Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചെമ്പകം
കഥ

ചെമ്പകം

By Ramzeena NasarNovember 2, 2023Updated:November 12, 20247 Comments2 Mins Read132 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്കൂൾ വേനലവധിക്കാലം, എല്ലാ വർഷവും അമ്മയോടൊപ്പം മുത്തശ്ശിയുടെ നാട്ടിൻപുറത്തെ തറവാട് വീട്ടിലാണ് ചിലവഴിക്കാറുള്ളത്‌. ഇത്തവണ പക്ഷേ അവധിക്കാലം അവസാനിക്കാറായിട്ടുണ്ടായിരുന്നു തറവാട്ടിൽ എത്തിയപ്പോൾ. തറവാടിൻമുറ്റത്ത് വണ്ടിയിറങ്ങിയതും പുതുമഴപെയ്തു നനഞ്ഞ മണ്ണിന്റെ സുഗന്ധവും പൂത്തു നിൽക്കുന്ന ചെമ്പകപൂവിന്റെയും മുല്ലയുടെയും പരിമളവും മൂക്കിലേക്ക് ഒന്നിച്ചു തുളച്ചു കയറി. ക്ഷീണം മാറാൻ ഒന്ന് മേൽകഴുകി വന്നപ്പോഴേക്കും മേശപ്പുറത്തു അത്താഴം വിളമ്പി കാത്തിരിക്ക്യായിരുന്നു മുത്തശ്ശി. കിടക്കവിരിച്ചു കിടക്കാൻ നേരം മുത്തശ്ശി, വേലക്കാരി ജാനുവിനോട് പറയുന്നത് കേട്ടു. 

“ജാനുവേ രാവിലെ നേരത്തെ ഉണരണംട്ടോ, ഇല്യാച്ചാൽ ആ സ്കൂൾ പിള്ളേര്സെറ്റ് വന്നു മുല്ലയും ചെമ്പകവുമൊക്കെ തല്ലിക്കൊഴിക്കും. ഒരു പൂ പോലും കിട്ടില്ല്യ. പാവം ആ മാളൂന്റെ മോൾ അമ്മുവിന് കൊടുക്കാം. അതിനാച്ചാ ഒരു ഉറുപ്പിക കിട്ടും ഒരു ചെമ്പകപൂവിന്മേൽ, ആ പൂക്കാരൻ ഭാർഗവന്റെ കയ്യിൽ കൊടുത്താൽ. ഒരു ദുഷ്ടനാ ഭാർഗവൻ, വല്ലാത്തൊരു നോട്ടവും പറച്ചിലുമാ അവന്റെ. അമ്മുവിനോട് സൂക്ഷിക്കാൻ പറയണം, പൂ വിൽക്കാൻ പോവുമ്പോൾ. നല്ല കുട്ട്യാ അമ്മു, പഠിക്കാനും മിടുക്കി, പാവം ഈശ്വരൻ എല്ലാംകൂടി കൊടുക്കില്ലല്ലോ. ഇതു കൊണ്ട്കൊടുത്തു വിറ്റു കിട്ടുന്ന പൈസ കൂട്ടിവെച്ചാ ആ കുട്ടി പഠിക്കണത്.”

പിന്നെ കേട്ടത് മുത്തശ്ശിയുടെ കൂർക്കംവലിയായിരുന്നു. 

യാത്രയുടെ ക്ഷീണം കാരണം സൂര്യൻ ഉച്ചിയിലെത്തിയെപ്പോഴാ ഉറക്കം ഉണർന്നത്. ഉമ്മറത്തെ ചാരുകസേരയിൽ നാമം ജപിച്ചിരിക്ക്യായിരുന്നു മുത്തശ്ശി. 

“മോനെ ഇത്രേം നേരം ഉറങ്ങാൻ പാടില്ല്യാട്ടോ, അതിരാവിലെ എഴുനേൽക്കണം കുട്ടികൾ. “

നിന്നെക്കാളും നാല്‌ വയസ്സിന് ഇളയതാ ആ അമ്മു, സൂര്യൻ ഉദിക്കുന്ന മുമ്പ് എഴുന്നേറ്റു വീട്ടിലെ പണിയൊക്കെഒതുക്കി ഇവിടെ വന്നു മുത്തശ്ശിനേം സഹായിക്കും. പാവം! അതിന്റെ അച്ഛൻ കിടപ്പിലായതോടെ നല്ല കഷ്ടാ അവർക്ക്. മുത്തശ്ശി ദീർഘനിശ്വാസം എടുത്ത് നാമജപം തുടർന്നു. 

പിറ്റേദിവസം അതിരാവിലെ ഉണർന്ന് കുളിച്ചു പ്രാതൽ കഴിച്ചു ഇരിക്കുമ്പോഴായിരുന്നു മുത്തശ്ശിയുടെ സംസാരം കേൾക്കുന്നത്. പെട്ടെന്ന് കഴിച്ചു തീർത്തു മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നപ്പോൾ, അതാ നിൽക്കുന്നു മുത്തശ്ശി പറഞ്ഞ അമ്മു. നല്ല ചെമ്പകപൂവിന്റെ നിറമായിരുന്നു അവൾക്ക്. മുറ്റത്തെ ചെമ്പകമരചുവട്ടിൽ നിന്ന് സംസാരിക്ക്യായിരുന്നു അവർ. പറിച്ചെടുത്ത ചെമ്പകപ്പൂവൊക്കെ കുട്ടയിലാക്കി പോകുന്ന അവളെ കണ്ണുമറയുന്ന വരേ നോക്കി നിന്നു. പിന്നീട് എല്ലാ ദിവസവും ചെമ്പകച്ചോട്ടിൽ അമ്മുവിനെയും കാത്തുനിൽക്കുക പതിവാക്കി. 

ഒരു ദിവസം അമ്മു വരുന്ന സമയം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോൾ മനസ്സിൽ വല്ലാത്ത വേവലാതിയായിരുന്നു. മുത്തശ്ശിയും പറയുന്നത് കേട്ടു, ഇന്ന് ചെമ്പകപ്പൂ വാങ്ങാൻ അമ്മു വന്നില്ലല്ലോന്ന്. അന്ന് മുഴുവൻ മനസ്സിൽ എന്തോ ഉന്മേഷക്കുറവായിരുന്നു. ഏറേ വൈകുംവരേ അമ്മുവിനെ നോക്കിയെങ്കിലും കണ്ടില്ല. 

പെട്ടെന്ന് വേലക്കാരി ജാനു ഓടിവന്നു മുത്തശ്ശിയോട് എന്തോ പറഞ്ഞതും മുത്തശ്ശിയുടെ ഉറക്കേയുള്ള നിലവിളിയുമാണ് കേട്ടത്.

“ചതിച്ചോ ദൈവമേ ഇത്രയും കരുണയും ദയയും ഇല്ലാത്ത ഈ കൂട്ടങ്ങളെ നീ എന്തിനാ ഈ ഭൂമിയിലേക്ക് പടച്ചുവിട്ടത്.”

മുറ്റത്തിരുന്നു നിലവിളിക്കുന്ന മുത്തശ്ശിയും കൂടെ ജാനുവും. കാര്യമറിയാതെ ചെമ്പകമരച്ചുവട്ടിലും തൊടിയിലും ഞാനും അലഞ്ഞുനടന്നു. അമ്മുവിനെന്തു പറ്റിയതാവും എന്ന്ചിന്തിച്ചു നിൽക്കവേ ഒരുആംബുലൻസ് അതുവഴി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി പോയതും ഒരുമിച്ചായിരുന്നു. 

അന്ന് രാത്രിയിൽ ശക്‌തിയായി വീശുന്ന കാറ്റും മഴയുമായിരുന്നു. നേരം വെളുത്തപ്പോൾ കണ്ടത് മുറ്റത്തെ ചെമ്പകച്ചോട്ടിൽ അനാഥമായി കിടക്കുന്ന ചെമ്പകപൂക്കളും മുത്തശ്ശിയുടെ ഏങ്ങലടിച്ചുള്ള കരച്ചിലുമായിരുന്നു. 

റംസീന നാസർ

Post Views: 24
5
Ramzeena Nasar

7 Comments

  1. Shreeja R on November 26, 2023 7:01 PM

    നോവ് പകരുന്ന കഥ 👌

    Reply
  2. Sunandha Mahesh on November 26, 2023 12:06 PM

    Climax വായനക്കാരുടെ തീരുമാനത്തിന് വിട്ടു കൊടുത്തതാണോ ?

    Reply
  3. Jasna Basheer on November 9, 2023 4:06 PM

    നോവു പടർത്തി അമ്മു എന്ന ചെമ്പകപൂവ്
    ❤️

    Reply
  4. Jessy on November 3, 2023 3:17 PM

    Feeling sad 😭

    Reply
  5. Jalajanarayanan on November 3, 2023 5:30 AM

    സങ്കടയായി എഴുത്ത് നന്നായിട്ടോ ❤️❤️❤️

    Reply
    • Ramsina on November 3, 2023 11:12 AM

      Thanksttoo 🥰🥰

      Reply
  6. sabira latheefi on November 2, 2023 9:26 PM

    അമ്മുവിന് എന്ത് പറ്റിയിട്ടുണ്ടാകും എന്ന് ചിന്തിക്കുന്ന രൂപത്തിൽ കഥ അവസാനിപ്പിച്ചു. നന്നായിരുന്നു 👍🏻👍🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.