Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- പാർട്ട് 2
തുടർക്കഥ / സീരീസ് പ്രണയം

തണൽ- പാർട്ട് 2

By Renju AntonyNovember 8, 2023Updated:November 14, 2023No Comments4 Mins Read32 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

സ്വപ്നത്തിൽ എന്ന പോലെ ബലിഷ്ടമായ കൈകളിൽ എന്നെ കോരി എടുക്കുന്നതും, ആ നെഞ്ചിടിപ്പിന്റെ വേഗതയും അറിയുന്നുണ്ടായിരുന്നു, കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റൽ ബെഡിൽ ആയിരുന്നു, കൈയ്യിൽ ട്രിപ്പിട്ടിട്ടുണ്ട്, ഇതെങ്ങനെ ഇവിടെ എത്തി എന്നോർത്ത് ചുറ്റും നോക്കിയപ്പോൾ കണ്ടു’ താൻ എഴുന്നേറ്റോ’ എന്ന് ചോദിച്ച് അടുത്തവരുന്ന എബിയെ.

‘ക്ഷീണം കുറഞ്ഞോടോ, പേടിപ്പിച്ച് കളഞ്ഞല്ലോ താൻ, സുഖമില്ലെങ്കിൽ മരുന്ന് വാങ്ങണ്ടെന്ന് ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു.

ഇയാൾ എങ്ങനെ എന്നെ ഇവിടെ കൊണ്ടുവന്നു എന്ന് ആലോചിച്ചെങ്കിലും ചോദിച്ചില്ല.

എന്റെ കണ്ണുകളെ സംശയം കണ്ടിട്ടാവും ‘തന്നെ രാവിലെ കാണാത്തത് കൊണ്ട് അന്വേഷിച്ച് വന്നതാ, മാഗി പോകുന്നതിന് മുൻപ് വന്നതു കൊണ്ട് തന്നെ പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുവരാൻ പറ്റി’ എന്ന് പറഞ്ഞു .

എപ്പോ പോകാൻ പറ്റുമെന്ന് മാത്രം ചോദിച്ചു, ട്രിപ്പ് തീർന്നാൽ പോകാമെന്ന് മറുപടി കിട്ടി, പിന്നെ കണ്ണടച്ച് കിടക്കുമ്പോൾ ആള് ചോദിക്കുന്നുണ്ടായിരുന്നു, താൻ ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാൻ തുടങ്ങിയിട്ട് എത്ര കാലമായിന്ന്.

പതിയെ കണ്ണടഞ്ഞ് പോകുമ്പോഴും കണ്ടു എന്നെ തന്നെ നോക്കി ഇരിക്കുന്ന ആളെ.

പിന്നെ കണ്ണ് തുറന്നപ്പോൾ ട്രിപ്പ് തീർന്നിരുന്നു,

‘എടോ എണീക്ക് ഞാൻ എത്ര നേരമായി വിളിക്കുന്നു,’

ഞാൻ ആളെ പിന്നെയും നോക്കി, എപ്പോളും സന്തോഷം നിറഞ്ഞ മുഖം, പുഞ്ചിരിക്കുന്ന കണ്ണുകൾ, പക്ഷെ എന്തോ ഈ കെയറിങ്ങ് എനിക്ക് അങ്ങ് ഇഷ്ടമാകുന്നില്ല, ഏകാന്തത അത് മാത്രമാണ് ഇപ്പോൾ എൻ്റെ സന്തോഷം.

‘എൻ്റെ ബാഗ് എടുത്തില്ലല്ലോ, ഇൻഷുറൻസ് കാർഡ്, ബില്ല്’ മടിച്ച് മടിച്ചാണ് പറഞ്ഞത്, അതൊക്കെ ഞാൻ അടച്ചു, തനിക്ക് ക്ഷീണമായതു കൊണ്ടാണ് ഇൻഷുറസ് കാർഡ് എടുക്കാൻ പോകാതെ അടുത്ത് ഇരുന്നത്.

‘അതെന്തിനാ അടച്ചത്, ഇനി അത് കൂടി കൊടുത്ത് തീർക്കണമല്ലോ എന്നാണ് ആദ്യം മനസ്സിൽ വന്നത്.

‘താൻ പതിയെ തന്നാൽ മതിയെടോ ഇനി അതിന് മുഖം വീർപ്പിക്കണ്ടാന്ന്’ ആള് പറയുന്നത് കേട്ടു.

എണീറ്റപ്പോൾ പിടിക്കാൻ വന്ന കൈയ്യ് ഞാൻ തട്ടി മാറ്റി, ‘താൻ ഇങ്ങനെ മസില് പിടിക്കണ്ട കാര്യം ഒന്നും ഇല്ലാട്ടോ, ഇങ്ങോട്ട് വന്നപ്പോൾ ഞാൻ എടുത്ത് കൊണ്ടാ വന്നത്’ എനിക്കെന്തോ വല്ലാത്ത ജാള്യത തോന്നി.

ലീഫ്റ്റിൽ കയറിയപ്പോൾ കൂടെ കേറിയ നേഴ്സ് പറഞ്ഞു, ‘അഹാ ആള് ഉഷാറായല്ലോ, കൊണ്ടു വന്നപ്പോൾ ഹസ്ബൻറ്റ് വല്ലാതെ പേടിച്ചാ വന്നെ, താൻ കണ്ണ് തുറന്നപ്പോഴാ ആളുടെ മുഖം തെളിഞ്ഞത്’ ഞാൻ ഞെട്ടി എബിയെ നോക്കി. കണ്ണിറുക്കി ചിരിക്കുന്നു. എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.

ലിഫ്റ്റിറങ്ങി ആളുടെ പുറകെ നടന്നപ്പോൾ ഞാൻ ചോദിച്ചു ‘ഞാൻ എപ്പോളാ തൻ്റെ വൈഫ് ആയത് ‘

‘പിന്നെ ചുമ്മാ വഴിയിൽ നിന്ന ഞാൻ തന്നെ എടുത്തുകൊണ്ടു വന്നു എന്ന് പറയണമായിരുന്നോ’

‘ഞാൻ പറഞ്ഞോ എന്നെ എടുത്തുകൊണ്ട് വരാൻ ‘ പറഞ്ഞു കഴിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി.

‘പണ്ടത്തെ കാന്താരി പുറത്തു വരുന്നുണ്ടല്ലോ’ ആളു ചിരിച്ചു കൊണ്ട് പറഞ്ഞു.

‘ടാക്സി വിളിച്ച് പോക്കോളാം’ മുഖം ദേഷ്യം വന്ന് ചുവക്കുന്നത് കണ്ടെങ്കിലും ശ്രദ്ധിക്കാതെ നിന്നു, പക്ഷെ കൈയ്യിൽ വാലറ്റ് ഇല്ലാത്തതു കൊണ്ട്, പിന്നെ ഒന്നും പറഞ്ഞില്ല.

എബി പോയി വണ്ടിയിൽ കയറിയപ്പോൾ നിവർത്തിയില്ലാതെ ഞാൻ പുറകെ ചെന്നു, കേറാൻ മടിച്ച് നിന്ന എന്നെ മുമ്പിലേ ടോർ തുറന്ന് കേറാൻ പറഞ്ഞു, ഒരു തരത്തിൽ വലിഞ്ഞ് കയറി.

എന്ത് വണ്ടിയാണോ, ഏണി വെക്കണമല്ലോ കേറാൻ എന്ന് അറിയാതെ പറഞ്ഞ് പോയി.

‘തനിക്ക് പണ്ടത്തെ ജൂലിയുടെ സ്വഭാവം എവിടെയോ ഒളിഞ്ഞ് കിടപ്പുണ്ടല്ലേ’ എന്ന് ആള് പറഞ്ഞപ്പോൾ പിന്നെയും സംശയത്തോടെ ഞാൻ ആളെ നോക്കി, അപ്പോഴും കണ്ണുകളിൽ പുഞ്ചിരി തന്നെ.

ബെൽറ്റ് ഇടാൻ ഇനി പുറത്ത് നിന്ന് ആരെങ്കിലും വരുമോ എന്ന് ചോദിച്ച് ആള് തന്നെ ബെൽറ്റ് വലിച്ച് ഇട്ടു, ആ ശ്വാസം കഴുത്തിൽ തട്ടിയപ്പോൾ വിറച്ച് പോയി, ആൾക്ക് അത് മനസ്സിലായോ എന്നോർത്തപ്പോൾ ഗൗരവം തന്നെ മുഖത്ത് അണിഞ്ഞു പുറത്ത്നോക്കി ഇരുന്നു .

വണ്ടി ഓടി തുടങ്ങിയപോൾ എസിയുടെ തണുപ്പ് സഹിക്കാൻ പറ്റിയില്ല, എന്റെ ഇരുപ്പ് കണ്ടപ്പോൾ ആൾക്ക് മനസ്സിലായെന്ന് തോന്നുന്നു, എസി ഓഫ് ചെയ്യ്ത് ഗ്ലാസ്സ് പതിയെ താഴ്ത്തി. റേഡിയോയിലെ പാട്ട് കേട്ട് കണ്ണടച്ച് ഇരുന്നു, ആളുടെ ചോദ്യങ്ങളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം കൂടി ആയിരുന്നു അത്.

‘ജൂലി, താൻ എന്താ ഇങ്ങനെ, ആരോടും മിണ്ടാതെ, കൂട്ടുകാരോന്നും ഇല്ലാതെ, തനിച്ച്?’

‘എനിക്ക് ഇതാ ഇഷ്ടം അങ്ങനെ പറഞ്ഞിട്ട് പിന്നെയും കണ്ണടച്ചു,’ വണ്ടി നിന്ന പോലെ തോന്നിയപ്പോഴാണ് പിന്നെ കണ്ണു തുറന്ന് നോക്കിയത്, കരാമയിലെ ഒരു റെസ്റ്റോറന്റ്, ഇവിടെ എന്താ എന്ന രീതിയിൽ നോക്കിയപ്പോൾ ഇറങ്ങ് എന്തെങ്കിലും കഴിക്കാമെന്ന് പറഞ്ഞു.

‘എനിക്ക് വിശപ്പില്ല’

എന്നാൽ എനിക്കുണ്ട്, രാവിലെ മുതൽ ഒന്നും കഴിച്ചില്ല, വെറെ വഴിയില്ലാതെ ഞാൻ ആളുടെ കൂടെ ചെന്നു.

ദുബായിൽ വന്നതിൽ പിന്നെ പുറത്ത് പോയി ഭഷണം കഴിച്ചട്ടില്ല, ശരിക്കും പറഞ്ഞാൽ ഫുഡിനോട് പോലും വെറുപ്പ് കാണിച്ച് തുടങ്ങിയിരുന്നു, നല്ല രുചിയോടെ ഭഷണം കഴിക്കാൻ ഇഷ്ടമായിരുന്ന, പുറത്ത് പോയി ഭഷണം കഴിക്കാൻ ഡാഡിയോട് വാശി പിടിച്ചിരുന്ന ജൂലിയും ഞാനും തമ്മിൽ എത്ര അകലത്തിലാണെന്ന് ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു.

‘എടോ തനിക്ക് കഞ്ഞി പറയട്ടെ’, എന്ന ആളുടെ ചോദ്യമാണ് ഓർമ്മകളിൽ നിന്ന് ഉണർത്തിയത്, ഞാൻ ഒന്നും പറഞ്ഞില്ല, വർഷങ്ങൾ കൂടി ചോറ് മുൻപിൽ വന്നിട്ടും ഒന്നും കഴിക്കാൻ തോന്നിയില്ല.

‘കഴിക്കടോ, താൻ ഒന്നും കഴിക്കാറില്ല അല്ലേ’, ഞാൻ ഞെട്ടി തല പൊക്കി നോക്കിയപ്പോൾ ചിരിയോടെ പറഞ്ഞു.

‘എനിക്ക് എടുത്തപ്പോൾ മനസ്സിലായി, ഒട്ടും വെയറ്റ് ഉണ്ടായില്ല,’ പിന്നെ ഒന്നും പറയാൻ തോന്നിയില്ല.

‘ഫുഡ് കഴിക്ക്, എന്നിട്ട് മരുന്ന് കഴിക്കണം’, അധികാരത്തോടെ പറഞ്ഞിട്ട് ആള് എഴുന്നേറ്റ് പോയി, ഇങ്ങേര് ആരാ അന്നോട് അജ്ഞാപിക്കാൻ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും ചോദിച്ചില്ല.

വണ്ടിയിൽ നിന്ന് മരുന്ന് എടുത്തു കൊണ്ട് വന്ന് ആള് തന്നെ കൈയ്യിലെടുത്ത് തന്നു. മരുന്ന് കുടിക്കാൻ മടിയുള്ള ഞാൻ ആള് നോക്കിയിരിക്കുന്നതു കൊണ്ട് മാത്രം കണ്ണടച്ച് കഴിച്ചു.

‘താൻ ഒത്തിരി മാറി കേട്ടോ’ പിന്നെയും പറഞ്ഞു, എന്തോ അയാൾ എന്നെ അറിയാമെന്ന സൂചന പിന്നെയു തന്നിട്ടും ഒന്നും ചോദിക്കാൻ തോന്നിയില്ല.

ഫ്ലാറ്റ് അടുത്ത് വണ്ടി നിർത്തി ഇറങ്ങുമ്പോൾ ആളും കൂടെ ഇറങ്ങി.

‘ഞാൻ കൂടി വരാമെടോ റൂം വരെ’,

‘പിന്നെ കുഞ്ഞ് കുട്ടിയല്ലേ കൊണ്ടു ചെന്ന് ആക്കാൻ’ എന്ന് പിറുപിറത്തപ്പോൾ ആള് ചിരിക്കുന്നത് കണ്ടു.

ലിഫ്റ്റിന്റെ ഉള്ളിൽ നിന്നപ്പോൾ പറഞ്ഞു, ‘മരുന്ന് കഴിച്ച് റെസ്റ്റ് എടുക്കണം, നാളെ ഓഫീസിൽ പോകണ്ടാ കേട്ടോ’

‘പിന്നെ എന്റെ കാര്യം ഇയാൾ അല്ലേ തീരുമാനിക്കുന്നതെന്ന്’ മനസ്സിൽ പറഞ്ഞ് റൂമിൽ കേറുമ്പോൾ ആ കണ്ണുകളിലെ പുഞ്ചിരി ഞാൻ കണ്ടില്ലാന്ന് നടിച്ചു.

രാവിലെ എണീറ്റപ്പോൾ ക്ഷീണം തോന്നിയെങ്കിലും ഓഫീസിൽ പോകാൻ റെഡിയായി, താഴെ ചെന്നപ്പോൾ ആള് അവിടെ തന്നെ ഉണ്ടായിരുന്നു, പക്ഷെ പതിവ് പുഞ്ചിരി ഉണ്ടായില്ല. ഞാൻ അത് കാര്യമാക്കിയില്ല, വണ്ടിയിൽ കയറി നോക്കിയപ്പോൾ ആള് ദേഷ്യപ്പെട്ട് നിൽക്കുന്നത് കണ്ടു, ക്ഷീണമാണെങ്കിലും ഞാൻ ഫുൾ ഡേ ഓഫീസിൽ ഇരുന്നു, വൈകിട്ട് വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ പതിവിന് വിപരീതമായി ആള് നോക്കി നിൽക്കുന്നു,’ ഓ രാവിലത്തെ ഡ്യൂട്ടി വൈകിട്ടത്തേക്ക് കൂടി ആക്കിയോ’ എന്ന് മനസ്സിൽ പറഞ്ഞ് നടന്നപ്പോൾ വിളി വന്നു.

‘ജൂലി നിന്നോട് ഞാൻ ഇന്ന് ഓഫീസിൽ പോകണ്ടാന്ന് പറഞ്ഞതല്ലേ’

‘ഇയാൾ അല്ലല്ലോ എന്റെ കാര്യം തീരുമാനിക്കുന്നത്, ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ടുപോയിന്നോർത്ത് എന്റെ ഉത്തരവാദിത്വം തനിക്ക് എഴുതി തന്നിട്ടൊന്നും ഇല്ല, അതിന് ചിലവായത് ഞാൻ തന്നു കൊള്ളാം, പിന്നെ എന്റെ കാര്യങ്ങളിൽ ആരും ഇടപെടുന്നത് എനിക്കിഷ്ടമല്ല, എന്നെ കാണാനാണ് എന്നും ഇവിടെ നിൽക്കുന്നതെങ്കിൽ വെറുതെ സമയം കളയത്തേ ഉള്ളു കേട്ടല്ലോ’

ദേഷ്യം വന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു.

തുടരും

തണൽ- part 3

Post Views: 39
2
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.