Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- part 3
കഥ തുടർക്കഥ / സീരീസ് പ്രണയം ബന്ധങ്ങൾ

തണൽ- part 3

By Renju AntonyNovember 14, 2023Updated:November 17, 20231 Comment3 Mins Read58 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

എന്തോ അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്, റൂമിൽ എത്തി ആലോചിച്ചപ്പോൾ പറയണ്ടായിരുന്നു എന്ന് തോന്നി, പിന്നെ ഓർത്തു അയാൾ എനിക്ക് ആരും അല്ല, ഞാനെന്തിന് ഇനി അത് ആലോചിക്കുന്നതെന്ന്.

മമ്മയെ വിളിച്ചപ്പോൾ മമ്മ നല്ല സന്തോഷത്തിൽ ആയിരുന്നു, കഴിഞ്ഞ വർഷം കല്യാണമാലോചിച്ച് വന്നവർ പിന്നെയും വന്നു ഈ ഡിസംബറിൽ നടത്താമോന്ന് ചോദിച്ചു, കഴിഞ്ഞ വർഷം അവര് വന്നപ്പോൾ തന്നെ ഞാൻ വേണ്ടാന്ന് പറഞ്ഞതല്ലേ മമ്മ, പിന്നെ എന്താ വീണ്ടും വന്നത് എന്ന് കുറച്ച് കനത്തിൽ ആണ് ചോദിച്ചത്.

മേളേ നിനക്ക് ഇരുപത്തിയേഴ് വയസ്സ് ആയി, ഇനിയും നീണ്ടു പോയാൽ ഇപ്പോ വരുന്ന പോലെ ആലോചനകൾ പോലും വരില്ല, നിനക്ക് ഒരു കൂട്ട് വേണ്ടേ എന്ന് ചോദിച്ചപ്പോളേക്കും മമ്മ കരഞ്ഞ് തുടങ്ങിയിരുന്നു.

അല്ലെങ്കിലും മമ്മയുടെ കണ്ണ് നിറയുന്നത് മാത്രം എനിക്ക് സഹിക്കാൻ പറ്റില്ല, എന്തെങ്കിലും ചെയ്യാൻ പറഞ്ഞപ്പോൾ മമ്മക്ക് അവേശമായി, കഴിഞ്ഞ വർഷം നിന്നെ അവർക്ക് അറിയാമെന്നും ഞങ്ങൾക്ക് മോളേ മാത്രം മതിയെന്നും പറഞ്ഞ് വന്നപ്പോൾ തന്നെ നമ്മുടെ ബേബി അങ്കിളിനെ കോട്ടയത്ത് വിട്ട് അവരുടെ കാര്യങ്ങൾ  ഒക്കെ ഞാൻ അന്വേഷിച്ചിരുന്നു, നല്ല ഫാമിലി ആണ്, നിന്റെ ഭാഗ്യമാണിത്, അത്ര കേട്ടപ്പോൾ തന്നെ ഞാൻ പറഞ്ഞു, മതി എനിക്ക് ഒന്നും അറിയണ്ടാ, മമ്മയുടെ ആഗ്രഹം നടക്കണ്ടേ.

‘മേളേ നിനക്ക് ചെറുക്കനെ കാണണ്ടേ? ‘

വേണ്ട മമ്മക്ക് ഇഷ്ടമായാൽ മതി, ചെറുക്കൻ ആരാണെങ്കിലും കുഴപ്പമില്ലാ, കല്യാണം കഴിഞ്ഞ് ഞാൻ തിരച്ച് പോരും, അത് അവർക്ക് സമ്മതമാണോന്ന് ചോദിക്ക്, വെറെ ഒന്നും എനിക്ക് അറിയണ്ടാ പറഞ്ഞ് ഫോൺ കട്ട് ചെയ്യ്തു.

കല്യാണത്തേക്കുറിച്ച് ആലോചിച്ചിട്ട് പോലും ഇല്ല, എന്തോ പെട്ടെന്ന് എബിയെ ഓർത്തു. രാത്രിയിൽ ഉറക്കം വരാതെ കിടന്ന് ആലോചിച്ചു, ജീവിതം ഇനി എങ്ങട്ടായിരിക്കും കൊണ്ടുപോകുക എന്ന്.

രാവിലെ താഴെ ചെന്നപ്പോൾ എന്നും നിൽക്കുന്ന സ്ഥലത്ത് ആളെ കണ്ടില്ല, പെട്ടെന്ന് നിരാശ തോന്നി, വണ്ടിയിൽ കയറി ഇരുന്ന് ചുറ്റും നോക്കി, ഇല്ല, ആരോ പെട്ടെന്ന് നഷ്ടമായതു പോലെ, വേണ്ടാ ഇനി അതിനെ കുറിച്ച് ആലോചിക്കണ്ട, മമ്മയുടെ എന്റെ കല്യാണം എന്ന സ്വപ്നമെങ്കിലും പാവം ആഗ്രഹിച്ചതു പോലെ നടക്കണ്ടെ.

ഓഫീസിൽ ഇരിക്കുമ്പോൾ ജോയുടെ നമ്പറിൽ എന്ന് മെസേജ് വന്നു, വൈകിട്ട് ഒന്ന് വിളിക്കണമെന്ന് മാത്രം, അവനെ ഞാൻ അങ്ങനെ വിളിക്കാറെ ഇല്ല, മമ്മ പറഞ്ഞ് വിശേഷങ്ങൾ അറിയും അത്ര തന്നെ, സ്നേഹമില്ലാത്തതു കൊണ്ടല്ല, അവന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് പോലും പക്ഷെ പണ്ടത്തെ പോലെ സ്നേഹം തുറന്ന് കാണിക്കാൻ പറ്റുന്നില്ല, ഡാഡിയുടെ മരണവും ബാധ്യതകളുടെ കണക്കും എല്ലാം എന്നെ വല്ലാതെ പരുക്കൻ ആക്കിയത് പോലെ.

വൈകിട്ട് ചെന്ന് അവനെ വിളിച്ചു, ഹലോ വെച്ചപ്പോൾ തന്നെ കേട്ടു ‘എടി ചേച്ചി പെണ്ണേ’ എന്നുള്ള വിളി. ‘എടി’ ചേർക്കാതെ അവൻ ചേച്ചി വിളിക്കാറില്ല, ഡാഡി എന്നും അവനെ വഴക്കു പറയുമായിരുന്നു അതിന്, അപ്പോഴേല്ലാം നീ എന്റെ ചക്കര ചേച്ചിയല്ലേന്ന് പറഞ്ഞ് കവിളിൽ ഉമ്മ വെച്ച് അവൻ ഓടും, എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.

‘ചേച്ചി പെണ്ണേ മമ്മ പറഞ്ഞില്ലേ കാര്യങ്ങൾ എല്ലാം, നല്ല ചെറുക്കനാണു, ചേച്ചി സന്തോഷത്തോടെ സമ്മതിക്കണം, എന്റെ കോഴ്സ് തീരാറായില്ലേ, ഞാൻ ഇനി ജോലിക്ക് പൊക്കോളാം, നീ എനിക്ക് വേണ്ടി നിന്റെ സ്വപ്നങ്ങൾ എല്ലാം മാറ്റി വെച്ചത് അല്ലേ, ഇനി എങ്കിലും നീ സന്തോഷമായി ജീവിക്കണം’

കല്യാണം കഴിഞ്ഞാൽ ഞാൻ സന്തോഷത്തോടെ ജീവിക്കുമെന്ന് എന്താടാ ഉറപ്പ്, അപ്പോ അങ്ങനെ ചോദിക്കാനാണ് തോന്നിയത്.

‘ഉറപ്പുണ്ട്, അളിയൻ പൊളിയാടി ചേച്ചി’

‘അളിയനോ?’

‘അതെ, അളിയൻ, ഇപ്പോ എന്നെ കാണാൻ വന്നിരുന്നു ചേച്ചി പെണ്ണിന് വാട്ട്സ് ആപ്പ് ഉണ്ടായിരുന്നെങ്കിൽ ഫോട്ടോ അയക്കാമായിരുന്നു, ഞാൻ മെയിലിൽ അയക്കട്ടെ?

‘വേണ്ട, നിനക്കും മമ്മക്കും ഇഷ്ടമായല്ലോ’

‘അപ്പോ ചേച്ചിക്ക് അളിയനോട് ഒന്നും ചോദിക്കാനും പറയാനും ഇല്ലേ’

‘ഇല്ല, എന്ത് ചോദിക്കാൻ’

പിന്നെയും അവൻ എന്തൊക്കെയോ പറഞ്ഞു, ഞാൻ എല്ലാം മൂളി കേണ്ടെങ്കിലും മനസ്സ് വെറെ എവിടെയോ ആയിരുന്നു.

പണ്ട് കല്യാണത്തേ കുറിച്ച് എന്തൊ സ്വപ്നങ്ങൾ ആയിരുന്നു, എപ്പോഴും ചേർത്ത് നിർത്തുന്ന, എന്റെ ഇഷ്ടങ്ങൾ പറയാതെ മനസ്സിലാക്കുന്ന, ആളെ കണ്ടുപിടിക്കണം, സാരി എനിക്ക് തന്നെ ഡിസൈൻ ചെയ്യണം, ചെക്കന്റെ കൈയ്യിൽ പിടിച്ച് പള്ളിയിൽ നിന്ന് ഇറങ്ങണം, മഞ്ഞ് പെയ്യുന്ന സ്ഥലത്ത് ഹണിമൂൺ പോകണം, അതൊക്കെ ഓർത്ത് ചിരിക്കാൻ തോന്നി.

അവൻ ഫോൺ വെച്ച് കഴിഞ്ഞ് ആലോചിച്ചു ചെറുക്കൻ എന്നെ എവിടെ വെച്ചാവും കണ്ടിട്ടുണ്ടാകുക, ഒരു തവണ പോലും മിണ്ടാതെ എങ്ങനെ കല്യാണം കഴിക്കും, എപ്പോളോ ഉറങ്ങി.

രാവിലെയും ആളെ കണ്ടില്ല, മനസ്സിൽ ഒരു തരം ശൂന്യത ആയിരുന്നു.

തുടരും

തണൽ- പാർട്ട് 4

Post Views: 55
2
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

1 Comment

  1. Pingback: തണൽ- പാർട്ട് 2 - By Renju Antony - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.