Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആത്മബന്ധങ്ങൾ
കഥ ജീവിതം ബന്ധങ്ങൾ

ആത്മബന്ധങ്ങൾ

By Nishiba MNovember 25, 2023No Comments2 Mins Read70 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഇക്കാലം കൊണ്ട് എന്തുണ്ടാക്കി” എന്ന ചോദ്യം ഉള്ളിൽ പ്രതിദ്ധ്വനിച്ചുകൊണ്ടേയിരിക്കുന്നു. അതും എല്ലാമറിയുന്നൊരാൾ, ആത്മാവു പങ്കിട്ടെടുത്തൊരാൾ ചോദിക്കുമ്പോൾ അതിനു മൂർച്ചയേറും.

ഇന്നു രാവിലെ ഒട്ടും പ്രതീക്ഷിക്കാതെ മായ അതു ചോദിച്ചപ്പോൾ മനസ്സ് ആകെ ആടിയുലഞ്ഞു. പതിനഞ്ചു വർഷമായി ഒരാത്മാവും ശരീരവുമായി മായ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ട്. എത്രയോ വിഷമഘട്ടങ്ങൾ ഇതിനിടയിൽ കടന്നു പോയി. അപ്പോഴൊക്കെ പുഞ്ചിരി വിരിയുന്ന മുഖവുമായേ അവളെ കണ്ടിട്ടുള്ളൂ. ചിന്തകൾ ഉത്തരം കിട്ടാതെയലഞ്ഞു കൊണ്ടേയിരുന്നു.

പത്താം വയസ്സിൽ കുടുംബനാഥനായവൻ. അച്ഛന്റെ അസാന്നിധ്യത്തിലല്ല, അലസതയിലായിരുന്നു കുടുംബം നടുക്കടലിലായത്. അമ്മയുടെ മുറച്ചെറുക്കനായിരുന്ന അച്ഛനെ, പെങ്ങളുടെ കണ്ണീരുകണ്ട്, ചട്ടം പഠിപ്പിക്കാൻ അമ്മയെ കല്യാണം കഴിപ്പിച്ചു കൊടുത്തു അമ്മയുടെയച്ഛൻ. അമ്മാവനോടുള്ള ഭയം കാരണം പത്തു പതിനൊന്നുവർഷം അച്ചടക്കം പാലിച്ചു നടന്നു. അതിനിടയിലെ ചെറിയ വലിയ തെറ്റുകളൊക്കെ ഭാര്യയുടെ വിശാലമനസ്സോടെ മറച്ചു വെച്ച് അമ്മ സഹിച്ചു. മുത്തശ്ശന്റെ മരണം പെട്ടെന്നായിരുന്നു. എനിക്കന്ന് പത്തുവയസ്സായിരുന്നു. അന്ന് യഥാർത്ഥത്തിൽ ആ മരണം ആഘോഷിക്കുകയായിരുന്നു അച്ഛൻ. പതിയെ കൂട്ടുകെട്ടുകളും മദ്യവുമെല്ലാം കൂട്ടിനെത്തി. അമ്മ പുറംപണികൾ ചെയ്തുണ്ടാക്കുന്ന പൈസയുടെ സിംഹഭാഗവും അച്ഛൻ കവർന്നെടുക്കും. കൊടുത്തില്ലെങ്കിൽ മർദ്ദനമുറകളാവും. പഠിക്കുന്നതിന്റെ കൂടെ ചെറിയ ചെറിയ ജോലികളിൽ പ്രാവീണ്യം നേടിത്തുടങ്ങി. അനുജനും അനുജത്തിക്കും അമ്മയ്ക്കും വേണ്ടി സ്വയം മാറാൻ തുടങ്ങി. അവരായി പിന്നെ ലോകം.

കൂട്ടുകെട്ടുകളിൽപ്പെട്ട് അച്ഛൻ എത്തിപ്പെട്ടത് മറ്റൊരു സ്ത്രീയുടെ കുരുക്കിലായിരുന്നു. അതോടെ അച്ഛന്റെ ജീവിതം ദുഷ്കരമായി. ഒപ്പം ഞങ്ങളുടെ ജീവിതത്തിലെ ഗ്രഹണവും നീങ്ങി. ഉള്ളതിൽ സന്തോഷിച്ച് നല്ല ഒരു ജീവിതം കെട്ടിപ്പടുക്കാൻ ഏറെ ശ്രമപ്പെട്ടാണെങ്കിലും ഞങ്ങൾക്ക് കഴിഞ്ഞു. തെറ്റുകൾ തിരിച്ചറിഞ്ഞെന്നു പറഞ്ഞു അച്ഛൻ പലതവണ വന്നു. പക്ഷേ ക്ഷമിക്കാൻ മനസ്സനുദിച്ചില്ല. സഹോദരങ്ങൾ വളർന്നു. ഓരോരുത്തരും സ്വന്തമായ ഇടങ്ങൾ കണ്ടെത്തി ചേക്കേറി. അമ്മയ്ക്കൊപ്പം തോളോടുതോൾ ചേർന്നു എല്ലാം നടത്തിക്കൊടുത്തു. അമ്മയുടെ നിർബന്ധപ്രകാരമാണ് മായ ജീവിതത്തിന്റെ ഭാഗമാവുന്നത്. ചൊവ്വാദോഷം പുഞ്ചിരി മായ്ച നിഷ്കളങ്കയായ ഒരു പെൺകുട്ടി. മനപ്പൊരുത്തമാണ് യഥാർത്ഥ പൊരുത്തമെന്ന് പറഞ്ഞു അമ്മ തന്നെയാണ് അവളെ എന്റെ വധുവാക്കിയത്. വർഷങ്ങളിത്ര കടന്നു പോയി. അമ്മയും ഞങ്ങളെ വിട്ടു പിരിഞ്ഞു. ഒരു കുഞ്ഞിക്കാലെന്ന സ്വപ്നവും അപൂർണ്ണമായി. എന്നാലും ഇന്നെന്തേയവൾ.

ചിന്തയെ മുറിച്ചു കൊണ്ട് ഇരുചുമലുകളിലും രണ്ടു ശിരസ്സുകൾ അമരുന്നത് കണ്ണടച്ചുകൊണ്ട് തന്നെ തിരിച്ചറിഞ്ഞു. ഒപ്പം മടിത്തട്ടിലെ കുഞ്ഞു കരസ്പർശങ്ങളും. അറിയാതെ തുളുമ്പിയ കണ്ണുനീർ കവിളോരം നനച്ചപ്പോൾ കുഞ്ഞു മുത്തങ്ങളോടെ കുഞ്ഞു മൊഴികളിൽ ജന്മദിനാശംസകൾ നേർന്നപ്പോഴാണ് കണ്ണു തുറന്നത്. സഹോദരങ്ങളുടേയും മക്കളുടേയും സ്നേഹവലയത്തെ നിറപുഞ്ചിരിയോടെ ആസ്വദിക്കുന്ന മായയുടെ മുഖം കൂടുതൽ ദീപ്തമായി കാണപ്പെട്ടു. സഹോദരിയുടെ നാവിൽ നിന്നും അച്ഛനാകാൻ പോവുന്നു എന്ന രഹസ്യമറിയുമ്പോൾ നാണത്താൽ ചുവന്ന മായയുടെ മുഖം ഉള്ളിൽ സന്തോഷത്തിരയിളക്കമായി. അവളുടെ ചോദ്യവും ഉത്തരവും അവളുടെ നോട്ടത്തിൽ നിന്നും വായിച്ചെടുത്തു. തന്റെ നേട്ടങ്ങളൊക്കെ എന്നും തനിക്കൊപ്പമുണ്ടെങ്കിലും എല്ലാ നേട്ടങ്ങൾക്കും മേലെ ഞങ്ങളുടെ തുടർച്ചയാവാനൊരാൾ വന്നെത്തുന്നുവെന്ന യാഥാർത്ഥ്യം പകർന്ന അനുഭൂതി അവാച്യമായിരുന്നു.

****നിഷിബ എം നിഷി ****

Post Views: 24
2
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.