്ട്.

ഏട്ടാ ഒരു കാര്യം കൂടി.

എന്താ മോളെ?

സത്യം പറ ആ ഗീതാഞ്ജലി അല്ലേ പറഞ്ഞത് നോർമൽ ഡെലിവറിയാക്കാൻ?

എന്ത് ജന്മമാടി ഇത്? പോയി പെറ്റിട്ട് വന്നേ 🙏🏻

Mmmm Miss you ❣️

Miss you too ❣️❣️

പക്ഷെ ദൈവം എന്നോടൊപ്പം ആയിരുന്നു.

എല്ലാം വഴിയേ പറയാം.

അങ്ങനെ എന്നെ ഏതാണ്ട് ബാബു ആന്റെണിയുടെ പൊക്കമുള്ള ഒരു ഡെസ്ക്കിന്റെ പുറത്ത് കിടത്തി. വേദന വരാനുള്ള ഇൻജെക്ഷനും എടുത്തു. അപ്പോഴും മനസ്സിലൊരു വിങ്ങലായിരുന്നു. എന്റെ ആഗ്രഹം പോലെ സിസേറിയൻ നടക്കൂലല്ലോ. ഇടക്കിടക്ക് ടോയ്‌ലെറ്റിൽ പോകാൻ തോന്നുന്നെങ്കിലും അവിടെ ചെല്ലുമ്പോൾ എല്ലാം മായം.

അപ്പോഴാണ് PV (ഉള്ള് പരിശോധന )ചെയ്യാൻ വേണ്ടി ഏതാണ്ട് നമ്മുടെ ശ്വേത മേനോന്റെ ആകാര വടിവുള്ള ഒരു സിസ്റ്റർ വന്നത്.

പോ അവിടന്ന് ഇക്കിളി ആക്കാതെ എന്ന മട്ടിൽ ഞാൻ ചുണ്ടും കടിച്ച് കണ്ണും അടച്ചു കിടന്നു.

എന്റെ അമ്മോ😳

ശരിക്കും ഉള്ളിൽ തന്നെ പരിശോധിച്ചു!!!

എന്റെ നല്ല ജീവൻ പോയി. PV PV എന്ന് കേട്ടിട്ടുണ്ടെങ്കിലും അന്നാണ് ആ സംഭവം അനുഭവിച്ചറിഞ്ഞത്.

പൊസിഷൻ ശരിയായിട്ടില്ല. സമയം എടുക്കും.

ഇത്രയും പറഞ്ഞിട്ട് ഓള് നിതംബവും കുലുക്കി ഒറ്റപോക്ക്. അന്നേരം ഞാൻ എന്റെ കെട്ടിയോനെ ഇനി വിളിക്കാനായിട്ട് തെറി ഒന്നും ബാക്കിയില്ല. പൊസിഷൻ മാറ്റി ചെയ്യണ്ട എന്ന് അന്നേ ഞാൻ പറഞ്ഞതാ. ഇപ്പോൾ കിടന്ന് അനുഭവിക്കാൻ ഞാൻ മാത്രം.

എനിക്ക് Pain വരാത്തോണ്ട് പുള്ളിക്കാരി പിന്നെയും PV ചെയ്യാൻ എന്റെ അടുത്ത് വന്നു.

സിസ്റ്ററിന്റെ പേരെന്താ ഞാൻ ചോദിച്ചു.

ഗീതാഞ്ജലി.

എന്തൊക്കെയോ ഉള്ളിൽ തിളച്ചു മറിഞ്ഞു.

പിന്നെയും PV ചെയ്യാൻ കൈ കൊണ്ട് വന്നതും ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു,

‘എനിക്ക് ഒരു കുഴപ്പവും ഇല്ല. ഈ പെണ്ണുംപിള്ള ലെസ്ബിയൻ എങ്ങാണ്ട് ആണ്’

അടുത്ത് നിന്ന ഭൂമിയുടെ മാലാഖ എന്റെ വായിൽ കേറി പൊത്തിയിട്ട് ദേ ഇപ്രകാരം പറഞ്ഞു.

‘എടുത്തോണ്ട് പോടെ ഇതിനെ സിസേറിയൻ വാർഡിലേക്ക്’

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും സിസേറിയൻ.

ഞാൻ സന്തോഷം കൊണ്ട് നിർവൃതി കൊണ്ടു. ഇനി ഒന്നും പേടിക്കാനില്ല. ജൂനിയർ മാൻഡ്രേക്കിലെ ജഗതിയെ പോലെ കയ്യും കെട്ടിയങ്ങു കിടക്കുക.

അന്നേരം തൊട്ടപ്പുറത്തു കിടന്ന് പ്രസവവേദന എടുക്കുന്ന ചേച്ചിമാരെ കണ്ടപ്പോൾ വല്യ ഗർവ്വിൽ ഞാൻ അടക്കം പറഞ്ഞു.

സിസേറിയൻ എടുത്താൽ പോരെ മക്കളെ, വല്ല വേദനയും അറിയണോ?

അതിന്റെ കൂടെ ഒരു കലിപ്പ് സിസ്റ്റർ ഇജ്ജാതി തഗ്ഗ് ഡയലോഗ്.

‘ലൈറ്റും ഓഫ് ആക്കി അന്ന് ആ ആ എന്ന് സുഖിച്ചു വിളിച്ചപ്പോൾ ഓർക്കണമായിരുന്നു ലൈറ്റിന്റെ വെട്ടത്തും വന്ന് അതേ ആ ആ കരഞ്ഞോണ്ട് വിളിക്കണം എന്ന്. അടങ്ങിയവിടെ കിടക്ക്’.

എന്തായാലും എന്നെ അവിടെ നിന്നും സിസേറിയൻ വാർഡിലേക്ക് കൂട്ടികൊണ്ട് പോയി.

അകത്ത് കേറിയപ്പോൾ പണി പാളിയോ എന്നൊരു ഞെട്ടൽ ഉണ്ടായത് സത്യമാണ്. അത്രത്തോളം ലൈറ്റുകളും യന്ത്രങ്ങളും എനിക്ക് ചുറ്റും. എന്നാലും സാരമില്ല ഒന്നും അറിയണ്ടല്ലോ മരവിപ്പിച്ചാൽ.

ശേഷം മനസ്സിനക്കരയിലെ നയൻതാരയെ പോലെ ഓപ്പറേഷൻ റൂമിൽ കേറിയ എന്നെ എല്ലാവരും കൂടി അണിയിച്ചൊരുക്കിയത് വല്ലവനിൽ ചിമ്പുവുമായുള്ള ബെഡ്‌റൂം സീൻ കഴിഞ്ഞ നയൻസിനെ പോലെ ആയിരുന്നു.

പിന്നീട് മുട്ടിന് താഴെയുള്ള ഒരു പിങ്ക് ഡ്രെസ്സും ഇടീപ്പിച്ച് സ്‌ട്രെക്ച്ചറിൽ കേറ്റി കിടത്തി.

ആദ്യം ഏതോ ഒരു സിസ്റ്റർ വന്നിട്ട് എന്റെ ഇടത്തെ കയ്യിൽ ഒറ്റകുത്ത്. അത് എന്തിനുള്ള കുത്തിവെപ്പ് ആയിരുന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. വല്ല അലർജിയും ടെസ്റ്റ്‌ ചെയ്തതാവും. എന്തായാലും ആ കുഞ്ഞ് കുത്തിന്റെ പാട് രണ്ടര വർഷത്തോളം എന്റെ കയ്യിൽ ഉണ്ടായിരുന്നു.

ശേഷം സ്‌പൈനൽ കോർഡ് ഇൻജെക്ഷൻ എടുക്കാൻ വന്ന സിസ്റ്റർ ഏതാണ്ട് എന്നെ ചരിഞ്ഞ “റ” ഷേപ്പിൽ ഒടിച്ചു മടക്കി കിടത്തി ഒറ്റ കുത്ത്.

അങ്ങനെ അനസ്‌തേഷ്യ എന്നിൽ മെല്ലെ മെല്ലെ പടരാൻ തുടങ്ങി.

വേദനയുണ്ടോ?

ഈ എന്നോടോ ബാലാ. ഇത് വരെ വാങ്ങിക്കൂട്ടിയ കുത്തിനൊന്നും കയ്യും കണക്കുമില്ല. അത് വെച്ച് നോക്കുമ്പോൾ ഇത് നിസ്സാരം.

എന്തായാലും ഒരു പത്ത് മിനിറ്റിന് ശേഷം നെഞ്ചിന് താഴോട്ട് മരവിക്കാൻ തുടങ്ങി. ഒരു കോടാലി എടുത്ത് വെട്ടിയാൽ പോലും അറിയാത്ത വിധത്തിൽ അനസ്തേഷ്യ ഏറ്റു എന്നർത്ഥം.

ശേഷം വയറിന് കുറുകെ ഒരു കർട്ടൻ വന്നു നിന്നു. പിന്നെ അവിടെ എന്തൊക്കെയാ നടന്നത് എന്ന് ഒരു പിടിയും ഇല്ല.

ഇരുപത് മിനിറ്റിന്റെ ഉള്ളിൽ ഒരു കരച്ചിൽ കേട്ടു.

ആൺകുഞ്ഞാ…..

ശേഷം സിസ്റ്റർ എന്റെ നെഞ്ചിൽ മോനെ കൊണ്ട് കിടത്തിതന്നു.

അന്നേരത്തെ എന്റെ സന്തോഷം വെറും അക്ഷരങ്ങളാൽ നിങ്ങളിലേക്ക് പകരാനാവില്ല. അത് അനുഭവിച്ചു തന്നെ അറിയണം.

ശേഷം കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കൊണ്ട് പോയി.

ആ നിമിഷം സിസേറിയൻ കണ്ടു പിടിച്ച മഹാനെ കൈ കൂപ്പി വണങ്ങാൻ തോന്നി. ഒരു വേദനയും അറിയാതെ എന്റെ കുഞ്ഞിനെ പൂർണ്ണ ആരോഗ്യവാനായി ദൈവം തന്നല്ലോ (3:5kg)🙏🏻

പിന്നീട് എന്നെ ഒബ്സെർവേഷൻ വാർഡിലേക്ക് മാറ്റി.

ശേഷം കുഞ്ഞിന് പാല് കൊടുക്കുക എന്നത് ഒരു കടമ്പ തന്നെയായിരുന്നു. ചരിയാനും വയ്യ നിവരാനും വയ്യ, അതിന്റെ ഇടക്ക് ഫീഡിംഗ് ആണേൽ അങ്ങോട്ട്‌ ശരിയാവുന്നതുമില്ല.

അടുത്ത സ്റ്റേജ് സ്റ്റിച്ച് ഇളക്കുക എന്നതായിരുന്നു. പയ്യെ പയ്യെ വേദന വന്ന് തുടങ്ങി. അനസ്തേഷ്യയുടെ എഫക്ട് തീർന്നു തുടങ്ങി എന്ന് സാരം.

സ്റ്റിച്ച് ഇളക്കിയതും ഞാൻ ഊട്ടിയിൽ ചെന്ന് പെട്ട മാൻകിടാവിനെ പോലെ കിടന്ന് വിറക്കാൻ തുടങ്ങി. പല്ലുകൾ കിടു കിടാ കൂട്ടിമുട്ടി.

സി.സിസ്. സിസ്റ്റ. സിസ്റ്റർ. എനിക്ക് മ്മ്മ് മ്മ്മ്, വിറ.. വിറക്കുന്നു

കുഴപ്പമില്ലടോ അത് മാറും. ധൈര്യമായിട്ടിരിക്ക്.

ആ നിമിഷം വരേയും സിസേറിയൻ തിരഞ്ഞെടുത്ത എന്റെ തീരുമാനം 100% ശരിയായിരുന്നു.

പക്ഷെ പിന്നീട് അങ്ങോട്ട് കഥ മാറി.

യൂറിൻ പാസ്സ് ചെയ്യാനും മറ്റുമായി ട്യൂബ് ഇട്ട് തന്നു.

എന്നാലും രണ്ട് ദിവസത്തേക്ക് ഞാനും ടോയ്‌ലെറ്റും തമ്മിൽ അഗാധമായ അകൽച്ച ആയിരുന്നു.

എനിക്ക് എന്തെങ്കിലും കഴിക്കാൻ തരുമോ?

അയ്യോ ഇപ്പോൾ ഒന്നും പാടില്ല. സമയം ആകുമ്പോൾ നമ്മൾ അതൊക്കെ റെഡിയാക്കാം.

ഈ സമയത്തും ബ്ലീഡിങ്ങും കൂട്ടരും അവരവരുടെ ജോലികൾ കണ്ണിൽ ചോര ഇല്ലാതെ തന്നെ ചെയ്യുന്നുണ്ടായിരുന്നു.

ഇനിയാണ് കഥയുടെ ട്വിസ്റ്റ്‌.

എന്നെ കട്ടിലിൽ നിന്നും സ്ട്രക്ചറിലേക്ക് ഇരുത്തുന്ന സീൻ ആണ് ഇനി എഴുതേണ്ടത്.

യാതൊരു വിധ വേദനസംഹാരികളും എന്നിൽ ഇല്ല എന്നോർക്കണം.

എന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ സിസ്റ്റേഴ്സ് വന്നു.

അയ്യേ പോ അവിടന്ന്. എനിക്ക് ഒരു കുഴപ്പവുമില്ല. ഞാൻ എഴുന്നേറ്റോളാം.

സിസ്റ്റേഴ്സ് പിടിക്കാം എന്നൊക്കെ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഇൻ ഹരിഹർ നഗറിൽ നേഴ്‌സ്മാരുടെ തോളിൽ കൈ ഇട്ട് വരുന്ന അശോകന്റെ ഭാവമായിരുന്നു.

പെട്ടന്ന് എഴുന്നേൽക്കല്ലേ. മെല്ലെ സൈഡ് ചരിഞ്ഞ് എഴുന്നേൽക്ക്.

ഒന്ന് പോയെ മട്ടിൽ ഞാൻ എഴുന്നേൽക്കാൻ നോക്കി.

ഏതോ ഒരു പ്രമുഖ നെറ്റ്‌വർക്കിന്റെ അവസ്ഥ.

എഴുന്നേൽക്കാൻ പറ്റാത്തത് പോവട്ടെ, കൈ കൂപ്പി ഒന്ന് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ.

പോരാഞ്ഞിട്ട് ആരും പിടിക്കണ്ട എന്ന ഡയലോഗും കാച്ചിയേക്കുന്നു.

ഏതാണ്ട് വന്ദനത്തിൽ പശ പറ്റിയ കസേരയിൽ നിന്നും ലാലേട്ടൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് പോലെ ഞാൻ കട്ടിലിൽ കിടന്ന് ആവുന്നത്ര ഒന്ന് എഴുന്നേൽക്കാൻ നോക്കി.

പക്ഷെ സിസ്റ്റേഴ്സ് വന്ന് എന്നെ സഹായിച്ചു.

എന്റെ അമ്മോ!! സ്വർഗ്ഗം കണ്ടു, ഓരോ ചുവട് മുമ്പോട്ട് വെച്ചപ്പോഴും.

‘നോർമൽ ആണെങ്കിൽ അന്നേരത്തെ ആ വേദനയേ കാണൂ മോളെ. പക്ഷെ ഈ സിസേറിയൻ അത് പോലെ അല്ല. ഇനിയാണ് നമ്മൾ ഓരോരോ ബുദ്ധിമുട്ടുകൾ ആയി അനുഭവിക്കാൻ കിടക്കുന്നത്. എന്ന് കരുതി പേടിക്കേന്നും വേണ്ടാട്ടോ. ഞങ്ങൾ പറഞ്ഞു തരും പോലെ ഇനിയുള്ള മാസങ്ങളിൽ ചെയ്താൽ പഴയ ആരോഗ്യവും ചുറു ചുറുക്കും പെട്ടന്ന് വീണ്ടെടുക്കാം. അതല്ല സ്വന്തം ഇഷ്ടപ്രകാരം ഓരോന്ന് ചെയ്താൽ ജീവിതകാലം മുഴുവനും നടുവേദനയും മറ്റുമായി മുന്നോട്ട് പോകാം’.

വേദന കൊണ്ട് കണ്ണിൽ നിന്ന് പൊന്നീച്ച പറന്നോണ്ടിരുന്ന സിറ്റുവേഷനിൽ ആ സിസ്റ്റർ പറഞ്ഞു തന്ന വാക്കുകൾ എന്റെ ജീവിതം മാറ്റിമറിച്ച ഒന്നായിരുന്നു.

അതും ഞാൻ അന്നേരത്തെ ദേഷ്യത്തിൽ ലെസ്ബിയൻ എന്ന് വിളിച്ച് ആക്ഷേപിച്ച അതേ സിസ്റ്റർ.

കാലിൽ തൊട്ട് മാപ്പ് പറയണമെന്നുണ്ടായിരുന്നെങ്കിലും അതിന് പറ്റാത്ത ആ സ്റ്റേജിൽ ഞാൻ പുള്ളിക്കാരിയുടെ കയ്യിൽ ഒരുമ്മ കൊടുത്തോണ്ട് സോറി പറഞ്ഞു.

ഏതാണ്ട് 86 KG ഉള്ള എന്നേയും കൊണ്ട് ആ രണ്ട് സിസ്റ്റേഴ്സ് മുന്നോട്ട് നടന്നു, ഒപ്പം എന്റെ കണ്ണും നിറഞ്ഞു.

കഴിക്കാൻ എന്തേലും?

തരാട്ടോ.

ഒടുവിൽ പനി വരുമ്പോൾ മാത്രം കുടിക്കാറുള്ള പൊടിയരികഞ്ഞി ഉപയോഗിച്ചോണ്ട് ഞാനാ വ്രതം മുറിച്ചു. കഴിക്കുന്ന ഫുഡിന്റെ അളവും ഒഴിക്കുന്ന യൂറിന്റെ അളവും വരെ അളക്കാൻ സ്പെഷ്യൽ സ്‌ക്വാഡ്.

പിന്നീട് അങ്ങോട്ട് ബിരിയാണി മുതൽ KFC വരെ എന്റെ കിടപ്പറയിൽ എത്തിയിരുന്നു ഡിസ്ചാർജ് ആകും വരെ.

പതിയെ പതിയെ റിക്കവറി ആയി കൊണ്ടിരുന്ന സമയത്താണ് യൂറിൻ ട്യൂബ് ഊരി എടുത്തത്.

ഈശ്വര ഞാൻ ഇനി എങ്ങനെ മുള്ളാൻ പോകും. അത് അവിടെ കിടന്നാൽ മതിയായിരുന്നു.

അയ്യോ അച്ഛാ പോവല്ലേ അയ്യോ അച്ഛാ പോവല്ലേ മട്ടിൽ ദയനീയമായി ഞാൻ ട്യൂബിനെ നോക്കി.

അങ്ങനെ അഞ്ചാം ദിവസം എന്നെ ഡിസ്ചാർജ് ചെയിതു.

വീട്ടിൽ എത്തിയപ്പോൾ ഒറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു. അബദ്ധത്തിൽ പോലും ഒരു ചുമയോ തുമ്മലോ ഉണ്ടാവാൻ ഇടവരരുതേ. വന്നാൽ നീ തീർന്നെടാ നീ തീർന്നെടാ ഫീൽ ആണ്.

ഈശ്വരാ വല്ല നോർമൽ ഡെലിവറിയും മതിയായിരുന്നു.

ഇനിയുള്ള വരികൾ സിസേറിയൻ ചെയ്യാൻ പോവുന്ന അല്ലെങ്കിൽ ചെയ്യേണ്ടി വന്ന ഓരോ അമ്മമാർക്കും സമർപ്പിക്കുന്നു.

മാക്സിമം നിങ്ങൾ തന്നെ സ്വയം എഴുന്നേറ്റ് നടക്കാനും മറ്റും ശ്രമിക്കുക. എത്രത്തോളം നിങ്ങൾക്ക് അതിന് പറ്റുന്നുണ്ടോ അത്രത്തോളം നിങ്ങൾ Recovery ആയെന്നാണ് അർത്ഥം. എഴുന്നേക്കുമ്പോൾ പെട്ടെന്ന് എഴുന്നേൽക്കാതെ കൈ കുത്തി ഒരു വശം ചരിഞ്ഞോണ്ട് മെല്ലെ എഴുന്നേൽക്കുക.

അത്‌ പോലെ ഒരു കാരണവശാലും കുഞ്ഞിന്റെ യൂറിനോ മുലപ്പാലോ എന്തിനേറെ പറയുന്നു, ഈർപ്പമുള്ള ഒന്നും സ്റ്റിച്ചിൽ വീഴാൻ പാടില്ല. വീണാലും അത്‌ ഉടനെ തുടച്ചുമാറ്റുക.

കുറഞ്ഞത് ഒരു മാസമെങ്കിലും തലയിണ ഇല്ലാതെ കിടക്കാൻ നോക്കണം.മൂന്ന് മാസത്തെ റെസ്റ്റും എടുക്കണം.

പിന്നെ ഒരിക്കൽ പോലും ടോയ്‌ലെറ്റിൽ പോയി ഒരുപാട് മുക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് പൈൽസ് എന്ന അസുഖം വരും എന്നതിൽ യാതൊരു സംശയവും ഇല്ല. വേണേൽ ഒരു സ്ക്രീൻഷോട്ട് എടുത്തു വെച്ചോളൂ.

എന്തായാലും ഇനി പ്രസവിക്കാൻ ഇല്ല എന്ന് കട്ടായം പറഞ്ഞിറങ്ങിയ ഞാൻ ഈ പോസ്റ്റ്‌ എഴുതുമ്പോൾ 8 മാസം ഗർഭിണിയാണ്.

കാലം അങ്ങനെയാണ് കാഞ്ചനമാല.

അയ്യോ ഒരു കാര്യം കൂടി എഴുതാൻ വിട്ടുപോയി.

കുഞ്ഞിന് പാല് കൊടുക്കുമ്പോൾ ഒരു കാരണവശാലും കുനിഞ്ഞിരുന്നോ ചരിഞ്ഞിരിഞ്ഞോ കൊടുക്കരുത്.

Always straight

അപ്പോ എനിക്കോ??

അയ്യോ ഏട്ടൻ😳😳😳

ദുഷ്ടാ പുറകിൽ നിന്ന് വായിക്കുക ആയിരുന്നോ?

നോക്കിക്കേ ഒരു വാക്ക് പോലും പറയാതെ.

പൊന്ന് കൂട്ടുകാരെ ഇവൾ പറയുന്നത് ഒന്നും നിങ്ങൾ വിശ്വസിക്കരുതേ. സുഖപ്രസവത്തിനായി സിസേറിയൻ തിരഞ്ഞെടുത്ത മോളാ.

പോ അവിടന്ന്, അയ്യോ വയറ്റിൽ പിടിക്കല്ലേ……. ഗീതാജ്ഞലിക്ക് മെസ്സേജ് ഇട്ടോ വരുന്ന കാര്യം?

പോടീ പുല്ലേ.

————————————————————

അപ്പോൾ ഇത്തവണത്തെ സുഷൂന്റെ ഡെലിവറിക്ക് ചന്ദ്രേട്ടനും കൂടെ കാണും. അങ്ങനെയാവണം ഓരോ പങ്കാളിയും.

നോർമൽ ഡെലിവറി ആയാലും സിസേറിയൻ ആയാലും “ഒരംഗവൈകല്യവും ഇല്ലാതെ ഒരു കുഞ്ഞ് ഈ ഭൂമിയിൽ ജനിക്കുന്നത് തന്നെയാണ് ഏറ്റവും വല്യ പ്രതിഭാസം”

ഇങ്ങനെയൊക്കെ ആണെങ്കിലും ഏത് ഒരു സ്ത്രീയും ആ നിമിഷം എങ്ങനെയെങ്കിലും തന്റെ കുഞ്ഞിനെ ഒന്ന് പുറത്ത് എടുത്താൽ മതിയെന്ന ചിന്തയാകും. മേല്പറഞ്ഞ കഥ പ്രൈവറ്റ് ഹോസ്പിറ്റൽസിന് മാത്രം ബാധകം 🙏🏻

(NB:പ്രസവിച്ച് അനുഭവസമ്പത്ത് ഇല്ലാത്ത ഒരാണെഴുത്താണ്. തെറ്റുകൾ പൊറുക്കുക )

©️✍️ Darsaraj R Surya ❣️

Post Views: 30
1
Darsaraj
  • Website

2 Comments

  1. Sunandha Mahesh on November 4, 2023 10:23 AM

    പെണ്ണുങ്ങൾക്ക് ഇങ്ങനെ എഴുതാൻ കഴിയില്ല.. അത്രക്ക് കൃത്യമായി ഓരോ കാര്യങ്ങളും പറഞ്ഞു… 👍

    Reply
  2. Suma Jayamohan on November 3, 2023 6:14 PM

    😂😂😂😂

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.