Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ
കഥ ചരിത്രം / പൗരാണികശാസ്ത്രം ജീവിതം

ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ

By Sruthi SreedharOctober 15, 2023Updated:October 26, 202310 Comments3 Mins Read148 Views
Bookmark Now
Please login to bookmark Close

No account yet? Register

“രണ്ട് സെക്കന്റ്‌ നിക്ക് ശ്വാസം എടുക്കാൻ പറ്റീല അച്ഛാ..”

അതു പറഞ്ഞതും പൊന്നുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.

“സാരല്യടീ ആർക്കും ഒന്നും പറ്റീലല്ലോ..യ്യ് അതൊക്കെ ഓർക്കാതെ കഞ്ഞി കുടിക്ക്‌ “.

പ്ലേറ്റിലെ കഞ്ഞി അവൾ കയ്ലുകൊണ്ട് വാരിയെടുത്ത് വായിലോട്ട് വെച്ചെങ്കിലും ഇറക്കാൻ പറ്റുന്നില്ല.അവൾ പിന്നെയും ഓർത്തു.

കോളേജിൽ നിന്നും വരുന്നവഴി ബസ് യാത്രയിൽ ചെറിയൊരു അപകടം.. ബോണറ്റിൽ നിന്നും പുക വരുന്നത് കണ്ട് ആരോ പറഞ്ഞു.”തീ.. തീ.. ബസ് കത്തുന്നു..” പിന്നെ കുത്തി നിറച്ച ബസിൽ നിന്നും ആളുകൾ ഇറങാൻ നോക്കുന്നു.. ആകെ ഒരു ബഹളം. പൊന്നുവിന് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു.

മുന്നിലോട്ട് ആഞ്ഞുതള്ളിനോക്കി പക്ഷെ ഒരു തരി അനങ്ങാൻ പറ്റുന്നില്ല. അതിനിടയിൽ ബാക്കിൽ നിന്നും ഒരു സ്ത്രീ തോളിൽ മുറുകെപിടിച്ചു.

“കൊച്ചേ ഒന്ന് വേഗം ഇറങ്ങ്.. അല്ലേൽ ചത്തുപോകും.”

അവരുടെ മുറുക്കെയുള്ള പിടിയിൽ പൊന്നുവിന് തോളെല്ല് വേദനിച്ചെങ്കിലും ‘എറങ്ങ് വേഗം’ എന്ന് പറഞ്ഞു അവളെയും  വലിച്ചിറയ്ക്കുന്ന കണ്ടക്റ്ററുടെ ആക്രോശത്തിൽ അവൾ ഒന്ന് പതറി.

അവൾ ഇറങ്ങിഓടുന്നതിനിടയിൽ ദൂരെനിന്നും തിരിഞ്ഞു നോക്കി.ബസ് കത്തിയോ..ഇല്ല..ആരൊക്കെയോ വെള്ളം കോരി ഒഴിക്കുന്നു.കറുത്ത പുക വാനോളം ഉയരുന്നുണ്ടായിരുന്നു.

അവൾ ഒന്ന് ശ്വാസം ഉറക്കെവിട്ടു .ഒരു തരം മരണവെപ്രാളം..ആളുകളെല്ലാം പല ഭാഗങ്ങളിൽ കൂടി നിന്നു.. ചിലരുടെ ചെരുപ്പും ബാഗും എല്ലാം നഷ്ടപ്പെട്ടു.എന്നാലും ആർക്കും പരിക്കില്ല.

“എട്യെ നീ ഇപ്പോഴും അതോർത്തിരിക്കുവാണോ??”

അച്ഛൻ വന്ന് പൊന്നുവിന്റെ തോളിൽ കൈവെച്ചു.

അച്ഛാ..അച്ഛനു പറഞ്ഞാൽ മനസിലാവില്ല.ഞാൻ കുറച്ചു സെക്കൻഡിൽ അനുഭവിച്ചത്.അവൾ വീണ്ടും പറഞ്ഞു തുടങ്ങി.

“അച്ഛൻ വാഗൺ ട്രാജഡിയെ പറ്റി പണ്ട് പറഞ്ഞില്ലേ ?? അതൊക്കെ ഞാൻ ഓർത്തുപോയി.”

മ്മ്..അയാൾ ഒന്ന് മൂളി. പണ്ടെങ്ങോ പൊന്നു സ്കൂളിൽ പഠിക്കുമ്പോൾ പറഞ്ഞു കൊടുത്തിട്ടുണ്ട്. ട്രയിനിൽ ശ്വാസം മുട്ടി മരിച്ചവരെ പറ്റി.വാഗൺ ട്രാജഡി..

അയാൾ ഓർത്തു.

ഹാ..അതെ. നമ്മളെ നാട്ടിൽ ഉണ്ടായ വലിയൊരു ദുരന്തം..തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തടവുകാരെ വെള്ളപട്ടാളം ചരക്ക് വണ്ടിയിൽ കയറ്റി അയച്ച് ഉണ്ടായ അപകടം.കേരളചരിത്രത്തിൽ മുസ്ലീങ്ങൾ നടത്തിയ പ്രസിദ്ധമായ സമരം മാപ്പിള ലഹള അതായത്.. മലബാർകലാപം. കലാപത്തിൽ കുറേ മാപ്പിളപോരാളികളെ കള്ള കേസിൽ കുടുക്കി ജയിലിലെക്ക് വണ്ടിയിൽ കയറ്റിവിട്ടു.

പുറത്തുള്ളവർ കലാപകാരികളെ കാണാതിരിക്കാൻ ബ്രിട്ടീഷുകാർ നടത്തിയ ആശയമായിരുന്നു അത്. പോരാളികളെ പല ഭാഗങ്ങളിൽ നിന്നും കള്ളകേസിൽ കുടുക്കി നാട് കടത്തുക.

നമ്മടെ പുലാമന്തോൾ പാലം പൊളിച്ചെന്ന് പറഞ്ഞ് ഇവിടെ അടുത്തുള്ള മാപ്പിളയും അതിൽ പെട്ടൂന്ന് ഇവിടെ  ആരോ പറഞ്ഞത് കേട്ടിട്ടുണ്ട്.അയാൾ ഓർത്തു.. ഇന്നിപ്പോ ആരും ജീവിച്ചിരിപ്പില്ലേലും അനുഭവസാക്ഷികൾ ഉണ്ടായിരുന്നു. അവരെല്ലാം നമ്മടെ നാട്ടിൽ ആണെന്ന് ഓർക്കുമ്പോൾ.. അയാൾ നേടുവീർപ്പിട്ടു.

അച്ഛാ.. ശരിക്കും അന്ന് എന്തുണ്ടായി കാണും?? പൊന്നുവിന് വീണ്ടും അറിയാനുള്ള കൗതുകം കൂടി.

ബീഡി ഒന്ന് നീട്ടി വലിച്ച് ഊതികൊണ്ട് വരാന്തയിൽ നടന്നുകൊണ്ട് അയാൾ വീണ്ടും പറഞ്ഞ് തുടങ്ങി.

പത്ത് നൂറുപേർ ഉണ്ടായിരുന്നത്രേ.അതിൽ അറുപത്തി നാലുപേരും ശ്വാസം കിട്ടാതെ മരിച്ചു.ചരക്ക് വണ്ടി അല്ലേ..കൂടുതൽ പേരെ കയറ്റി തമിഴ്നാട്ടിലേക്ക് ജയിലിൽ അടക്കാൻ കൊണ്ടുപോയതാ..കാറ്റും വെളിച്ചവും കടക്കാത്ത വാഗണിൽ  കയറ്റാവുന്നതിൽ കൂടുതൽ ആളുകളെ കുത്തിനിറച്ചുളള ഒരു യാത്ര.

പൊന്നുവിന് ഒരു വിറയൽ അനുഭവപ്പെട്ടു.ഒരു സെക്കന്റ്‌ ശ്വാസം കിട്ടാത്തത് അനുഭവിച്ചു ഞാൻ.ഇതിപ്പോ എന്ത് ദ്രോഹാലേ ചെയ്തേ..മരണ വെപ്രാളത്തിൽ എന്തൊക്കെ നടന്നിരിക്കും ആ അടച്ചിട്ട വാഗണിൽ.

മ്മ്..ഷൊർണൂർ എത്തിയപ്പോ അതിനുള്ളിൽ നിന്ന് ശ്വാസം കിട്ടാതെ തുള്ളി വെള്ളത്തിനായി അലറി വിളിച്ചൂന്ന്.ഇരുട്ടത്ത് വാഗൺ ഭിത്തിയിൽ ആഞ്ഞടിച്ചു സൗണ്ട് ഉണ്ടാക്കിയിട്ടും തിരിഞ്ഞു നോക്കികാണില്ല പട്ടാളക്കാർ.

സ്ഥലത്തെത്തി തുറന്ന് നോക്കിയപ്പൊൾ ആ ഭീകര ദൃശ്യം കണ്ട് ആ പിശാചുക്കൾ പോലും അന്തം വിട്ടെന്ന്.കണ്ണ് തുറിച്ചും, നാക്ക് നീട്ടിയും,മാന്തി പൊളിച്ചും, മലമൂത്ര വിസർജ്ജനം ചെയ്തും കുറേ ശവങ്ങൾ മേൽക്കുമേൽ കെട്ടിപിടിച്ചും വിറങ്ങലിച്ചും..

ഇതൊക്കെ ഒരു അനുഭവസാക്ഷി പങ്കുവെച്ച കാര്യങ്ങൾ ആയതു കൊണ്ട് തന്നെ എല്ലാരും കൂടുതൽ അറിഞ്ഞു. ബുക്കുകളിൽ പഠിക്കാൻ വരെ ആയി.പിന്നീട്‌ 1921 നവംബർ 20- ൽ നടന്ന ഈ ഹീനകൃത്യത്തെ ‘ബ്ലാക് ഹോൾ ഓഫ് പോത്തനൂർ’ എന്നും ഇതിനെ അറിയപ്പെടുന്നു.

നമ്മടെ തിരൂരിൽ ഇതിന്റെ സ്മാരകം ഉണ്ട്. നിന്നെ ഒരൂസം കാണിക്കാം.നമ്മടെ നാടിൻ ചരിത്രം ഒന്ന് അറിയാലോ..

പൊന്നുവിന്റെ കണ്ണുനീർ പതുക്കെ തുടച്ചുമാറ്റി അയാൾ അവളുടെ കൈ പിടിച്ച്  വീടിനുള്ളിലേക്ക് കയറി.

 

*****

ചിത്രത്തിന് കടപ്പാട്: wikipedia

#എന്റെ രചന

Post Views: 29
5
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

10 Comments

  1. Sunandha Mahesh on October 15, 2023 5:01 PM

    നന്നായി കണക്ട് ചെയ്ത് എഴുതി.
    Really good 👍👍

    Reply
    • SRUTHI K C on October 15, 2023 5:38 PM

      ❤️❤️

      Reply
  2. ഷൈനി സെലിൻ തോമസ് on October 15, 2023 4:57 PM

    👏👏👏

    Reply
    • SRUTHI K C on October 15, 2023 5:38 PM

      ❤️❤️

      Reply
  3. Jasna Basheer on October 15, 2023 3:35 PM

    നന്നായിട്ടുണ്ട് ശ്രുതി ❤️…..

    Reply
    • Sruthi Sreedhar on October 15, 2023 3:37 PM

      ❤️❤️

      Reply
  4. Sruthi Sreedhar on October 15, 2023 2:59 PM

    💪💪 we are indians ….

    Reply
  5. sabira latheefi on October 15, 2023 2:49 PM

    ശ്രുതി… നന്നായി എഴുതിട്ടോ. ചരിത്രം വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നു. നമുക്കത് സ്വാതന്ത്ര്യ സമരം ആയിരുന്നുവെങ്കിൽ അധിനിവേശകാർക്ക് അത് തീവ്ര വാദം ആണ്. ❤️❤️

    Reply
    • Nafs nafs on October 15, 2023 3:26 PM

      ഹോ… എന്തു രസായിട്ടാ എഴുതിയിരിക്കുന്നേ. അഭിമാനവും രാേമാഞ്ചവും വേദനയും എല്ലാം തിങ്ങിനിറഞ്ഞാെരു അനുഭൂതി. ഇങ്ങള് പാെളിയാണ്🙌🙌🙌🔥🔥

      Reply
      • Sruthi Sreedhar on October 15, 2023 3:27 PM

        വന്ദേ മാതരം 💪🏻💪🏻

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.