കെട്യോൾക്ക് സ്കൂൾ വാട്സാപ്പ് ഗ്രൂപ്പ് കിട്ടിയത് മുതൽ തുടങ്ങിയതാണ് മുറുമുറുപ്പ് അവൾക്ക് ഇത് വാങ്ങിക്കൊടുത്തു അത് വാങ്ങിക്കൊടുത്തു ന്ന് പറഞ്ഞു എന്നും ചെവിതിന്നൽ തന്നെ പണി.
..
ഇന്ന് രാവിലെ പിന്നേം തുടങ്ങി. എട്ടാം ക്ലാസ്സിൽ പഠിച്ച ഷംനക്ക് വെഡ്ഡിങ് ആനിവേയ്സറിക്ക് ആപ്പിൾ15 ആണ് പോലും സമ്മാനം കൊടുത്തത്, അഞ്ചിൽ പഠിച്ച സൂറാക്ക് ആപ്പിൾ ഐപാഡ് കൊടുത്ത്, ഒൻപതിൽ പഠിച്ച കദീജക്ക് ആപ്പിൾ എയർപോഡ് ബർത്ഡേ സമ്മാനം കിട്ടി എന്നൊക്കെ അക്കമിട്ട് പറയുന്നതിന്റെ ഇടയിൽ ഓള് പറയാ ഇങ്ങക്ക് എനിക്കൊരു ആപ്പിൾ വാങ്ങി തന്നൂടെ ന്ന്..
” ഓഹ് മറ്റുള്ളോരുടെ കെട്യോൻ വാങ്ങിച്ചു കൊടുത്തത് ഓർത്തുവെക്കാൻ നിങ്ങൾ പെണ്ണുങ്ങക്ക് നല്ല മിടുക്കണല്ലോ ഞാൻ വാങ്ങി തന്നതല്ലേ ഓർമ ഇല്ലാത്തത്..
” നിങ്ങൾ എന്ത് വാങ്ങി തന്നൂന്നാ മനുഷ്യ ?
” അതെന്താടി ഇന്നലെ അല്ലെ നിനക്ക് ആപ്പിൾ ഷെയ്ക്ക് വാങ്ങി തന്നത് അന്നേരം ചിരിച്ചോണ്ട് കുടിച്ചതാണല്ലോ. വേണേൽ നിനക്കും ഒരു ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇട്ടൂടായിരുന്നോ എന്ന് ചോതിച്ചതിനാണ് ഓള് പുട്ടും കുടം കൊണ്ട് എറിഞ്ഞത്.. ആപ്പിൾ ജ്യൂസ് വാങ്ങികൊടുത്തത് ഇത്ര വലിയ തെറ്റാണോ ഗെയ്സ്…
സൽമാൻ സാലി